"മാതാ എച്ച് എസ് മണ്ണംപേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 132: | വരി 132: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് ത്രിശ്ശൂരിലെ അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ്. നിലവില്‍ 67 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. | ||
===REPORT 2015-16=== | |||
''1243 കുട്ടികളും 50 അധ്യാപകരും,'' 5 അനധ്യാപകരോടും കൂടെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2015-16 അധ്യായനവര്‍ഷത്തിന് വര്‍ണ്ണാഭമായ തുടക്കം കുറിച്ചുക്കൊണ്ട് കുരുന്ന്മക്കളുടെ പ്രവേശനോത്സവം വിപുലമായ തോതില്‍ ആഘോഷിച്ചു. കുട്ടികള്‍ക്ക് അധ്യാപക കൂട്ടായിമയില്‍ സൗജന്യമായി പഠനോപകരണകിറ്റുകള്‍ വിതരണം ചെയ്തു. വായനാദിനം, സ്വാതന്ത്രദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങള്‍ തുടങ്ങി ചരിത്രപ്രധാന്യമുള്ള എല്ലാ ദിനാചരണങ്ങളും സമുചിതമായി കൊണ്ടാടി. 2014-2015 അധ്യായനവര്‍ഷത്തില്‍ SSLC പരിക്ഷയെഴുതിയ 238 വിദ്യാര്‍ത്ഥികളില്‍ 238 പേരും ഉപരിപഠനത്തിന് അര്‍ഹരായി. അമൃത രമേഷ്, ക്രിസ്റ്റീന റാഫേല്‍, ഡെല്‍മ സി. ഡി, അശ്വതി എസ്, അശ്വതി ടി.ആര്‍, വിഷ്ണു കെ, ശ്രീലക്ഷമി സുരേഷ്, ജില്‍ന ജോണ്‍ എന്നീ 8 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിനും A+ നേടി. 4 വിദ്യാര്‍ത്ഥികള്‍ക്ക് 9 വിഷയത്തിന് A+ ലഭിച്ചു. 43 വിദ്യാര്‍ത്ഥികള്‍ക്ക് 80 പോയിന്റും അതിനു മുകളിലും ലഭിച്ചു .തൃശ്ശൂര്‍ അതിരൂപത കോര്‍പ്പറേറ്റ് എജ്യുക്കേഷണല്‍ ഏജന്‍സിയില്‍ നിന്ന് 15 വര്‍ഷം 100% സര്‍ട്ടിഫിക്കറ്റിനര്‍ഹരായ അധ്യാപകര്‍ക്ക് നല്‍കിവരുന്ന സമ്മാനം ഈ സ്ക്കൂളിലെ അധ്യാപികയായ സരിത തോമസിന് ലഭിച്ചു. കൂടാതെ ഈ കഴിഞ്ഞ SSLC പരീക്ഷയില്‍ 100% വിജയം നേടിയ അധ്യാപകര്‍ക്ക് ഉള്ള പാരിതോഷികങ്ങള്‍ റെയ്സല്‍ പോള്‍, ഫ്രാന്‍സിസി തോമസ് പി, പ്രിന്‍സി എ.ജെ, സീമ ജോണ്‍, ഷേര്‍ളി ഇ.കെ, ജീന ജോസ് എന്നിവര്‍ ഏറ്റു വാങ്ങി. അതിരൂപത തലത്തില്‍ ഇംഗ്ലീഷ് വിഷയത്തിന് ഏറ്റവും ഉയര്‍ന്ന വിജയശതമാനം കരസ്ഥമാക്കിയതിന് ഈ സ്ക്കൂളിലെ പ്രിന്‍സി എ.ജെ സമ്മാനിതയായി. തുടര്‍ച്ചയായി 16 വര്‍ഷം KCSL സംഘടനയുടെ ആനിമേറ്റര്‍ ആയി പ്രവര്‍ത്തിച്ചതിന് ശ്രീമതി. മോളി കെ. ഒ അവാര്‍ഡിന് അര്‍ഹയായി എന്നത് ഏറെ ശ്രദ്ധേയമാണ്. 2015 ജൂലൈ 10ന് നടത്തിയ പി.ടി.എ ജനറല്‍ ബോഡിയില്‍ കഴിഞ്ഞ SSLCയില്‍ Full A+ നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വര്‍ണ്ണ പതക്കം നല്‍കി പി.ടി.എ ആദരിച്ചു. ഈ അധ്യയനവര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ശ്രീ. ഡേവീസ് പൊറുത്തുക്കാരനെ പ്രസിഡന്റായും വിജി സാബുവിന് MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തില്‍ പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ സ്ക്കൂള്‍ ലീഡറായി ഗ്രേയിസ് റാഫേലിനെയും ചെയര്‍പേര്‍സണായി യദുകൃഷ്ണ കെ. വിയേയും തെരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷം ഏറ്റവും കേമമായി തന്നെ സ്ക്കളില്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. പി.ടി.എ യുടെ നോതൃത്വത്തില്‍ പായസമടക്കമുള്ള വിഭവസമൃദ്ധമായ ഓണസദ്യയും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞു. ഓണാഘോഷത്തോടനുബന്ധിച്ച് സ്ക്കൂളിലെ പുതിയ അടുക്കളയുടെ ഉദ്ഘാടനകര്‍മ്മം സ്ക്കൂള്‍ മാനേജര്‍ റവ. ഫാ. ജോളി ചിറമ്മല്‍ നിര്‍വ്വഹിച്ചു. ഏറ്റവും സൗകര്യപ്രദമായരീതിയില്‍ നല്ലൊരു അടുക്കള ഒരുക്കിത്തന്ന മാനേജ്മെന്റിനോടുള്ള കൃതജ്ഞത രേഖപ്പെടുത്തുന്നു. കുട്ടികളിലെ സര്‍ഗ്ഗശേഷി പരിപോഷിപ്പിക്കുന്നതിനായി ക്ലാസ്സ്തലത്തില്‍ ''നിറച്ചാര്‍ത്ത്-2015'' എന്ന പേരില്‍ കലാമേള സംഘടിപ്പിച്ചു. രക്ഷിതാക്കളുടേയും കുട്ടികളുടേയും സഹകരണത്തോടെ ' നിറച്ചാര്‍ത്ത് ' വിജയിപ്പിക്കുവാന്‍ കഴിഞ്ഞു. എല്ലാ കുട്ടികളുടെയും പങ്കാളിത്തത്തോടുകൂടി സ്ക്കൂള്‍തല കലാകായികമേള ഏറ്റവും മനോഹരമാക്കാന്‍ സാധിച്ചു. ചേര്‍പ്പ് ഉപജില്ല കലാകായികമത്സരങ്ങളില്‍ നമ്മുടെ സ്ക്കൂള്‍ മുന്‍നിരയില്‍ തന്നെയാണ്. ജനറല്‍ വിഭാഗത്തില്‍ നന്ദന പി നായര്‍ (കവിതാരചന മലയാളം) , ആരതി ടി.വി (ഉറുദു ക്വിസ്), അരുണ്‍ അരവിന്ദ് (ശാസ്ത്രിയ സംഗീതം, ലളിതഗാനം), ദേവിക ദേവന്‍ (ഇംഗ്ലീഷ് പദ്യം ചൊല്ലല്‍), ദേശഭക്തിഗാനം, തിരുവാതികളി, ചെണ്ടമേളം എന്നിവ ജില്ലതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സംസ്കൃതോത്സവത്തില്‍ നന്ദന പി നായര്‍ (പ്രഭാഷണം, ഉപന്യാസരചന), കൃഷ്ണ ശങ്കര്‍ (പദ്യോച്ചാരണം), അര്‍ച്ചന വി.കെ (കവിതാരചന), സൂരജ് ബാബു (പാഠകം), അഭയ് കൃഷ്ണ (അഷ്ട്പതി), സനോജ് ടി.എം (ഗാനാലാപനം), നാടകം എച്ച്. എസ് എന്നിവ ഒന്നാംസ്ഥാനം നേടി ജില്ലതലമത്സരത്തിന് അര്‍ഹത നേടി. കായികരംഗത്തും നമ്മുടെ വിദ്യാര്‍ത്ഥകള്‍ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഉപജില്ല കായികമത്സരത്തില്‍ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിന്‍ എന്നീ ഇനങ്ങളില്‍ ശിവപ്രസാദ് കെ, എന്ന വിദ്യാര്‍ത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് Individual champion ship കരസ്ഥമാക്കി. വോളിബോള്‍ ജൂനിയര്‍ വിഭാഗത്തില്‍ റവന്യു , സോണല്‍, സ്റ്റേറ്റ് തലങ്ങളില്‍ ടീം മാത രണ്ടാം സ്ഥാനത്തിന് അര്‍ഹരായി. 2015-16 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ Red Lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടരുകയാണ്. സ്കൗട്ട് ആന്റ് ഗൈഡ് യൂണിറ്റ് ഏറ്റവും നല്ല രീതിയില്‍ തന്നെ ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും നമുക്ക് എം.എല്‍.എ ഫണ്ടില്‍ നിന്നും 6 കമ്പ്യൂട്ടറുകളും പ്രൊജക്ടറുകളും ലഭിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ വര്‍ഷകങ്ങള്‍ക്കകം തന്നെ നമ്മുടെ വിദ്യാലയത്തിലെ മുഴുവന്‍ ക്ലാസ്സ് മുറികളും സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാക്കണം എന്നതാണ് പി.ടി.എ യുടേയും സ്റ്റാഫിന്റെയും മാനേജ്മെന്റിന്റേയും ആഗ്രഹം. വിദ്യാലയങ്ങളില്‍ സാങ്കേതികരംഗത്തെ വിപ്ലവത്തിന് അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരിക്കുന്ന പുതുക്കാട് എം.എല്‍.എ പ്രൊഫ. സി. രവീന്ദ്രനാഥിനോടുള്ള അകമഴിഞ്ഞ നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു. തുടര്‍ന്നും എല്ലാവിധ സഹായസഹകരണങ്ങളും പ്രതീക്ഷിക്കുന്നു. എടുത്തുപറയേണ്ട മറ്റൊന്ന് ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ്സ് മുറികളിലും സ്പീക്കര്‍ സംവിധാനം ഒരുക്കിക്കൊണ്ട് സൗണ്ട് സിസ്റ്റം ഏറ്റവും നല്ല രീതിയിലാക്കാന്‍ ഈ വര്‍ഷം നമുക്ക് കഴിഞ്ഞു എന്നതാണ്. വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന നല്ല ലക്ഷ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷന്‍ നല്ല രീതിയില്‍ തന്നെ തുടര്‍ന്ന് വരുന്നു. ഈ ഫണ്ട് ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും വിനിയോഗിച്ചുവരുന്നു. KCSL സംഘടനയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തി. കൂടാതെ സമീപത്തുള്ള Old Age HOME സന്ദര്‍ശിച്ച് ക്രിസ്മസ് ആഘോഷം അവര്‍ക്കൊപ്പം ചെലവഴിച്ചത് കുട്ടികളില്‍ വേറിട്ട അനുഭവം ഉളവാക്കി. പാഠ്യപദ്ധതിക്കുപുറമെ കുട്ടികളുടെ കായികാരോഗ്യവും മുന്നില്‍ കണ്ടുക്കൊണ്ട് ഈ വര്‍ഷം മുതല്‍ കരട്ടേ പരിശീലനം നമ്മുടെ വിദ്യാലയത്തില്‍ നല്കിവരുന്നുണ്ട്. TISKA [Traditional International Shortokan Karatae Association] യുടെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരത്തില്‍ Open വനിത Category യില്‍ Kumita ഇനത്തില്‍ പവന വി.എസ് Champion Ship നേടി ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കി. അളഗപ്പനഗര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ വിതരണം നടത്തി. അതുപോലെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ക്കൂളിലെ 50 കുട്ടികള്‍ക്ക് സൗജന്യമായി അഞ്ച് കോഴികുഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. 'ഓറ'യുടെ നേതൃത്വത്തില്‍ നമ്മുടെ വിദ്യാലയത്തിലെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികള്‍ക്ക് ചൊവ്വാഴ്ച്ചകള്‍തോറും എവയര്‍നെസ്സ് ക്ലാസ്സുകളും കൗണ്‍സിലിങ്ങും കൊടുത്ത് ക്യാമ്പില്‍ പങ്കെടുപ്പിച്ച് ആ കുട്ടികളെ സ്ക്കൂളിലെ Silver Stars ആക്കി മാറ്റിയെടുക്കാന്‍ നമുക്ക് കഴിഞ്ഞു. ഈ വര്‍ഷം നമ്മുടെ വിദ്യാലയത്തിലെ 5-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്ന അനീഷ് ഷാജു, നമ്മില്‍ നിന്നും ഈ ലോകത്തില്‍ നിന്നും തന്നെ വിട പറഞ്ഞു. അനീഷിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. | |||
===REPORT 2014-15=== | |||
''2014-2015'' അധ്യയനവര്‍ഷം, കുരുന്ന് മക്കളുടെ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. 10-7-2014ന് നടത്തിയ സ്ക്കൂള്‍ പി.ടി.എ ജനറല്‍ ബോഡിയില്‍ ശ്രീ. സി.പി. ഡേവീസിനെ പ്രസിഡന്റായും ശ്രീമതി. രാജി രാജനെ MPTA പ്രസിഡന്റായും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡറായി ഗോഡ്വിന്‍ സി ബൈജുവിനേയും ചെയര്‍പേഴ്സണ്‍ ആയി ദീപശ്രീ ശശിയേയും തിരഞ്ഞടുത്തു. ഈ വര്‍ഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളില്‍ നടത്തി. വിവിധയിനം മത്സരങ്ങള്‍ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തില്‍ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും പി.ടി.എ യുടെ നേതൃത്വത്തിലുള്ള കേക്ക് വിതരണവും സമുചിതമായി കൊണ്ടാടി. ഉപജില്ല സാമൂഹ്യശാസ്ത്രമേളയില്‍ LP വിഭാഗം സ്റ്റില്‍ മോഡലിന് ഭഗത് എം സനിലും, ആരോമല്‍ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി. HS വിഭാഗം സോഷ്യല്‍ സയന്‍സ് ക്വിസ് മത്സരത്തില്‍ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയില്‍ സയന്‍സ് ക്വിസ്, സയന്‍സ് Talent Search Exam എന്നിവയില്‍ വിഷ്ണു കെ എന്ന വിദ്യാര്‍ത്ഥിക്ക് ഫസ്റ്റ് with A grade ലഭിച്ചു. സയന്‍സ് Improvised Experiment ല്‍ ക്ലിന്‍സ് ചാക്കോ, ആല്‍ഫിന്‍ ആന്റോ എന്നീ വിദ്യാര്‍ത്ഥികള്‍ രണ്ടാംസ്ഥാനം നേടി. Teaching Aid മത്സരത്തില്‍ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി ഫസ്റ്റ് with A grade കരസ്ഥമാക്കി. IT ഉപജില്ലാമേളയില്‍ HS വിഭാഗത്തില്‍ ഓവറോള്‍ പോയിന്റില്‍ നമ്മുടെ സ്ക്കൂള്‍ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ജില്ലാതല മേളയിലും നമ്മുടെ കുട്ടികള്‍ അവരുടെ കഴിവുകള്‍ തെളിയിച്ചു. സംസ്കൃതനാടകം HS വിഭാഗം ഒന്നാം സ്ഥാനം നേടിക്കൊണ്ട് State കലോത്സവത്തിന് അര്‍ഹതനേടിയിരിക്കുന്നു. ഉപജില്ല കായിക മത്സരത്തില്‍ ജാവലിന്‍ ത്രോയില്‍ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തില്‍ ജസ്റ്റിന്‍ പുല്ലേലി എന്നിവര്‍ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയില്‍ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോള്‍ ടീമിലേക്ക് മാതയിലെ ഡിബിന്‍ ഡേവീസ്, അജ്മല്‍ കെ, ജസ്റ്റിന്‍ പുല്ലേലി, അശ്വിന്‍ എന്‍, അനന്തു കെ. ബി എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സെലക്ഷന്‍ ലഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദി ചേര്‍പ്പ് ഉപജില്ലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മത്സരങ്ങളില്‍ നാടന്‍പാട്ട് ഫസ്റ്റ് , കാവ്യമഞ്ജരി ഫസ്റ്റ് തുടങ്ങി ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കി. ഈ വര്‍ഷം നടത്തിയ പഞ്ചായത്ത്തല വിഞ്ജാനോത്സവത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ മാത സ്ക്കൂളിനു ലഭിച്ചു. സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആര്‍, ലക്ഷ്മി സത്യന്‍, ജെയിന്‍ മേരി ജോര്‍ജ്, ഫെനീറ്റ പോള്‍സണ്‍, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാര്‍ത്ഥികള്‍ രാജ്യപുരസ്ക്കാര്‍ ലഭിച്ചവരാണ്. ഈ വര്‍ഷത്തെ നമുക്ക് ലഭിച്ച ഏറ്റവും വലിയ നേട്ടം ഇവിടെ ഒരുക്കിയിരിക്കുന്ന സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ്. ഏറ്റവും മനോഹരമായും അത്യാധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി ഇത്രയും നല്ല രീതിയില്‍ സജ്ജീകരിക്കാന്‍ കഴിഞ്ഞത് പുതുക്കാട് MLA പ്രൊ . സി രവീന്ദ്രനാഥിന്റേയും മാനേജ്മെന്റിന്റേയും വലിയ താല്‍പര്യവും സഹായവും ശ്രദ്ധേയമാണ്. എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂള്‍ ലൈബ്രററി വിപുലീകരിക്കാന്‍ മുപ്പതിനായിരം രൂപയോളം നല്‍കിയ സുഭാഷ് ഏറാടത്തിന്റെ (OSA) ധാരാള മനസ്സ് എന്ന വ്യക്തികഥയാണ്. KCSL സംഘടനയുടെ ആഭീമുഖ്യത്തില്‍ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രിസ്മസ് കിറ്റുകള്‍ വിതരണം നടത്തുകയും ക്യാന്‍സര്‍ രോഗികള്‍ക്ക് ഭക്ഷണപൊതികള്‍ വിതരണം നടത്തുകയും ചെയ്തു. ഈ അധ്യയനവര്‍ഷം മാതൃഭൂമി സീട് പദ്ധതിയുടെ ഭാഗമായി സ്ക്കൂളില്‍ ശ്രീമതി. എം. കെ ലൂസി ടീച്ചറുടെ നേതൃത്വത്തില്‍ ഒരു ഔഷധക്ലബ് രൂപീകരിക്കുകയും ഇരുന്നൂറോളം കുട്ടികള്‍ അംഗങ്ങളാകുകയും ചെയ്തു. ഔഷധസസ്യങ്ങളെ ഇളം തലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ക്കൂള്‍ ക്യാമ്പസില്‍ നൂറോളം ഔഷധസസ്യങ്ങള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനകര്‍മ്മം ബഹു. പ്രൊഫ . സി. രവീന്ദ്രനാഥ് എം. എല്‍. എ യാണ് നിര്‍വ്വഹിച്ചത്. ഇതിന് വരുന്ന മുഴുവന്‍ ചിലവും ഏറ്റെടുത്ത് നടത്തുന്നത് ഈ സ്ക്കൂളിലെ തന്നെ ഒരു അധ്യാപികയാണ്. ഈ വര്‍ഷം മുതല്‍ ആരംഭിച്ച Accident Insurance പദ്ധതിയില്‍ നമ്മുടെ സ്ക്കൂളിലെ ഭൂരിഭാഗം കുട്ടികളേയും അംഗങ്ങളാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എല്‍ എന്നീ അധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. | |||
=== REPORT 2013-14 === | |||
നൂറു ശതമാനം കൈവരിച്ച അഭിമാനത്തോടെ ഈ അധ്യയന വര്‍ഷം ഞങ്ങള്‍ ആരംഭിച്ചു. ഈ വര്‍ഷം 1400 വിദ്യാര്‍ത്ഥികള്‍ ഈ സ്കൂളില്‍ പഠിക്കുന്നുണ്ട്. 58 അധ്യാപകരും 5 അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. 2013-14 അധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികളെ ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ മധുരം നല്‍കി സ്വാഗതം ചെയ്തു. സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങള്‍ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും യഥോചിതം കൊണ്ടാടി. മലയാള മനോരമ ദിനപ്പത്രം ഏര്‍പ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയില്‍ തൃശ്ശൂര്‍ ജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളില്‍നിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്. 'നല്ല പാഠം' കോര്‍ഡിനേറ്റര്‍മാരായ വി.ഡി. ജോഷി, ജോവല്‍ വി. ജോസഫ് തുടങ്ങിയ അധ്യാപകരാണ് നേതൃത്വം നല്‍കിയത്. ജൂണ്‍-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാര്‍ സ്ക്കൂള്‍ അസംബ്ലിയില്‍ വിവിധ പത്രങ്ങള്‍ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങള്‍, വായനാനുഭവങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീര്‍ന്നു. ഈ 15 വീടുകളിലായി 20 വിദ്യാര്‍ത്ഥികള്‍ക്ക് ഈ പദ്ധതയിലൂടെ വൈദ്യുതകണക്ഷന്‍ ലഭിച്ചു. ഇതില്‍ 3 വീടുകളിലെ കുട്ടികള്‍ SSLCപരീക്ഷ എഴുതിയവരായിരുന്നു. 'കൂട്ടുവെളിച്ചം' മുന്‍ കണ്‍വീനര്‍ ശ്രീ.പി.പി. ആന്റണിയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്. KSEB പുതുക്കാട് വരന്തരപ്പിള്ളി സെക്ഷനുകള്‍ക്ക് മാത ഹൈസ്ക്കൂളിന്റെ ഉപഹാരം നല്‍കി. ഈ വര്‍ഷത്തെ PTA ജനറല്‍ ബോഡിയോഗത്തില്‍ 'ഹരിതകം' CD എടുത്ത ഫ്രാന്‍സിസ് തോമസ് മാസ്റ്ററേയും 'കൂട്ടുവെളിച്ചം' ടെലിഫിലം തിരകഥാകൃത്തായ ശ്രീമതി റെയ്സല്‍ പോള്‍ ടീച്ചറേയും J1th International Documentary and Short Film Festival of Kerala (face to face) അവാര്‍ഡ് ജേതാവും ഈ സ്ക്കൂളിലെ സ്റ്റാഫ് സെക്രട്ടറിയും കെമിസ്ട്രി അധ്യാപികയുമായ ശ്രീമതി എം. കെ. ലൂസിയുടെ മകനുമായ ജോണ്‍ ലേഞ്ചോയേയും ആദരിച്ചു. ഈ അധ്യയനവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി ശ്രീ. ആന്റണി ജോസഫ് മഞ്ഞളിയെ PTA പ്രസിഡന്റായും ശ്രീമതി രാജി രാജനെ MPTA പ്രസിഡന്റായും തിരഞ്ഞടുത്തു. ഈ വര്‍ഷത്തെ സ്ക്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ക്കൂള്‍ ലീഡര്‍ ആയി ഡെല്‍ജോ ഡേവീസിനേയും ചെയര്‍ പെഴ്സണായി ഡെല്‍മ ഡേവീസിനേയും തിരഞ്ഞെടുത്തു. ഈ വര്‍ഷത്തെ ഓണാഘോഷം ഏറ്റവും വിപുലമായിട്ടാണ് ആഘോഷിച്ചത്. പായസം ഉള്‍പ്പടെയുള്ള വിഭവസമൃദ്ധമായ ഓണസദ്യ തയ്യാറാക്കുന്നതില്‍ PTAയുടെ പങ്ക് വളരെ വലുതാണ്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ സംയോജിത നീര്‍ത്തടപരിപാലനപരിപാടിയുടെ ഭാഗമായി നമ്മുടെ സ്ക്കൂളില്‍ 3,68,700 രൂപ ചെലവില്‍ 90,000 ലിറ്റര്‍ ജലസംഭരണശേഷിയുള്ള ഒരു മഴവെള്ളസംഭരണി നിര്‍മ്മിച്ചു. ഇതിന്റെ ഉദ്ഘാടനം പുതുക്കാട് നിയോജകമണ്ഡലം MLA പ്രൊഫ. സി. രവീന്ദ്രനാഥ് നിര്‍വ്വഹിച്ചു. കേരള നിയമനിര്‍മ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയില്‍ ജില്ലാതലത്തില്‍ വിജയിച്ച് സംസ്ഥാനതലത്തില്‍ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തില്‍ Deputy Speaker ശ്രീ. എന്‍ ശക്തനില്‍നിന്ന് സമ്മാനം സ്വീകരിച്ചു. SBI നടത്തിയ Banking Quizല്‍ വിജയികളായ വിഷ്ണു എ.പി, ക്ലിന്‍സ് ചാക്കോ, ആല്‍ബര്‍ട്ട് ക്രിസ്റ്റിന്‍ w എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും സ്ക്കൂളിന് ഒരു water purifierഉം ലഭിച്ചു. ഈ വര്‍ഷം 17 വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യപുരസ്കാര്‍ അവാര്‍ഡ് ലഭിച്ചു. പുതുക്കാട് നിയോജകമണ്ഡലത്തിലെ ഹൈസ്ക്കൂളുകളില്‍ ഇക്കഴിഞ്ഞ SSLC പരീക്ഷയില്‍ ഏറ്റവും പ്രശസ്തമായ വിജയം കൈവരിച്ച ഹൈസ്ക്കൂളിന് തോമസ് മഞ്ഞളി അനുസ്മരണ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാത സ്ക്കൂളിനാണ് ലഭിച്ചത്. വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തില്‍ 4-ാം ക്ലാസ് വിദ്യാര്‍ത്ഥികളായ അന്നട്രീസ, അനുഗ്രഹ ഷിബു എന്നിവര്‍ സമ്മാനര്‍ഹരായി. വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളര്‍ത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച charity fund collection നല്ല രീതിയില്‍തന്നെ തുടര്‍ന്നുവരുന്നു. fund ഉപയോഗിച്ച് സ്ക്കൂളിലെ പല വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാസഹായമായും മറ്റ് അത്യാവശ്യങ്ങള്‍ക്കായും സഹായങ്ങള്‍ നല്കി വരുന്നുണ്ട്. ഈ വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവത്തില്‍ HS വിഭാഗം 110 പോയിന്റോടെ 4-ാം സ്ഥാനം നേടി. മോണോ ആക്ട് HS (സഞ്ജയ് ടി. എം), മൃദംഗം HS (അര്‍ജുന്‍ എസ്. നായര്‍), ഉറുദു സംഘഗാനം UP, ഗാനമേള HS, ചെണ്ടമേളം എന്നീ ഇനങ്ങള്‍ ഫസ്റ്റ് with A grade ആയി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ലേബര്‍ ഇന്‍ഡ്യയുടെ സ്ഥിരം വരിക്കാര്‍ക്ക് നടത്തുന്ന നറുക്കെടുപ്പ് മത്സരത്തില്‍ നമ്മുടെ സ്ക്കൂളിലെ അഞ്ജന കെ. എ, വിഷ്ണു കെ. എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് Tabletകള്‍ സമ്മാനമായി ലഭിച്ചു. Sports മത്സരങ്ങളില്‍, കണ്ണൂരില്‍ നടന്ന ഉത്തരമേഖല സ്ക്കൂള്‍ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂള്‍ ഗെയിംസിലും ജൂനിയര്‍ ആണ്‍കുട്ടികളുടെ വോളിബോള്‍ മത്സരത്തില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തൃശ്ശൂര്‍ ജില്ലാ ടീമിലെ ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവിസ്, അനന്തു കെ. ബി, അജ്മല്‍, അനന്തു കൃഷ്ണന്‍ എന്നിവര്‍ മാത ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികളാണ്. 2013-14 അധ്യയനവര്‍ഷത്തില്‍ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോള്‍ എക്സലന്‍സ് കോച്ചിങ്ങ് സെന്റര്‍ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂള്‍ ജൂനിയര്‍ വോളിബോള്‍ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിന്‍ പുല്ലേലി, ഡിബിന്‍ ഡേവീസ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ചേര്‍പ്പ് ഉപജില്ലാതലത്തില്‍ നടന്ന ജലസഹകരണവര്‍ഷ സെമിനാറില്‍ ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ ജൂഡിറ്റ് ജോയ് ഒന്നാം സ്ഥാനം നേടി. ചേര്‍പ്പ് സബ് ജില്ലാ കലാസാഹിത്യവേദി മത്സരത്തില്‍ കുട്ടിക്കവിതയ്ക്ക് ഗോപിക ഗോപിനാഥന്‍ (Std 2 A) ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചേര്‍പ്പ് സബ്ജില്ലാ ബാലകലോത്സവം കവിതാലാപനത്തില്‍ 4-ാം ക്ലാസ്സിലെ ആന്‍മരിയ A grade നേടി. സ്വദേശി ക്വിസില്‍ സേതുലക്ഷ്മിക്ക് ഒന്നാം സ്ഥാനം നേടാനായി. ഈ അധ്യയനവര്‍ഷത്തിലെ ചേര്‍പ്പ് ഉപജില്ലാ ശാസ്ത്രമേളയില്‍ ക്വിസിന് രണ്ടാം സ്ഥാനവും സയന്‍സ് നാടകത്തിന് മൂന്നാം സ്ഥാനവും നേടി. ചേര്‍പ്പ് ഉപജില്ലാ കലോത്സവത്തില്‍ സ്നേഹ ഒ.എസ് കവിതാ രചന മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി. റവന്യു ജില്ലാ മത്സരത്തില്‍ നാടന്‍ പാട്ടിന് മൂന്നാം സ്ഥാനവും കവിതാരചന മത്സരത്തില്‍ സ്നേഹ ഒ.എസ് മൂന്നാം സ്ഥാനത്തിനും അര്‍ഹയായി. Health Clubന്റെ നേതൃത്വത്തില്‍ മഴക്കാല രോഗങ്ങളെക്കുറിച്ച് ബോധവത്ക്കരണ ക്ലാസ്സ് നടത്തി. അളഗപ്പ കൃഷിഭവന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി വിത്ത് വിതരണം ചെയ്തു. പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം ' പദ്ധതി നടപ്പിലാക്കി. Health centreല്‍നിന്നും ലഭ്യമായ Iron ഗുളിക എല്ലാ തിങ്കളാഴ്ച്ചകളിലും നല്‍കിവരുന്നു. ആഴ്ചയില്‍ രണ്ട് ദിവസം തിളപ്പിച്ചാറിയ പാലും എല്ലാ ദിവസവും തിളപ്പിച്ചാറിയ വെള്ളവും കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നു. മാത സ്ക്കൂളിലെ IT Clubന്റെ നേതൃത്വത്തില്‍ രാവിലേയും വൈകിട്ടും വിദ്യാര്‍ത്ഥികള്‍ക്ക് കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിവരുന്നു. മുന്‍വര്‍ഷങ്ങളിലെപ്പോലെ മാത സ്ക്കൂളിലെ മുഖപത്രമായ ' മാത ന്യൂസ് ' പ്രസിദ്ധീകരിച്ചു. കുട്ടികളില്‍ അച്ചടക്കബോധവും പൗരബോധവും വളര്‍ത്തുന്നതിനായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തില്‍ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവര്‍ത്തിച്ചിരുന്ന വത്സ പോള്‍, അബി മലേക്ക്, മേരി ജോസഫ് എന്നീ മൂന്നധ്യാപകര്‍ ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുകയാണ്. SSLCയില്‍ mathsന് A+ നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വത്സ പോള്‍ ടീച്ചര്‍ 10,000 രൂപ എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. ഉപജില്ലാ കലാമേളയില്‍ വ്യക്തിഗത ഇനത്തില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥിക്ക് അബി മാസ്റ്റര്‍ 3000 രൂപയും എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. | |||
=== REPORT 2012-13 === | |||
ഈ അദ്ധ്യയനവര്‍ഷത്തില്‍ SSLC പരീക്ഷയെഴുതിയ 244 വിദ്യാര്‍ത്ഥികളില്‍ 239 പേരും ഉപരിപംനത്തിന് അര്‍ഹരായി. മിഥില ജോസ്, രേഷ്മ കെ പ്രദീപ്, ഇന്ദു എം. എം എന്നീ വിദ്യര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ ലഭിച്ചു. 37 പേര്‍ 80%ത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടി. ഈ വര്‍ഷം 1474 വിദ്യാര്‍ത്ഥികളും 58 അധ്യാപകരും, 5 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. ഈ വര്‍ഷത്തെ PTA president ആയി sri.c.p Davisഉം, vice president sri Antony Joseph Manjalyയും, MPTA. Smt. Annie Francis ഉം മറ്റുകമ്മിറ്റി അംഗങ്ങളും സ്ക്കൂളിന്റെ നന്മക്കായി അഹോരാത്രം പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ കുട്ടികള്‍ക്കും ID cardഉം ആണ്‍ക്കുട്ടികള്‍ക്ക് Belt എന്നിവ ഈ വര്‍ഷം നടപ്പിലാക്കി. മാതാ ഹൈസ്ക്കൂളിന്റെ പുതിയകെട്ടിട സമുച്ചയം അതിരൂപത വിദ്യാഭ്യാസകോര്‍പ്പറേറ്റ് മാനേജര്‍ റവ. ഫാ. തോമസ്സ് കാക്കശ്ശേരി സെപ്റ്റംബര്‍ 3ന് ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം scouts and guidesല്‍ രാജപുരസ്ക്കാര്‍ അവാര്‍ഡ് ലഭിച്ച വിദ്യാര്‍ത്ഥികളാണ് ശ്രീകാന്ത് എം. എസ്, സെയന്റ്സണ്‍ പി.എ , ആബൂണ്‍ ആന്റണി മഞ്ഞളി , അമല്‍ ജോണ്‍സണ്‍ , ജില്‍ജോ സി. ജോസ് ,വിഷയ വി.ടി. സ്ക്കൂളില്‍ പഠിക്കുന്ന 15 വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ വൈദ്യുതി ഇല്ല എന്നു മനസ്സിലാക്കി. ആ വീടുകളില്‍ വൈദ്യുതികണക്ഷന്‍ എത്തിക്കുന്നതിന് രൂപീകരിച്ച 'കൂട്ടുവെളിച്ചം' പദ്ധതി വന്‍ വിജയകരമായി തീര്‍ന്നു. വിദ്യാര്‍ത്ഥികള്‍ക്ക് വെളിച്ചം നല്‍കിയതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് റെയ്സല്‍ പോള്‍ ടീച്ചര്‍ തിരകഥയെഴുതി, സംവിധായകന്‍ ജോസഫ് വട്ടോലി സംവിധാനം ചെയ്ത 'കൂട്ടൂവെളിച്ചം' ടെലിഫിലിം കേരളചലച്ചിത്രോത്സവത്തില്‍ തിളങ്ങി. മാതാ സ്ക്കൂളിലെ IT clubന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ ഹരിതകം എന്ന CD പ്രദര്‍ശനം ചെയ്തു. ചേര്‍പ്പ് ഉപജില്ലയില്‍ High school വിഭാഗത്തില്‍ ITക്ക് over all championship കിട്ടി. ICTയില്‍ നിന്ന് 3 laptopഉം ഒരു projectorഉം കിട്ടി. IT fundല്‍ നിന്ന് ഈ വര്‍ഷം 3 laptop വാങ്ങി. രാവിലെ 9മണി മുതല്‍ കുട്ടികള്‍ക്ക് I.T പരിശീലനം നല്‍കി വരുന്നു. 2012 ഗണിതവര്‍ഷമായാണ് ആചരിച്ചത്. സ്ക്കൂളില്‍ വിപുലമായ പരിപാടികളോടെ ഗണിതശാസ്ത്രവര്‍ഷാചരണം ആഘോഷിച്ചു. കുട്ടികള്‍ എഴുതിയ ഗണിത മാഗസ്സിന്‍ പ്രകാശനം ചെയ്തു. സ്ക്കൂളിലെ വായനവാരത്തിന്റെ ഉദ്ഘാടനം ആകാശവാണി തൃശ്ശൂര്‍ നിലയം ഡയറക്ടര്‍ ഇന്‍ചാര്‍ജ് ടി.ടി പ്രഭാകരന്‍ നിര്‍വഹിച്ചു. കൊതുകുദിനമായ ആഗസ്റ്റ് 20ന് കൊതുകുദിന ബോധവല്‍കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഇക്കോ ക്ലബിന്റെ നേതൃത്ത്വത്തില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വാഴാനിഡാം, ചിമ്മിനിഡാം, പൂമലഡാം എന്നിവ സഞ്ചരിച്ച് അവിടെ വൃത്തിയാക്കി. ചിമ്മിനിഡാമില്‍ 2ദിവസത്തെ പഠനക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികളും 3 അധ്യാപരും പങ്കെടുത്തു. KCSL സംഘടനയുടെ നേതൃത്ത്വത്തില്‍ പറപ്പൂക്കര സെന്റ്. മര്‍ത്താസ് സിസ്റ്റേഴ്സ് നടത്തുന്ന ജീവജ്യോതി അനാഥമന്ദിരം സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി. അതിരൂപത നടത്തിയ ബൈബിള്‍ വര്‍ണ്ണങ്ങില്‍ UP,HS വിഭാഗങ്ങില്‍ pencil drawing, painting എന്നിവക്ക് സമ്മാനങ്ങള്‍ ലഭിച്ചു . KPSTU നടത്തിയ QUIZ മത്സരത്തില്‍ ഉപജില്ല , ജില്ലത മത്സരത്തില്‍ HS വിഭാഗത്തില്‍ നിന്ന് അഖിലേഷ് ടി,എസ് , LP വിഭാഗത്തില്‍ നിന്ന് സേതുലക്ഷമി എന്നിവര്‍ വിജയികളായി. Health clubന്റെ നേതൃത്ത്വത്തില്‍ മഴക്കാല രോഗങ്ങളെകുറിച്ച് ബോധവല്‍കരണക്ലാസ്സ് നടത്തി. അളഗപ്പകൃഷിഭവന്റെ നോതൃത്ത്വത്തില്‍ സൗജന്യമായി വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ ഉപയോഗിച്ച് കുട്ടികള്‍ ' വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം' പദ്ധതി നടപ്പിലാക്കി. വിദ്യാര്‍ത്ഥകള്‍ വായനശീലം വളര്‍ത്തുന്നതിനും അറിവു പകരുന്നതിനുമായി ഈ വിദ്യാലയത്തിലേക്കുള്ള പാത്രം സ്പോണ്‍സര്‍ഷിപ്പ് മുഖേന ലഭിച്ചു. ചേര്‍പ്പ് ഉപജില്ല കലാസാഹിത്യവേദിയുടെ കലാമത്സരത്തില്‍ ഹൈസ്ക്കുള്‍ വിഭാഗം നാടന്‍പാട്ട് ഒന്നാം സ്ഥാനം ലഭിച്ചു. LP വിഭാഗത്തില്‍ കഥാകഥനം 3rdA grade ലഭിച്ചു . ഗാന്ധിജയന്തിയോടനുബന്ധിച്ചു വരന്തരപ്പിള്ളി police station സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ മാതാ എച്ച്. എസ് ഒന്നാംസ്ഥാനം നേടി. അഖിലാഷ് ടി. എസ്, വിഷ്ണു കെ എന്നിവരാണ് പങ്കെടുത്തത്. Lords Academyയില്‍ നടത്തിയ General Quiz മത്സരത്തില്‍ ലയ ജോജു , അഖിലേഷ് ടി.എസ് എന്നിവര്‍ക്ക് 3rd prize കിട്ടി. ജില്ല ബാലവേദികലോത്സവത്തില്‍ General Quiz മത്സരത്തില്‍ ലയ ജോജുവിന് 2nd prize കിട്ടി. സംസ്ഥാനതലത്തില്‍ Science Teaching Aidന് ഈ സ്ക്കുളിലെ M.K. Lucy Teacherക്ക് A grade കിട്ടിയിട്ടുണ്ട്. Science improvised experimentല്‍ ബെനീറ്റ സി ബെന്നി, അഞ്ചന ഇ.ജെ എന്നിവരും സംസ്ഥാന തലത്തില്‍ സമ്മാനത്തിന് അര്‍ഹരായി. ചേര്‍പ്പില്‍ നടന്ന ഉപജില്ല ഗണിതശാസ്ത്ര പ്രവര്‍ത്തിപരിചയ മത്സരങ്ങളില്‍ up വിഭാഗത്തില്‍ still modelന് A gradeഉം , Sheet metal work, Umbrella making, Bamboo product എന്നിവക്ക് സമ്മാനം കിട്ടി. H.S വിഭാഗത്തില്‍ Social Science Quiz, Still Model ഇവയ്ക്ക് 2 A grade, ഗണിത ശാസ്ത്രത്തില്‍ Working Modelന് ഹൃദ്യ രമേഷിന് A grade , geometrical pattern , Number pattern എന്നിവയ്ക്ക് B grade. Quiz, science talent search examന് റോബിന്‍ ബാബുവിന് A grade. IT Projectന് അജിത്ത് നായര്‍ക്ക് 1st A grade . Multimedia presentation, web page designing , Malayalam typing തുടങ്ങിയവര്‍ക്ക് 2nd A grade ലഭിച്ചു. Sports മത്സരങ്ങളില്‍ ചേര്‍പ്പ് ഉപജില്ലയില്‍ volleyball under 17ല്‍ അനന്തു കെ.ബി , അജ്മല്‍ കെ ,അശ്വന്‍ എന്‍, | |||
ശിവപ്രസാദ് കെ എന്നിവര്‍ക്ക് കേരള ടീമില്‍ സെലക്ഷന്‍ കിട്ടി. ജില്ല ടീമില്‍ 5 പേര്‍ക്ക് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. Sub-Junior വിഭാഗത്തില്‍ ജില്ല ടീമില്‍ 2പേര്‍ക്കും , പൈക്കയിലെ ജില്ല ടീമിലെ 4പേര്‍ക്കും ഈ സ്ക്കൂളിലെ വോളിബോള്‍ ടീമില്‍ നിന്ന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്. ഈ വര്‍ഷത്തെ ചേര്‍പ്പ് ഉപജില്ല കലോത്സവം മണ്ണംപ്പേട്ട മാതാ സ്ക്കൂളില്‍ നവംബര്‍ 26,27,28,29 എന്നീ ദിവസങ്ങളില്‍ നടന്നു. ചെണ്ടമേളം , നാടന്‍പാട്ട്, ഉറുദുസംഘഗാനം, മലയാളനാടകം, പരിചമുട്ട്, ഉറുദുഗസല്‍, UP ലളിതഗാനം എന്നീ മത്സരങ്ങള്‍ ജില്ലയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. അതില്‍ ചെണ്ടമേളത്തിന് ജില്ല മത്സരത്തിന് 1st with A grade ലഭിച്ചു. സംസ്ഥാനതലത്തിലേക്ക് ചെണ്ടമേളയ്ക്ക് പോകുന്നവര്‍ അമല്‍ കൃഷ്ണ് , പ്രജിത്ത് , ആകര്‍ഷ് , നിതീഷ്, അരുണ്‍, വിഷ്ണു , ജിനീഷ് എന്നിവരാണ്. നാടന്‍പാട്ടിന് ജില്ല കലോത്സവത്തില്‍ 2nd A grade ലഭിച്ചു . DCL Scholarship പരീക്ഷയില്‍ 3പേര്‍ക്ക് cash award ഉം certificate ഉം,150 പേര്‍ക്ക് A+ഉം കിട്ടിയിട്ടുണ്ട്. സോഷ്യല്‍ സയന്‍സ് അദ്ധ്യാപിക എം.ടി ലൂസി ടീച്ചര്‍ വിരമിക്കുന്നു. | |||
== മുന്‍ സാരഥികള്‍ == | == മുന്‍ സാരഥികള്‍ == | ||