"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
42021 nadeelulsavam.jpg | 42021 nadeelulsavam.jpg | ||
42021 anupama.resized.jpg | 42021 anupama.resized.jpg | ||
42021 seed2.jpg | |||
</gallery> | </gallery> | ||
20:48, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പത്രവാർത്തകൾ
ജനിതകത്തിന് വീണ്ടും പുരസ്കാരം
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിയ്ക്ക് വേണ്ടി ഗ്രാസ്സ് ഹോപ്പർ ക്രിയേഷൻസ് നിർമ്മിച്ച ജനിതകം, കോഴിക്കോട് ആസ്ഥാനമായ കൊയിലാണ്ടി ഫിലിം ഫാക്ടറി ഒഫ് കേരള (QFFK) ഇൻറർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ 4 അവാർഡുകൾ നേടി. മികച്ച ബാലതാരമായി ധനീഷിനേയും, മികച്ച സഹനടനായി രാധാകൃഷ്ണനാശാനേയും, മികച്ച സഹനടിയായി സുജ പീലിയേയും, മികച്ച പശ്ചാത്തല സംഗീതത്തിന് മെഹ്റാജ് ഖാലിദിനേയുമാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. മേളയിൽ നാല് അവാർഡുകൾ നേടുന്ന ഒരേയൊരു ചിത്രമാണ് ജനിതകം. പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി നിർമ്മിച്ച ചിത്രം സുനിൽ കൊടുവഴന്നൂരാണ് സംവിധാനം ചെയ്തത്. കേരളത്തിലെ പ്രശസ്തമായ അഞ്ച് ചലച്ചിത്രമേളകളിലും ജനിതകം അംഗീകരിക്കപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. നവംബറിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം2020
അവനവഞ്ചേരി ഗവ.ഹൈസ്കൂൾ നിർമ്മിച്ച #ജനിതകം എന്ന ഹ്രസ്വചിത്രത്തിന് അനന്തപുരി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച പരിസ്ഥിതി പ്രമേയ ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചു.
മികവ്_പുരസ്കാരം
തിരുവനന്തപുരം ജില്ലയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ മികച്ച അക്കാഡമിക നിലവാരവും പ്രവർത്തന മികവും പുലർത്തുന്ന സ്കൂളിനുള്ള #മികവ്_പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. തുടർച്ചയായ മൂന്നാം തവണയാണ് അവനവഞ്ചേരി സ്കൂളിന് മികവ് പുരസ്കാരം ലഭിക്കുന്നത്.
സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം
സൗത്ത് ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ചിത്രത്തിനുള്ള പുരസ്കാരം #ജനിതകം നേടി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിക്കു വേണ്ടി നിർമ്മിച്ച് ശ്രീ.സുനിൽ കൊടുവഴന്നൂർ സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം സംസ്ഥാനത്തെ വിവിധ ചലച്ചിത്രമേളകളിൽ പത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തന മികവ് വിലയിരുത്തിയാണ് അവാർഡ്. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ജില്ലയിലെ മൂന്നു സ്കൂളുകളിലൊന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന് ജില്ലയിലെ മികച്ച യൂണിറ്റിനുള്ള എ പ്ലസ് പുരസ്കാരം.
നാടിനു നൻമ പകരുന്ന അവനവഞ്ചേരി ഗവ ഹൈസ്‌കൂളിലെ കുട്ടിപോലീസ് ടീമിന് വീണ്ടും അംഗീകാരം. വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്തി സംസ്ഥാനത്തെ മറ്റ് സ്‌കൂളുകൾക്ക് മാതൃകയായി മാറിയതിനാണ് തിരുവനന്തപുരം ജില്ലയിലെ മികച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനുള്ള എ പ്ലസ് പുരസ്കാരം സ്‌കൂളിന് ലഭിച്ചത്. അവനവഞ്ചേരി ഗവ. ഹൈസ്‌കൂളിൽ 2012 ലാണ് എസ്.പി.സി. പദ്ധതി ആരംഭിക്കുന്നത്. അക്കാഡമിക മികവ് പുലർത്തുന്നതിലുപരി സ്‌കൂളിന് സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഈ ഗ്രാമീണ വിദ്യാലയത്തിന് പുരസ്കാരം ലഭിക്കാൻ ഇടയാക്കിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിഷ്കർഷിക്കുന്ന പ്രവർത്തനങ്ങൾക്കു പുറമേ കാർഷിക രംഗത്തെ പ്രവർത്തനങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക് മാലിന്യ നിർമാർജനമുൾപ്പെടെയുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സ്വന്തം നിലയ്ക്ക് ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചിട്ടുണ്ട്. ഇത് കൂടാതെ കോവിഡ് കാലത്ത് ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി രണ്ട് ഘട്ടമായി കോവിഡ് രോഗികൾക്കും തെരുവിൽ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടുന്നവരുമായ ആയിരക്കണക്കിന് പേർക്ക് ഉച്ചഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി. ഡിജിറ്റൽ പഠന സൗകര്യമില്ലാത്ത സഹപാഠികൾക്ക് സ്മാർട്ട്ഫോണുകൾ, ടെലിവിഷൻ സെറ്റുകൾ, വൈദ്യുതി കണക്ഷനുകൾ എന്നിവ എത്തിച്ചു നൽകുകയും ഒരു കുട്ടിയുടെ വാസയോഗ്യമല്ലാതിരുന്ന വീട് പുനർനിർമ്മിച്ചു നൽകുകയും ചെയ്തു. കോവിഡ് കാലത്ത് കേഡറ്റുകളുടെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി റേഡിയോ നൻമ എന്ന പേരിൽ ഓൺലൈൻ റേഡിയോ നടത്തി വരുന്നു. ഒപ്പം എന്ന പേരിൽ കോവിഡ് രോഗികൾക്ക് ടെലിഫോണിലൂടെ മാനസിക പിന്തുണ നൽകുന്ന പദ്ധതിയ്ക്ക് കേഡറ്റുകൾ നേതൃത്വം നൽകിവരുന്നു. കാർഷിക-മൃഗസംരക്ഷണ-ജീവകാരുണ്യ-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിവിധ പുരസ്കാരങ്ങൾ ഇതിനു മുൻപും സ്‌കൂളിനെ തേടിയെത്തിയിട്ടുണ്ട്. നെടുമങ്ങാട് ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ ആദരം 2021 എന്ന പേരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ വച്ച് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ.അനിലിൽ നിന്ന് സ്‌കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, ഹെഡ്മിസ്ട്രസ് റ്റി.റ്റി.അനിലാറാണി, കമ്യൂണിറ്റി പോലീസ് ഓഫീസർ എൻ.സാബു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം റൂറൽ ജില്ലാ അഡി. സൂപ്രണ്ട് ഒഫ് പോലീസ് ഇ.എസ്.ബിജുമോൻ, ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ജെ.സിന്ധു, നെടുമങ്ങാട് ഐ.എസ്.എച്ച്.ഒ. രാജേഷ് കുമാർ, അസി. ജില്ലാ നോഡൽ ഓഫീസർ റ്റി.എസ്.അനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പാൾ എം.എൽ. മീന എന്നിവർ സംബന്ധിച്ചു. യോഗത്തിൽ വിരമിച്ച അധ്യാപകരേയും പോലീസ് ഉദ്യോഗസ്ഥരേയും ആദരിച്ചു.
അവനവഞ്ചേരി ഗവ. ഹൈസ്കൂളിന്റെ കാർഷിക മികവിന് സംസ്ഥാന തല അംഗീകാരം.
സെൻറർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻറ് സോഷ്യൽ ആക്ഷൻ (CISSA) കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കാർഷിക പ്രവർത്തനങ്ങൾക്ക് അംഗീകാരം. കാർഷിക മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനത്തെ 136 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ ഓവറോൾ പ്രകടനത്തിനാണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിൽ നടക്കുന്ന നെൽക്കൃഷി ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തിയതിനു പുറമേ 'എന്റെ സ്കൂൾ എന്റെ കൃഷിത്തോട്ടം' എന്നയിനത്തിൽ പ്രോജക്ട് അവതരണത്തിനും നാടൻപാട്ടിന്റെ വ്യക്തിഗത - ഗ്രൂപ്പ് മൽസരങ്ങളിലും സമ്മാനങ്ങൾ നേടിയാണ് സ്കൂളിന് സംസ്ഥാനത്തെ മികച്ച എട്ടു സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞത്. ഇരുപതിനായിരം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയുമാണ് പുരസ്കാരം. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത കുട്ടികൾക്ക് മെഡലുകളും ലഭിച്ചു. സ്കൂളിൽ നടന്നുവരുന്ന കാർഷിക പ്രവർത്തനങ്ങൾക്ക് ഹരിത വിദ്യാലയ പുരസ്കാരം, മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്കാരം, അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയുടെ വിതുര ബേബിി സ്മാരക പുരസ്കാരം, കൃഷിഭവന്റെ പുരസ്കാരം എന്നിവ നേരത്തേ സ്കൂൾ നേടിയിട്ടുണ്ട്. സ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് കാർഷിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പാലക്കാട് പട്ടാമ്പി മറിയുമ്മ മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന കേരള സ്കൂൾ അഗ്രി ഫെസ്റ്റിന്റെ സമാപനയോഗത്തിൽ കേരള ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉപഹാരങ്ങൾ സമ്മാനിച്ചു. മുഹമ്മദ് മുഹസ്സിൻ എം.എൽ.എ., സിസ്സ ഡയറക്ടർ ഡോ.പീതാംബരൻ, ഇറാം ഗ്രൂപ്പിന്റെ സി.ഇ.ഒ. മനോഹർ, സ്കൂൾ മാനേജർ ഡോ.സിദ്ദിക്ക് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കേരള സ്കൂൾ അഗ്രി ഫെസ്റ്റിൽ പുരസ്കാരം നേടുന്ന തിരുവനന്തപുരം ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
മികവിന് അംഗീകാരം വീണ്ടും.... അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് 'കൃഷിപാഠം' പുരസ്കാരം.
പ്രശസ്ത പത്രപ്രവർത്തകനായിരുന്ന അന്തരിച്ച വിതുര ബേബിയുടെ സ്മരണാർഥം വിതുര ബേബി ഫൗണ്ടേഷനും അഗ്രി ഫ്രണ്ട്സ് കൃഷി സാംസ്കാരിക വേദിയും സംയുക്തമായി ഏർപ്പെടുത്തിയ സംസ്ഥാന തല 'കൃഷിപാഠം പുരസ്കാരം 2017' അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. വിദ്യാർഥികളിൽ കാർഷിക അഭിരുചി വളർത്തുന്നതിന് സ്കൂളിൽ വിജയകരമായി നടപ്പിലാക്കിയ ജൈവ പച്ചക്കറി കൃഷി പ്രവർത്തനങ്ങളെ പരിഗണിച്ചാണ് അവാർഡ്. സംസ്ഥാനത്ത് പത്ത് സ്കൂളുകൾക്കാണ് ഈ പുരസ്കാരം. സ്ഥലപരിമിതി മൂലം സ്കൂളിന് പുറത്ത് തരിശുഭൂമി പാട്ടത്തിനെടുത്താണ് പടവലം, പയർ, വെണ്ട, ചീര, വെള്ളരി, പാവൽ, മരിച്ചീനി, വാഴ എന്നിവ കൃഷി ചെയ്തത്. സ്കൂളിലെ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചത് കൂടാതെ പൊതുവിപണിയിലും എത്തിക്കാൻ തക്കവണ്ണം നൂറുമേനി വിളവ് കൊയ്യാൻ കുട്ടികൾക്ക് കഴിഞ്ഞു. കടുത്ത വേനലിനെപോലും അവഗണിച്ച് സ്വന്തമായി ജലസേചന സൗകര്യം ഒരുക്കി നൂറുകണക്കിന് കിലോ പച്ചക്കറിയാണ് കുട്ടികൾ ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ജില്ലാ കലോൽസവത്തിന് ഒരു ദിവസത്തെ ഭക്ഷണത്തിനാവശ്യമായ പച്ചക്കറി സംഭാവന ചെയ്തത് ശ്രദ്ധേയമായിരുന്നു. ഈ വർഷം മുതൽ നെൽകൃഷി കൂടി ചെയ്യാൻ കുട്ടികൾ തയ്യാറെടുക്കുകയാണ്. തിരുവനന്തപുരത്ത് ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എഞ്ചിനീയേഴ്സ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ ഇന്ത്യൻ അംബാസഡർ ശ്രീ.റ്റി.പി.ശ്രീനിവാസൻ അവാർഡ് സമ്മാനിച്ചു. എൻ.രാജ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഗ്രി ഫ്രണ്ട്സ് പ്രവർത്തകരായ എം.പി.ലോക് നാഥ്, എസ്.ജയകുമാർ, ഡി.ആർ.ജോസ്, പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബാലു കിരിയത്ത്, രോഹിണി ഇന്റർനാഷണൽ എം.ഡി. വിജയൻ നായർ എന്നിവർ സംബന്ധിച്ചു. സ്കൂളിനെ കൃഷിപാഠം വിദ്യാലയമായി ചടങ്ങിൽ പ്രഖ്യാപിച്ചു.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മൃഗ സംരക്ഷണവകുപ്പിന്റെ പുരസ്കാരം.
മികച്ച ജന്തു ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളിനുള്ള സംസ്ഥാന തല പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്. കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ സ്കൂളിലെ ആനിമൽവെൽഫെയർ ക്ലബ് നടത്തിയ പ്രവർത്തനങ്ങളാണ് പുരസ്കാരത്തിനാധാരം. ആനിമൽവെൽഫയർ ക്ലബിലെ 80 കുട്ടികൾക്ക് അഞ്ചു വീതം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തിരുന്നു. അവയിൽ നിന്നുള്ള മുട്ട മാസത്തിലൊരിക്കൽ ക്ലബംഗങ്ങൾ സ്കൂളിലെത്തിക്കുകയും അത് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുമായി ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി വിതരണം ചെയ്യുകയും ചെയ്തു വരുന്നു. കൂടാതെ മൂന്നു കുട്ടികൾക്ക് വിതരണം ചെയ്ത ആട്ടിൻകുട്ടികൾ വളരുകയും അവയുടെ കുട്ടികളെ മറ്റു മൂന്നു ക്ലബംഗങ്ങൾക്കായി നൽകുകയും ചെയ്തു. കുട്ടികൾക്കായി ജന്തുക്ഷേമ ബോധവൽക്കരണ സെമിനാറുകളും പ്രശ്നോത്തരി മത്സരങ്ങളും സംഘടിപ്പിച്ച് സ്കൂളിലെ മുഴുവൻ കുട്ടികളിലും ജന്തു പരിപാലനത്തിൽ താൽപര്യം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയത് വകുപ്പിന്റെ പ്രത്യേക ശ്രദ്ധ നേടിയിരുന്നു. വകുപ്പുദ്യോഗസ്ഥരുടെ സംഘടനയുമായി സഹകരിച്ച് ജന്തു ക്ഷേമവുമായി ബന്ധപ്പെട്ട നൂറുകണക്കിന് പുസ്തകങ്ങൾ ശേഖരിച്ച് സ്കൂൾ ലൈബ്രറിയിൽ പ്രത്യേക കോർണർ ഉണ്ടാക്കി സ്കൂളിലെ കുട്ടികൾക്ക് അവബോധം ഉണ്ടാക്കാനും സ്കൂൾ ആനിമൽ വെൽഫെയർ ക്ലബിനു കഴിഞ്ഞു. ക്ലബ് കൺവീനറായ കെ.എസ്.കാവ്യയുടെ നേതൃത്വത്തിൽ അവലോകന യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്താനും അവ പ്രവർത്തനങ്ങളെ കൃത്യമായി രേഖപ്പെടുത്താനും ക്ലബിനു കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് നാവായിക്കുളത്ത് വച്ച് നടന്ന 'രോഹിണി സംഗമം' എന്ന പരിപാടിയിൽ വച്ച് സ്കൂളിനുള്ള പുരസ്കാരം വിതരണം ചെയ്തു. അഡ്വ.വി. ജോയ് അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള മൃഗസംരംക്ഷണ വകുപ്പു മന്ത്രി കെ.രാജു ഉദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. അടൂർ പ്രകാശ് എം.പി. മുഖ്യ പ്രഭാഷണം നടത്തി. അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റു സ്കൂളുകൾക്ക് മാതൃകയാണെന്ന് കേരള മൃഗസംരക്ഷണ വകുപ്പു മന്ത്രി അഭിപ്രായപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബി.അരവിന്ദ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ഡോ.നജീബ്ഖാൻ, ഡോ. ബീനാ ബീവി, ഡോ.എസ്. ശ്രീകല, ഡോ. എസ്.എസ്.കിരൺ, ഡോ.ജ.ജി.പ്രേം ജയിൻ എന്നിവർ സംബന്ധിച്ചു.
ഊർജ സൗഹൃദ വിദ്യാലയമാവാൻ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
വിവിധ ഊർജ സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി മറ്റു വിദ്യാലയങ്ങൾക്ക് മാതൃകയാവുകയാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ. . ദേശീയ ഊർജ സംരക്ഷണ ദിനത്തിൽ ഊർജ സംരക്ഷണവും സുരക്ഷയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വീടുകളിൽ വരുന്ന വൈദ്യുതി ബില്ലുകൾ ശേഖരിച്ച് രേഖപ്പെടുത്തി വയ്ക്കുകയും വൈദ്യുതി ലാഭിക്കാനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ വീടുകളിൽ ഏറ്റെടുത്ത് നടത്തുകയും ചെയ്ത രണ്ടു പേർക്ക് 'ബെസ്റ്റ് എനർജി സേവർ' ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. തുടർച്ചയായ ബില്ലുകളിൽ വൈദ്യുതി ഉപഭോഗം കുറച്ചതിനാണ് ശ്രീ വിനായക് പ്രവീൺ, ബി.എസ്.നന്ദിത എന്നിവർക്ക് പുരസ്കാരം നൽകിയത്. കെ.എസ്.ഇ.ബി. അവനവഞ്ചേരി സെഷൻ അസി.എക്സി. എഞ്ചിനീയർ ബ്രിജേന്ദ്രകുമാർ സെമിനാറിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ. വൈസ്. പ്രസിഡന്റ് കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥനായ വിജയകമാർ സംബന്ധിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച സ്റ്റുഡൻറ് സോളാർ അംബാസഡർ വർക്ക്ഷോപ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ വിതതണം ചെയ്തു.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഹരിതവിദ്യാലയ_പുരസ്കാരം
കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ മാറ്റുരക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റേയും കൈറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദൂരദർശന്റെയും വിക്ടേഴ്സിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് പുരസ്കാരം. സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട നൂറു പൊതു വിദ്യാലയങ്ങൾ ആദ്യഘട്ടത്തിൽ മാറ്റുരച്ചതിൽ നിന്ന് പതിമൂന്ന് വിദ്യാലയങ്ങളാണ് അവസാന റൗണ്ടിൽ എത്തിയത്. അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കരുത്താക്കി മാറ്റിക്കൊണ്ട് അക്കാഡമിക മികവിലും മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും പുലർത്തിയ മികവിനാണ് പുരസ്കാരം. ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാർഡും കീർത്തി പത്രവുമാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂളിന് ലഭിച്ചത്. തുടർച്ചയായി എസ്.എസ്.എൽ.സി. പരീക്ഷയിൽ നേടുന്ന തിളക്കമാർന്ന വിജയവും കാർഷിക-പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളും സാമൂഹ്യ പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങളും പരിഗണിച്ച, ഡോ. പിയൂഷ് ആന്റണിയുടെ നേതൃത്വത്തിലുള്ള ജൂറി വിവിധ ഘട്ടങ്ങളിലെ വിലയിരുത്തലിനു പുറമേ സ്കൂൾ സന്ദർശിച്ച് നടത്തിയ വിലയിരുത്തലും പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് മുഖ്യാതിഥിയായി പങ്കെടുത്ത യോഗത്തിൽ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് പുരസ്കാരം സമ്മാനിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഷാജഹാൻ ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.മോഹൻകുമാർ ഐ.എ.എസ്., കൈറ്റ് എക്സി. ഡയറക്ടർ അൻവർ സാദത്ത് എന്നിവർ സംബന്ധിച്ചു. ഈ പുരസ്കാരം നേടുന്ന സംസ്ഥാനത്ത് മികച്ച പതിമൂന്ന് വിദ്യാലയങ്ങളിൽ ഒന്നും ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ഒരേയൊരു ഹൈസ്കൂളുമായ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ഹരിതവിദ്യാലയം റിയാലിറ്റി ഷോയുടെ ആദ്യ എഡിഷനിലും പുരസ്കാരം നേടിയിരുന്നു.
https://www.youtube.com/watch?v=qTynGgnU1DE
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 2സ്പെഷ്യൽ എപ്പിസോഡ് സ്കൂൾ വിസിറ്റ്
https://www.youtube.com/watch?v=jwVffku0gWE&t=3s
സംസ്ഥാനത്തെ ഏറ്റവും_മികച്ച_പൊതു_വിദ്യാലയ പദവിയിലേക്ക് ഇനിയൽപ്പദൂരം.
പൊതു വിദ്യാഭ്യാസ വകുപ്പും കൈറ്റും വിക്ടേഴ്സ് ചാനലും ദൂരദർശനും സംയുക്തമായി സംഘടിപ്പിക്കുന്ന, സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മികവുകൾ പങ്കു വയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവസാന റൗണ്ടിൽ പ്രവേശിച്ചു. സംസ്ഥാനത്തെ ഒന്നു മുതൽ പതിമൂന്നു വരെ സ്ഥാനക്കാരെ നിശ്ചയിക്കുന്നതിനായി ഡോ. പിയൂഷ് ആൻറണി, ശ്രീ.ഇ.കുഞ്ഞുകൃഷ്ണൻ, ശ്രീ.കൃഷ്ണൻ, ഡോ.ആർ.വി.ജി.മേനോൻ എന്നിവരടങ്ങുന്ന ജൂറി പാനൽ ഇന്നു സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നേരിട്ടു കണ്ടു മനസ്സിലാക്കി. അവരുടെ മനസ്സ് നിറയ്ക്കാൻ നമ്മുടെ കുട്ടികൾക്കും ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം നയിക്കുന്ന ടീം_ഗവ_ഹൈസ്കൂൾ_അവനവഞ്ചേരി യ്ക്കുമായി. സംസ്ഥാനത്തെ 'ഏറ്റവും മികച്ച പൊതു വിദ്യാലയ' പദവിയിലേക്ക് എന്റെ വിദ്യാലയത്തിന് ഇനിയൽപ്പദൂരം മാത്രം.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും പുരസ്കാരം...
വഞ്ചിയൂർ ഇരമത്ത്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം ട്രസ്റ്റ് ഏർപ്പെടുത്തിയ ഏറ്റവും മികച്ച പൊതു വിദ്യാലയത്തിനുള്ള പുരസ്കാരം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്രീ.രാജസേനന്റെ സാന്നിദ്ധ്യത്തിൽ ശ്രീ.ജോർജ് ഓണക്കൂറിൽ നിന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം ഏറ്റുവാങ്ങുന്നു.
ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ പ്രതിനിധീകരിച്ച് ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ വിവിധ മൽസരങ്ങളിൽ പങ്കെടുത്ത് വിജയിച്ചവർ ട്രോഫികളും സർട്ടിഫിക്കറ്റുകളുമായി...
ന്യൂമാറ്റ്സ്2018-19
ന്യൂമാറ്റ്സ്2018-19 പരീക്ഷയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ നിന്ന് മികച്ച മാർക്ക് വാങ്ങി രണ്ടാം സ്ഥാനത്തോടെ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസുകാരൻന് സ്കൂളിന്റെ വക അഭിനന്ദനങ്ങൾ.
അഭിനന്ദനങ്ങൾ
ആറ്റിങ്ങൽ ഗവ. ടൗൺ യു.പി.എസ്. സംഘടിപ്പിച്ച മെഗാ പത്ര ക്വിസ്സിൽ(2020) മൂന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ ടീം എൻ.എസ്.മുഫീദ & പി.അദ്വൈത്.
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം.
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ കലോൽസവത്തിന് പങ്കെടുക്കാൻ അർഹത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിഭകൾ... എല്ലാ വർഷവും സംസ്ഥാന കലോൽസവത്തിന് പ്രാതിനിധ്യം ഉണ്ടാകുമെങ്കിലും ഇത്രയും പേർ പങ്കെടുക്കുന്നത് ഇതാദ്യം. 15 പേരാണ് ഇത്തവണ തലസ്ഥാന ജില്ലയെ പ്രതിനിധീകരിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നിന്ന് തൃശൂർക്ക് വണ്ടി കയറുന്നത്. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, നാടൻപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ എന്നീ ഇനങ്ങളിൽ പങ്കെടുക്കുന്ന സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് ആശംസകൾ...
-
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം........
-
അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രശസ്തി പൂരങ്ങളുടെ നാട്ടിലും എത്തിച്ച ചുണക്കുട്ടികൾക്കൊപ്പം.
https://www.youtube.com/watch?v=QVypB8etk_E[നാടൻപാട്ട്]
ഉപജില്ലാ കേരള സ്കൂൾ കലോൽസവം-നാടകം
ആറ്റിങ്ങൽ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾ അവതരിപ്പിച്ച #അന്ധൻ_നായ ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും അന്ധനെ അവതരിപ്പിച്ച ബാലഭാസ്കറിന് മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. രചന: Asok-Sasi സംവിധാനം: Hareesh Nair & Abhishek Rangaprabhath
കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് മിന്നും വിജയം.
പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന ജൈവവൈവിധ്യ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ പത്താമത് ജൈവവൈവിധ്യ കോൺഗ്രസ്-2018 ന്റെ തിരുവനന്തപുരം ജില്ലാതല മൽസരത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിന് ഉജ്വല വിജയം. സ്കൂളിൽ നിന്ന് പങ്കെടുത്ത കുട്ടികൾ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മൽസരത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ വിഭാഗം പ്രോജക്ട് അവതരണത്തിൽ മേഘ്‌ന മുരളിയും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ക്വിസ് മൽസരത്തിൽ അഭിഷേക് എം.നായരും എം.ആർ.സാന്ദ്രയും അടങ്ങുന്ന ടീമും ഒന്നാം സ്ഥാനം നേടി. ചിത്രരചനാ മൽസരത്തിൽ എ.അനുഗ്രഹ രണ്ടാം സ്ഥാനവും നേടി. ജില്ലയിലെ മറ്റു സ്കൂളുകളെ പിന്നിലാക്കി പങ്കെടുത്ത മൂന്നിനങ്ങളിലും സമ്മാനം നേടിയതാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ നേട്ടം.
മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ്
മാതൃഭൂമി - വി.കെ.സി. നൻമ സ്കോളർഷിപ്പ് നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പൂർവ്വ വിദ്യാർഥി കുമാരി. വർഷ ദിലീപിന് 10000 രൂപയുടെ ചെക്ക് ഹെഡ്മിസ്ട്രസ് ശ്രീമതി.എം.എസ്.ഗീതാപത്മം കൈമാറുന്നു. വർഷ ദിലീപ് 2015 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് ഈ സ്കോളർഷിപ്പ് നേടിയ മൂന്നു പേരിൽ ഒരാളാണ്.
ദേശിയ ഗെയിംസിലേക്കുസ്വർണ്ണമെഡലുകളോടെ
സംസ്ഥാന സ്കൂൾ ഗെയിംസ് തായ്കൊണ്ടാ മത്സരത്തിൽ വിവിധ വിഭാഗങ്ങളിൽ സ്വർണ മെഡൽ നേടി ദേശിയ മത്സരത്തിന് അർഹത നേടിയവർ
ബാലജ്യോതി
ESAF ബാങ്ക് അവനവഞ്ചേരി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കായി 'ബാലജ്യോതി' എന്ന പേരിൽ സംഘടിപ്പിച്ച വിവിധ മൽസര വിജയികൾക്കുള്ള സമ്മാനവിതരണം.
-
ബാലജ്യോതി'മൽസര വിജയികൾ..
-
ബാലജ്യോതി'മൽസര വിജയികൾ..
-
ബാലജ്യോതി'മൽസര വിജയികൾ..
അഭിനന്ദനങ്ങൾ
പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന അശീതി മെമ്മോറിൽ ജില്ലാതല ഡിബേറ്റ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളായ സാനിയ വൈ.എസ്., സാത്വിക ദിലിപ് എന്നിവർ. സാത്വിക ദിലിപിനെ മികച്ച ഡിബേറ്ററായും തെരഞ്ഞെടുത്തു.