"എ.എം.യു.പി.സ്കൂൾ പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പഴയ കാല അധ്യാപകർ) |
(ചെ.) (Santhosh Kumar എന്ന ഉപയോക്താവ് A.M.U.P.S. Pallikkal എന്ന താൾ എ.എം.യു.പി.സ്കൂള്‍ പള്ളിക്കല്‍ എന്നാക്കി മാറ്റിയിരി...) |
(വ്യത്യാസം ഇല്ല)
|
17:21, 19 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എ.എം.യു.പി.സ്കൂൾ പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കല്‍ മലപ്പുറം ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പി.കെ. സലീമ |
അവസാനം തിരുത്തിയത് | |
19-12-2016 | Santhosh Kumar |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ ഏറ്റവും വലിയ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് എ.എം.യു.പി.സ്കൂൾ പള്ളിക്കൽ. 1921 ൽ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 60 ഓളം അധ്യാപകരുമായി പള്ളിക്കൽ ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
പള്ളിക്കൽ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ് എ.എം.യു.പി. സ്കൂൾ പള്ളിക്കൽ .പള്ളിക്കൽ ബസാറിലെ ജുമാമസ്ജിദിന്റെ മുന്‍വശത്തായിരുന്നു ഈ സ്ഥാപനം ആദ്യം ഉണ്ടായിരുന്നത്. രാവുണ്ണി മേനോൻ, അസ്സൻ കോയ മൊല്ല എന്നിവരായിരുന്നു ആദ്യ കാല മാനേജർമാർ. അസ്സൻ കോയ മൊല്ലയിൽ നിന്നും വിദ്യാതല്പരനായിരുന്ന കടലുണ്ടി പുളിക്കലകത്ത് കുഞ്ഞിക്കോയതങ്ങൾ വിദ്യാലയം ഏറ്റെടുത്തു. പിന്നീട് കെ.പി.സൈതലവിക്കോയ തങ്ങൾ മാനേജർ ആയി. 1981-ൽ അദ്ദേഹത്തിന്റെ മരണ ശേഷം മകൻ കെ.പി.മുത്തുക്കോയ തങ്ങൾ ആണ് മാനേജർ. 1937-ൽ ആണ് സ്ഥാപനം ഇന്നു കാണുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
പ്രദേശങ്ങൾ
പള്ളിക്കൽ, പുളിക്കൽ, തേഞ്ഞിപ്പലം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് എ.എം.യു.പി.സ്കൂൾ പള്ളിക്കൽ.വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും തിരിച്ചറിയാത്ത ഒരു കാലത്ത് ഇസ്ലാം മത പഠനവും ഖുർ ആൻ പഠനവുമായിരുന്നു ആളുകളെ സ്കൂളിലേക്ക് ആകർഷിക്കാനുള്ള ഒരു പോംവഴി. രാവിലെ 10.30 വരെ ഇവ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. അക്കാലത്ത് പെൺകുട്ടികളുടെ വിദ്യാഭാസ രംഗത്തേക്കുള്ള വരവ് തുലോം കുറവായിരുന്നു.കാർഷിക വൃത്തി ജീവിത മാർഗ്ഗമായി കണ്ടിരുന്ന ഒരു തലമുറയെ വിദ്യാഭ്യാസത്തിലേക്ക് ആകർഷിക്കാൻ വലിയ പ്രയാസം നേരിട്ട ഒരു കാലം കൂടിയായിരുന്നു അത്.ശമ്പളം വളരെ കുറവായ ആ കാലഘട്ടത്തിൽ അധ്യാപകരെ പിടിച്ചുനിർത്താൻ മാനേജർ പ്രത്യേക അലവൻസുകൾ നൽകിയിരുന്നു.
പഴയ കാല അധ്യാപകർ
പഴയ കാലത്തെ അധ്യാപകരെ നാട്ടിലെ മുതിർന്ന ആളുകൾ ഇന്നും ബഹുമാനാദരങ്ങളോടെ തന്നെയാണോർക്കുന്നത്.എമ്പ്രാന്തിരി മാസ്റ്റർ, ഇ.ഒ. മുഹമ്മദ് മാസ്റ്റർ, ഇ. മുഹമ്മദ് മാസ്റ്റർ, കുഞ്ഞിക്കോയ മാസ്റ്റർ, തുപ്രൻ മാസ്റ്റർ, കുമാരൻ മാസ്റ്റർ തുടങ്ങി ധാരാളം അധ്യാപകർ മുൻ തലമുറയിൽ വലിയ അളവിൽ സ്വാധീനം ചെലുത്തിയവരാണ്. സി. ബിരിയക്കുട്ടി ടീച്ചർ, ഓടക്കൽ ഹസ്സൻകോയ മാസ്റ്റർ, വി.എം.മുഹമ്മദ് കുട്ടി മാസ്റ്റർ, KP ബാപ്പുമാസ്റ്റർ, ആയിശ ടീച്ചർ, MS ജയലക്ഷ്മി ടീച്ചർ എന്നിവർ വിവിധ കാലങ്ങളിൽ പ്രഥമാധ്യാപകരായി സേവനം അനുഷ്ഠിച്ചവരാണ്.
പുതിയ കാലം
ഇല്ലായമയുടെ ഒരു കഴിഞ്ഞ കാലത്തിനിപ്പുറത്ത് ഇന്ന് സ്ഥാപനം ഒരു വലിയ മുന്നേറ്റത്തിന്റെ പാതയിലാണ്. ഇപ്പോഴത്തെ മാനേജർ മുത്തുക്കോയ തങ്ങൾ ഏറ്റെടുക്കുമ്പോൾ 24 ഡിവിഷനുകൾ ആണുണ്ടായിരുന്നത്.ഇന്ന് 50-ൽ അധികം ഡിവിഷനുകളും 2000-ഓളം കുട്ടികളുമായി പടർന്നു പന്തലിച്ചു നിൽക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ പുതിയ മാനേജ്മെന്റ് ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. കുട്ടികൾക്ക് യാത്രാ സൗകര്യം, മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ കമ്പ്യൂട്ടർ പഠനം തുടങ്ങി പുരോഗതിയുടെ ഒരു പാതയിലും ഈ സ്ഥാപനം സഞ്ചരിക്കാതിരുന്നിട്ടില്ല. മാലിന്യ സംസ്കരണത്തിന് ഇൻസിനറേറ്റർ സ്ഥാപിക്കുന്ന ജില്ലയിലെ ആദ്യ സ്ഥാപനം കൂടിയാണ് പള്ളിക്കൽ എ.എം.യു.പി.സ്കൂൾ.