"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവ. വി.എച്ച് എസ്സ് എസ്സ് കടക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്കള്ള മാറ്റം) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എച്ച്. എസ്. എസ്. കടക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും എന്ന താൾ ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/പ്രകൃതിയും മനുഷ്യനും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
09:12, 20 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പ്രകൃതിയും മനുഷ്യനും
പ്രകൃതി നമ്മുടെ മാതാവാണ്.അമ്മയേയും കുഞ്ഞിനേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന പൊക്കിൾക്കൊടിപോലെ നമ്മെയും പ്രകൃതിയേയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്.വായു ജലം സസ്യങ്ങൾ തുടങ്ങിയവ.നാം ഇവയൊക്കെ നശിപ്പിച്ചാൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് വിള്ളലുണ്ടാകും.ഇത് മനസ്സിലാക്കാതെ വിഡ്ഢിയായ മനുഷ്യൻ പ്രകൃതിയാകുന്ന അമ്മയെ വേദനിപ്പിച്ചുകൊണ്ടേയിരിയ്ക്കുന്നു.ഭരണകർത്താക്കളും പരിസ്ഥിതി സ്നേഹികളും സാമൂഹ്യ പ്രവർത്തകരും ഒരുപോലെനേരിടുന്ന പ്രശ്നമാണ് ഇന്ന് പരിസരമലിനീകരണം.പ്രകൃതി എങ്ങനെ ഇങ്ങനെ മലിനാകുന്നു എന്ന് പലരും ചിന്തിയ്ക്കുന്നില്ല.നാം മനസ്സിലാക്കേണ്ടത് പ്രകൃതിയാകുന്ന അമ്മയുടെ ക്ഷമയ്ക്കും ഒരു അതിരുണ്ട് എന്നതാണ്.ഭൂമിയോളം ക്ഷമിയ്ക്കാൻ ആർക്കും കഴിയില്ല.പ്രകൃതി അതിന്റെ ക്ഷമയുടെ നെല്ലിപ്പലക കണ്ടിരിയ്ക്കുന്നു.അതിന്റെ ഫലമാണ് ഓരോ വർഷവും ഉത്സവം വരുംപോലെ പ്രകൃതി ദുരന്തങ്ങൾ പ്രളയമായും കൊടുങ്കാറ്റായും ഭമികുലുക്കമായും നമ്മെത്തേടിയെത്തുന്നത്. ആദ്യം നമ്മുടെ അമ്മയാകുന്ന പ്രകൃതിയെ നാം തിരിച്ചറിയണം.നമ്മുടെ പൂർവ്വുകർ നമുക്കായ കരുതിവച്ച പ്രകൃതിയെവിടെ?ഇപ്പോൾ ശൈത്യകാലത്ത് ശൈത്യമോ വസന്തകാലത്ത് വസന്തമോ നമ്മെത്തേടി എത്തുന്നില്ല.പ്രകൃതിയ്ക്ക് അമിതഭാരമനുഭവപ്പെട്ടതിനാൽ നാം ഒരിയ്ക്കൽ ജലാശയത്തിൽ തള്ളിയ മാലിന്യമെല്ലാം നമുക്ക് തന്നെ ഒരു പ്രളയം വഴി തിരിച്ചുതന്നില്ലേ.ഓർക്കുക ഇനി പ്രകൃതിയുടെ ഊഴമാണ് മനുഷ്യന്റെയല്ല. ഇനിയെങ്കിലും നാം കണ്ണുതുറക്കണം.നാം പരിസ്ഥിതിയെസംരക്ഷിയ്ക്കണം.ഒരു യുഗം ഇനി ബാക്കിയില്ല.മനുഷ്യൻ ഇനിഉണ്ടകുമോഎന്നുമറിയില്ല.ഈ കിട്ടിയ ജീവിതം കൊണ്ട് പ്രകൃതിയെസ്നേഹിയ്ക്കുക.അമ്മയാകുന്ന പ്രകൃതി നമുക്ക് സുന്ദരമായ കാഴ്ചകളും അത്ഭുതങ്ങളും തന്ന് സന്തോഷിപ്പിയ്ക്കും.പ്രകൃതയെ സംരക്ഷിയ്ക്കും എന്ന് ഇന്നുതന്നെ നമുക്ക് പ്രതിജ്ഞയെടുക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം