ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/കാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19833 (സംവാദം | സംഭാവനകൾ)
19833 (സംവാദം | സംഭാവനകൾ)
വരി 41: വരി 41:

=== മരച്ചീനി വിളവെടുപ്പ് ===
=== മരച്ചീനി വിളവെടുപ്പ് ===
വിദ്യാഭ്യാസം വേലയിൽ വിളയുന്നു. ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി ഒളകര ഗവ എൽപി സ്കൂൾ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു . മലപ്പുറം ജില്ലയിലെ ഒളകര ഗവ . എൽപി സ്കൂളിലെ കൊച്ചു കുരുന്നുകൾ ഒരു ക്വിന്റൽ കപ്പയാണ് ഗാന്ധിജയന്തി ദിനത്തിൽ വിളവെടുത്തത് . സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ് , ചേന , ചീര , ണ്ട , മുരിങ്ങ എന്നിവയെല്ലാം കഷി ചെയ്തു വരുന്നു . മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല . ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും , കാന്താരിമുളക് ചമ്മന്തിയുമായിരുന്നു . പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ . വേലായുധൻ പറഞ്ഞു . പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ് . അധ്യാപകരായ സോമരാജ് , റഷീദ് , ഷാജി , ക രീം , ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി . കെ.പി ഉസ്മാൻ , സി.വി പ്ര മോദ് കുമാർ , ബാവ , സുഷ , ജി ഷ , ഷൈലജ , പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി .
{| class="wikitable"
{| class="wikitable"
|+
|+

14:44, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒളകര ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന് കറി ഒരുക്കാൻ സ്കൂൾമുറ്റത്ത് തോട്ടം ഒരുക്കി വിളവെടുപ്പ്  ഓരോ വർഷവും പതിവാണ്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തമാവാനുള്ള പരിപാടികളാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചേന,ചേമ്പ്,കപ്പ,പച്ചമുളക്, തുടങ്ങിയവ പതിവ് കൃഷികളാണ്. വെണ്ട,പയർ, എള്ള് എന്നിവയും സ്കൂളിൽ നിന്ന് വിളവെടുത്ത് കുട്ടികളുടെ ഭക്ഷണത്തിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.

സ്കൂളിനോട് ചേർന്ന് കാടുമൂടിയ സ്ഥലങ്ങൾ ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുത് കൃഷിക്കനുയോജ്യമാക്കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വാർഡ് മെമ്പർ,തൊഴിലുറപ്പ് അംഗങ്ങൾ എന്നിവരെല്ലാം സഹായികളായി കൂടെയുണ്ടായിരുന്നു. ചിങ്ങം 1 കാർഷിക ദിനത്തിൽ ഒളകരയിലെ പ്രസിദ്ധ കർഷകനായ ശ്രീ. ഗോവിന്ദൻകുട്ടിയെയും തൊഴിലുറപ്പ് അംഗങ്ങളെയും  ആദരിച്ച് പൊന്നാട അണിയിക്കാനും കാർഷികം ക്ലബ്ബിന് കീഴിൽ സാധിച്ചു. കോവിഡ് പ്രതിസന്ധിയിൽ ഈ വർഷം കൃഷിയിലേക്ക് മുന്നിട്ടിറങ്ങാൻ ഇതുവരെ സാധിച്ചിട്ടില്ല.

2021-22

വിത്തുകളെത്തി, കൃഷി തുടങ്ങി

2019-20

പാഠം ഒന്ന് പാഠത്തേക്ക്

2018-19

പച്ചക്കറി, മരച്ചീനി കൃഷി ആരംഭം

മരച്ചീനി വിളവെടുപ്പ്

വിദ്യാഭ്യാസം വേലയിൽ വിളയുന്നു. ഒളകര സ്കൂളിൽ വിളവെടുത്തത് ഒരു ക്വിന്റൽ കപ്പ. ഗാന്ധിജയന്തി ദിനാഘോഷത്തിൽ ഗാന്ധിജിയുടെ സ്വാശ്രയ ശീല സന്ദേശമുയർത്തി ഒളകര ഗവ എൽപി സ്കൂൾ സ്വന്തമായി കൃഷി ചെയ്ത കപ്പ വിളവെടുത്തു . മലപ്പുറം ജില്ലയിലെ ഒളകര ഗവ . എൽപി സ്കൂളിലെ കൊച്ചു കുരുന്നുകൾ ഒരു ക്വിന്റൽ കപ്പയാണ് ഗാന്ധിജയന്തി ദിനത്തിൽ വിളവെടുത്തത് . സ്കൂളിൽ കപ്പ കൃഷിക്കു പുറമേ ചേമ്പ് , ചേന , ചീര , ണ്ട , മുരിങ്ങ എന്നിവയെല്ലാം കഷി ചെയ്തു വരുന്നു . മിക്കവാറും ദിവസങ്ങളിൽ സ്കൂളിലെ ഉച്ചയൂണിനുള്ള പച്ചക്കറി വിലകൊടുത്തു വാങ്ങാറില്ല . ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്കെത്തിയ രക്ഷിതാക്കൾക്കും സ്കൂളിലെ പൂർവ വിദ്യാർഥികൾക്കും വിളമ്പിയത് മരച്ചീനി പുഴുങ്ങിയതും , കാന്താരിമുളക് ചമ്മന്തിയുമായിരുന്നു . പിടിഎയുടെയും പൂർവ വിദ്യാർഥികളുടെയും പൂർണമായ സഹകരണം ഈ വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കും ഉണ്ടാവാറുണ്ടെന്ന് പ്രധാനാധ്യാപകൻ എൻ . വേലായുധൻ പറഞ്ഞു . പിടിഎ പ്രസിഡന്റ് പി.പി. സൈദ് മുഹമ്മദ് കൃഷിയിൽ തത്പരനാണ് . അധ്യാപകരായ സോമരാജ് , റഷീദ് , ഷാജി , ക രീം , ജോസിന എന്നിവരുടെ മേൽനോട്ടവും കൃഷിയിലെ ഗാന്ധിയൻ ആദർശത്തെ ഫല പ്രാപ്തിയിലെത്തിക്കാൻ പര്യാപ്തമായി . കെ.പി ഉസ്മാൻ , സി.വി പ്ര മോദ് കുമാർ , ബാവ , സുഷ , ജി ഷ , ഷൈലജ , പ്രമീള എന്നിവർ വിളവെടുപ്പിലും പാചകത്തിലും പങ്കാളികളായി .

പച്ചക്കറി കൃഷി വിളവെടുപ്പ്

കർഷക ദിനാചരണം

2017-18

പച്ചക്കറി കൃഷി ആരംഭം

എള്ള് കൃഷി ആരംഭം

വിളവെടുപ്പ് ഉദ്ഘാടനം