"ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം എന്ന താൾ ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) (ചെ.) (Sathish.ss എന്ന ഉപയോക്താവ് ഗവൺമെൻറ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം എന്ന താൾ ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/വിദ്യാരംഗം എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
10:58, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാരംഗം കലാസാഹിത്യവേദി.
കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്. വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ലൈബ്രറി പുസ്തകവിതരണം കാര്യക്ഷമമാക്കുക തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.
നമ്മുടെ സ്കൂളിലെ വിദ്യാരംഗം കലാാഹിത്യവേദി സാഹിത്യസംബന്ധിയും കലാസംബന്ധിയുമായ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുന്നു. വായനാദിനത്തോടനുബന്ധിച്ച് വിദ്യാരംഗം ക്ലബിന്റെ ഉദ്ഘാടനം നടന്നു. വായനാവാഘോഷം ബി ആർ സി യുടെ നിർദ്ദേശപ്രകാരം സംഘടിപ്പിച്ചു. വായാദിന സന്ദേശം, വായനാ ദിനക്വിസ്, വായനാമരം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയികളുടെ പേര് ബി ആർ സി യിൽ നൽകുകയും ചെയ്തു. ബഷീർ അനുസ്മരണം, ബഷീർ ക്വിസ് എന്നിവ നടത്തി.
കോവിഡ് കാലത്ത് ഓൺലൈൻ കലോത്സവം വളരെ മികച്ചരീതിയിൽ നടത്തുകയുണ്ടായി.