"ജി.എച്ച്. എസ്.എസ്. കക്കാട്ട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'ഭൂതകാലത്തെ കുറിച്ചുള്ള അറിവ് നിലനില്‍ക്കുന...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 18: | വരി 18: | ||
മടിക്കൈയില്‍ ഒത്തിരി ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു. 40ഓളം ക്ഷേത്രങ്ങളും തറവാടുകളും അഞ്ച് മുസ്ലീം പള്ളികളും മടിക്കൈയിലുണ്ട്. | മടിക്കൈയില്‍ ഒത്തിരി ആരാധനാലയങ്ങള്‍ സ്ഥിതി ചെയ്യുന്നു. 40ഓളം ക്ഷേത്രങ്ങളും തറവാടുകളും അഞ്ച് മുസ്ലീം പള്ളികളും മടിക്കൈയിലുണ്ട്. | ||
'''കന്നാടം പള്ളി''' | '''കന്നാടം പള്ളി''' | ||
കോട്ടക്കുന്നിനും തീയര്‍പാലത്തിനും ചുറ്റളവിലായി ഏകദേശം ഒന്നര ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കന്നാടം പള്ളി. കന്നാടം പള്ളിയ്ക്ക് ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. | കോട്ടക്കുന്നിനും തീയര്‍പാലത്തിനും ചുറ്റളവിലായി ഏകദേശം ഒന്നര ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന പ്രദേശമാണ് കന്നാടം പള്ളി. കന്നാടം പള്ളിയ്ക്ക് ക്ഷേത്രങ്ങളുമായി അഭേദ്യമായ ബന്ധമുണ്ട്. പള്ളിയ്ക്ക് തെക്ക് വടക്കായി ഖബറിനടുത്ത് സ്ഥിതി ചെയ്യുന്ന തൂക്ക് വിളക്ക് ഇതിന് ഉദാഹരണമാണ്. ഈ വിളക്കില്‍ സന്ധ്യാ നേരത്ത് ഏത് മതസ്ഥനും തിരി തെളിയിക്കാം എന്നതാണ് ഇതിന്റെ പ്രാധാന്യം. | ||
'''കലകള്‍''' | |||
തെയ്യം, ആലാമിക്കളി, പൂരക്കളി, പാട്ടുത്സവം, കളംപാട്ട്, തിടമ്പ് നൃത്തം, യക്ഷഗാനം തുടങ്ങിയവയാണ് മടിക്കൈയില്‍ പ്രചാരത്തിലുള്ള കലകള്‍. വടക്കെ മലബാറിന്റെ സ്വന്തം കലാ രുപമായ തെയ്യത്തിന് തന്നെയാണ് പ്രാധാന്യം. ഇവയ്ക്ക് പുറമെ കളരിയും പ്രചാരത്തിലുണ്ട്. | |||
'''തെയ്യം''' | |||
വളരെ വ്യത്യസ്ഥമായ ഒരു കലാ രൂപമാണ് തെയ്യം. മടിക്കൈയിലെ ക്ഷേത്രം, തറവാടുകള്‍, കാവുകള്‍ തുടങ്ങിയവ തുലാം പത്ത് മുതല്‍ തെയ്യത്തിന്റെ ചിലമ്പൊലിയാല്‍ മുഖരിതമാകുന്നു. മടിക്കൈയില്‍ പൊതുവേ മലയര്‍, വണ്ണാന്‍, കോപ്പാളന്‍, മാവിലന്‍ തുടങ്ങിയ വിഭാഗക്കാരാണ് തെയ്യം കെട്ടിയാടാറ്. മടിക്കൈയ്ക്ക് മാത്രം അവകാശപെട്ട തെയ്യക്കോലങ്ങളുമുണ്ട്. മടിക്കൈയിലെ കക്കാട്ട്, വാവില്ലം, മേക്കാട്ട് എന്നിവിടങ്ങളില്‍ മാത്രം കെട്ടിയാടുന്ന കണ്ടം ഭദ്ര, മലപ്പച്ചേരിയില്‍ മാത്രമുള്ള മാനക്കോടച്ചി, അതുപോലെ മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിരൂപമായ ഉമച്ചിതെയ്യം എന്നിവ ഉദാഹരണം. | |||
'''ആധുനികതയിലേക്ക്''' | |||
മറ്റ് ഗ്രാമങ്ങളെ പോലെ തന്നെ 1950 കള്‍ക്ക് ശേഷമാണ് മടിക്കൈയിലും ആധുനിക വത്കരണം പൂര്‍ണ്ണമായ രീതിയില്‍ സാധ്യമാകാന്‍ തുടങ്ങിയത്. 1950 ല്‍ മടിക്കൈയില്‍ ആദ്യമായി ജനകീയ പഞ്ചായത്ത് രൂപീകരിച്ചു. കനിംകുണ്ടില്‍ അപ്പു കാരണവരായിരുന്നു ആദ്യ പഞ്ചായത്ത് പ്രസിഡന്റ്. ചെറിയ ഇടവഴികള്‍ മാത്രമായിരുന്ന മടിക്കൈയിലെ സഞ്ചാര പാതകള്‍ ഇപ്പോള്‍ റോഡുകളായി മാറി. സാം,സ്കാരിക മേഖലയിലും മടിക്കൈ ഇന്ന് മുന്‍പന്തിയാലാണ്. | |||