|
|
വരി 1: |
വരി 1: |
| വിദ്യാലയ ചരിത്രം
| |
| പാലക്കാട് ജില്ലയിലെ അകത്തേത്തറ പഞ്ചായത്തിൽ കല്ലേക്കുളങ്ങരയിലെ 11ആം വാർഡിൽ ആണ് ഹേമാംബിക ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ വിദ്യാലയം സ്ഥിതി ചെയുന്നത്.
| |
| 1934 - ൽ ശ്രീ.കെ.കെ. കുഞ്ചു അച്ചൻ 1ആം ക്ലാസിൽ 22 കുട്ടികളുമായി ആരംഭിച്ചതാണ് ഈ വിദ്യാലയം. 1938 ആയപ്പോഴേക്കും ഇത് 5ആം ക്ലാസ് കൂടിയുള്ള പ്രൈമറി വിദ്യാലയമായി മാറി.
| |
|
| |
|
| 450 വിദ്യാർഥികളും 15 അധ്യാപകരുമായി വളരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ചാത്തൻകുളങ്ങര ദേവീക്ഷേത്രത്തിനു സമീപമാണ് സ്ഥിതി ചെയ്‌തിരുന്നത്. കൊങ്ങപ്പാടം, കടുക്കാംകുന്ന്, കാവിൽപ്പാട്, പുതുപ്പരിയാരം, ഒലവക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾവരെ ഈ വിദ്യാലയത്തിൽ എത്തിയിരുന്നു. കലാ, കായിക, പഠനരംഗങ്ങളിലെല്ലാം തന്നെ ഇവിടുത്തെ വിദ്യാർത്ഥികൾ എന്നും ശോഭിച്ചിരുന്നു. ഇന്ന് സമൂഹത്തിന്റെ പല ഉന്നത വ്യക്തികളെയും വാർത്തെടുക്കാൻ കഴിഞ്ഞു എന്നത് വിദ്യാലയത്തിന്റെ ഏറ്റവും അഭിമാനിക്കാവുന്ന നേട്ടമാണ്.
| |
|
| |
| 68 വർഷക്കാലം ഈ വിദ്യാലയം നല്ല രീതിയിൽ പ്രവർത്തിച്ചു. പിന്നീട് ചുറ്റുപാടും ഉയർന്നുവന്ന വിദ്യാലയങ്ങൾ സ്കൂളിന്റെ നിലനിൽപിന്നെ സാരമായി ബാധിച്ചു. അതിന്റെ ഫലമായി സ്കൂൾ മാനേജർ 2002 ജൂണിൽ ഈ വിദ്യാലയം അടച്ചുപൂട്ടുകയാണ് ഉണ്ടായത്. തുടർന്ന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് അധികാരികൾ, പ്രമുഖ ജനപ്രതിനിധികൾ, സ്കൂൾ മേലധികാരികൾ തുടങ്ങിയവരുടെ പരിശ്രമഫലമായി ഈ വിദ്യാലയം കല്ലേക്കുളങ്ങര ഹേമാംബിക സംസ്‌കൃത ഹൈസ്ക്കൂളിലേക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇന്ന് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ശ്രീ ഏമൂർ ഭഗവതി ദേവസ്വം മാനേജ്മെന്റിന്റെ മേൽനോട്ടത്തിലാണ് ഈ വിദ്യാലയം.
| |