"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി/''' പ്രീപ്രൈമറി '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:
= പഠനപ്രവർത്തനം =
= പഠനപ്രവർത്തനം =


== അധ്യാപകർ ==
== അധ്യാപകരും അനധ്യാപകരും ==
<gallery mode="nolines">
<gallery mode="nolines">
പ്രമാണം:44055 lathika.png|ലതികകുമാരി ടീച്ചർ
പ്രമാണം:44055 lathika.png|ലതികകുമാരി ടീച്ചർ
പ്രമാണം:44055 Preaswathy.jpeg|അശ്വതി ടീച്ചർ
പ്രമാണം:44055 Preaswathy.jpeg|അശ്വതി ടീച്ചർ
പ്രമാണം:44055 ied.png|ശ്രീമതി.പുഷ്പലീല
പ്രമാണം:44055 lilly.png|ശ്രീമതി.ലില്ലി
</gallery>
</gallery>



21:05, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ശൈശവം എന്നത് ഭാവിയുടെ അടിസ്ഥാനമായതിനാൽ പ്രീപ്രൈമറിയുടെ പ്രവർത്തനം വ്യക്തികളെ വാർത്തെടുക്കുന്നതിൽ പരമപ്രധാനമായ ഒരു വിഭാഗമാണ്.

ഭൗതികസാഹചര്യങ്ങൾ

ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു കുടിപ്പള്ളിക്കൂടമായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ പ്രതീകമായ പ്രീപ്രൈമറിയുടെ പ്രവർത്തനങ്ങൾ എല്ലാം തന്നെ ശിശു സൗഹൃദമാണ്.

ആവശ്യമായ കെട്ടിടങ്ങൾ

വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ ശിശുസൗഹൃദ അന്തരീക്ഷമുറപ്പാക്കുന്ന രണ്ടു കെട്ടിടങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിലെ മുറിയിലാണ് പ്രീപ്രൈമറി പ്രവർത്തിക്കുന്നത്.

പ്രത്യേകതകൾ

  • വായുസഞ്ചാരമുള്ള ക്ലാസ് മുറി
  • ചിത്രങ്ങളാൽ അലംകൃതമായ ചുവരുകൾ
  • കളിക്കാനായി കളിപ്പാട്ടങ്ങൾ
  • കളിയിലൂടെയുള്ള പഠനപ്രവർത്തനങ്ങൾക്കായുള്ള സജ്ജീകരണങ്ങൾ
  • സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ
ശുചിമുറികൾ

ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.

കളിസ്ഥലം

കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.

പഠനപ്രവർത്തനം

അധ്യാപകരും അനധ്യാപകരും

2019 വരെയുള്ള പ്രവർത്തനങ്ങൾ

2019 വരെയും കുഞ്ഞുങ്ങൾ സ്കൂളിലെത്തുകയും രാവിലെ പത്തുമണി മുതൽ വൈകിട്ട് മൂന്നു മണിവരെ കളികളിലൂടെ പഠിക്കുകയും ചെയ്തിരുന്നു.

അധ്യാപികയായ ശ്രീമതി.ലതികകുമാരിയും സഹായി ശ്രീമതി ലില്ലിയും കുഞ്ഞുങ്ങളുടെ സുരക്ഷിതത്വവും വളർച്ചയും ഉറപ്പാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തി.

രാവിലെയുള്ള പ്രാർത്ഥയോടെ ആരംഭിക്കുന്ന ക്ലാസിൽ കളികളും എഴുത്തും പഠനവും പോഷകാഹാരം നൽകലും ഒന്നിച്ചു ചേർന്ന് നന്നായി പ്രവർത്തിച്ചിരുന്നു

2019 മുതലുള്ള പ്രവർത്തനങ്ങൾ

കൊവിഡ് പ്രതിസന്ധിയോടെ വീടുകളിൽ ഒതുക്കപ്പെട്ട കുഞ്ഞുങ്ങളുടെ വേദന മനസ്സിലാക്കിക്കൊണ്ട് അവരുടെ സമീപത്തേയ്ക്ക് ഓൺലൈനിലൂടെ അധ്യാപിക എത്തിച്ചേർന്നു.

ഓൺലൈൻ പ്രവർത്തനങ്ങൾ

  • വാ‍ട്ട്സ്ആപ്പ് കൂട്ടായ്മ
  • ദിനാചരണങ്ങൾ
  • കഥപറച്ചിൽ
  • ചിത്രംവര
  • വിക്ടേഴ്സ് ക്ലാസ് അവലോകനം
  • ക്ലാസ് റിക്കോർഡ് ചെയ്ത് പങ്കു വയ്ക്കൽ

വിവിധ മൂലകൾ

വായനമൂല

  • വായനമൂലയിൽ കുഞ്ഞുങ്ങൾക്കായുള്ള ചെറിയ പുസ്തകങ്ങൾ ക്രമീകരിച്ചിരിക്കുന്നു.
  • കുഞ്ഞുങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സ്വന്തമായി വായിക്കാനും ചെറിയ കുറിപ്പുകൾ തയ്യാറാക്കാനും സാധിക്കും.
  • പ്രീപ്രൈമറിക്കാർക്ക് അധ്യാപകർ വായിച്ചുകൊടുക്കുന്നു.
  • കഥകളിലൂടെ അക്ഷരങ്ങളും ആശയങ്ങളും കുഞ്ഞുങ്ങളിലെത്തിക്കാൻ വായനമൂല സഹായിക്കുന്നു.

ഗണിതമൂല

  • കുഞ്ഞുങ്ങൾക്ക് ഗണിതരൂപങ്ങൾ പരിചയപ്പെടുത്താനുള്ള മേഖല

ചിത്രശാല