ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/സുരക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 31: വരി 31:
{| class="wikitable"
{| class="wikitable"
|+
|+
![[പ്രമാണം:19833 suraksha day 19-20 1.jpg|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]]
![[പ്രമാണം:19833 suraksha 13.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
![[പ്രമാണം:19833 suraksha day 19-20 2.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
![[പ്രമാണം:19833 suraksha 24.jpg|നടുവിൽ|ലഘുചിത്രം|380x380ബിന്ദു]]
![[പ്രമാണം:19833 suraksha day 19-20 3.jpg|നടുവിൽ|ലഘുചിത്രം|260x260ബിന്ദു]]
|}
{| class="wikitable"
|+
![[പ്രമാണം:19833 suraksha day 19-20 1.jpg|നടുവിൽ|ലഘുചിത്രം|550x550px|പകരം=]]
![[പ്രമാണം:19833 suraksha 12.jpg|നടുവിൽ|ലഘുചിത്രം|219x219ബിന്ദു]]
![[പ്രമാണം:19833 suraksha day 19-20 3.jpg|നടുവിൽ|ലഘുചിത്രം|300x300px|പകരം=]]
|}
|}



14:21, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

തേഞ്ഞിപ്പലം സബ് ഇൻസ്പെക്ടറുടെ കീഴിലാണ് സ്കൂളിൽ സുരക്ഷാ വിംഗിന് തുടക്കമാവുന്നത്. തുടർന്ന് വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിവിധ ഘട്ടങ്ങളിലായി സുരക്ഷാ ക്ലാസുകളും ഡോക്യുമെന്ററികളും നടത്തി സുരക്ഷയുടെ വ്യത്യസ്ഥ മേഖലകൾ സമൂഹത്തിലേക്കെത്തിക്കാൻ '' സുരക്ഷാ വിംഗ് '' പരമാവധി മുന്നിട്ടിറങ്ങിയിട്ടുണ്ട്.

സ്കൂളുമായി ബന്ധപ്പെടുന്നവരുടെ സുരക്ഷക്കായി സ്ഥാപനത്തിന്റെ മുന്നിലുള്ള മതിൽ റോഡിലൂടെ വരുന്ന വാഹനങ്ങളെ കാണാൻ സാധിക്കാത്തതിനാൽ പ്രസ്തുത മതിൽ പൊളിച്ച് പുനർ നിർമ്മിക്കുകയും അതോടൊപ്പം തന്നെ സുരക്ഷ വീണ്ടും ഉറപ്പ് വരുത്താൻ സ്കൂളിലെ അധ്യാപകർ ഒത്തൊരുമിച്ച് റോഡ് സൈഡിൽ ഗേറ്റിന് മുന്നിൽ 'മിറർ' സ്ഥാപിക്കുക്കയും ചെയ്തു.

സ്കൂൾ വിട്ടാൽ കുട്ടികൾ വീട്ടിലെത്തുന്നത് വരെ അവരുടെ സുരക്ഷ ഉറപ്പ് വരുത്താൻ സ്ഥാപനത്തിലെ എല്ലാ അധ്യാപകരെയും ഉൾപ്പെടുത്തി ഓരോ ദിവസങ്ങളിലായി രണ്ടോ മൂന്നോ അധ്യാപകരെ ഉൾപ്പെടുത്തി ''സുരക്ഷാചുമതല ലിസ്റ്റ്'' തയ്യാറക്കിയത് 'സുരക്ഷാ വിംഗി'ന്റെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ്.

ഇങ്ങനെയുള്ള നിരവധി സുരക്ഷാ പ്രവർത്തനങ്ങൾ സാമൂഹ്യനന്മക്കായി സുരക്ഷാവിംഗ് നടത്തിയത് അഭിനന്ദനീയമാണ്. സുരക്ഷാവീഴ്ചകൾ ഉണ്ടാകാതിരിക്കാൻ അധ്യാപകരോടൊപ്പം രക്ഷിതാക്കളും ശ്രദ്ധപുലർത്താൻ സജ്ജീവമായത് സ്കൂളിനെ എല്ലാ നിലയിലും വ്യത്യസ്തമാക്കുന്നു.

ഒരുക്കി-സുരക്ഷാ മിറർ

ജീവൻ രക്ഷാ ക്ലാസ്

പെരുവള്ളൂർ നന്മ കെയർ ഫൗണ്ടേഷനും ' നമ്മുടെ നാട് പുകയൂർ ' വാട്സ്ആപ്പ് കൂട്ടായ്മയും ഒളകര ഗവ.എൽ.പി. സ്കൂളിലെ രക്ഷിതാക്കൾക്ക് ജീവൻരക്ഷാ ബോധവത്കരണക്ലാസ് നടത്തി. അനസ് തിരുത്തിയാട് ക്ലാസെടുത്തു . സോമരാജ് പാലയ്ക്കൽ, പി.പി. സെയ്ദ് മുഹമ്മദ്, ഷാജി പുകയൂർ, ഇബ്രാഹിം മൂഴിക്കൽ, കെ.ടി. സഫർ, അബ്ദുൽ കരീം കാടപ്പടി എന്നിവർ സംസാരിച്ചു .

വിദ്യാർത്ഥികൾ റോഡിലെത്തി

ദേശീയ സുരക്ഷാ ദിനത്തോടനുബന്ധിച്ച് പെരുവള്ളൂർ ഗവ എൽ പി സ്കൂൾ ഒളകരയിലെ വിദ്യാർഥികൾ യാത്രക്കാർക്ക് സുരക്ഷാ മുന്നറിയിപ്പ് ലഘുലേഖകൾ നൽകി. വാഹന യാത്രികർക്കും കാൽ നടയാത്രക്കാർക്കുംസുരക്ഷാ നിർദേശങ്ങളടങ്ങിയ ലഘുലേഖകളാണ് വിതരണം ചെയ്തത്. അധ്യാപകരായ സോമരാജ്, ഷാജി, അബ്ദുൽ കരീം, സദഖത്തുള്ള, ജംഷീദ് എന്നിവർ നേതൃത്വം നൽകി.

സുരക്ഷാ ക്ലബ്

സ്കൂളിന്റെയും വിദ്യാർഥികളുടെയും സുരക്ഷ കണക്കിലെടുത്ത് ഒളകര ജി എൽ പി സ്കൂളിൽ പുതിയ അധ്യയന വർഷത്തേക്കുള്ള സുരക്ഷാ ക്ലബ് ' ബ്രേവ് -2019 ' രൂപവത്കരിച്ചു. തേഞ്ഞിപ്പലം എസ് ഐ ബിനു തോമസ് ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ നിഖിൽ എം, എ ആർ നഗർ പഞ്ചായത്ത് മുൻ വാർഡ് മെമ്പർ പ്രദീപ് കുമാർ, പ്രധാനധ്യാപകൻ എൻ . വേലായുധൻ , സോമരാജ് പാലക്കൽ സംസാരിച്ചു . പി ടി എ പ്രസിഡന്റ് പിപി സെയ്ദു മുഹമ്മദ് അധ്യക്ഷത വഹിച്ചു.

ജീവൻ രക്ഷക്കായ് നീന്തൽ പരിശീലനം

സ്കൂളിന് സ്വന്തമായൊരു നീന്തൽകുളം ഇല്ലെങ്കിലും പ്രളയ കാലത്തെ ഓർമകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പുതുതലമുറയെ നീന്തൽ പഠിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഒളകര ജി.എൽ.പി സ്കൂൾ പി.ടി.എ ലക്ഷ്യമിടുന്നത്. സ്കൂൾ വിദ്യാർത്ഥികളെ 25 പേരടങ്ങുന്ന ബാച്ചുകളായി തിരിച്ച് പെരുവള്ളൂർ പഞ്ചായത്തിലെ കാടപ്പടിയിലുള്ള മാതാ കുളത്തിൽ എത്തിച്ചിരുന്നു പരിശീലന ആരംഭം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ വേണുഗോപാൽ ആണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ലൈഫ് ജാക്കറ്റുകൾ ധരിച്ച് പൂർണ സുരക്ഷിതത്വത്തോടെ ഇതുവരെ നീന്തൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ മണിക്കൂറുകളോളം നീണ്ട ശ്രമത്തിനൊടുവിൽ പൂർണമായും നീന്തൽ പഠിച്ചാണ് മടങ്ങിയത്. സ്കൂളിലെത്തുന്ന വരുന്ന ഓരോ തലമുറയെയും വിവിധ ഘട്ടങ്ങളിലായി നിന്തൽ പരീശീലിപ്പിക്കാൻ തന്നെയാണ് പി.ടി.എ പദ്ധതി. നിന്തൽ പഠനം പൂർത്തിയാക്കിയവർക്ക് പി.ടി.എ സാക്ഷ്യപത്രം നൽകുന്നതും പരിഗണനയിലുണ്ട്.

സുരക്ഷാ ചുമതല കുട്ടി പോലീസുകാർക്ക്

യാത്ര സുരക്ഷക്കായ് സ്കൂൾ ബസ്

1 മുതൽ 4 വരെ ക്ലാസുകളിലായി 392 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം ഒളകരയെന്ന ചെറിയ ഗ്രാമമായതിനാൽ കൂടുതൽ പ്രയാസങ്ങളില്ലാതെ സ്കൂളിലെത്തിച്ചേരാൻ സാധിക്കും. പെരുവള്ളൂർ പഞ്ചായത്തിലെ തന്നെ ഏറ്റവും മികച്ച, പഴക്കം ചെന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് ഒളകര ഗവൺമെന്റ് എൽ.പി.സ്കൂൾ. കഴിഞ്ഞ 3 വർഷങ്ങളിലായി  മറ്റു സ്കൂളുകളുടെ പരിധിയിൽ നിന്നു വരെ വിദ്യാർത്ഥികൾ വന്നു തുടങ്ങിയതോടെ വാഹന സൗകര്യം വിപുലമാക്കേണ്ടിവന്നു. അതുവരെ പി.ടി.എ യുടെയും രക്ഷിതാക്കളുടെയും കൂടി സഹകരണത്തോടെയുള്ള വാഹനത്തിലായിരുന്നു വിദ്യാർത്ഥികൾ സ്ക്കൂളിൽ എത്തിയിരുന്നത്.

എന്നാൽ ഇന്ന് സുഖമമായ യാത്രാ സൗകര്യത്തിന് വള്ളിക്കുന്ന് മണ്ഡലം എം.എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭ്യമായ  സ്കൂൾ ബസ് സ്വന്തമാണ്. സ്കൂളിലെ ഏതാണ്ട് 30% കുട്ടികളും സ്കൂൾ ബസിനെ ആശ്രയിക്കുന്നവരാണ്.  ബസിൽ ഡ്രൈവർ, ക്ലീനർ എന്നിവരാണ് ജോലിക്കാർ. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവുമായി 4 ട്രിപ്പുകൾ സർവ്വീസ് നടത്തുന്നു. ചുറ്റുമുള പ്രദേശങ്ങളിലൊന്നും ഇല്ലാത്ത രീതിയിൽ ഭീമമല്ലാത്ത സംഖ്യ മാത്രമാണ് ഗുണ ഭോക്താക്കളിൽ നിന്ന് ഈടാക്കുന്നതും. അധ്യാപകരും പി.ടി.എ അംഗങ്ങളും അടങ്ങുന്ന ഒരു സമിതിയാണ് സ്കൂൾ ബസുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത്.