"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 137: വരി 137:


==='''അധ്യാപക ദിനം'''===
==='''അധ്യാപക ദിനം'''===
<big>അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു</big>
<big>'''''അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...'''''</big>


<big>ചെമ്മനാട് ഗവ.യു.പി.സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നി അവർകളുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ കുട്ടികൾക്ക് വേണ്ടി ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെ വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കി</big>
<big>ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം.</big> <big>കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.</big> <big>എം.</big> <big>ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ</big> <big>എത്തി</big> <big>ഹെഡ് മാസ്റ്റ</big><big>റുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി. തുടങ്ങിയ</big> <big>അദ്ധ്യാപകരുടെ</big><big>യും</big> <big>നേതൃത്വത്തിൽ പൊന്നാട</big><big>യിട്ട്</big> <big>ആദരിക്കുകയും സ്നേഹാദരവോടെ</big> <big>ഫല</big><big>കം</big> <big>നൽകി ആദരി</big><big>ക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.</big>[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന്റ പ്രസക്തഭാഗങ്ങൾ
 
<big>പ്രസ്തുത ദിവസം കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നി സർ,....................---.. മുതലായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ചെന്ന് പൊന്നാടയും ഫലകവും നൽകി ആദരിച്ചു</big>
[[പ്രമാണം:11453teachers1.jpeg|നടുവിൽ|ലഘുചിത്രം|450x450ബിന്ദു]]അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന്റ പ്രസക്തഭാഗങ്ങൾ
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:11453teachersday.jpeg|നടുവിൽ|ലഘുചിത്രം]]



21:00, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

കടവത്ത് ക്വിസ്സ്, കടവത്ത് സ്റ്റാർസ്

കോവിഡിനോടനുബന്ധിച്ച് ലോക്ഡൗൺ കാലത്ത് സ്കൂൾ അടച്ച പശ്ചാത്തലത്തിൽ വീട്ടിലകപ്പെട്ട കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവേശമായി മാറിയ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് സ്കൂളിന്റെ തനതു പ്രവർത്തനമായ കടവത്ത് ക്വിസ്സ് നാടൊന്നിച്ച് ഏറ്റെടുത്തു. പഠനാഭിമുഖ്യം വളർത്താനായി 2019 മുതൽ ആരംഭിച്ച പ്രവർത്തനമായിരുന്നു ഇത്. പിന്നീട് സ്കൂളിൽ നടന്ന നിരന്തര മൂല്യ നിർണയ പരിപാടിയായി മാറുകയായിരുന്നു ഇത്. കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് LP, UP വിഭാഗങ്ങളിൽ വ്യത്യസ്ത വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുകയും എല്ലാ കുട്ടികളെയും അതിൽ ചേർക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും മുൻകൂട്ടി കുട്ടികൾക്ക് നൽകുന്ന പാഠാഭാഗത്തിന്റെ അടിസ്ഥാനത്തിൽ ഗൂഗിൾ ഫോം വഴി എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് രാവിലെ 7 മണിക്ക് ചോദ്യങ്ങളടങ്ങുന്ന ഗൂഗിൾ ഫോം ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് വൈകിട്ട് 9 മണിക്ക് മൂല്യനിർണയം നടത്തുന്നു. മാസത്തിലെ പ്രധാന ദിവസങ്ങളിലെ പരിപാടികൾ കടവത്ത് ക്വിസ്സ് ഗ്രൂപ്പ്‌ വഴി നടത്തുകയും വീഡിയോകൾ സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്യുകയും ചെയ്തു. 2020 ൽ ഇത് കടവത്ത് സ്റ്റാർസ് എന്ന പേരിൽ പുനരാരംഭിക്കുകയായിരുന്നു. എല്ലാ ആഴ്ചകളിലും നടത്തിയ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ മാർക്ക്‌ രേഖപ്പെടുത്തുകയും അവർക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.


'സധൈര്യം' കരാട്ടെ ക്ലാസ്

  ജനുവരി 11 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക്  ബി ആർ സി യുടെ നേതൃത്വത്തിൽ ആരംഭിച്ച സധൈര്യം കരാട്ടെ ക്ലാസ് ജിഎച്ച്എസ് ചന്ദ്രഗിരി സ്കൂളിൽ വച്ച് ശ്രീമതി ഷൈനി ദാസിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.

പ്രസ്തുത ക്ലാസ്സിൽ നമ്മുടെ സ്കൂളിൽ നിന്നും ഏഴാം തരം വിദ്യാർത്ഥിനി കളായ ആവണി.എം.നായർ ,ഗോപിക.ജി.കെ, മാളവിക .ആർ .പി., മാളവിക രാജ്, നിവേദ്യ.എം എന്നീ കുട്ടികൾ പങ്കെടുത്തു.

പഠനപ്രവർത്തനങ്ങൾ

പ്രവേശനോത്സവം

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തെ പ്രവേശനോത്സവം ഓൺലൈൻ ആയി ജൂൺ ഒന്നാം തീയതി രാവിലെ കൃത്യം 10 മണിക്ക് ആരംഭിച്ചു.


HM ഇൻ ചാർജ്‌ ശ്രീ പി ടി ബെന്നി മാസ്റ്റർപരിപാടികൾക്ക് സ്വാഗതം പറഞ്ഞു . പി. ടി. എ പ്രസിഡണ്ട്‌ ശ്രീ താരീഖ് അധ്യക്ഷത വഹിച്ചു. ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീ മൻസൂർ കുരിക്കൾ പ്രവേശനോത്സവം ഔദ്യോഗികമായി ഉദ് ഘടനം ചെയ്തു. ഓൺലൈൻ പാഠനത്തിൽ കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് കാസർഗോഡ് AEO ശ്രീ ആഗസ്റ്റിൻ ബർണാഡ് മുഖ്യ പ്രഭാഷണം നടത്തി. പ്രവേശനോത്സവത്തിന് ആശംസ അറിയിച്ച് വാർഡ് മെമ്പർ അമീർ പാലോത്ത്, ഡയറ്റ് ഫാകൽറ്റി ശ്രീ വിനോദ് പെരുമ്പള. കാസർഗോഡ് BPC ശ്രീ കാസിം, SMC ചെയർമാൻ ശ്രീ നാസർ കുരിക്കൾ, മദർ PTA പ്രസിഡന്റ്‌ ശ്രീമതി ഉഷ കുമാരി എന്നിവർ സംസാരിച്ചു.

സ്കൂളിൽ നടന്നു കൊണ്ടിരിക്കുന്ന കടവത്ത് ക്വിസ് എന്ന ഓൺലൈൻ മൂല്യനിർണയ പരിപാടി 2021 - 2022 അധ്യയന വർഷത്തിൽ KADAVATH STARS എന്ന പേരിൽ പുതിയ മാറ്റങ്ങളോടെ നടത്തുന്നത് DIET പ്രിൻസിപ്പൽ ശ്രീ ഡോ. എം ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ ക്ലാസ്സ്‌ ഗ്രൂപ്പുകളിൽ share ചെയ്യുകയും ചെയ്തു. കൂടാതെ ഓൺലൈൻ ആയി സ്കൂളിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി upload ചെയ്തു. തുടർന്ന് ക്ലാസ്സ്‌ അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ്സ്‌ തലത്തിൽ google meet സംഘടിപ്പിച്ച് കുട്ടികളെ പരിചയപ്പെടുകയും അടുത്ത അധ്യയന വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്താനുള്ള നിർദേശങ്ങളും നൽകി..

പരിസ്ഥിതി ദിനാചരണ റിപ്പോർട്ട്‌

ജി യു പി എസ് ചെമ്മനാട് വെസ്റ്റ് ലെ 2021-2022 വർഷത്തിലെ പരിസ്ഥിതി ദിനചാരണം സമുചിതമായി തന്നെ നടന്നു. ജൂൺ രണ്ടാം തീയതി ദിനചാരണങ്ങളുടെ ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ അന്ന് തന്നെ പോസ്റ്റ്‌ ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പരിപാടിയുമായി ബന്ധപ്പെട്ട മുന്നൊരുക്കപ്രവർത്തനങ്ങൾ നടത്താൻ കുട്ടികൾക്ക് സാധിച്ചു.

 		ജൂൺ അഞ്ചാം തീയതി രാവിലെ 8 മണിക്ക് എല്ലാ ക്ലാസ്സിലെയും ഓൺലൈൻ പരിസ്ഥിതി ദിനാഘോഷത്തിന് തുടക്കമായി. ആദ്യ പടിയായി എല്ലാ ക്ലാസ്സ്‌ അധ്യാപകർ പരിസ്ഥിതി ദിന സന്ദേശം whats app ഗ്രൂപ്പുകൾ വഴി അയച്ചു കൊടുത്തു.തുടർന്ന് സ്കൂളിലെ അധ്യാപകർ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അധ്യാപകനുമായ ശ്രീ ആനന്ദൻ പേക്കടവുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ കാണാനും പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം മനസിലാക്കാനും കുട്ടികൾക്ക് അവസരം ഒരുക്കി. ശേഷം 1 മുതൽ 7 വരെ ക്ലാസ്സിലുള്ള കുട്ടികൾ വൃക്ഷതൈ നടുന്നതിന്റെ photos ക്ലാസ്സ്‌ ഗ്രൂപുകളിൽ പോസ്റ്റ്‌ ചെയ്തു.മൂന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ്സു വരെ ഉള്ള കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം സംഘടിപ്പിച്ചിരുന്നു.പോസ്റ്റർ രചനയിൽ പങ്കെടുത്ത കുട്ടികളുടെ പോസ്റ്ററുകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു. ഇതു കൂടാതെ 1,2 ക്ലാസ്സുകളിലെ കുട്ടികൾക്കായി ചിത്രരചന മത്സരം, കളറിങ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
          


11 മണിക്ക് UP ക്ലാസ്സിലെ കുട്ടികൾക്കായി പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ശ്രീ ശ്രീജിത്ത്‌ നീലായി യുടെ പരിസ്ഥിതി ദിന ക്ലാസ്സ്‌ നടത്തി. Google meet വഴി നടന്ന ക്ലാസ്സിൽ നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കെല്ലാം ഒരു നവ്യാനുഭവം തന്നെ ആയിരുന്നു ഈ ക്ലാസ്സ്‌.


3 മണി മുതൽ 4 മണി വരെ 3 മുതൽ 7 വരെ കുട്ടികൾക്കായുള്ള പരിസ്ഥിതി ദിന ക്വിസ് നടത്തി. ടെലി ക്വിസ് വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസ്സിലെയും ഭൂരിഭാഗം കുട്ടികളും പങ്കാളിത്തം ഉറപ്പ് വരുത്തി.

എല്ലാ മത്സരങ്ങൾക്കും ശേഷം അദ്ധ്യാപകർ വിജയികളെയും പങ്കെടുത്തവരെയും ക്ലാസ്സ്‌ ഗ്രൂപ്പിലൂടെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അധ്യയനവർഷത്തെ ആദ്യ ദിനചാരണമായതിനാൽ തന്നെ മത്സരങ്ങൾ ഓൺലൈൻ ആയിട്ടുകൂടി കുട്ടികളുടെ ഭാഗത്തു നിന്നും മികച്ച പങ്കാളിത്തവും സഹകരണവും ആണ് ഉണ്ടായത്. ഇന്നത്തെ ഈ പ്രത്യേക സാഹചര്യത്തിൽ പരിസ്ഥിതി ദിനചാരണത്തിന്റെ പ്രസക്തി അതിന്റെ എല്ലാ അർത്ഥത്തിലും കുട്ടികളിൽ എത്തിക്കാൻ ഇന്നത്തെ ദിനചാരണത്തിന് കഴിഞ്ഞു

പ്രസ്തുത പരിപാടികളിൽ സ്കൂളിലെ ഏകദേശം എല്ലാ കുട്ടികളും വളരെ ഉത്സാഹത്തോടുകൂടി പങ്കെടുത്തു.

ദിനാചരണം - ജൂലൈ

  • ബഷീർ ദിനം - ജൂലൈ 5
  • ചാന്ദ്രദിനം - ജൂ ലൈ 21
  • ഡോ. എ.പി.ജെ. അബ്ദുൾ കലാം ദിനം - ജൂലൈ 27
  • പ്രക‍ൃതി സംരക്ഷണം -ജൂലൈ 28

ജി.യു.പി.എസ്. ചെന്മനാട് വെസ്റ്റ് 2021-22 അധ്യയനവർഷത്തിൽ ജൂലൈ മാസം ദിനാചരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമുചിതമായി ആഘോഷിച്ചു.

ജൂലൈ 5 ബഷീർ ദിനം

ബഷീർ ദിനത്തോടനുബന്ധിച്ച് പരിപാടികളുടെ നോട്ടീസ് തയ്യാറാക്കി ക്ലാസിൽ ഗ്രൂപ്പിൽ അയക്കുകയും , പരിപാടികൾ നല്ല രീതിയിൽ സംഘടിപ്പിക്കാനും സാധിച്ചു . എൽ.പി . വിഭാഗം കുട്ടികൾ 'നിങ്ങൾക്കുമാകാം ബഷീർ കഥാപാത്രം ' എന്ന പ്രവർത്തനം വളരെ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴി‍‍ഞ്ഞിട്ടുണ്ട്. ഒന്നാം ക്ലാസിലെ കുഞ്ഞുമക്കളും രക്ഷിതാക്കളും നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. ചിത്ര രചനയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. രണ്ടു മുതൽ ഏഴു ക്ലാസു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.എല്ലാ ക്ലാസധ്യാപകരും പരിപാടികളുടെ നേതൃത്വം വഹിച്ചു.

ജൂലൈ 21 ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നോട്ടീസ് ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും വേണ്ട നിർദ്ദേശങ്ങൾ ചാർജുള്ള അധ്യാപകർ നൽകുകയും ചെയ്തു.എൽ.പി . വിഭാഗത്തിലെ കുട്ടികൾക്ക് ചിത്ര രചനയും, കുട്ടിക്കവിതകൾ അവതരിപ്പിക്കാനും അവസരം നൽകി. യു.പി. തലത്തിൽ 'ബഹിരാകാശ സഞ്ചാരികളെ നേരിൽ കണ്ടാൽ 'ചോദിക്കാവുന്ന ചോദ്യങ്ങൾ തയ്യാറാക്കാനും, ‘ഞാൻ ഒരു ബഹിരാകാശ സഞ്ചാരിയാണെന്ന് സങ്കൽപ്പിച്ച് 'അനുഭവം പങ്കുവെക്കുന്ന വീഡിയോ തയ്യാറാക്കി അയക്കാനും അവസരം നൽകി. കൂടാതെ രണ്ടു മുതൽ ഏഴു വരെ ക്ലാസുകളിൽ ഓൺലൈനായി ചാന്ദ്രദിന ക്വിസ് മത്സരവും നടത്തി.ജൂലൈ 21റംസാൻ ആയതിനാൽ ചാന്ദ്രദിന പരിപാടികൾ ജൂലൈ 20ന് ക്ലാസ് തലത്തിലും സ്കൂൾ തലത്തിലും സംഘടിപ്പിച്ചു.

ജൂലൈ 27 ഡോ.എ.പി.ജെ.അബ്ദുൾ കലാം ചരമദിനം

കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ജീവചരിത്രം

ഉൾക്കൊള്ളുന്ന ഒരു വീഡിയോ തയ്യാറാക്കുകയും , അദ്ദേഹത്തിന്റെ ചരമദിനത്തിൽ ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു.

ജൂലൈ 28 പ്രകൃതി സംരക്ഷണ ദിനം

പ്രകൃതി സംരക്ഷണ അവബോധം കുട്ടികളിൽ ഉണർത്തുന്നതിനായി പ്രകൃതി സംരക്ഷണ സന്ദേശങ്ങൾ നൽകുന്ന വീഡിയോ തയ്യാറാക്കി അന്നേ ദിവസം ക്ലാസ് ഗ്രൂപ്പിൽ അയച്ചു കൊടുത്തു.

ഇത്തരം പ്രവർത്തനങ്ങളിലൂടെ ദിനാചരണങ്ങളുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന് 75-ആം വാർഷികത്തിന്റെ ഭാഗമായി കേന്ദ്ര ഗവൺമെന്റ് 75 ആഴ്ച നീണ്ടുനിൽക്കുന്ന ഭാരത് ക്കാ അമൃത് മഹോത്സവ് എന്ന പരിപാടിയുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പ് ദേശീയ ഹരിത സേന ഇക്കോ ക്ലബുമായി ചേർന്ന് സുസ്ഥിര ജീവിതശൈലി, ഗ്രീൻ ഗുഡ് ഡീഡ്‌സ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിപാടികൾ വിദ്യാർത്ഥികളിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നതിന്റെ ഭാഗമായി കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും NGC ജില്ലാ നേതൃത്വത്തിന്റെയും ആഭിമുഖ്യത്തിൽ രണ്ടാം പ്രതിവാര പ്രവർത്തനങ്ങൾ 2021 ജൂലൈ 31 മുതൽ ഓഗസ്റ് 5 വരെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗ്രീൻവുഡ് ഡീഡ്‌സ് കീഴിലുള്ള പ്രോഗ്രാമുകൾ വളരെ സമുചിതമായി സംഘടിപ്പിച്ചു.

ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ കുട്ടികൾക്ക് നേരത്തെ നൽകുകയും വേണ്ട നിർദ്ദേശങ്ങൾ അധ്യാപകർ നൽകുകയും ചെയ്തു. ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ കുട്ടികൾ ഓരോ ദിവസവും നടത്തിയ പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തുകയും ചെയ്തു.

Day 1:

ജൂലൈ 31 ശനിയാഴ്ച ഊർജ്ജ സംരക്ഷണ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണത്തിന് ആവശ്യകതയെ യുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ക്ലാസ് ഗ്രൂപ്പിൽ ഷെയർ ചെയ്തത് കൂടാതെ ഊർജ്ജം സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവൽക്കരണം നടത്തി . ആവശ്യസമയത്ത് മാത്രം വൈദ്യുതി ഉപയോഗിക്കുകയും അനാവശ്യമായി പ്രവർത്തിക്കുന്ന ഉപകരണങ്ങൾ അതായത് ഫാൻ, ലൈറ്റ് പകൽസമയത്ത് ഉപയോഗിക്കാതിരിക്കുകയും വേണമെന്ന് അദ്ധ്യാപകർ നിർദേശിച്ചു.

Day:2

രണ്ടാംദിവസമായ ആഗസ്റ്റ് 1 ഡ്രൈ ഡേ ആയി ആചരിച്ചു. കുട്ടികൾ തങ്ങളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും കൊതുക് വളരുന്നതിനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുംവേണ്ട പ്രവർത്തനങ്ങൾ ചെയ്ത

Day 3:

മൂന്നാംദിവസമായ ഓഗസ്റ്റ് 2 മാലിന്യ നിർമാർജന പരിപാടികളാണ് സംഘടിപ്പിച്ചത്. കുട്ടികൾ രക്ഷിതാക്കളുടെ സഹായത്തോടുകൂടി അടുക്കളയിൽ ഉണ്ടാകുന്ന ജൈവ മാലിന്യങ്ങൾ കമ്പോസ്റ്റ് ആക്കി മാറ്റുന്നതിന് വേണ്ടി കുഴികൾ നിർമ്മിച്ചു.

Day 4:

ഓഗസ്റ്റ് 3 ചൊവ്വാഴ്ച അപകടകരമായ ഇലക്ട്രോണിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള അവബോധ പരിപാടികൾ സംഘടിപ്പിച്ചു.

Day 5:

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിർത്തുകയും പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗത്തെ കുറിച്ചും ഉള്ള ബോധവൽകരണം നൽകി. അതിന്റെ ഭാഗമായി കുട്ടികൾ തുണിസഞ്ചി ഉണ്ടാക്കുകയും ഇനി മുതൽ അത് ഉപയോഗിക്കും എന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തു.

Day6:

ആറാം ദിവസമായ ഓഗസ്റ്റ് അഞ്ചാം തീയതി കുട്ടികളുടെ മാനസിക ഉല്ലാസത്തിന് വേണ്ടി യോഗയും വ്യായാമവും എത്രമാത്രം ഉപകാരപ്രദമാണ് എന്നതിന്റെ ക്ലാസ് ആണ് നൽകിയത്. അതുമായി ബന്ധപ്പെട്ട വീഡിയോസ് കുട്ടികൾക്ക് ഷെയർ ചെയ്തു.

സ്വാതന്ത്ര്യദിനാഘോഷം


ജിയുപിഎസ് ചെമ്മനാട് വെസ്റ്റിലെ സ്വാതന്ത്ര്യദിനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. ഓൺലൈൻ ദിനാഘോഷത്തിന്റെ മുന്നൊരുക്ക പ്രവർത്തനങ്ങൾ ഒരാഴ്ച മുൻപേ നടത്തുകയുണ്ടായി. ആഗസ്റ്റ് 15ന് രാവിലെ കൃത്യം 9 30 ന് എച്ച് എം ഇൻചാർജ് ബെന്നി മാസ്റ്റർ പതാക ഉയർത്തി. ശേഷം സ്കൂൾ പിടിഎ പ്രസിഡണ്ട് താരിഖ് ചടങ്ങിൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ എസ് എം സി ചെയർമാൻ നാസർ കുരിക്കൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ശേഷം മുഖ്യാതിഥിയായ ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൻസൂർ അലി കുരിക്കൾ അവർകൾ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരുടെ ദേശഭക്തി ഗാനം ആലാപനം നടന്നു. മധുര വിതരണം നടത്തി. അവസാനമായി സ്റ്റാഫ് സെക്രട്ടറി സിഞ്ചു ടീച്ചറുടെ നന്ദിപ്രകാശന ത്തോടുകൂടി സ്വാതന്ത്ര്യ ദിനാഘോഷം അവസാനിച്ചു. കുട്ടികളുടെ ഓൺലൈൻ ദിനാഘോഷപരിപാടികൾ നമ്മുടെ യൂട്യൂബ് ചാനലിലൂടെ സംപ്രേഷണം ചെയ്തു.


ഓണം

അധ്യാപക ദിനം

അദ്ധ്യാപക ദിനാഘോഷം വേറിട്ട ചിന്തകൾ...

ചെമ്മനാട് ഗവ.യു.പി. സ്ക്കൂളിൽ അദ്ധ്യാപക ദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന്റെ മുന്നോടിയായി സ്കൂളിൽ ഹെഡ് മാസ്റ്റർ ശ്രീ പി.ടി. ബെന്നിയുടെ അദ്ധ്യക്ഷതയിൽ എസ്.ആർ.ജി യോഗം കൂടി. എല്ലാ അദ്ധ്യാപകരുടെയും സഹകരണത്തോടെ ഒന്നാം ക്ലാസ്സു മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കുവേണ്ടി വിവിധ പരിപാടികൾ നടത്തി. കുട്ടികളുടെ മികവാർന്ന പ്രവർത്തനങ്ങൾ ദിനാഘോഷത്തെ മികവുറ്റതാക്കിമാറ്റി. ഞങ്ങൾ ഏറ്റെഠുത്ത വേറിട്ട പ്രവർത്തനമായിരുന്നു ഏറെ ശ്രദ്ദേയം. കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ. എം. ബാലൻ മാഷിനെ അദ്ദേഹത്തിന്റെ ഭവനത്തിൽ എത്തി ഹെഡ് മാസ്റ്ററുടെയും സഹാധ്യാപകരായ ശ്രീമതി പ്രസീന പ്രഭാകരൻ, രസ്ന കെ, അംഗിത ഗംഗൻ എ.ജി, ഷീന ഇ.കെ, പ്രീന വി. തുടങ്ങിയ അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പൊന്നാടയിട്ട് ആദരിക്കുകയും സ്നേഹാദരവോടെ ഫലകം നൽകി ആദരിക്കുയും ചെയ്തു. അദ്ദേഹത്തിന്റെ ഉപദേശവും അനുഭവങ്ങളും ഏറെ ഹൃദ്യമായി കേട്ടിരുന്നത് എന്നത്തെയും മറക്കാനാകാത്ത അനുഭവമായിരുന്നു.

അധ്യാപക ദിനത്തോടനുബന്ധിച്ച് കുട്ടികൾ "അധ്യാപകരായപ്പോൾ" യൂട്യൂബിൽ അപ്ലോഡ് ചെയ്തതിന്റ പ്രസക്തഭാഗങ്ങൾ

ഹിന്ദി വാരാഘോഷം

ഗാന്ധി ജയന്തി ദിനാചരണ റിപ്പോർട്ട്

ജി.യു.പി.എസ്. ചെമ്മനാട് വെസ്റ്റിലെ 2020 - 21 വർഷത്തിലെ ഗാന്ധി ജയന്തി ദിനാചരണം സമുചിതമായി തന്നെ നടന്നു. സെപ്തംബർ മാസം അവസാനത്തിൽ തന്നെ പരിപാടിയുടെ ചാർജുള്ള അധ്യാപകർ പരിപാടികളെക്കുറിച്ചുള്ള നോട്ടീസ് തയ്യാറാക്കി ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. അതുകൊണ്ട് തന്നെ കുട്ടികൾക്ക് നല്ല രീതിയിൽ പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചു. ഒക്ടോബർ രണ്ടാം തീയ്യതി രാവിലെ എട്ട് മണിക്ക് ഗാന്ധി ജയന്തി ആഘോഷവുമായി ബന്ധപ്പെടുത്തി അധ്യാപകർ തയ്യാറാക്കിയ വീഡിയോ ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. പ്രസംഗം, ഗാന്ധി വേഷ പകർച്ച, ദേശഭക്തി ഗാനം, ഗാന്ധി ക്വിസ് എന്നീ പരിപാടികളാണ് ഓൺലൈനായി നടത്തിയത്. ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെ കുട്ടികൾക്കായുള്ള ഗാന്ധി ക്വിസ് നടത്തി. എല്ലാ മത്സരങ്ങളിലും ഭൂരിഭാഗം കുട്ടികളും പങ്കെടുത്തു. മത്സരങ്ങൾക്കുശേഷം അധ്യാപകർ കുട്ടികളെ അഭിനന്ദിച്ചു. ഗാന്ധിജിയുടെ വേഷ പകർച്ച ഒന്നിനൊന്ന് മികച്ചതായിരുന്നു.

തിരികെ വിദ്യാലയത്തിലേക്ക്

സ്കൂൾ പ്രവേശനോത്സവം നവംബർ 1 ഈ വർഷത്തെ പ്രവേശനോത്സവം സമുചിതമായി തന്നെ നടന്നു ഒക്ടോബർ അവസാന മാസത്തോടുകൂടി ചാർജുള്ള അധ്യാപകർ നടത്താനുദ്ദേശിക്കുന്ന പരിപാടികൾ എന്തൊക്കെയാണെന്ന് ചർച്ചചെയ്തു തീരുമാനിച്ചു പരിപാടികളുമായി ബന്ധപ്പെട്ട് മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ മഹാ ഭീതിയും സ്കൂൾ അടച്ചിടലും കഴിഞ്ഞ് വിദ്യാലയത്തിൻ്റെ ആഹ്ലാദത്തിലേക്കും ആത്മ വിശ്വാസത്തിലേക്കും കുട്ടികൾ തിരിച്ചെത്തി വർണബലൂണുകളും കൊച്ചു സമ്മാനങ്ങളും ഒരുക്കിയാണ് വിദ്യാലയവും അധ്യാപകരും കുട്ടികൾക്ക് പ്രവേശനോത്സവം ഒരുക്കി സ്വാഗതം ചെയ്തത് സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും കൊണ്ടാണ് കുട്ടികൾ ക്ലാസിൽ ഇരുന്നത് എങ്കിലും ഒറ്റയായി പോയതിൻ്റെ ഒരു വിഷമവും കുട്ടികളിൽ ഉണ്ടായിരുന്നില്ല 20 മാസങ്ങൾക്ക് ശേഷമാണ് സ്കൂൾ തുറക്കുന്നത് സ്കൂളും പരിസരവും വൃത്തിയാക്കി ഉച്ചഭക്ഷണം സഹിതമാണ് സ്കൂൾ തുറന്നത് ഓരോ ക്ലാസിലേയും അധ്യാപകർ ക്ലാസ് മുറികൾ അലങ്കരിക്കുകയും അവർക്ക് സന്തോഷം നൽകുന്ന രീതിയിൽ കഥകളോടും പാട്ടുകളോടും കൂടിയായിരുന്നു തുടക്കം കുട്ടികളിൽ വളരെയധികം സന്തോഷം ഉണ്ടാക്കി മധുര വിതരണവും നടന്നു ഒരു പുത്തൻ പ്രതീക്ഷയോടെ കൂടി നല്ല രീതിയിൽ തന്നെ ഈ പ്രവേശനോത്സവം നടത്താൻ സാധിച്ചു



ശിശുദിനം

ക്രിസ്തുമസ്

റിപ്പബ്ലിക് ദിനാഘോഷം - റിപ്പോർട്ട്

ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റിൽ 2022 ജനുവരി 26 റിപ്പബ്ലിക്ദിന പരിപാടികൾ സമുചിതമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകൾ ജനുവരി 20 ന് തന്നെ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരിപാടികളുടെ ചാർജുള്ള അധ്യാപകർ നോട്ടീസ് തയ്യാറാക്കുകയും ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്ത് കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

    ജനുവരി 26ന് രാവിലെ 9.30ന് ഹെഡ്മിസ്ട്രസ് രമ ടീച്ചർ സ്കൂളിൽ പതാക ഉയർത്തി.റിപ്പബ്ലിക് ദിന പരിപാടിക്ക് സ്വാഗതം ആശംസിച്ച് സംസാരിച്ചത്  ശ്രീ.പി.ടി.ബെന്നി മാസ്റ്റർ ആയിരുന്നു. PTA പ്രസിഡന്റ് ശ്രീ. താരിഖ് . പി അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ ചെമ്മനാട് പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീ. അമീർ .ബി .പാലോത്ത് മുഖ്യാതിഥിയായി സംസാരിച്ചു. SMC ചെയർമാൻ ശ്രീ.നാസർനാസർ കുരിക്കൾ, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ഉഷാകുമാരി.സി എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ.അജിൽ കുമാർ നന്ദി പറഞ്ഞു.           അതിനുശേഷം ഹെഡ് മിസ്ട്രസ് ശ്രീമതി. രമ ടീച്ചറുടെ റിപ്പബ്ലിക് ദിന സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു. കുട്ടികളുടെ ഓൺലൈൻ പരിപാടികളായ ദേശഭക്തി ഗാനം/നൃത്താവിഷ്ക്കാരം,ഇന്ത്യയുടെ ഭൂപടം മാതൃക, പ്രസംഗം, പ്രതിജ്ഞ,ഭരണഘടനയുടെ ആമുഖം(കയ്യെഴുത്ത്) എന്നിവ ക്ലാസ് ഗ്രൂപ്പിൽ നടന്നു.
   കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്ന കടവത്ത് സ്റ്റാർസിൽ റിപ്പബ്ലിക് ദിന ക്വിസ് നടന്നു. വിജയികളെ ഓരോ ക്ലാസിൽ നിന്നും തെരഞ്ഞെടുത്തു. വിജയികളുടെ പോസ്റ്ററുകൾ തയാറാക്കി. ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ എല്ലാ ക്ലാസിലെയും ഭൂരിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി.