"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 188: വരി 188:


=== റിപ്പബ്ലിക് ദിനം ===
=== റിപ്പബ്ലിക് ദിനം ===
രാജ്യത്തിന്റെ 71 -ാമത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർ ത്തി . പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മു ഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു.
രാജ്യത്തിന്റെ 71 -ാമത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി . പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു.
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 republic 1.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]
![[പ്രമാണം:19833 republic 1.jpg|നടുവിൽ|ലഘുചിത്രം|206x206ബിന്ദു]]
|}
|}

12:46, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2021-22

പ്രവേശനോത്സവം

ഒളകര ഗവൺമെൻറ് എൽ.പി സ്കൂളിൽ പ്രവേശനോത്സവം പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാർഡംഗം തസ്ലീന സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനധ്യാപകൻ കെ. ശശികുമാർ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് എം.കെ തങ്ക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യു.പി മുഹമ്മദ്,പിടിഎ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്,ആയിഷ ഫൈസൽ,ഹംസ ഹാജി, ഇബ്രാഹിം മൂഴിക്കൽ, ഇസ്മായിൽ കാവുങ്ങൽ,കെ.എം പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.

ശിശുദിനം

വേറിട്ട രീതിയിൽ ശിശുദിന ആഘോഷവുമായി ഗവൺമെൻറ്.എൽ.പി സ്കൂൾ ഒളകരയിലെ കുരുന്നുകൾ. ജവഹർലാൽ നെഹ്റുവിന്റെ 132 ആം ജന്മദിനാഘോഷം അദ്ദേഹത്തിന്റെ ചിത്രത്തിൽ 132 റോസാപ്പൂക്കൾ അണിയിച്ചുകൊണ്ടാണ് കുട്ടികൾ വ്യത്യസ്തമാക്കിയത്. ശിശു ദിനത്തിൽ ചാച്ചാജിയുടെ വേഷം ധരിച്ചെത്തിയ അവർ ശിശു ദിന ഗാനമാലപിച്ച് ചാച്ചാജിയുടെ ചിത്രത്തിൽ ഹാരമണിയിച്ചു. പ്രധാനധ്യാപകൻ കെ.ശശികുമാർ ശിശുദിന സന്ദേശം കൈമാറി. വിദ്യാർത്ഥികൾക്കായി ശിശു ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു.

ചാചാജി @132 ശിശുദിനാഘോഷം

ക്രിസ്തുമസ്

നിന്ദിതരുടെയും  പീഡിതരുടെയും  വിമോചനം സ്വപ്നം കണ്ട യേശുദേവൻ്റെ ഓർമ്മത്തിരുന്നാൾ സമുചിതമായി ആഘോഷിച്ച് ഒളകര  ജി.എൽ.പി സ്കൂൾ. സാൻ്റാക്ലോസ് അപ്പൂപ്പനെ അണിയിച്ചൊരുക്കി  കരോൾ ഗാനത്തിൻ്റെ അകമ്പടിയോടെ അപ്പൂപ്പനെ എല്ലാ ക്ലാസ്സുകളിലേക്കും  കുരുന്നുകൾ ആനയിച്ചു. സമാധാനത്തിൻ്റെ  ഉത്സവമായ  ക്രിസ്തുമസിനെ നെഞ്ചേറ്റി, നിങ്ങൾ പരസ്പരം  സ്നേഹിക്കുവിൻ എന്ന സന്ദേശം കുഞ്ഞു പ്രായത്തിൽ തന്നെ  കുട്ടികൾക്ക്  ബോധ്യപ്പെടുത്തുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചത്. മുളയും വൈക്കോലും കൊണ്ട് നിർമ്മിച്ചലങ്കരിച്ച  പുൽക്കൂട് കുട്ടികൾക്ക് കൗതുകക്കാഴ്ചയായി. കൂടാതെ കുട്ടികൾ സ്വയം നിർമ്മിച്ച ആശംസകൾ കാർഡുകൾ  കൈമാറിയതും കേക്ക് വിതരണവും ആഘോഷം വേറിട്ടതാക്കി.

റിപ്പബ്ലിക് ദിനം

2020-21

റിപ്പബ്ലിക് ദിനം

ഒളകര ജിഎൽപി സ്കൂളിൽ പഞ്ചായത്ത് സ്ഥിരസമിതി അധ്യ ക്ഷൻ കാവുങ്ങൽ ഇസ്മായിൽ പതാക ഉയർത്തി . എൻ . വേലാ യുധൻ , പി.പി. സെയ്ത് മുഹമ്മ ദ് , ഇ . ശ്രീക്കുട്ടൻ , പി.കെ. ഷാജി , എൻ . വേലായുധൻ എന്നിവർ പ്രസംഗിച്ചു.

2019-20

കേരളപ്പിറവി ദിനം

നവ കേരള സൃഷ്ടിക്കായി ഒളകര ഗവൺമെൻറ് എൽ.പി. സ്കൂളിലെ കുരുന്നുകൾ അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി. കേരളീയ വേഷം ധരിച്ചാണ് കേരളപ്പിറവി ദിനത്തിൽ വിദ്യാർഥികളെല്ലാം സ്കൂളിലെത്തിയത് . പ്രഥമാധ്യാപകൻ എൻ വേലായുധൻ കേരളപ്പിറവി സന്ദേശം നൽകി.

ശിശുദിനം

ശിശു ദിനത്തോടനുബന്ധിച്ച് ചാച്ചാജിയോട് ചങ്ങാത്തം കൂടിയുള്ള കുരുന്നുകളുടെ ശിശുദിനാഘോഷം കൗതുകമായി. ഒളകര ഗവ എൽ.പി സ്കൂളിലെ കുട്ടികൾ ചാച്ചാജിയോടൊത്ത് നെഹ്റു തൊപ്പിയുമണിഞ്ഞ് കൈയിൽ റോസാപ്പൂക്കളുമായി നിരവധി കൊച്ചു ചാച്ചാജിമാർ ഒത്തുചേർന്നപ്പോൾ ആഘോഷം വേറിട്ട കാഴ്ചയായി. തുടർന്ന് ശിശുദിന ഗാനവുമാലപിച്ച് കുരുന്നുകൾ ചാച്ചാജിയുമായി സംവദിച്ചു. വിദ്യാർഥികൾക്കായി റാലിയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എൻ. വേലായുധൻ ശിശുദിന സന്ദേശം നൽകി.

ഓണം

ക്രിസ്തുമസ്

ക്രിസ്തുമസ് ആഘോഷം വർണാഭമാക്കി ഒളകര സ്കൂൾ, പുൽക്കൂടൊരുക്കിയും താളമേളങ്ങളുടെ അകമ്പടിയാൽ കരോൾ ഗാനങ്ങൾ ആലപിച്ചും ക്രിസ്തുമസ് ആഘോഷം ഗംഭീരമാക്കി ഒളകര ജിഎൽപി സ്കൂൾ വിദ്യാർത്ഥികൾ. വിദ്യാലയാങ്കണത്തിൽ ക്രിസ്തുമസ് ട്രീ ഒരുക്കി പല വർണ്ണളിൽ നക്ഷത്രങ്ങൾ തൂക്കി സാന്താ ക്ലോസി നോടൊന്നിച്ച് അവർ ആടിപ്പാടി. ആഘോഷാനന്തരം മധുരം നിറച്ച് കേക്കുകൾ കുരുന്നുകൾക്ക് വിതരണം ചെയ്തു . പ്രഥമാദ്ധ്യാപകൻ എൻ.വേലായുധൻ, അദ്ധ്യാപകരായ ഷീജ ജോസ് , ഷാജി , ജുല തുടങ്ങിയവർ സംസാരിച്ചു .

റിപ്പബ്ലിക് ദിനം

രാജ്യത്തിന്റെ 71 മത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി. പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു.

2018-19

പ്രവേശനോത്സവം

സ്വാതന്ത്ര്യ ദിനം

ശിശുദിനം

ശിശുദിന നാളിൽ തയ്യാറാക്കിയ വലിയ നെഹ്റു തൊപ്പിക്ക് കീഴിൽ ഒന്നാണ് ഞങ്ങൾ ' എന്ന സന്ദേശവുമായി ഒളകര ഗവ.എൽ പി സ്കൂൾ വിദ്യാർത്ഥികൾ അണിനിരന്നത് വ്യത്യസ്ത കാഴ്ചയായി . നെഹ്റുവിന്റെ വേഷ വിധാനങ്ങളും , കൈയിൽ റോസാപ്പൂവുമായാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത് . സ്കൂളിൽ തയ്യാറാക്കിയ ഭീമൻ തൊപ്പിക്ക് കീഴിൽ ചാച്ചാജിയുടെ വേഷപ്പകർച്ചയുമായി വിദ്യാർത്ഥികൾ അണിനിരന്നു . അസംബ്ലിയിൽ പ്രഥമാധ്യാപകൻ എൻ.വേലായുധൻ അനുസ്മരണം നടത്തി . വിദ്യാർത്ഥികൾക്കായി പ്രശ്നോത്തരിയും പുസ്തക പ്രദർശനവും നടത്തി.

റിപ്പബ്ലിക് ദിനം

ഒളകര ഗവ എൽ.പി സ്കൂളിൽ വൈവിധ്യ പരിപാടികളോടെ റിപ്പബ്ലിക ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ ഇസ്മായിൽ കാവുങ്ങൽ പതാക ഉയർത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ റിപ്പ ബ്ലിക് ദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദ് മുഹമ്മദ്, ഇ . ശ്രീക്കുട്ടൻ, പി.കെ ഷാജി പ്രസംഗിച്ചു. വിദ്യാർഥികൾകായി ദേശഭക്തി ഗാനാലാപനം, മാസ് ഡ്രിൽ , റിപ്പബ്ലിക് ക്വിസ് , പതാക നിർമാണം എന്നിവ സംഘടിപ്പിച്ചു.

ഓണം

2017-18

പ്രവേശനോത്സവം

പെരുവള്ളൂരിൽ സ്കൂൾ പ്രവേശനോത്സവങ്ങൾ ഗ്രാമത്തിന്റെ ഉത്സവാഘോഷമാക്കി. വിദ്യാലയങ്ങളും കവാടങ്ങളും വ ർണതോരണങ്ങൾ കൊണ്ടലങ്കരിച്ചും മധുരം നൽകിയും കലാപരി പാടികൾ അവതരിപ്പിച്ചും നാട്ടുകാരും വിവിധ സംഘടനാ പ്രവർത്തകരും ചേർന്ന് ആദ്യക്ഷരം പഠിക്കാൻ എത്തുന്ന കുരുന്നുകളെ വരവേറ്റു. പഞ്ചായത്ത്തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഒളകര ഗവ.എൽ.പി സ്കൂളിൽ പി അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ ഉ ദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കലാം മാസ്റ്റർ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മാഈൽ കാവുങ്ങൽ , ചെയർ പേഴ്സൺ പിറസിയ , ഇഫാത്തിമ ബിൻ് , പി സൈത് മു ഹമ്മദ് , എം ഇബ്രാഹിം , സൈതല ണ്ടാടൻ , സോമരാജ് പാലക്കൽ , പി ഷാജി യു .പി അലിഹസ്സൻ ഹാജി സംസാരിച്ചു.

സ്വാതന്ത്ര്യ ദിനം

പെരുവള്ളൂർ ഒളകര ഗവ എൽ.പി സ്കൂളിൽ സ്വാതന്ത്ര്യ സമര സേനാനി മമ്മദു പതാക ഉയർത്തി. സ്കൂൾ നൂറാം വാർഷിക ഭാഗമായി ഘോഷയാത്രയും നടന്നു. രക്ഷിതാക്കൾക്ക് പ്രശ്നോത്തരിയും വിദ്യാർത്ഥികൾക്ക് പതാക നിർമാണം, ദേശഭക്തി ഗാനാലാപനം, മാസ്ഡിൽ എന്നിവയും നടന്നു .പി.ടി.എ പ്രസിഡൻറ് പി.പി സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു . ഡോ മുഹമ്മദ്, ഡോ അരവിന്ദാക്ഷൻ, ഇബ്റാഹിം മൂഴിക്കൽ, പൂങ്ങാടൻ സെയ്തലവി, പ്രദീപ് കുമാർ, പി സോമരാജ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ എന്നിവർ സംബന്ധിച്ചു.

ഓണം

പെരുന്നാൾ

റിപ്പബ്ലിക് ദിനം

രാജ്യത്തിന്റെ 71 -ാമത് റിപ്പബ്ലിക് ആഘോഷം ഒളകര ജി എൽ പി സ്കൂളിൽ സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് പി പി സെയ്ദു മുഹമ്മദ് പതാക ഉയർത്തി . പ്രധാനധ്യാപകൻ എൻ വേലായുധൻ , ഇബ്റാഹീം മുഴിക്കൽ , സോമരാജ് പാലക്കൽ , നൗഫൽ , ശാജി സംസാരിച്ചു.