"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/ക്ലബ്ബുകൾ/കൃഷി പാഠം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 21: | വരി 21: | ||
==== <u>കടവത്തെ കൃഷി പാഠം</u> ==== | ==== <u>കടവത്തെ കൃഷി പാഠം</u> ==== | ||
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷക ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം 2021 ഓഗസ്റ്റ് 17ന് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ മികച്ച കുട്ടി കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി കുട്ടികളോട് രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ ജൈവ കൃഷി നടത്തു ന്നതിന് സീഡ് ക്ലബ്ബ് വഴി നിർദേശം നൽകുകയായിരുന്നു. നിര വധി ഭവനങ്ങളിൽ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിലേർ പ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികർഷകരുടെ വീടുകൾ സീഡ് ഭാരവാഹികൾ സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. കൂടുതൽ കൃഷി ചെയ്തവരുടെ തോട്ടത്തൽ വിളവെടുപ്പ് നടത്തുകയും ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിനുവേണ്ടി സ്കൂളിൽ നൽകുകയും ചെയ്തു. [[പ്രമാണം:11453krishi 6.jpeg|ചട്ടരഹിതം|400x400ബിന്ദു]] | ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷക ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം 2021 ഓഗസ്റ്റ് 17ന് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ മികച്ച കുട്ടി കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി കുട്ടികളോട് രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ ജൈവ കൃഷി നടത്തു ന്നതിന് സീഡ് ക്ലബ്ബ് വഴി നിർദേശം നൽകുകയായിരുന്നു. നിര വധി ഭവനങ്ങളിൽ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിലേർ പ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികർഷകരുടെ വീടുകൾ സീഡ് ഭാരവാഹികൾ സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. കൂടുതൽ കൃഷി ചെയ്തവരുടെ തോട്ടത്തൽ വിളവെടുപ്പ് നടത്തുകയും ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിനുവേണ്ടി സ്കൂളിൽ നൽകുകയും ചെയ്തു. [[പ്രമാണം:11453krishi 6.jpeg|ചട്ടരഹിതം|400x400ബിന്ദു]] | ||
'''''മികച്ച കുട്ടികർഷകർ''''' <small>(കുട്ടികളുടെ പേരും, ബ്രാക്കറ്റിൽ രക്ഷിതാക്കളും)</small> | |||
അനഘ പി. ആർ, ശിവാനി പി.ആർ. (രാധാകൃഷ്ണൻ നായർ പി, |
21:45, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
കടവത്തെ കൃഷി പാഠം
കാർഷികചരിത്രം
മനുഷ്യവംശം എങ്ങനെ ചെടികളെയും ജീവജാലങ്ങളെയും ഇണക്കിയും മെരുക്കിയും എടുത്തുവെന്നും, എങ്ങനെ അവയെ ഫലപ്രദമായി വളർത്തിയെടുക്കാനുള്ള സങ്കേതങ്ങൾ വികസിപ്പിച്ചുവെന്നും രേഖപ്പെടുത്തുന്നു. കൃഷി ലോകവ്യാപകമായി പല സ്ഥലങ്ങളിൽ സ്വതന്ത്രമായി വികസിച്ചു വന്നതാണ്. ലോകത്തെ പതിനൊന്ന് വ്യത്യസ്ത മേഖലകളെങ്കിലും കൃഷിയുടെ ഉത്ഭവസ്ഥാങ്ങളായി നമുക്ക് ചൂണ്ടിക്കാട്ടാൻ കഴിയും.
മനുഷ്യൻ ബിസി 20000 മുതലെങ്കിലും കാട്ടുധാന്യങ്ങൾ ശേഖരിച്ച് ഭക്ഷിച്ചിരുന്നു. ബിസി 9500 നോടടുത്ത് ശാം മേഖലയിൽ എട്ട് നിയോലിത്തിക് സ്ഥാപക ധാന്യങ്ങളായ എമ്മെർ ഗോതമ്പ്, എയ്ൻകോൺ ഗോതമ്പ്, ബാർലി, പട്ടാണിപ്പയർ, തുവര പരിപ്പ്, ബിറ്റർ വെച്, കടല, ചണം എന്നിവ കൃഷി ചെയ്തിരുന്നു. വരക് ഇതിനു മുൻപേ കൃഷി ചെയ്തിരുന്നതായി കരുതുന്നുണ്ടെങ്കിലും തർക്കവിധേയമാണ്. നെല്ല് ബിസി 6200 മുതൽ ചൈനയിൽ കൃഷി ചെയ്തിരുന്നു. ചെറുപയർ, സോയ,അസുകി പയർ മുതലായവയും അവിടെ കൃഷി ചെയ്തിരുന്നു. മെസപ്പൊട്ടേമിയയിലാണ് ആദ്യമായി പന്നികളെ ഇണക്കിവളർത്താൻ തുടങ്ങിയത്. ബിസി 11000-ത്തോടടുപ്പിച്ചായിരുന്നു അത്. പിന്നീട് ചെമ്മരിയാടുകളെയാണ് അവർ മെരുക്കിയത്. ബിസി 8500-ൽ ഇന്നത്തെ തുർക്കിയിലും പാകിസ്താനിലും ആണ് ആദ്യമായി കന്നുകാലികൾ മെരുക്കപ്പെട്ടത്. ബിസി 7000ത്തോടടുപ്പിച്ച് ന്യൂ ഗിനിയയിൽ കരിമ്പും ചില കിഴങ്ങുവർഗ്ഗങ്ങളും കൃഷി ചെയ്യാനാരംഭിച്ചു. ആഫ്രിക്കയിലെ സഹേൽ മേഖലയിൽ ബിസി 5000 ത്തിൽ മണിച്ചോളം കൃഷി ആരംഭിച്ചു. 8000 ബിസിക്കും 5000 ബിസിക്കും ഇടയിൽ തെക്കേ അമേരിക്കയിലെ ആൻഡീസ് മേഖലയിൽ ഉരുളക്കിഴങ്ങ് ആദ്യമായി കാർഷികവത്കരിക്കപ്പെട്ടു. കൂടെ ബീൻസ്, കൊക്കോ, ലാമകൾ, അൽപക, ഗിനിപ്പന്നികൾ എന്നിവയും കാർഷികചരിത്രത്തിന്റെ ഭാഗമായി. ഇതേ കാലയളവിൽ പാപുവ ന്യൂ ഗിനിയയിൽ വാഴപ്പഴം കൃഷിയും സങ്കരഇനങ്ങളുടെ വികസനവും ആരംഭിച്ചു.മീസോഅമേരിക്കയിൽ 4000 ബിസിയിൽ ചോളം കാർഷികവത്കരിക്കപ്പെട്ടു. പരുത്തി 3600 ബിസിയിൽ പെറുവിലാണ് ആദ്യമായി കൃഷി ചെയ്തത്. ഒട്ടകങ്ങൾ പിന്നെയും വൈകി ബിസി 3000 ലാണ് ഇണക്കിവളർത്തപ്പെട്ടു തുടങ്ങിയത്.
വെങ്കലയുഗത്തിന്റെ തുടക്കത്തോടെ മെസപ്പൊട്ടേമിയ, സുമേറിയ, പ്രാചീന ഈജിപ്ത്, സിന്ധു നദീതട നാഗരികത, പ്രാചീന ചൈന,പ്രാചീന ഗ്രീസ് മുതലായ നാഗരികതകളിൽ കൃഷി ശക്തിപ്രാപിച്ചു. തുടർന്നു വന്ന ഇരുമ്പ് യുഗത്തിൽ റോമാസാമ്രാജ്യത്തിന്റെ വികസനം നിലവിലുള്ള കൃഷിരീതികളെ ശക്തിപ്പെടുത്തി.അതോടൊപ്പം ഫ്യുഡലിസത്തിന്റെ ഭാഗമായി പാട്ട സംവിധാനം കൂടി ചേർന്നതോടെ മധ്യകാല കൃഷിയുടെ അടിത്തറ പാകപ്പെട്ടു. മധ്യകാലത്ത് ഇസ്ലാമികലോകത്തും യൂറോപ്പിലും കൃഷി കൂടുതൽ വിളകളുടെ വരവോടെ ശക്തിപ്രാപിച്ചു. പഞ്ചസാര, അരി, പരുത്തി, ഓറഞ്ച് പോലുള്ള ഫലവൃക്ഷങ്ങൾ എന്നിവയെല്ലാം അതില്പെടുന്നു. 1492 ലെ കൊളംബസിന്റെ യാത്രകൾക്ക് ശേഷം പുതുലോക വിളകളായ ചോളം, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് മുതലായവ യൂറോപ്പിലും, പഴയലോകത്തെ വിളകളായ ഗോതമ്പ്, ബാർലി, നെല്ല്, മൃഗങ്ങളായ കുതിരകൾ, കന്നുകാലികൾ, ചെമ്മരിയാട്, ആട് എന്നിവ അമേരിക്കയിലും വന്നെത്തി.
ജലസേചനം, വിള പരിവർത്തനം, വളപ്രയോഗം എന്നിവ നിയോലിത്തിക് വിപ്ലവത്തിന് ശേഷം നിലവിൽ വന്നു. ബ്രിട്ടീഷ് കാർഷികവിപ്ലവത്തിൽ നിന്ന് അവയുടെ വികസനമാരംഭിച്ച് തുടർന്നുവന്ന 200 വർഷങ്ങളിൽ ഈ സങ്കേതങ്ങൾ പരിപക്വമായി. 1900ത്തിൽ തുടങ്ങി വികസിതരാജ്യങ്ങളിലും കുറച്ചൊക്കെ വികസ്വര രാജ്യങ്ങളിലും കാർഷികോല്പാദനം യന്ത്രവത്കരണം, രാസവളങ്ങൾ, രാസകീടനാശിനികൾ, ഉത്തമ പ്രജനനം എന്നീ സങ്കേതങ്ങൾ മൂലം പതിന്മടങ്ങ് ഉത്പാദനക്ഷമത കൈവരിച്ചു. ഹേബർ-ബോഷ് പ്രക്രിയ അമോണിയം നൈട്രേറ്റ് വളങ്ങളുടെ വ്യവസായികോല്പാദനം സാധ്യമാക്കിയത് ഉല്പാദനം വളരെ വർധിപ്പിച്ചു. എന്നാൽ ആധുനിക കൃഷിരീതികൾ ജലമലിനീകരണം, ജൈവഇന്ധനങ്ങൾ, ജനിതകമാറ്റം വരുത്തിയ വിളകൾ, സബ്‌സിഡികൾ മുതലായ പല സാമൂഹിക, രാഷ്ട്രീയ, പാരിസ്ഥിതിക പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്. ഇതിനു ബദലായി ഇരുപതാം നൂറ്റാണ്ടിൽ ഉയർന്നുവന്ന പ്രസ്ഥാനമാണ് ജൈവകൃഷി.
ജൈവ കീടനാശിനികൾ, കമ്പോസ്റ്റ്, പച്ചില വളങ്ങൾ, ഇടവിള കൃഷി, യാന്ത്രിക നടീൽ തുടങ്ങിയവയെ ആശ്രയിക്കുന്നതും രാസവളങ്ങളും, കൃത്രിമ രാസ കീടനാശിനികളും തീർത്തും ഒഴിവാക്കിയുള്ളതും ചെടിവളർച്ചാ നിയന്ത്രണ വസ്തുക്കൾ, കന്നുകാലി തീറ്റകളിൽ ചേർക്കുന്ന രാസപദാർഥങ്ങൾ, ജൈവമാറ്റം വരുത്തിയ വിത്തുകൾ എന്നീ രീതികൾ ഉപയോഗിക്കാതെയും നടത്തപ്പെടുന്ന കൃഷി രീതിയെയാണ് ജൈവകൃഷി എന്നു വിളിക്കുന്നത്. 1990 മുതൽ ജൈവ കൃഷിരീതിയിലൂടെ ഉണ്ടാക്കിയ ഉൽപ്പന്നങ്ങളുടെ വിപണി ദ്രുതഗതിയിലാണ് വളർന്നത്. 2007 ൽ അത് 4600 കോടി അമേരിക്കൻ ഡോളറിലെത്തി. ജൈവ ഉല്പന്നങ്ങളുടെ വർദ്ധിച്ച ആവശ്യം മൂലം ജൈവകൃഷി രീതി സ്വീകരിക്കുന്ന കൃഷിയിടങ്ങളുടെ വ്യാപനവും വേഗത്തിലായി. ലോക വ്യാപകമായി ഏകദേശം 3.22 കോടി ഹെക്‌ടെർ ഭൂമി ജൈവകൃഷി രീതി പിന്തുടരുന്നു. ഇത് മൊത്തം കൃഷിഭൂമിയുടെ 0.8 ശതമാനം വരും. കൂടാതെ 2007 വരെ ഏകദേശം 3 കോടി ഹെക്‌ടർ ഭൂമിയിൽ നിന്ന് ജൈവകൃഷി ഉല്പന്നങ്ങൾ വിളവെടുക്കുകയുണ്ടായി. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഓർഗാനിക് അഗ്രിക്ൽച്ചർ മുവ്‌മെന്റ്സ് എന്ന അന്തർദേശീയ സംഘടനയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ജൈവ കൃഷിരീതി രാജ്യാന്തര തലത്തിൽ നിയന്ത്രിക്കുകയും നിയമപരമായി നടപ്പിലാക്കുകയും ചെയ്യുന്ന നിരവധി രാജ്യങ്ങളുണ്ട്. 1972 സ്ഥാപിച്ച ഐ.എഫ്.ഒ.എ.എം. എന്ന ഈ സംഘടയുടെ കുടക്കീഴിൽ നിരവധി ജൈവകൃഷി പ്രചാരക സംഘടനകൾ പ്രവർത്തിക്കുന്നു.
ജൈവ കൃഷിയുടെ ലക്ഷ്യത്തെ ഇങ്ങനെ നിർവചിക്കുന്നു: "മണ്ണിന്റെയും മനുഷ്യന്റെയും ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിർത്തുന്ന ഒരു ഉല്പാദന രീതിയാണ് ജൈവ കൃഷിരീതി. ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകൾ ഉപയോഗിക്കുന്നതിന് പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകൾ, ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകൾക്ക് അനുരൂപമായതിനെ മാത്രമേ ഈ കൃഷി രീതി ആശ്രയിക്കുന്നുള്ളൂ. പരമ്പരാഗത രീതികളും പുത്തൻ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സംയോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തിൽ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു."
കടവത്തെ കൃഷി പാഠം
ശകവർഷ പിറവി ദിനമായ ചിങ്ങം 1 കേരളത്തിൽ കർഷക ദിനമായി ആചരിച്ചുവരുന്നു. ഈ വർഷം 2021 ഓഗസ്റ്റ് 17ന് ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യു.പി.സ്കൂളിൽ മികച്ച കുട്ടി കർഷകരെ കണ്ടെത്തുന്നതിനും ആദരിക്കുന്നതിനും കാർഷിക മേഖലയെയും കർഷകരെയും ആദരിക്കുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി കുട്ടികളോട് രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ ജൈവ കൃഷി നടത്തു ന്നതിന് സീഡ് ക്ലബ്ബ് വഴി നിർദേശം നൽകുകയായിരുന്നു. നിര വധി ഭവനങ്ങളിൽ കുട്ടികൾ കാർഷിക പ്രവർത്തനങ്ങളിലേർ പ്പെട്ടു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികർഷകരുടെ വീടുകൾ സീഡ് ഭാരവാഹികൾ സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനം നൽകുകയും ചെയ്തു. കൂടുതൽ കൃഷി ചെയ്തവരുടെ തോട്ടത്തൽ വിളവെടുപ്പ് നടത്തുകയും ഉൽപ്പന്നങ്ങൾ ഉച്ചഭക്ഷണത്തിനുവേണ്ടി സ്കൂളിൽ നൽകുകയും ചെയ്തു.
മികച്ച കുട്ടികർഷകർ (കുട്ടികളുടെ പേരും, ബ്രാക്കറ്റിൽ രക്ഷിതാക്കളും)
അനഘ പി. ആർ, ശിവാനി പി.ആർ. (രാധാകൃഷ്ണൻ നായർ പി,