"ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/നന്ദിയുടെ മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

12:15, 4 മേയ് 2023-നു നിലവിലുള്ള രൂപം

നന്ദിയുടെ മഹത്വം
         രാമു ഒരു ദിവസം കടയിൽപോയി വീട്ടുസാദനം വാങ്ങി തിരുച്ചു വരുന്നവഴിയിൽ നല്ല ഒരു പട്ടികുഞ്ഞുനെ കണ്ടു. അതിന്റെ കുസൃതിയും മറ്റും രാമുവിന് വളരെയേറെ ഇഷ്ടപ്പെട്ടു. അങ്ങനെ അതിനെ എടുത്തു വീട്ടിൽ വന്നു. ആ പട്ടികുഞ്ഞിനു പിങ്കി എന്നു പേരും ഇട്ടു. പക്ഷേ രാമുവിന്റെ അമ്മാവനായ രഘു ദുഷ്ഠനും ആളുകളെ ദ്രോഹിക്കിന്നവനും ആണ്. അയാൾക്ക്‌ ഈ പിങ്കി എന്ന പട്ടി കുട്ടിയെ ഇഷ്ടമില്ലായിരുന്നു. എന്നിട്ടും രാമുവിന്റെ നിർബന്ധത്തിൽ അത് അവിടെത്തന്നെ വളർന്നു. അങ്ങനെ ഇരിക്കെ, പിങ്കി രാത്രിയിൽ സ്ഥിരമായി കുരാക്കാൻ തുടങ്ങി, ഇതു രാമുവിന്റെ വീട്ടിൽ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. എന്നാൽ അമ്മാവന് വലിയ ശല്യം മായി തോന്നി. അങ്ങനെ ഏതുവിധേനയും പിങ്കിയെ കളയാൻ തീരുമാനിച്ചു. അങ്ങനെ അയാൾ വീട്ടുകാരോട് പറഞ്ഞു, പട്ടിക്ക് പേ പിടിച്ചുഎന്ന തോന്നുന്നെ നമ്മുക്ക് വലിയ പ്രശ്നം വരുന്നതിന് മുൻപ് ഇതിനെ അങ്ങനെയങ്കിലും കൊണ്ട് കളയണം. രാമുവിന്റെ വീട്ടുകാരും അങ്ങനെ തന്നെ തീരുമാനിച്ചു. അന്ന് രാത്രിയിൽ ദുരെ കൊണ്ട് കളഞ്ഞു.  പക്ഷെ രാമുവിന് വലിയ സങ്കടം മയി അവൻ കരഞ്ഞു തളർന്നു കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ ഉറക്കം ഉണർന്ന രാമുവും വീട്ടുകാരും കണ്ടത്, വീടിന്റെ വരാന്തയിൽ രാമുവിന്റെ ഓമനത്വംമുള്ള താലോലിച്ച പിങ്കി പട്ടികുഞ്ഞു ചത്തുകിടക്കുന്നു തൊട്ടടുത്ത് ആ നാട്ടിൽ ഒരുപാട് പേരെ കൊന്ന വിഷ പാമ്പും ചത്തു കിടക്കുന്നു. സങ്കടത്തോടെ രാമുവും വീട്ടുകാരും പറഞ്ഞു,  ഇതാണ് പിങ്കി എന്നും രാത്രിയിൽ കുരക്കുന്നത് ഈ പാമ്പ് വരുന്നത് കണ്ടാണ്. നമ്മൾ പിങ്കിയെ ദുരെ കൊണ്ട് കളഞ്ഞിട്ടും സ്നേഹവും നന്ദിയുമുള്ള ഈ പട്ടി കുഞ്ഞ് എല്ലാപേരേയു രക്ഷിക്കാൻ ഇത്രയും ദുരം തിരികെ വന്നു പാമ്പിനെയും കൊന്ന് സ്വയം മരണംവരിച്ചു.
ആസിഫ് അ ലി
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 04/ 05/ 2023 >> രചനാവിഭാഗം - കഥ