"ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
<font size=6><center>ഹൈസ്ക്കൂൾ വിഭാഗം</center></font size>
<font size=6><center>ഹൈസ്ക്കൂൾ വിഭാഗം</center></font size>





07:44, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹൈസ്ക്കൂൾ വിഭാഗം



ക‍ുഴിമണ്ണ ഗവ.ഹൈസ്ക്കൂൾ

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു ജനതയെ അറിവിൻ ശക്തി നൽകി സംസ്കാര സമ്പന്നരാക്കാൻ ശ്രമിച്ച അഗ്ര- ഗാമികളായ മഹദ് വ്യക്തികളെയും ; അന്തശ് ചേതനയിലെ അക്ഷരപ്പൂട്ടുകൾ തുറന്നു തന്ന ഗുരു വര്യന്മാരെയും സ്മരിക്കാൻ വാക്കുകൾക്കാകില്ലല്ലോ. എങ്കിലും ....... അക്ഷര സ്നേഹികളും നിസ്വാർഥരുമായ നാട്ടുകാരുടെ അശ്രാന്ത പരിശ്രമത്താൽ 1 9 6 6 ൽ ഈ വിദ്യാലയം ആരംഭിച്ചു. തികച്ചും പരിതാപകരമായ പശ്ചാത്തലത്തിലാണ് ഹെെസ്കൂൾ അനുവദിച്ച് കിട്ടുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. അന്നത്തെ അംശം അധികാരി കെ.പി പത്മനാഭൻ നായർ, പഞ്ചായത്ത് പ്രസിഡൻറ് കറുത്തേടൻ ആലികുട്ടി സാഹിബ്, വെെസ് പ്രസിഡൻറ് ഇമ്പിച്ചികോയാക്ക, മുൻ അധികാരി കെ.ടി ഗോവിന്ദൻ നായർ,‌ കെ.സി വീരാൻ സാഹിബ് , മരക്കാട്ടുപുറത്ത് വേലായുധൻ, കെ.ടി അച്ചുതൻ നായർ, എംസി അബൂബക്കർ ഹാജി, പിടി ശങ്കരൻകുട്ടി പണിക്കർ, വാളശ്ശേരി വേലായുധ പണിക്കർ, പി.സി മുഹമ്മദ് ആലി സാഹിബ്, കെ.കെ വേലായുധൻ നായർ, എ.ദാമോദരൻ നായർ‌, തോപ്പിൽ ബാലപണിക്കർ പി.ടി ചന്ദ്ര ശേഖരൻ മാസ്റ്റർ, പെരുമ്പകത്ത് അബ്ദുറഹ്മാൻ സാഹിബ്, വിളക്കിനിക്കാട്ട് ഉണ്ണീലിക്കുട്ടി വെെദ്യർ, പിസി സീമാൻകുട്ടി ഹാജി, ഇ.സി കുഞ്ഞാലൻ സാഹിബ്, പഞ്ചായത്ത് മെമ്പർമാരായ എംടി മുഹമ്മദ് ഹാജി, പാഴേരി അഹമ്മദ് കുട്ടി ഹാജി, എം. കുട്ടുസാ സാഹിബ് തുടങ്ങിയ അക്ഷര സ്നേഹികളും നിസ്വാർഥരുമായിരുന്ന ഒട്ടനവധി മഹത് വ്യക്തികളുടെ നിദാന്ത പരിശ്രമത്തിൻറെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിൻറെ ഫലമായിട്ടാണ് ഹെെസ്കുൾ അനുവദിച്ച് കിട്ടിയത് . മേൽ വ്യക്തിത്വങ്ങൾ ആരും തന്നെയിന്ന് ജീവിച്ചിരിപ്പില്ല എന്നത് വളരെ വേദനയോടെ അനുസ്മരിക്കുന്നതോടപ്പം പരലോക മോക്ഷത്തിനായി പ്രാർഥിക്കുകയും ചെയ്യുന്നു.

വമ്പിച്ച സാമ്പത്തിക ബാധ്യതകൾ ഉള്ള വ്യവസ്ഥകളോടെയാണ് സ്കൂൾ അനുവദിച്ച് കിട്ടിയത് നാല് ക്ളാസ്സ് മുറികൾ ഉള്ള സ്കൂൾ കെട്ടിടവും ആവശ്യമായ സ്ഥലവും സർക്കാറിലേക്ക് വിട്ട് നൽകണമെന്നത് വ്യവസ്ഥകളിൽ പ്രധാനപ്പെട്ടതായിരുന്നു. പഞ്ചായത്ത് പ്രസിഡൻറ് ബാപ്പു സാഹിബിൻറെ വന്ദ്യ പിതാവ് അഹമ്മദ് എന്ന ബിച്ചുണ്ണിക്കാക്കയും ജ്യേഷ്ഠ സഹോദരൻ ആനത്താനത്ത് ശെെഖ് രായിൻ ഹാജിയുമാണ് ആവശ്യമായ സ്ഥലം സൗജന്യമായി നൽകിയത്. നാടുനീളെ നടന്നു പിരിവ് എടുത്തും ‌റേഷൻ കാർഡുകൾ വാങ്ങി ന്യായവിലയുള്ള പഞ്ചസാര വാങ്ങി മാർക്കറ്റ് വിലക്ക് വിൽപന നടത്തി ലഭിച്ച വരുമാനവും മറ്റും ഉപയോഗപ്പെടുത്തി നിർമിച്ചുകൊണ്ടിരുന്ന കെട്ടിടം ഓട് മേയുന്ന സന്ദർഭത്തിൽ തകർന്ന് വീണതും ആശാരിപ്പണിക്കാരനായിരുന്ന ശ്രീ രാവുണ്ണിയും അയൽവാസിയും വയോവ‍‍ൃദ്ധയുമായിരുന്ന ആച്ചുമ്മ താത്തയും തകർന്ന കെട്ടിടത്തിൻറെ അടിയിൽ പെട്ട് ഗുരുതരപരിക്കുകളോടെ മാസങ്ങളോളം മഞ്ചേരി സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആയതുമൊക്കെ സ്കൂളിൻറെ ചരിത്രത്തിൽ മറക്കാനാകാത്ത സംഭവങ്ങളാണ് .

1966 മെയ് 23ന് വള്ളിക്കുന്നത്ത് പത്മനാഭ പണിക്കർ എന്ന വിദ്യാർത്ഥിക്ക് അഡ്മിഷൻ നൽകി പ്രവർത്തനം ആരംഭിച്ചു. ആദ്യ ബാച്ചിൻറെ ഉദ്ഘാടനം മൊടത്തിക്കുണ്ടൻ മൊയ്തീൻ ഹാജിയുടെ അങ്ങാടിയിലെ മത്സ്യ മാംസ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന അടക്കപന്തലിൽ ആയിരുന്നു. ബ്ളാക്ക് ബോർഡിൽ സക്സസ് (SUCCESS) എന്ന ഇംഗ്ളീഷ് പദം എഴുതികൊണ്ട് അന്നത്തെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഒാഫീസറായിരുന്നു പഠനക്ലാസിൻറെ ഉദ്ഘാടനം നിർവഹിച്ചിരുന്നത്. കൊട്ടപ്പുറം സ്വദേശി പി.വി അഹമ്മദ് കോയസാഹിബിന്ന് ആയിരുന്നു പ്രധാന അധ്യാപകൻറെ ചുമതല ആദ്യ ബാച്ചിൽ 54 ആൺകുട്ടികളും 12 പെൺകുട്ടികളും അടക്കം 66 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത് .1969 മാർച്ച് മാസത്തിലാണ് ആദ്യ ബാച്ച് എസ്.എസ്.എൽസി പരീക്ഷ എഴുതിയത് 1972ൽ പരീക്ഷ സെൻറർ അനുവദിച്ച് കിട്ടി.ഘട്ടം ഘട്ടമായി ഭൗതികസൗകര്യങ്ങൾ വിപുലമായി.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി എല്ലാ ക്ലാസ്സ് റൂമുകളും ഹൈടെക്കായി.

എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം സ്കൂൾ നിലനിർത്തുന്നു.കഴിഞ്ഞ വർഷം (2020-21) 100 ശതമാനം വിജയം സ്കൂൾ കൈവരിച്ചു.

ഹൈസ്ക്കൂൾ അദ്ധ്യാപകർ

                                                                                             മലയാളം
                                                                                            അറബി
                                                                                            ഉറ‍ുദു
                                                                                           ഹിന്ദി
                                                                                         ഇംഗ്ലീഷ്
                                                                                       സോഷ്യൽ സയൻസ്
                                                                                      ഫിസിക്കൽ സയൻസ്
                                                                                          നാചുറൽ സയൻസ്
                                                                                                    ഗണിതം
                                                                                                      കായികം                            ഡ്രോയിംഗ്
                                                                                                     ഓഫീസ് സ്‍റ്റാഫ്