"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29359 (സംവാദം | സംഭാവനകൾ)
No edit summary
29359 (സംവാദം | സംഭാവനകൾ)
No edit summary
വരി 4: വരി 4:

ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ പട്ടണവും വാണിജ്യകേന്ദ്രവുമാണ് തൊടുപുഴ. ഈ പട്ടണത്തെ പുൽകിയൊഴുകുന്ന തൊടുപുഴയാറാണ്  ഇതിന്റെ മുഖമുദ്ര. വർഷം മുഴുവൻ നിറഞ്ഞൊഴുകുന്ന കേരളത്തിലെ ചുരുക്കം ചില പുഴകളിൽ ഒന്നാണ് തൊടുപുഴയാർ. ഇടുക്കി ജലവൈദ്യുത പദ്ധതി ഉൽപാദനം കഴിഞ്ഞു വരുന്ന വെള്ളം കാഞ്ഞാർ വഴി എത്തുന്നതിനാൽ വേനലിലും ജല സമൃദ്ധമാണ്. കുടയത്തൂരിൽ നിന്നുത്ഭവിക്കുന്ന തൊടുപുഴയാർ മൂവാറ്റുപുഴയാറിൽ ചേരുന്നു. ഹൈറേഞ്ചിന്റെ പ്രവേശന കവാടമാണ് തൊടുപുഴ. മലങ്കര ജലാശയം, കാഞ്ഞാർ, ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത് വെള്ളച്ചാട്ടം, കാറ്റാടികടവ്, ഇലപ്പള്ളി വെള്ളച്ചാട്ടം, ഇല്ലിക്കൽ, വാഗമൺ, തുടങ്ങിയവ തൊടുപുഴയുടെ പരിസര പ്രദേശത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്.

വരി 13: വരി 14:

കീഴ്മലൈനാടിന്റെ  പാണ്ഡകശാലകൾ അഥവാ ധാന്യപുരകൾ നെടിയശാല പ്രദേശത്തായിരുന്നു. നെടിയ പാണ്ഡകശാല ലോപിച്ചാണ് '''നെടിയശാല''' ആയത്. കീഴ്മലൈനാടിന്റെ ചുങ്കം അഥവാ കരം പിരിക്കുന്ന ഇടമായതിനാൽ ആണ് '''ചുങ്കത്തിന്''' ആ പേര് ലഭിച്ചത് . കീഴ്മലൈനാടുകളിൽ നിന്നുള്ള  ചരക്ക് ആലപ്പുഴയ്ക്ക് എത്തിക്കുമ്പോൾ ഈടാക്കുന്ന കരം ഇവിടെ നിന്നും പിരിച്ചിരുന്നു. കീഴ്മലൈ നാടിന്റെ  ആസ്ഥാനമായിരുന്നു ഇന്നത്തെ '''കാരിക്കോട്.'''  പുരാതന കാരിക്കോടിനു സാംസ്കാരികപരമായും വാണിജ്യപരമായും  വളരെ പ്രാധാന്യമുണ്ടായിരുന്നു.   

'''തൊടുപുഴയിലെ ക്രൈസ്തവ പാരമ്പര്യം''' 
നൂറ്റാണ്ടുകൾക്കു മുമ്പേ ക്രൈസ്തവർ തൊടുപുഴയിൽ താമസമാക്കിയിരുന്നു. ചുങ്കം പള്ളിയെയായിരുന്നു അന്നു പൂർവികർ ആധ്യാത്മിക കാര്യങ്ങൾക്കായി ആശ്രയിച്ചിരുന്നത്. തൊടുപുഴയിൽ സ്വന്തമായി ഒരു ദേവാലയം എന്നത് അവരുടെ ചിരകാല സ്വപ്നമായിരുന്നു. 1850 ൽ ചുങ്കം പള്ളിയിൽ സന്ദർശനത്തിനെത്തിയ അഭിവന്ദ്യ വാരാപ്പുഴ മെത്രാപോലിത്തയോട് തൊടുപുഴയിൽ ഒരു ദേവാലയം വേണമെന്ന് അപേക്ഷിക്കുകയും, അതനുസരിച്ച് മിഖായേൽ മാലാഖയുടെ വെഞ്ചരിച്ച രൂപവും പള്ളി പണിയാനുള്ള 350 രൂപയും നൽകി അനുഗ്രഹിക്കുകയും ചെയ്തു. മണക്കാടുള്ള പുരാതന മുണ്ടക്കൽ നായർ തറവാട്ടുകാർ ഇഷ്ടദാനമായി നൽകിയ സ്ഥലത്താണ് മിഖായേൽ മാലാഖയുടെ നാമധേയത്തിൽ 1851 ജനുവരി ഒന്നാം തീയതി ആദ്യ ദേവാലയം സ്ഥാപിച്ചത്. ആ കുടുംബത്തോടുള്ള നന്ദിസൂചകമായി പെരുന്നാൾ ദിനങ്ങളിൽ അഞ്ചേകാലും കോപ്പും നൽകുന്ന ചടങ്ങ് ഇന്നും തുടർന്നുപോരുന്നു.   
വിശ്വാസി ഗണത്തിൽ ഉണ്ടായ വർധനവും, തെനംകുന്നിലെ മിഖായേൽ മാലാഖയുടെ പള്ളിയിലെ സ്ഥലപരിമിതിയും മൂലം പുതിയ പള്ളി പണിയുവാനായി തൊടുപുഴ ടൗണിൽ സ്ഥലം വാങ്ങുകയും പള്ളി നിർമാണത്തിന് നേതൃത്വം നൽകുകയും ചെയ്തത്  ബഹുമാനപ്പെട്ട പൗലോസ് തരണിയിൽ അച്ചനാണ്. 1964 നവംബർ ആറാം തീയതി സെബസ്ത്യാനോസ് സഹദായുടെ നാമധേയത്തിലുള്ള പള്ളിക്ക് അഭിവന്ദ്യ കോതമംഗലം രൂപതാധ്യക്ഷൻ മാർ മാത്യു പോത്തനാംമുഴി  തറക്കല്ലിടുകയും 1971 ഡിസംബർ പന്ത്രണ്ടാം തീയതി പണിപൂർത്തീകരിച്ചു പള്ളിയുടെ കൂദാശകർമ്മം അദ്ദേഹം തന്നെ  നിർവഹിക്കുകയും ചെയ്തു. 2005 ജൂൺ നാലാം തീയതി ഈ ദേവാലയം 12 ഇടവകകളുള്ള ഫൊറോനയായി ഉയർത്തപ്പെട്ടു. 
മറ്റുള്ള പ്രദേശങ്ങളിൽ നിന്നും തൊടുപുഴയിലേക്ക് പറിച്ചു നടപ്പെടുന്ന ക്രൈസ്തവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വന്നു. കുടുംബങ്ങളുടെ എണ്ണത്തിലുണ്ടായ വർധനവ് വീണ്ടും വിശാലമായ ഒരു ദേവാലയം എന്ന ആവശ്യം മുന്നോട്ടുവച്ചു. പ്രൈവറ്റ് ബസ് സ്റ്റാഡിനോടു  ചേർന്നു സ്ഥിതിചെയ്യുന്ന സെന്റ് സെബാസ്റ്റ്യൻസ് യു പി സ്കൂളിന്റെ വടക്കു കിഴക്കായി  പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമം 2006 ഡിസംബർ പത്താം തീയതി മാർ ജോർജ് പുന്നക്കോട്ടിൽ പിതാവ് നിർവഹിച്ചു. പുതിയ പള്ളിയുടെ നിർമ്മാണത്തിനു നേതൃത്വം നൽകിയത് ബഹുമാനപ്പെട്ട ജോസ് മോനിപ്പിള്ളി അച്ചനാണ്. 2013 ഫെബ്രുവരി 23 ആം തീയതി പുതിയ പള്ളിയുടെ കൂദാശകർമ്മം അഭിനന്ദ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിച്ചു.
'''പള്ളിയോടൊപ്പം പള്ളിക്കൂടം'''
''<nowiki/>'പള്ളിയോടൊപ്പം പള്ളിക്കൂടം''' എന്ന [https://en.wikipedia.org/wiki/Kuriakose_Elias_Chavara#:~:text=Mar%20Kuriakose%20Elias%20Chavara%2C%20C.M.I.%20%28also%20known%20as,Catholic%20Church%20based%20in%20the%20state%20of%20Kerala. ചാവറയച്ചന്റെ]  സന്ദേശത്തെ ഉൾക്കൊണ്ടു 1951 ൽ തെനംകുന്ന് പള്ളിയോടു ചേർന്നുള്ള പള്ളിമുറിയിൽ സ്കൂളിന്റെ  പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ഹൈസ്കൂൾ വിഭാഗം മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് 5 മുതൽ 7 വരെ ക്ലാസ്സുകൾക്കു കൂടി അനുമതി ലഭിക്കുകയും ചെയ്തു. 

തൊടുപുഴയിലേയും സമീപപ്രദേശങ്ങളിലേയും കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ഏർപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് 1952 ൽ പ്രവർത്തനമാരംഭിച്ചതാണ് സെൻ്റ് സെബാസ്റ്റ്യൻസ് യു പി സ്കൂൾ. കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ ഒട്ടേറെ നേട്ടങ്ങൾ പോയ വർഷങ്ങളിൽ നേടിയിട്ടുണ്ട്.

"https://schoolwiki.in/എസ്.എസ്.യു.പി_സ്കൂൾ_തൊടുപുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്