ഉള്ളടക്കത്തിലേക്ക് പോവുക

"എ എം യു പി എസ് മാക്കൂട്ടം/ക്ലബ്ബുകൾ/സയൻസ് ക്ലബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47234 (സംവാദം | സംഭാവനകൾ)
47234 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{prettyurl|AMUPS Makkoottam}}
{{prettyurl|AMUPS Makkoottam}}
<div style="box-shadow:0px 0px 0px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white,#E0FFFF); font-size:95%; text-align:justify; width:95%; color:black;">
==സയൻസ് ക്ലബ് പ്രവർത്തനങ്ങൾ==
==സയൻസ് ക്ലബ് പ്രവർത്തനങ്ങൾ==
===Improvised Experiment===
===Improvised Experiment===

08:20, 21 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


സയൻസ് ക്ലബ് പ്രവർത്തനങ്ങൾ

Improvised Experiment

മത്സരത്തിൽ ജില്ലാ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ട്. ഇൻസ്‌പെയർ അവാർഡ് തുടർച്ചയായി 3 വർഷം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. കുട്ടികളിലെ അന്വേഷണാത്മക താൽപ്പര്യം വളർത്തുന്നതിനും അവരുടെ ജിജ്ഞാസ വർധിപ്പിക്കുന്നതിനും ഉതകുന്ന പ്രവർത്തനമായ പ്രോജക്ട് കുട്ടികൾ സ്വയം ഏറ്റെടുക്കാറുണ്ടായിരുന്നു.

Seeking Science

ചുറ്റുപാടുമുളള മാറ്റങ്ങളുടെ ചടുലത ലളിതമായ പരീക്ഷണങ്ങളിലൂടെ അനുഭവമാക്കിയും ശാസ്ത്രപഠനത്തിന്റെ ലാളിത്യം ഉചിതമായ തന്ത്രങ്ങളിലൂടെ ബോധ്യപ്പെടുത്തിയും നിരീക്ഷണത്തിനും തരംതിരിക്കലും നിഗമനങ്ങൾ രൂപപ്പെടുത്തുന്നതിനും ഒക്കെയുള്ള ശേഷികൾ നേടിയെടുക്കുന്നു. മുഴുവൻ വിദ്യാർത്ഥികളും തങ്ങളുടെ ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് Home Lab വിപുലീകരിച്ചു. എൽ.പി, യു.പി വിഭാഗത്തിൽ ക്ലാസ് അടിസ്ഥാനത്തിൽ ഹോം ലാബിന് പേരു നൽകുകയുണ്ടായി. ആഴ്ചയിൽ ഒരു കുട്ടി ഒരു പരീക്ഷണം എന്ന രീതിയിൽ വിദ്യാർത്ഥികൾ താൽപ്പര്യപൂർവ്വം ഏറ്റെടുക്കുന്ന ഒരു പ്രവർത്തനമായിരുന്നു ഹോം ലാബ്.

Astro Now

ആകാശദൃശ്യങ്ങൾ കുട്ടികൾ വിസ്മയത്തോടെയാണ് നോക്കികാണുന്നത്. കുട്ടികളുടെ അന്വേഷണ തൃഷ്ണ വാർധിപ്പിക്കുന്നതിനും ഭാവന വികസിക്കുന്നതിനും അറിവിന്റെ പുതിയ ചക്രവാളങ്ങൾ എത്തിപ്പിടിക്കാനും സഹായിക്കുന്നു. ജൂലൈ 21-ന് ചാന്ദ്രദിനം എല്ലാ വർഷവും വിപുലമായ രീതിയിൽ ആഘോഷിക്കാറുണ്ട്. കുട്ടികൾ റോക്കറ്റ് നിർമ്മാണം, ചാന്ദ്രദിനക്വിസ്, ചാന്ദ്രമനുഷ്യൻ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടത്തി. ക്ലാസ് ഓൺലൈൻ ആയപ്പോൾ വീഡിയോ മേക്കിംഗ് കൊടുത്തിരുന്നു. മികച്ച വീഡിയോ കുട്ടികൾ തയ്യാറാക്കി. ജൈവവൈവിധ്യ രജിസ്റ്റർ സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യസംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ , അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.

We Know Nature

സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും വൃക്ഷത്തെ വിതരണം നടത്തി. വിദ്യാർത്ഥി അവരുടെ പരിസ്ഥിതി ഡയറിയിൽ അതിന്റെ വളർച്ച രേഖപ്പെടുത്തുന്നുണ്ട്.

ജൈവ വൈവിധ്യ രജിസ്റ്റർ

പടിഞ്ഞാറുഭാഗത്തുള്ള സ്കൂൾ കെട്ടിടത്തിന് സമീപം ജൈവ വൈവിധ്യ പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്. സയൻസ് ക്ലബ് ആഭിമുഖ്യത്തിൽ ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കാനുള്ള പ്രൊജക്ട് ഏറ്റെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യലോകം മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നൽകുന്ന അമൂല്യസേവനങ്ങളെ തിരിച്ചറിയുന്നതിനും സസ്യ സംരക്ഷണം എന്നത് ഈ ഭൂമിയോടും വരും തലമുറകളോടും ഉള്ള നമ്മുടെ വലിയ ഉത്തരവാദിത്തമാണെന്നും ഉള്ള മൂല്യബോധം വളർത്തുന്നതിനും സഹായിക്കുന്നു. വിവിധയിനം ഔഷധസസ്യങ്ങളുടെ ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, ശാസ്ത്രീയ നാമം അവ കാണപ്പെടുന്ന പ്രദേശങ്ങൾ , അവയുടെ ഉപയോഗം, ചിത്രം എന്നിവ വ്യക്തമായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നു. കൃഷി അടക്കമുള്ള ഉത്പാദനമേഖലയെ ഒരു സംസ്‌ക്കാരമാക്കി പരിഗണിക്കുന്നവരെ സൃഷ്ടിക്കുന്ന ഇടങ്ങളായി നമ്മുടെ വിദ്യാലയങ്ങൾ മുന്നേറേണ്ടതുണ്ട്. സ്വന്തം പരിസരത്തിലെ വൈവിധ്യങ്ങൾ അടുത്തറിയുക എന്നുള്ളത് കുട്ടികൾക്ക് ഇത്തരം ഒരു പ്രവർത്തനത്തിന് വലിയ ഊർജമാണ് പകരുക.