"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
= '''''ജില്ലാ കലോത്സവം''''' =
= '''''ജില്ലാ കലോത്സവം''''' =
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:Sohs jilla kalothsavam 12.jpg
പ്രമാണം:Sohs jilla kalothsavNVJam 03.jpg
പ്രമാണം:Sohs jilla kalothsavNVJam 03.jpg
പ്രമാണം:Nishala.jpg
പ്രമാണം:Jilla kalothsamVDGDGD o1F.jpg
പ്രമാണം:Jilla kalothsam02.jpg
പ്രമാണം:IMG-20220131-WA0111.jpg
പ്രമാണം:IMG-20220131-WA0111.jpg
പ്രമാണം:IMG-20220131-WA0089.jpg
പ്രമാണം:IMG-20220131-WA0089.jpg
വരി 89: വരി 85:
പ്രമാണം:IMG-20220131-WA0087.jpg
പ്രമാണം:IMG-20220131-WA0087.jpg
പ്രമാണം:IMG-20220131-WA00VFH23.jpg
പ്രമാണം:IMG-20220131-WA00VFH23.jpg
പ്രമാണം:IMG-20220131-WA0022.jpg
പ്രമാണം:IMG-20220131-WA0021.jpg
പ്രമാണം:IMG-20220131-WA0021.jpg
പ്രമാണം:IMG-20220131-WA00VFH23.jpg
പ്രമാണം:IMG-20220131-WA00VFH23.jpg
പ്രമാണം:Afrin.jpg
പ്രമാണം:IMG-20220131-WA0067.jpg
പ്രമാണം:WhatsApp Image 2022-02-01 at 00.36.27.jpeg
പ്രമാണം:WhatsApp Image 2022-02-01 at 00.36.27.jpeg
പ്രമാണം:WhatsApp Image 2022-02-01 at 00.36.28(2).jpeg
പ്രമാണം:WhatsApp Image 2022-02-01 at 00.36.28(2).jpeg
പ്രമാണം:WhatsApp Image 2022-02-01 at 14.50.13(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 14.50.13(1).jpeg
പ്രമാണം:WhatsApp Image 2022-02-01 at 14.50.13.jpeg
പ്രമാണം:WhatsApp Image 2022-02-01 at 14.50.14.jpeg
പ്രമാണം:WhatsApp Image 2022-02-01 at 14.50.14.jpeg
</gallery>
</gallery>

20:38, 20 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആർട്‌സ് ക്ലബ്ബ്

സ്കൂൾ സംഗീത അധ്യാപകൻ

പാട്ടുകൂട്ടം

കുട്ടികളുടെ സർഗാത്മക വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ ക്ലബ്ബ് വളരെ നിസ്തുലമായ സേവനം കാഴ്ചവെക്കുന്നു.... കുട്ടികൾക്ക് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുവാൻ വേണ്ട നിർദേശങ്ങൾ നൽകുന്നു, വിവിധ ദിനാചരണങ്ങൾ ക്ക് നേതൃത്വം നൽകുന്നു തുടങ്ങിയവ ഈ ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങളാണ്.. കുട്ടികൾക്കു സമൂഹത്തെ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിന് അവരെ പ്രാപ്തരാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ അവരെ സഹായിക്കുന്നു..സ്കൂളിൽ മ്യൂസിക് ടീച്ചറിന്റെ നേതൃത്വത്തിൽ ഒരു പാട്ടുകൂട്ടം ടീം സംഘടിപ്പിച്ചിട്ടുണ്ട്.സംഗീതം,നടനം,ചിത്രകല,നാടകം ഈ നാല് മേഖലകളിലൂടെയും നമ്മുടെ കുട്ടികൾ കടന്നുപോകുന്നതിന് പാട്ടുകൂട്ടം ടീമിന് കഴിയുന്നു. ഇതിൽ നിന്നും നന്നായിപാടുന്ന കിട്ടികളെ ഉപയോഗിച്ച് പുതുമായർന്ന പരിപാടികൾ സംഘടിപ്പിച്ചു വരുന്നു .ഓരോ പ്രോഗ്രാമിനും നമ്മൾ പുതുമയുള്ള തീം സോങ് സമ്മാനിക്കാറുണ്ട്.എല്ലാ ദിനാചരണങ്ങളിലും സ്കൂളിന്റെ  എല്ലാ പൊതു പരിപാടികളിലും സ്കൂൾ പാട്ടുകൂട്ടം ആയിരിക്കും ഗാനങ്ങൾ ആലപിക്കുന്നത്.അവർക്ക് ചിട്ടയായ പരിശീലനം നൽകിവരുന്നു. കൂടാതെ ആഴ്ചയിൽ കിട്ടുന്ന രണ്ട് ഒഴിവു ദിവസങ്ങളിൽ സംഗീതപഠനക്ലാസും നടത്തുന്നുണ്ട്. കൂടാതെ നന്നായി വരയ്ക്കാൻ കഴിവുള്ള  കുട്ടികളെ കണ്ടെത്തി ചിത്രം വരയ്ക്കാൻ പഠിപ്പിക്കുന്ന വീഡിയോ ക്ലാസ് ആഴ്ചയിൽ ഒരു ദിവസം നൽകുന്നു .മാപ്പിള കലയെ കുറിച്ചു കൂടുതൽ പഠിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ചില കുട്ടികൾ നമ്മുടെ സ്കൂളിൽ ഉണ്ട്.ഈ കുട്ടികളുടെ സഹായത്തോടെ നാടൻ കലകളിൽ താല്പര്യം ഉള്ള കുട്ടികളെ ചേർത്തുകൊണ്ട് വിവിധ പരിപാടികൾ  ചെയ്തുവരുന്നു.

ഓർമകളുടെ തിരുമുറ്റത്തേക്ക്.....

എസ്.ഒ.എച്ച്.എസ് പൂർവ്വ വിദ്യാർത്ഥികൾ ഒത്തൊരുമിച്ച ഗ്ലോബൽ അലുംനി മീറ്റിൽ  സുല്ലമുസ്സലാലും വിദ്യാർത്ഥികൾ അവതരിപ്പിച്ച തീം സോങ് പാട്ടിൻ പാലാഴി തീർത്ത് ഗ്ലോബൽഅലുംനി മീറ്റിന് സമാപനം.സുല്ലമുസ്സലാം ഓറിയന്റൽ സ്കൂൾ പൂർവ്വ വിദ്യാർത്ഥിസംഗമമായ ഗ്ലോബൽ അലുംനി മീറ്റ് പൂർവ്വ വിദ്യാർത്ഥികൾ ഒരുക്കിയ സംഗീത സായാഹ്നത്തോടെ സമാപിച്ചു .സ്കൂൾ സംഗീത അദ്ധ്യാപകനും സംഗീതസവിധായകനുമായ ഹകീം പുൽപ്പെറ്റ യാണ് കുട്ടികളെ ഒരുക്കിയത്

വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

"നമ്മൾ അതിജീവിക്കും" കോവിഡ് പ്രതിരോധ സന്ദേശ ഗാനമൊരുക്കി സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കണ്ടറി  സ്കൂൾ

കോവിഡ് പ്രതിരോധയജ്ഞത്തിൽ അത്യധ്വാനം ചെയ്‌ത് കൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും മറ്റു  മുഴുവൻ സർക്കാർ സംവിധാനങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ -NSS യൂണിറ്റ് കേരളത്തിലെ അറിയപ്പെടുന്ന 20 റിയാലിറ്റി ഷോ താരങ്ങളെ അണിനിരത്തി തയ്യാറാക്കിയ കോവിഡ് സന്ദേശ ഗാനത്തിന്റെ  ഔപചാരിക ലോഞ്ചിങ് ബഹുമാന്യനായ പി കെ കുഞ്ഞാലി കുട്ടി എം.പി  നിർവഹിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ടി മുനീബുറഹ്മാൻ,എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹ്സിൻ ചോലയിൽ തുടങ്ങിയവർ സംബന്ധിച്ചു. കോവിഡ്  പശ്ചാത്തലത്തിൽ സർക്കാർ നിബന്ധനകൾ പൂർണമായും പാലിച്ചാണ് ഗാനം തയ്യാറാക്കിയത്. ബദറുദ്ധീൻ പാറന്നൂറിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായനും,  സ്കൂളിലെ മുൻ സംഗീതാധ്യാപകനുമായ കെ. വി അബൂട്ടിയുടെ സംഗീതത്തിൽ ഹകീം പുൽപ്പറ്റയാണ് ഈ വീഡിയോ ആൽബത്തിന്റെ സംവിധാനം നിർവഹിച്ചത്.

അവബോധം വളരട്ടെ

മഹാമാരി അകലട്ടെ

വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രവേശനോത്സവം

പ്രവേശനോത്സവം ഓൺലൈൻ വഴിയാണ് നടത്തിയിരുന്നത്. കുട്ടികളുടെ മനോഹരമായ ഗാനത്തോടെ തുടക്കം കുറിച്ചു .ഷൈജൽ ഒടുങ്ങാക്കാടിന്റെ വരികൾക്ക് സ്കൂളിലെ സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റയാണ് സംഗീതം നൽകിയത്

Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ഒലൈവ് 2.0(ഓറിയന്റൽ ലൈവ്)

ഒ ലൈവ് 2.0 എന്ന പുതിയ പരിപാടിയിലൂടെ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ തുടക്കം കുറിക്കുബോൾ കുറച്ചു നല്ല ഗാനങ്ങളും നമ്മൾ അവർക് സമ്മാനിച്ചിരുന്നു.

Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്വാതന്ത്ര്യദിനാഘോഷം

2021 August 15 സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു.സ്കൂൾ യൂട്യൂബ് ചാനൽ വഴി രാവിലെ 9 മണിക്ക് ഓൺലൈൻ പരിപാടി സംഘടിപ്പിച്ചത്. ഡോ അലക്സാൻഡർ ജേക്കബ്  ഐ.പി .എസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പ്രശസ്ത പിന്നണി ഗായകൻ കണ്ണൂർ ശരീഫ് വിശിഷ്ടാതിഥിയായിരുന്നു. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച സ്വാതന്ത്ര്യ ദിന തീം സോങ് പരിപാടിയെ ആകർഷകമാക്കി. യൂ.പി , എച് .എസ് വിഭാഗം കുട്ടികളുടെ വാശിയേറിയ ദേശഭക്തി ഗാന മത്സരം ചടങ്ങിനെ വർണ്ണാഭമാക്കി.

Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

ദേശീയ കായികദിന ആഘോഷ തീം സോങ്

ഹോക്കി മാന്ത്രികൻ മേജർ ധ്യാൻചന്ദിന്റെ ഓർമപുതുക്കി ഓഗസ്റ്റ് 29 *നാഷണൽ സ്പോർട്സ് ഡേ* രാജ്യത്ത് വൈവിധ്യമായ പരിപാടികളോടെ ആചരിച്ചു .ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിൽ *PHYSICAL ACTIVITIES DURING COVID-19* എന്ന വിഷയത്തിൽ  ഒരു വെബിനാർ സംഘടിപ്പിച്ചു . തീം ഗാനത്തോടെ പരിപാടിക്ക് തുടക്കം കുറിച്ചു *ബഹു. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഇന്റർ നാഷണൽ ഫുട്ബോളർ അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുത്തു .* സൗദി കിംഗ്‌ ഫഹദ് യൂണിവേഴ്സിറ്റി മുൻ ഫാക്കൽറ്റിയും ഫിഫ മാച്ച് കോർഡിനേറ്ററുമായിരുന്ന *ഡോ.അബ്ദുസ്സലാം കണ്ണിയ്യൻ* വിഷയാവതരണം നടത്തി . ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ്‌ പ്രൊ. എൻ വി അബ്ദുറഹ്മാൻ സാഹിബ്‌, സ്കൂൾ മാനേജർ കെ അബ്ദുസ്സലാം മാസ്റ്റർ, SOAL എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും കെ എഫ് എ വൈസ് പ്രസിഡന്റുമായ കാഞ്ഞിരാല അബ്ദുൽ കരീം, ഇന്റർനാഷണൽ വെറ്ററൻ അത് ലറ്റ് എ. സമദ് മാസ്റ്റർ എന്നിവർ സംബന്ധിച്ചു . കൂടാതെ നമ്മുടെ സ്കൂൾ വിദ്യാർഥികൾക്കായി AD 21 you tuber ഇംത്തിയാസിന്റെ നേതൃത്വത്തിൽ ലൈവ് സ്പോർട്സ് ക്വിസും സ്കൂൾ കുട്ടികളുടെ ഫുട്ബോൾ ഫ്രീസ്റ്റൈൽ പ്രദർശനവും ഉണ്ടായിരുന്നു .സ്കൂൾ യു ട്യൂബ് ചാനലിലൂടെ ഈ പരിപാടി സംപ്രേഷണം ചെയ്തു.

Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

സ്കൂൾ കലോത്സവം (തുടരെ മദ്ദളവും)

2018 സ്കൂൾ കലോത്സവം *Beats* October 5,6 തീയതികളിലായി  സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ *Beats* ഉദ്ഘാടനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മാപ്പിളപ്പാട്ട് ഗായകനുമായ പി.പി സഫറുള്ള സാന്നിധ്യംകൊണ്ട് ചടങ്ങ് ധന്യമാക്കി. Ruby, Sapphire, Diamond,Gold എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി UP, HS, HSS വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു. കലോത്സവ കമ്മിറ്റി കൺവീനർ  സംഗീത അധ്യാപകൻ ഹകീം പുൽപ്പെറ്റ  നേതൃത്വം നൽകി. വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവരെ സബ്ജില്ലാ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.

2019 സ്കൂൾ കലോത്സവം  തുടരെ മദ്ദളവും October 3,4  തീയതികളിലായി  സംഘടിപ്പിച്ചു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത നിരൂപകനുമായ ഫിറോസ് ബാബു വിന്റെ ഉദ്ഘാടനത്തോടെ രണ്ടു ദിവസം നീണ്ട താളമേളങ്ങൾക്ക് തുടക്കം കുറിച്ചു.   Rose, Lily, Jasmin, Dahlia   എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായി വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.  വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ  സബ്ജില്ലാ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. സ്കൂളിലെ സംഗീത അധ്യാപകനും കലോത്സവ കമ്മിറ്റി കൺവീനറുമായ Hakeem Pulppetta നേതൃത്വം നൽകി.

സബ് ജില്ലാ കലോത്സവം



ജില്ലാ കലോത്സവം

സംസ്ഥാന സ്കൂൾ കലോത്സവം

ഫെസ്റ്റ് ഒ ലറ്റ്

പ്രണയത്തിന്റെ ഗസൽ ലോകം

ചില പാട്ടുകളുണ്ട്, ഒരൊറ്റത്തവണ കേൾക്കുമ്പോഴേക്ക് മനസ്സിന്റെ ആഴങ്ങളിലേക്ക് ഊർന്നിറങ്ങി നമ്മളു പോലുമറിയാതെ അവിടെ കൂടുകൂട്ടിക്കളയും. ഓരോ തവണ കേൾക്കുമ്പോഴും ആ വരികളും അതിനു ജീവൻ പകർന്ന ശബ്ദവും നമുക്ക് പ്രിയപ്പെട്ടതാവും. മറന്നുവെന്ന് കരുതിയ മുഖങ്ങളോർമിപ്പിച്ച്, മരിച്ചുപോയെന്നു കരുതിയ പ്രണയത്തിന്റെ കൈപിടിച്ച്, വറ്റിത്തീർന്ന കണ്ണുനീരിന്റെ നനവ് വീണ്ടും പടർത്തി...അങ്ങനെയങ്ങനെ ആ പാട്ടുകളിങ്ങനെ ജീവിക്കും, നമ്മെ ജീവിപ്പിക്കും.Fest O Let പരിപാടിയിൽ റാസയും ബീഗവും നമ്മെ അത്ഭുതപെടുത്തി

ലഹരി വിരുദ്ധ ഗാനം

അരീക്കോട് സുല്ലമുസലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ  'ലഹരിക്കെതിരെ കാവലാൾ' എന്ന പേരിൽ ഇന്ന് വൈകീട്ട് നാലിന് അരീക്കോട് ടൗണിൽ ലഹരി ഉപയോഗത്തിനും വിൽപ്പനക്കെതിരെയും പ്രതിരോധത്തിന്റെ മനുഷ്യമതിൽ തീർത്തു.കുട്ടികളും മുതിർന്നവരും സ്ത്രീകളും ഉൾപ്പടെ പ്രദേശത്തെ മുഴുവൻ ആളുകളും മനുഷ്യമതിലിൽ അണിചേർന്നു.മനുഷ്യമതിലിനെ അഭിവാദ്യം ചെയ്തുകൊണ്ട് മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് ഐ.പി.എസ് തുറന്ന ജീപ്പിൽ സഞ്ചരിച്ചു.ജില്ലാ ഇൻഫർമേഷൻ ഓഫിസ്, പ്രദേശത്തെ ക്ലബുകൾ, സാംസ്‌കാരിക സമിതികൾ,  എന്നിവരുടെ സഹകരണത്തോടെയാണ് മനുഷ്യമതിൽ തീർത്തത്.പരിപാടിയുടെ സമാപന സംഗമം സുല്ലമുസലാം അറബിക് കോളജിന് മുൻവശത്തെ ആംഫീ തിയേറ്ററിൽ മുഖ്യാതിഥി ഋഷിരാജ് സിങ് IPS ഉദ്ഘാടനം ചെയ്തു.ലഹരി സാമൂഹിക വിപത്താണെന്നും സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ നാളെയുടെ പ്രതീക്ഷകളാണെന്നും ലഹരി മാഫിയക്ക് വിട്ടുനൽകാതെ  സമൂഹം അവരെ ചേർത്ത് പിടിച്ചു നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രെറ്റ് NM മെഹറലി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ റഷീദ് ബാബു എന്നിവർ സംസാരിച്ചു.തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും  വിദ്യാർഥികൾ ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ചെയ്തു. ആഘോഷങ്ങളുടെ പേരിൽ റിസോർട്ടുകളും ഓഡിറ്റോറിയങ്ങളും വാടകക്കെടുത്ത് ഡിജെ പാർട്ടികളും മറ്റും സംഘടിപ്പിച്ചു കലാലയങ്ങൾ ലഹരി വിപണന കേന്ദ്രമാക്കാനുള്ള പുതിയ പ്രവണതക്കെതിരെ വിദ്യാർഥികളെയും ബഹുജനങ്ങളെയും അണിനിരത്തി ശക്തമായി പ്രതിരോധിക്കുകയെന്ന  ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പരിപാടിയുടെ മുന്നോടിയായി PK ബഷീർ MLA മുഖ്യരക്ഷാധികാരിയായും,അരീക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  ടി. കെ. ടി അബ്ദു ഹാജി ചെയർമാൻ ആയും കാഞ്ഞിരാല അബ്ദുൽ കരീം കൺവീനർ ആയും ജാഗ്രതാ സമിതി രൂപീകരിച്ചു.സമാപന സംഗമത്തിൽ എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ബത്തേരി,ജംഇയ്യത്തുൽ മുജാഹിദീൻ പ്രസിഡന്റ് പ്രൊഫ.എൻ.വി അബ്ദുറഹ്‌മാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. റഷീദ് ബാബു, സ്‌കൂൾ പ്രിൻസിപ്പൽ കെ.ടി മുനീബു റഹ്‌മാൻ, , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ  മുഹ്സിൻ ചോലയിൽ,ദിലീപ്. പി (NSS PAC മെമ്പർ)മീഡിയ ചെയർമാൻ  ഡോ ലബീദ് നാലകത്ത്, പ്രോഗ്രാം കൺവീനർ എം.പി റഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു.

Video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക


ഗണിത പാട്ട്

2021 വർഷത്തെ ഗണിത ക്ലബ്ബ് ഉദ്ഘാടനം  ഓൺലൈൻ വഴി ഒക്ട്രോബർ 22 വെള്ളിയാഴ്ച ഇന്ത്യൻ ഇൻറ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ ഗണിത ശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ.സുമേഷ്  നിർവ്വഹിച്ചു. കുമരംപുത്തൂർ ഹൈസ്കൂൾ അധ്യാപകൻ  രാജേഷ് എം മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൾ മുനീബുറഹ്മാൻ, ഹെഡ്മാസ്റ്റർ സി.പി അബ്ദുൽ കരിം സാർ, ഗണിത ശാസ്ത്ര അധ്യാപകൻ ഉബൈദ് സാർ എന്നിവർ പ്രസംഗിച്ചു.കുട്ടികൾ  ഗണിതപരമായ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പരിപാടിക്കിടെ  ഗണിതാധ്യാപരും കുട്ടികളും ചേർന്ന് ഓൺലൈൻ ലൈവ് ക്വിസ് മത്സരം നടത്തി.എസ്.ഒ.എച്ച് എസ്  ഗണിത ക്ലബ്ബ് ഓൺലൈൻ ഉദ്ഘാടന വേളയിൽ സ്കൂളിലെ സംഗീതാധ്യാപകനായ ഹക്കിം പുൽപ്പറ്റ സംഗീത സംവിധാനം ചെയ്ത ഗണിതപ്പാട്ട് സ്കൂളിലെ വിദ്യാർത്ഥികൾ അവതരിച്ചു. ഗണിത ഉദ്ഘാടന വേളയിലെ തീം സോങ് എല്ലാവരുടെയും ശ്രദ്ധ നേടി. video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

മധുരചൂരൽ (അധ്യാപക ദിന സന്ദേശ ഗാനം )

video കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക