"വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയിസ് വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 90: വരി 90:


==സ്കൂൾ കൗൺസിലിംഗ്==
==സ്കൂൾ കൗൺസിലിംഗ്==
[[പ്രമാണം:44046-health.jpeg|thumb|350px]]
[[പ്രമാണം:44046-health.jpeg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:44046-health.jpeg|ലഘുചിത്രം|വലത്ത്‌]]
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ  അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.
കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള [https://ml.wikipedia.org/wiki/%E0%B4%95%E0%B5%97%E0%B5%BA%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D കൗൺസിലിങ് പദ്ധതി] ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ  അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.


കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച  അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം  ചെയ്തു. ഇപ്പോൾ അവ൪ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത് . ഈ വിഷയങ്ങൾപ്രമേയമായി  ഒ൯പതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.
കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച  അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം  ചെയ്തു. ഇപ്പോൾ അവ൪ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത് . ഈ വിഷയങ്ങൾപ്രമേയമായി  ഒ൯പതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.

21:58, 28 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പഠനപരിപോഷണ പദ്ധതികൾ

നവപ്രഭ

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്. ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.

ശ്രദ്ധ പദ്ധതി

പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിവിധ ഏജൻസികൾക്ക് കീഴിൽ വരുന്ന അക്കാദമിക പ്രവർത്തനങ്ങൾ എല്ലാം തന്നെ ഒരു കുടക്കീഴിൽ “ശ്രദ്ധ” എന്ന പദ്ധതിയായി നടത്തുന്നു.

മലയാളത്തിളക്കം

അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. മാതൃഭാഷാ പഠന നിലവാരത്തിൽ കേരളത്തിന്റെ സ്ഥാനം ശരാശരിക്ക് മുകളിലാണെങ്കിലും ഒരു ചെറിയ ശതമാനം വിദ്യാർത്ഥികൾ എഴുതാനും വായിക്കാനും പ്രയാസം നേരിടുന്നുണ്ട്. 2017-18ക്ലാസ്സുകളിൽ ഈ പദ്ധതി യുപി വിഭാഗത്തിലും 18-19 കാലയളവിൽ ഹൈസ്കൂളിലേയ്ക്കും വിജയകരമായി നടപ്പിലാക്കുകയുണ്ടായി. ഭാഷാ പഠനത്തിനായി പുതിയ കണ്ടെത്തെലുകളുടെ വെളിച്ചത്തിൽ ബോധപരമായ ഒരു അന്യേഷണമാണ് മലയാളത്തിക്കത്തിലൂടെ നടത്തിയത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി. കുട്ടിയെഴുത്ത്, ടീച്ചറെഴുത്ത്, പൊരുത്തപ്പെടൽ, തിരുത്തിയെഴുത്ത് എന്ന രീതിയാണ് മലയളത്തിളക്കത്തിന്റെ സമീപനരീതിയായത്.

ഹലോ ഇംഗ്ലീഷ്

കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.

ഹലോ ഇംഗ്ലീഷ് 2021-22- പ്രവർത്തനങ്ങൾ

ഹലോഇംഗ്ലീഷിന്റെ ഉദ്ഘാടന കർമ്മം ജനുവരി 26 10 മണിക്ക് സ്കൂൾ ലാബിൽവച്ചു നടന്നു. പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് സാർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാർ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ ഹലോ ഇംഗ്ലീഷ് പരിപാടികൾ നടന്നു

സുരീലി ഹിന്ദി

       വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ  തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

2021-22 ലെ സ്കൂൾ തല പ്രവർത്തനങ്ങൾ

2022 ജനുവരി 25 ആം തീയതി ഹെഡ്മിസ്ട്രസ്സ് ശ്രീമതി എം ആർ ബിന്ദു ടീച്ചർ ഈപഠന പരിപോഷണ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു . ശ്രീമതി ജയശ്രീ ടീച്ചറുടെയും മറ്റു ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിവിധയിനം രസകരങ്ങളായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുകയുണ്ടായി. രാഷ്ട ഭാഷയെ രസകരമായി സ്കൂൾ തലത്തിലെത്തിക്കുന്ന ഈ പദ്ധതി ഹിന്ദി ഭാഷയുടെ മാധുര്യം വർദ്ധിപ്പിക്കുന്നതിനുതകും എന്ന കാര്യത്തിൽ തർക്കമില്ല. മുൻകാലങ്ങളിൽ യുപി തലത്തിൽ മാത്രമായിരുന്ന ഈ കർമ്മ പരിപാടി ഹയർ സെക്കണ്ടറി തലം വരെ വ്യാപിച്ചിരിക്കുന്നു. ഹിന്ദിയിൽ താൽപര്യം വർദ്ധിപ്പിക്കാനും  പ്രോത്സാഹിപ്പിക്കാനും വളരെ രസകരമായ രീതിയിലുള്ള ആസൂത്രണം തന്നെ പുതുമ ഉൾക്കൊള്ളുന്നതാണ്. വിദ്യാർത്ഥികൾ ഈ പരിപാടിയിൽ സജീവമായും പങ്കാളികളാണ് അ ടിവരയിട്ട് പറയേണ്ട കാര്യം രക്ഷിതാക്കളും ഈ പ്രോഗാം ഏറ്റെടുത്തു എന്നുള്ളതാണ്. മറ്റു പരിപാടികളോടൊപ്പം ഹിന്ദിയിലുള്ള മത്സരപരീക്ഷകളും സംഘടിപ്പിക്കുന്നുണ്ട്.  അതിന് മികവുറ്റ വിജയം കുട്ടികൾ കരസ്ഥമാക്കി.

ഭിന്നശേഷിക്കാരായ കുട്ടികൾക്കാരായ കുുട്ടികൾക്കുള്ള പഠനപരിപേഷണം സ്കൂളുകളിൽ

ഭിന്നശേഷിയിലുള്ള കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അവരുടെ അവകാശങ്ങളെല്ലാം തന്നെ പ്രീ-സ്‌കൂൾ, പ്രൈമറി, സെക്കൻഡറി, തൃതീയ, തൊഴിൽ പഠന മേഖലകളിലെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്. ഏതൊരു കുട്ടിയേയും പോലെ തുല്യ അവസരവും തുല്യ പങ്കാളിത്തവും ഉറപ്പു വരുത്തി ഭിന്നശേഷിക്കാരെ കൂടി ഉൾപെടുത്തി മുഖ്യധാരയിലെത്തിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ ഒരു പരിധിവരെ പാലിക്കപ്പെടുന്നുണ്ട്. സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്നങ്ങൾ അതിജീവിച്ച് സാധാരണനിലയിലേയ്ക്കെത്തിക്കുക സാമൂഹിക നീതി വകുപ്പിന്റെ ഉത്തമലക്ഷ്യങ്ങളിലൊന്നാണ്. ആ ലക്ഷ്യം മുൻ നിർത്തിയാണ് ഡിസംബർ 3 ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നതു തന്നെ. ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പു പദ്ധതികൾ ഒന്നു മുതലുള്ള എല്ലാ ക്ലാസ്സുകളിലും നടപ്പിലാക്കിയിട്ടുണ്ട്. കുട്ടികളുടെ മികവുകൾക്കായ് ഇവിടെ ക്ളിക്കു ചെയ്യുക.



സ്കൂൾ തല പ്രവർത്തനങ്ങൾ

എല്ലാ ദിനാചരണങ്ങളിലും ഈ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അതു പോലെ ഭിന്നശേഷിദിനത്തിൽ പഞ്ചായത്ത് തലം, BRC തലത്തിൽ കുട്ടികൾക്ക് മൽസരങ്ങൾ നടത്താറുണ്ട്. ഓണം ക്രിസ്തുമസ് എന്നീ വിശേഷ ദിവസങ്ങളിൽ സ്കൂളിൽ വരാൻ കഴിയാത്ത കുട്ടികളുടെ ഗൃഹസന്ദർശനവും സമ്മാനങ്ങളും നൽകുന്നു.

മികവു പുലർത്തുന്ന ഉച്ചഭക്ഷണ പദ്ധതി

സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകണമെന്നതാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം. മികച്ച ഉച്ചഭക്ഷണ പദ്ധതിയും ആലക്ഷ്യത്തിലുൾപ്പെടുന്നു. ആലക്ഷ്യം സാർത്ഥകമാക്കിക്കൊണ്ട്, കാര്യക്ഷമമായ രീതിയിലാണ് ഞങ്ങളുടെ സ്കൂളിലെ ഉച്ചഭക്ഷണ വിതരണം. സ്കൂളിൽ നിന്നു തന്നെയുള്ള അടുക്കളത്തോട്ടം പ്രയോജനപ്പെടുത്തുന്നുണ്ട്. കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷക ഗുണങ്ങളടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടുത്തിയാണ് പാചകം. പാചകപ്പുര, പരിസരം, പാത്രങ്ങൾ എന്നിവയിലെല്ലാം ശുചിത്വം പാലിക്കുന്നുണ്ട്. ഉച്ച ഭക്ഷണ പദ്ധതി മോണിറ്റർ ചെയ്യുന്നതിനായി ഓട്ടോമേറ്റഡ് മോണിറ്ററി സിസ്റ്റം നടപ്പിലാക്കിയിട്ടുണ്ട്. മികച്ച രീതിയിലുള്ളതും വൈവിധ്യം, വൃത്തി, മാലിന്യനിർമ്മാർജ്ജനം, ഡ്രെയിനേജ് എന്നിവ പാലിക്കുന്നതും ആയ ഒരു ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കുന്ന ഒരു നൂൺഫീഡിങ് കമ്മിറ്റിയാണ് ഞങ്ങൾക്കുള്ളത്.


സ്കോളർഷിപ്പു് പദ്ധതികൾ-സ്കൂൾ തലത്തിൽ

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന എല്ലാവിധ സ്‌കോളർഷിപ്പുകളും കുട്ടികൾക്ക് ലഭ്യമാകുന്നു.

മികവിന്റെ സ്കോള൪ഷിപ്പുകൾ

നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ്

നേഷണൽ ടാലന്റ് സെ൪ച്ച് എക്സാമിനേഷ൯

സ്കൂൾ കൗൺസിലിംഗ്

കുട്ടികൾ രാഷ്ട്രത്തിന്റെ സമ്പത്താണ്.നമ്മുടെ കുട്ടികൾ ഇന്ന് ധാരാളം പ്രശ്നങ്ങൾക്കു നടുവിലാണ് ജീവിക്കുന്നത്.കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ശാരീരികവും,മാനസികവും,സാമൂഹികപരമായ ഉന്നമനത്തിനും,അവർ നേരിടുന്ന പീഡനങ്ങളിൽ നിന്നും,ലൈംഗീക ചൂഷണങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പു വരുത്തുവാൻ വേണ്ടിയാണ് സ്കൂൾതലത്തിൽ കൗൺസിലിംഗ് സേവനം നല്കിവരുന്നത്.കൗൺസിലിംഗിന്റെ ഭാഗമായി ബോധവത്ക്കരണ ക്ളാസ്സുകളും നടത്താറുണ്ട്. കൗമാരപ്രായക്കാരായ കുട്ടികൾക്കുള്ള കൗൺസിലിങ് പദ്ധതി ഞങ്ങളുടെ സ്കൂളിൽ സുദീപ്തി ടീച്ചറിന്റെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഉണർവ് എന്ന പേരിൽ ആരംഭിച്ച പദ്ധതി അനുസരിച്ച് എല്ലാ ചൊവ്വാഴ്ചയും കുഞ്ഞുങ്ങൾക്ക് എസ് എ ടി ഹോസ്പിറ്റൽ ഡോക്ടർ ജയപ്രകാശിന്റെ ക്ലാസ്സ് ലഭിക്കുമായിരുന്നു. അതോടൊപ്പം8,9,10 കൗൺസിലിങ് ആവശ്യമായ കുട്ടികൾക്ക് ക്ലാസ്സ് നൽകിവരുന്നു. എല്ലാ അധ്യയന വർഷങ്ങളിലും അതു തുടർന്നു പോകുന്നുണ്ട്.

കൊവിഡ് എന്ന മഹാമാരി വരുത്തിവച്ച അവസ്ഥകൾ കുട്ടികൾ എങ്ങനെ തരണം ചെയ്തു. ഇപ്പോൾ അവ൪ അനുഭവിക്കുന്ന പ്രശ്നങ്ങൾഎന്ത് . ഈ വിഷയങ്ങൾപ്രമേയമായി ഒ൯പതാം ക്ലാസ്സിലെ എല്ലാകുട്ടികൾക്കും ഹെൽത്തിൽ നിന്നു വന്ന ഓഫീസേഴ്സ് ക്ലാസ്സു നല്കി.