"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാടൻ ഭക്ഷണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
പ്രദേശത്ത് പണ്ട് കാലം മുതൽ ഉണ്ടായിരുന്നതും എന്നാൽ ഇന്നും ഗൃഹാതുരത്വ സ്മരണപോലെ ജീവിച്ചിരിക്കുന്ന പഴമക്കാർ താൽപര്യപൂർവ്വം വീടുകളിൽ ഉണ്ടാക്കുന്ന ഒരു പാട് നാടൻ ഭക്ഷ്യ വിഭവങ്ങളുണ്ട്. ആധുനിക ജീവിത രീതിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും പഴമയുടെ രുചിക്കൂട്ടിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ പല നാടൻ വിഭവങ്ങളും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു. നാടൻ ഭക്ഷണം നിർമ്മിക്കുന്ന അറിവ് അന്യം നിന്നുപോവാതിരിക്കാൻ ഇവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. | പ്രദേശത്ത് പണ്ട് കാലം മുതൽ ഉണ്ടായിരുന്നതും എന്നാൽ ഇന്നും ഗൃഹാതുരത്വ സ്മരണപോലെ ജീവിച്ചിരിക്കുന്ന പഴമക്കാർ താൽപര്യപൂർവ്വം വീടുകളിൽ ഉണ്ടാക്കുന്ന ഒരു പാട് നാടൻ ഭക്ഷ്യ വിഭവങ്ങളുണ്ട്. ആധുനിക ജീവിത രീതിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും പഴമയുടെ രുചിക്കൂട്ടിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ പല നാടൻ വിഭവങ്ങളും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു. നാടൻ ഭക്ഷണം നിർമ്മിക്കുന്ന അറിവ് അന്യം നിന്നുപോവാതിരിക്കാൻ ഇവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. | ||
===കറി===നാട്ടിൽ നട്ടുവളർത്തുന്ന ചേന, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുണ്ടാക്കുന്ന കുഴമ്പ് രൂപത്തിലുള്ള കൂട്ടുകറി. ചോറിനോടാപ്പം ഉപയോഗിക്കുന്ന കറിക്ക് 'കൂട്ടാൻ' എന്ന പേരായിരുന്നു ഈയടുത്ത കാലം വരെ നാട്ടുകാർ ഉപയോഗിച്ചിരുന്നത്. കറി എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ആദ്യം പരാമർശിച്ചതിനെയും. | ===കറി=== | ||
നാട്ടിൽ നട്ടുവളർത്തുന്ന ചേന, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുണ്ടാക്കുന്ന കുഴമ്പ് രൂപത്തിലുള്ള കൂട്ടുകറി. ചോറിനോടാപ്പം ഉപയോഗിക്കുന്ന കറിക്ക് 'കൂട്ടാൻ' എന്ന പേരായിരുന്നു ഈയടുത്ത കാലം വരെ നാട്ടുകാർ ഉപയോഗിച്ചിരുന്നത്. കറി എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ആദ്യം പരാമർശിച്ചതിനെയും. | |||
===ഈന്ത് പിടി=== | ===ഈന്ത് പിടി=== |
23:08, 12 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നാടൻ ഭക്ഷണങ്ങൾ
പ്രദേശത്ത് പണ്ട് കാലം മുതൽ ഉണ്ടായിരുന്നതും എന്നാൽ ഇന്നും ഗൃഹാതുരത്വ സ്മരണപോലെ ജീവിച്ചിരിക്കുന്ന പഴമക്കാർ താൽപര്യപൂർവ്വം വീടുകളിൽ ഉണ്ടാക്കുന്ന ഒരു പാട് നാടൻ ഭക്ഷ്യ വിഭവങ്ങളുണ്ട്. ആധുനിക ജീവിത രീതിയും ഫാസ്റ്റ് ഫുഡ് സംസ്കാരവും പഴമയുടെ രുചിക്കൂട്ടിലേക്ക് അതിക്രമിച്ചു കയറിയപ്പോൾ പല നാടൻ വിഭവങ്ങളും അന്യം നിന്ന് പോയിക്കൊണ്ടിരിക്കുന്നു. നാടൻ ഭക്ഷണം നിർമ്മിക്കുന്ന അറിവ് അന്യം നിന്നുപോവാതിരിക്കാൻ ഇവ ലിഖിത രൂപത്തിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
കറി
നാട്ടിൽ നട്ടുവളർത്തുന്ന ചേന, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയുണ്ടാക്കുന്ന കുഴമ്പ് രൂപത്തിലുള്ള കൂട്ടുകറി. ചോറിനോടാപ്പം ഉപയോഗിക്കുന്ന കറിക്ക് 'കൂട്ടാൻ' എന്ന പേരായിരുന്നു ഈയടുത്ത കാലം വരെ നാട്ടുകാർ ഉപയോഗിച്ചിരുന്നത്. കറി എന്നത് കൊണ്ട് ഉദ്ദേശിച്ചിരുന്നത് ആദ്യം പരാമർശിച്ചതിനെയും.
ഈന്ത് പിടി
ഈന്ത് മരത്തിന്റെ കുരു വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് വെള്ളം ചേർത്ത് ഉള്ളം കൈയിൽ ചേർത്ത് പിടിച്ച് നീളത്തിൽ തയ്യാറാക്കി കിഴങ്ങുവർഗങ്ങൾ, മാംസം എന്നിവയുടെ കൂടെ പാചകം ചെയ്ത് ഉപയോഗിക്കുന്ന കുഴമ്പു രൂപത്തിലുള്ള ഭക്ഷണം. ഈന്തിന്റെ ലഭ്യതക്കുറവ് മൂലം അപൂർവ്വമായി മാത്രമേ തയ്യാറാക്കുന്നുള്ളൂ.
പന
പന വൃക്ഷത്തിന്റെ ഉൾക്കാമ്പ് ചെറിയ കഷണങ്ങളാക്കി ഉരലിൽ വെച്ച് ചതച്ച് അത് തുണിയുപയോഗിച്ച് വെള്ളത്തിലേക്ക് അരിച്ചെടുക്കുന്നു. ഇങ്ങിനെ ഊറി വരുന്ന പൊടി രണ്ടു മൂന്ന് ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുത്ത ശേഷം വെള്ളം ചേർത്ത് അടുപ്പത്ത് വെച്ച് കുറുക്കിയെടുക്കുന്നു. ഇതിന് പന എന്നു തന്നെയാണ് അറിയപ്പെടുന്നത്. ശർക്കര, നാളികേരം, വെളളം എന്നിവ ചേർത്തുണ്ടാക്കുന്ന മിശ്രിതം 'പന' യുടെ കൂടെ ഉപയോഗിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും വ്യാപകമായിരുന്ന പണ്ട് കാലത്ത് ജനങ്ങൾ ധാരാളമായി ഉപയോഗിച്ചിരുന്ന ഒരു ഭക്ഷ്യ വിഭവമായിരുന്നു ഇത്. നാട്ടിലോ പരിസര പ്രദേശങ്ങളിലോ ഒരു പന മുറിച്ചാൽ ആളുകൾ അകക്കാമ്പ് ചെത്തിയെടുക്കുന്നതിന് വേണ്ടി ഓടിയെത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.