"ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, എച്ച്.എസ്.എസ് ആനാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെന്റ് എച്ച്. എസ്. എസ് ആനാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(വ്യത്യാസം ഇല്ല)
|
11:14, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
രോഗപ്രതിരോധം
“PREVENTION IS BETTER THAN CURE” രോഗം പിടിപ്പെട്ട് ചികിത്സിക്കുന്നതിലും ഭേദമാണ് അവയെ പ്രതിരോധിക്കുന്നത് . ഈ നൂറ്റാണ്ടിലെ ആദ്യ മഹാമാരിയാണ് കോവിഡ് 19. 2019 ഡിസംബർ 31 ന് ചൈനയിൽ സ്ഥിരീകരിക്കപ്പെട്ട ഈ രോഗം 2020 ജനുവരി 30-ന് കേരളത്തിലും റിപ്പോർട്ട് ചെയ്തു .ഇത് കാട്ടുതീപ്പോലെ മനുഷ്യവാസമുള്ള എല്ലാ ഭൂഖണ്ഡങ്ങളിലേക്കും പടരുകയും ലക്ഷക്കണക്കിന് ജീവൻ അപഹരിക്കുകയും ചെയ്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രോഗപ്രതിരോധത്തിന് പ്രസക്തിയേറുന്നു.1953 ൽ ഡോ.ജയിംസ് ഹിൻഡ് എന്ന സർജൻ പഴങ്ങളും പച്ചക്കറികളും പാകം ചെയ്യാതെ കഴിക്കുന്നതിലൂടെ സ്കർവി തടയാമെന്ന് കണ്ടുപിടിച്ചു .1976 ൽ Dr.Edward Jenner സ്മാൾ പോക്സിന് എതിരെ വാക്സിൻ കണ്ടുപിടിച്ചു .ഈ രണ്ട് കണ്ടുപിടിത്തങ്ങളിലൂടെയുമാണ് രോഗപ്രതിരോധത്തിൻെറ പുതിയ കാലഘട്ടത്തിലേക്കുള്ള വാതായനം തുറക്കപ്പെട്ടത്. ആധുനിക വൈദ്യശാസ്ത്രത്തിൻെറ വളരെ പ്രധാനപ്പെട്ട മേഖലയാണ് രോഗപ്രതിരോധം.
രോഗം വരാതിരിക്കാൻ അല്ലെങ്കിൽ രോഗവ്യാപനം തടയാൻ എടുക്കുന്ന മുൻകരുതലുകളും പ്രവർത്തനങ്ങളുമാണ് രോഗപ്രതിരോധം.
ഏതൊരു രോഗത്തെ പ്രതിരോധിക്കണമെങ്കിലും ആ രോഗത്തിൻെറ കാരണം, എങ്ങനെ പകരുന്നു, സ്വാധീനിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ് ,അത് ആരെയൊക്കെ ബാധിക്കാൻ സാധ്യതയുണ്ട് , എന്തൊക്കെയാണ് രോഗലക്ഷണങ്ങൾ ,എങ്ങനെ കണ്ടു പിടിക്കാം, എങ്ങനെ ചികിത്സിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവ് അത്യാവശ്യമാണ്. രോഗ പ്രതിരോധം എന്ന പരമമായ ലക്ഷ്യം കൈവരിക്കാൻ സഹായിക്കുന്ന പടവുകളാണ് ; 1.ആരോഗ്യ സംരക്ഷണം : ആരോഗ്യം ഒരു സാമൂഹിക വിഷയമാണ് . ഓരോ രോഗിയും സമൂഹത്തിലെ ആരോഗ്യമില്ലായ്മയുടെ ലക്ഷണമാണ്.ലോകത്തിലെല്ലാവർക്കും ആരോഗ്യം നേടാനും നിലനിർത്താനും സാധിക്കട്ടെ. ആ മഹത്തായ ലക്ഷ്യം നേടാൻ : -എല്ലാവർക്കും എല്ലായിടത്തും എല്ലാനേരവും സമീകൃതാഹാരം ലഭ്യമാക്കണം. - എല്ലാവർക്കും എവിടെയും ശുദ്ധജലം ടാപ്പിലൂടെ ,പൊതുവിതരണ സംവിധാനത്തിലൂടെ ലഭ്യമാക്കണം. - എല്ലാവർക്കും സുരക്ഷിതമായ അടിസ്ഥാന സൗകര്യങ്ങളെല്ലാമുള്ള പാർപ്പിടം ലഭ്യമാക്കണം. - എവിടെയും ശുചിത്വമുണ്ടാകണം, വേണ്ടത്ര ശൗചാലയങ്ങൾ ഉണ്ടാകണം. -പൊതു മാലിന്യ സംസ്കരണ രീതികൾ ,വ്യക്തി ശുചിത്വം എന്നിവ കുറ്റമറ്റതാവണം. - എല്ലാവർക്കും തുറസായ സ്ഥലങ്ങളിൽ സ്വാഭാവിക രീതിയിൽ വ്യായാമം ചെയ്യാനും ഉല്ലാസവേളകളിൽ ഒത്തുകൂടാനും സാഹചര്യം ഉണ്ടാകണം. - നല്ല ശീലങ്ങൾ ചെറുപ്പംമുതൽ സ്വായത്തമാക്കാനും അവ തുടരാനും ദുശ്ശീലങ്ങൾ ഒഴിവാക്കാനുള്ള ബോധവൽക്കരണവും ശാക്തീകരണവും ഉണ്ടാകണം.നല്ല വിദ്യാഭ്യാസവും മാനവികവികസനവും സാമൂഹ്യസുരക്ഷയും വഴി മാത്രമേ ഇതെല്ലാം സാധ്യമാകു.2.വാക്സിൻ : വൈദ്യശാസ്ത്രത്തിലെ പൊൻതൂവലുകളാണ് വാക്സിനുകളുടെ കണ്ടുപിടിത്തം. 1520 -1980 കാലഘട്ടത്തിൽ ഏകദേശം അഞ്ചു കോടി മരണങ്ങൾക്ക് ഇടയാക്കിയ മഹാമാരിയായ സ്മാൾപോക്സിനെ ലോകത്തുനിന്ന് തന്നെ നിർമാർജനം ചെയ്യാൻ സാധിച്ചത് വാക്സിൻ കണ്ടെത്തിയതിനാലാണ്. ലൂയി പാസ്റ്ററിൻെറ പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിൻ ,കോളറ വാക്സിൻ ,കീടനാശിനികളുടെ കണ്ടുപിടുത്തവുമെല്ലാം 19 -൦ നൂറ്റാണ്ടിൻെറ രോഗപ്രതിരോധത്തിൻെറ നാഴികക്കല്ലുകളാണ് .കൊറോണ വൈറസിനെതിരെ വാക്സിൻ വികസിപ്പിക്കാൻ ശ്രമം തുടരുകയാണ് . 'മിഷൻ ഇന്ദ്രധനുഷ് 'എന്ന പ്രോഗ്രാം പ്രതിരോധകുത്തിവെപ്പുകൾ എടുക്കാത്ത കുട്ടികളെ കണ്ടെത്താനുള്ള ഭാരത സർക്കാരിൻെറ പ്രോഗ്രാം രോഗപ്രതിരോധത്തിന് സർക്കാരിൻെറ പ്രതിബദ്ധത വിളിച്ചോതുന്നു . 3. ക്വാറൻറിൻ: പ്ലേഗ് എന്ന മാരക രോഗത്തിന് എതിരെയാണ് ആദ്യമായി ക്വാറൻറിൻ ഉപയോഗിച്ചത്.പകർച്ചവ്യാധികൾ ഉള്ളവരുമായി സമ്പർക്കം ഉണ്ടായ ആരോഗ്യമുള്ള രോഗലക്ഷണങ്ങൾ ഒന്നും ഇല്ലാത്ത ആളെ മാറ്റി പാർപ്പിക്കുന്നതാണ് ക്വാറൻറിൻ.കോവിഡ് 19 എന്ന മഹാമാരി പ്രതിരോധിക്കുന്നതിൽ ക്വാറൻറിൻ വളരെ പ്രധാന പങ്കു വഹിക്കുന്നു . 4.ഐസോലേഷൻ : പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിൽ വളരെ മുൻപന്തിയിൽ നിൽക്കുന്ന ഒരു മാർഗ്ഗമാണ് ഐസോലേഷൻ. രോഗ ലക്ഷണം ഉള്ള ആളെ മറ്റുള്ളവരിൽ നിന്നും മാറ്റിപ്പാർപ്പിച്ച് ചികിത്സിക്കുന്ന രീതിയാണിത് .ഇതിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാതെ പ്രതിരോധിക്കാൻ സാധിക്കുന്നു . 5.മരുന്നുകൾ : മരുന്നുകൾ പ്രത്യേകിച്ച് ആൻറിബയോട്ടിക്കുകളുടെകണ്ടുപിടുത്തം രോഗചികിത്സയ്ക്കും അതുപോലെതന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കും മാറ്റുരക്കുന്നു. കോവിഡ് 19 എന്ന മഹാമാരി ലോകജനതയെ ഓർമ്മിപ്പിച്ച പ്രതിരോധമാർഗങ്ങൾ : - തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറയ്ക്കുക. - വ്യക്തികളുമായി സുരക്ഷിത അകലം പാലിക്കുക. - അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കരുത്. - കൃത്യമായ ഇടവേളകളിൽ കൈകൾ സോപ്പിട്ട് കഴുകുക. -പൊതുസ്ഥലങ്ങളിൽ തുപ്പരുത് . -അനാവശ്യയാത്രകൾ ഒഴിവാക്കുക. കേരള മോഡൽ - രോഗപ്രതിരോധം . ശാസ്ത്രസാങ്കേതിക വിദ്യകൾ കൊണ്ട് ലോകത്തെ അമ്പരപ്പിച്ച അമേരിക്ക, ചൈന, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ കോവിഡ്19 എന്ന മഹാമാരിക്ക് മുന്നിൽ മുട്ടുമടക്കി.എന്നാൽ നമ്മുടെ കൊച്ചു കേരളം കോവിഡ്19 നെതിരെ സൃഷ്ടിച്ച പ്രതിരോധശൃംഖല ലോകരാജ്യങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ലോകാരോഗ്യസംഘടനയുടെ പ്രശംസ ഏറ്റുവാങ്ങി.കോവിഡ് 19 എന്ന മഹാമാരിയെ പിടിച്ചടക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്കൊപ്പം മറ്റെല്ലാ മേഖലകളെയും സമന്വയിപ്പിച്ച് സമയബന്ധിതമായ അതിസൂക്ഷ്മമായ പ്രവർത്തനങ്ങളിലൂടെ മുന്നിൽനിന്ന നേതൃത്വനിരയും സാമൂഹിക പ്രതിബദ്ധതയോടെ അത് ഏറ്റെടുത്ത പൊതുസമൂഹവും കേരള മോഡൽ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ കണ്ണികളെ ദൃഢപ്പെടുത്തി.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം