"ജി.എം.യു.പി.സ്കൂൾ കക്കാട്/ഡിജിറ്റൽ പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 24: | വരി 24: | ||
ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പഠനത്തിലുള്ള മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി തന്നെ വിതരണം ചെയ്തു. | ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പഠനത്തിലുള്ള മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി തന്നെ വിതരണം ചെയ്തു. | ||
<gallery> | <gallery> | ||
Single star.png|Single star | |||
19441-star2.png|Double star | |||
19441-star3.png|Triple star | |||
</gallery> | </gallery> | ||
08:47, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഡിജിറ്റൽ പഠനം
2021-2022 അധ്യായന വർഷത്തിൽ ഓൺലൈൻ പഠനം പൂർണമായും ടെലഗ്രാം വഴിയാക്കാൻ ഞങ്ങൾക്ക് സാധിച്ചു. സ്കൂളിലെ എല്ലാ അധ്യാപകർക്കും ടെലഗ്രാം സാങ്കേതികവിദ്യ പരിചയപ്പെടുത്തുന്ന ക്ലാസുകൾ ഐടി മേഖലയിലെ വിദഗ്ധരായ അധ്യാപകർ നൽകി. അതിനുശേഷം എല്ലാ രക്ഷിതാക്കൾക്കും ഓൺലൈൻ സി.പി.ടി.എ വഴി ടെലഗ്രാം ആപ്ലിക്കേഷനെ പരിചയപ്പെടുത്തി.
വീഡിയോ ചാറ്റ്
ഒരേ സമയം എത്രപേർക്ക് വേണമെങ്കിലും ഓൺലൈനായി നേരിട്ട് സംവദിക്കാനുള്ള സംവിധാനം ടെലഗ്രാമിനുണ്ട്. വീഡിയോ ചാറ്റ് എന്ന ഈ സംവിധാനം വഴി കുട്ടികളെ ഓൺലൈൻ പഠനത്തിൽ എത്തിക്കാൻ സാധിച്ചു.
ഓൺലൈൻ സ്കൂൾ അസംബ്ലി
സ്കൂളിലെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ അസംബ്ലിക്കായി ഒരു ടെലഗ്രാം ഗ്രൂപ്പ് രൂപീകരിച്ചു. എല്ലാ തിങ്കളാഴ്ചയും ഓരോ ക്ലാസിന്റെ നേതൃത്വത്തിലാണ് അസംബ്ലി നടന്നത്. ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങിയ വിവിധ ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിലും അസംബ്ലി നടക്കുകയുണ്ടായി. സാധാരണ അസംബ്ലി പോലെ തന്നെ പ്രാർത്ഥന, പ്രതിജ്ഞ, പത്രവായന, പ്രസംഗം, പ്രധാനാധ്യാപകന്റെ ആശംസ, പിടിഎ അംഗങ്ങളുടെ സാന്നിധ്യം, വിവിധ സർട്ടിഫിക്കറ്റുകളുടെ വിതരണം, ദേശീയ ഗാനം തുടങ്ങിയവ ഓൺലൈൻ അസംബ്ലിയിൽ നടത്തുകയുണ്ടായി.
യൂട്യൂബ് ചാനൽ
' കക്കാട് സ്കൂൾ ' എന്ന പേരിൽ സ്കൂളിനു സ്വന്തമായൊരു യൂട്യൂബ് ചാനൽ 2021-2022 അധ്യയനവർഷത്തിന്റെ തുടക്കത്തിൽ തന്നെ തുടങ്ങാൻ സാധിച്ചു. 2021-2022 ലെ പ്രവേശനോത്സവം യൂട്യൂബ് ചാനൽ വഴി ലൈവ് ആയി നടത്തുകയുണ്ടായി. പിന്നീട് പാഠ്യപാഠ്യേതര ആവശ്യങ്ങൾക്കായി യൂട്യൂബ് ചാനൽ പ്രയോജനപ്പെടുത്തി വരുന്നു.
ഓൺലൈൻ കലാമേള
2021-2022 അധ്യായനവർഷത്തെ ഓൺലൈൻ കലാമേള യൂട്യൂബ് ചാനൽ വഴി ലൈവ് ആയി നടത്തി.വളരെ മുന്നൊരുക്കത്തോടുകൂടി കുട്ടികളുടെ കലാപരിപാടികൾ ഓൺലൈൻ കലാമേളയിൽ ഉൾപ്പെടുത്താൻ സാധിച്ചു.ഓരോ അധ്യാപകർക്കും ഇതിന്റെ ചുമതലകൾ വീതിച്ചു നൽകി.
ഡിജിറ്റൽ സ്റ്റാർ വിതരണം
ഡിജിറ്റൽ പഠന കാലത്തും ഓരോ കുട്ടിയുടെയും പഠനത്തിലുള്ള മികവുകൾക്ക് അംഗീകാരം നൽകി ആദരിച്ചു.അതിനു വേണ്ടി കക്കാട് സ്കൂളിൽ പ്രത്യേകം തയ്യാറാക്കി ഉപയോഗിക്കുന്ന വിദ്യാർഥി അഭിമാന രേഖയിൽ പതിച്ചു കൊടുക്കുന്ന സ്റ്റാർ കളുടെ പൊതുവായ ഡിജിറ്റൽ രൂപം തയ്യാറാക്കി.ഈ സ്റ്റാറുകൾ അതാത് സമയത്ത് കുട്ടികൾക്ക് ഓൺലൈൻ ആയി തന്നെ വിതരണം ചെയ്തു.
-
Single star
-
Double star
-
Triple star
സർട്ടിഫിക്കറ്റ്
യൂട്യൂബിൽ മികച്ച പരിപാടികൾ അവതരിപ്പിക്കുന്ന കുട്ടികൾക്ക് യൂട്യൂബ് കമ്മറ്റിയുടെ വക സർട്ടിഫിക്കറ്റുകൾ ഓൺലൈൻ അസംബ്ലിയിൽ വിതരണം ചെയ്തു.