"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2019- 20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' • അക്കാദമിക മാസ്റ്റർപ്ലാൻ പൊതുവിദ്യാഭ്യാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 45: | വരി 45: | ||
• മീറ്റിംഗിനു ശേഷം ക്ലാസ് പ്രതിനിധികളെ ഓഫീസിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി കൺവീനറെ ചുമതലപ്പെടുത്തി വിടേണ്ടതാണ്. | • മീറ്റിംഗിനു ശേഷം ക്ലാസ് പ്രതിനിധികളെ ഓഫീസിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി കൺവീനറെ ചുമതലപ്പെടുത്തി വിടേണ്ടതാണ്. | ||
• ക്ലാസ് പിറ്റിഎയുടെ റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല രക്ഷകർതൃപ്രതിനിധിക്കുള്ളതാണ് | • ക്ലാസ് പിറ്റിഎയുടെ റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല രക്ഷകർതൃപ്രതിനിധിക്കുള്ളതാണ് | ||
മികവുകൾ | |||
• മാസ്റ്റർ പ്ലാൻ അധിഷ്ഠിത വെക്കേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നിറവ് - 2019എന്നപേരിൽ ഏപ്രിൽ മാസം മൂന്നു ദിവസങ്ങളിലായി വിവിധ മേഖലകളെ കൂട്ടിയിണക്കി കൊണ്ടുള്ള 5-8വരെ ക്ലാസിലെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. | • മാസ്റ്റർ പ്ലാൻ അധിഷ്ഠിത വെക്കേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നിറവ് - 2019എന്നപേരിൽ ഏപ്രിൽ മാസം മൂന്നു ദിവസങ്ങളിലായി വിവിധ മേഖലകളെ കൂട്ടിയിണക്കി കൊണ്ടുള്ള 5-8വരെ ക്ലാസിലെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. | ||
• അക്കാദമികേതര മികവുകൾ പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ വേങ്ങോട്, ചെമ്പകമംഗലം, മഞ്ഞമല, മങ്കാട്ടുമൂല, കോരാണി എന്നീ ജംഗ്ഷനുകളിൽ വിജയ വിളംബര കലാജാഥ വെക്കേഷൻ കാലത്ത് സംഘടിപ്പിച്ചു. | • അക്കാദമികേതര മികവുകൾ പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ വേങ്ങോട്, ചെമ്പകമംഗലം, മഞ്ഞമല, മങ്കാട്ടുമൂല, കോരാണി എന്നീ ജംഗ്ഷനുകളിൽ വിജയ വിളംബര കലാജാഥ വെക്കേഷൻ കാലത്ത് സംഘടിപ്പിച്ചു. |
11:09, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
• അക്കാദമിക മാസ്റ്റർപ്ലാൻ
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയത്തെ മികവിന്റെ കേന്ദ്രമാക്കാൻ വിവിധ തലങ്ങളിലുള്ള ആസൂത്രണത്തിന്റെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ നമ്മുടെ സ്കൂളും മാതൃകാപരമായ ഒരു അക്കാദമിക മാസ്റ്റർപ്ലാൻ രൂപകല്പന ചെയ്യുകയും അത് പ്രവർത്തനാധിഷ്ഠിതമായി നടപ്പിലാക്കുകയും ചെയ്ത് നമ്മുടെ വിദ്യാലയ മികവിന് മുതൽക്കൂട്ടായി. നമ്മുടെസ്കൂൾ ഏറ്റെടുത്ത് നടത്തുന്ന ഓരോ പ്രവർത്തനവും അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെട്ടതാണ്. ‘ഞാനും എന്റെ കുട്ടിയും’ പ്രോജക്ട് പ്രത്യേകം പരാമർശം അർഹിക്കുന്നു.
• ഹലോ ഇംഗ്ലീഷ് • സൂരിലീ ഹിന്ദി • ഉല്ലാസ ഗണിതം
യു.പി വിഭാഗം കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി, ഗണിതം വിഷയങ്ങളിൽ മെച്ചപ്പെട്ട പഠനനേട്ടമുണ്ടാക്കാൻ രസകരവും ആസ്വാദ്യകരവുമായ ക്ലാസുകൾ സംഘടിപ്പിച്ചു.
• പഠനോത്സവങ്ങൾ കുട്ടികളുടെ പഠനത്തെളിവുകൾ ബഹുജന സമക്ഷം അവതരിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച പഠനോത്സവങ്ങൾ അക്കാദമിക മികവിന്റെ തെളിവാണ്. • ശാസ്ത്രോത്സവം • ശാസ്ത്രപാർക്ക്
ശാസ്ത്രകൗതുകം വളർത്തുന്നതിനും ശാസ്ത്രാഭിരുചിയുള്ള കുട്ടികൾക്ക് പ്രതിഭാ പരിപോഷണവും പ്രോത്സാഹനവും നൽകുന്നതിനും ഉദ്ദേശിച്ച് ഒരു ശാസ്ത്രപാർക്ക് സ്കൂളിൽ നടപ്പിലാക്കി. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം, പ്രവൃത്തി പരിചയം ഐ.ടി വിഭാഗങ്ങളെ സ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു. ഉല്പന്നങ്ങൾ, പരീക്ഷണങ്ങൾ എന്നിവ മികവുറ്റ പഠനത്തെളിവുകളായി.
• വിദ്യാജ്യോതിയും, അധികപഠന പരിപോഷണപ്രവർത്തനങ്ങളും ക്ലാസും
SSLCയ്ക്ക് പൊതുവേ പ്രയാസം നേരിടുന്ന വിഷയങ്ങളെ ഉൾപ്പെടുത്തി പ്രത്യേക മൊഡ്യൂൾ പ്രകാരം തയ്യാറാക്കിയ വിദ്യാജ്യോതി ക്ലാസ് പരിമിതിയുള്ള കുട്ടികൾക്ക് മികച്ച് പഠന മുന്നേറ്റമുണ്ടാക്കാൻ സഹായകരമായി. ഈ വർഷവും ഇത് കൂടാതെ SSLCകുട്ടികൾക്കായി QIP,Morning class,Noon class,Evening class,A+ class,Night class എന്നിവ സംഘടിപ്പിച്ചു വരുന്നു. ഇത്തരം ക്ലാസുകളിലൂടെ മികവ് തെളിയിച്ച കുട്ടികളാണ് കഴിഞ്ഞ അധ്യയന വർഷം 60Full A+ കരസ്ഥമാക്കിയത്.
• പഠന മികവിന് ജൈവവൈവിധ്യ ഉദ്യാനം
മികച്ച പഠനത്തിന്, നേരിട്ടുള്ള പഠനമാണ് ഉത്തമം. പ്രകൃതിയേയും വൈവിധ്യത്തേയും തിരിച്ചറിയാൻ പഠനത്തെ പ്രകൃതി സൗഹൃദമാക്കാനും ജൈവവൈവിധ്യ ഉദ്യാനം വഴി സാധിച്ചിട്ടുണ്ട്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളിൽ ഏറ്റവും ശ്രേഷ്ഠവുമാായ സ്ഥാനം ഈ ഉദ്യാനത്തിനുണ്ട്.
• പ്രകൃതി സൗഹൃദ പഠനമുറി • രക്ഷകർതൃപ്രതിനിധി സഭ രൂപീകരണം
ലക്ഷ്യം
• കുട്ടികളും മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുക • വിദ്യാലയവും സ്കൂളുമായുള്ള ബന്ധം സുഗമമാക്കുക • കുട്ടികളുടെ സമഗ്ര പുരോഗതിയ്ക്കായി പ്രവർത്തിക്കുക
ചുമതലകൾ
• ആഴ്ചയിലൊരു ദിവസമെങ്കിലും തന്റെ ചുമതലയുള്ള ക്ലാസ് സന്ദർശിച്ച് ക്ലാസ് പ്രവർത്തനങ്ങൾ നേരിട്ടറിയുകയും ക്ലാസ് ടീച്ചറുമായി നിരന്തര ബന്ധം പുലർത്തുക. • മറ്റ് രക്ഷിതാക്കളുടെ നിർദ്ദേശവും ക്ലാസ് ടീച്ചറെ അറിയിക്കുക • ക്ലാസിലെ മറ്റു രക്ഷിതാക്കളുമായി നല്ല ബന്ധം പുലർത്തുക, വാട്സ്അപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുക. • ക്ലാസിലെ പോരായ്മകൾ ക്ലാസ് ടീച്ചറെ ബോധിപ്പിക്കുക. • ക്ലാസ് പിറ്റിഎയിലെ അധ്യക്ഷത വഹിക്കുക. • ചർച്ചകളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക. • ക്ലാസിലെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനുള്ള ക്രിയാത്മക നിർദ്ദേശങ്ങൾ മുന്നോട്ടുവെയ്ക്കുക. • ക്ലാസിലെ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് കഴിയുമെങ്കിൽ ഒരു കൈത്താങ്ങ്. • ക്ലാസ് പിറ്റിഎയിലെ അറ്റന്റൻസ് പരിശോധിക്കുക. പങ്കെടുക്കാത്ത രക്ഷിതാക്കളുണ്ടെങ്കിൽ അവരെ വിളിച്ച് കാര്യമന്വേഷിക്കുക. • എല്ലാ ക്ലാസ് പിറ്റിഎ കളിലും എല്ലാ രക്ഷിതാക്കളെയും കൃത്യ സമയത്ത് തന്നെ എത്തിക്കുന്നതിനുള്ള ശ്രമം നടത്തുക.
രക്ഷകർതൃപ്രതിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ
രക്ഷകതൃപ്രതിനിധികൾ : 2 കൺവീനർ :M/F ജോയിന്റ് കൺവീനർ : • PTA,SMC,സ്കൂൾ വികസന സമിതി,EXECUTIVEകളിൽ അംഗങ്ങളായിട്ടുള്ളവരെ ക്ലാസ് പ്രതിനിധിയായി നിർദ്ദേശിക്കുവാൻ പാടുള്ളതല്ല. • തിരഞ്ഞെടുക്കപ്പെട്ട രക്ഷകർതൃപ്രതിനിധികളുടെ ഫോൺനമ്പർ ക്ലാസിലെ മറ്റ് എല്ലാ രക്ഷകർത്താക്കൾക്കും നൽകേണ്ടതാണ്. • മീറ്റിംഗിനു ശേഷം ക്ലാസ് പ്രതിനിധികളെ ഓഫീസിൽ വച്ച് നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കുന്നതിനായി കൺവീനറെ ചുമതലപ്പെടുത്തി വിടേണ്ടതാണ്. • ക്ലാസ് പിറ്റിഎയുടെ റിപ്പോർട്ട് തയ്യാറാക്കാനുള്ള ചുമതല രക്ഷകർതൃപ്രതിനിധിക്കുള്ളതാണ്
മികവുകൾ
• മാസ്റ്റർ പ്ലാൻ അധിഷ്ഠിത വെക്കേഷൻ പ്രവർത്തനത്തിന്റെ ഭാഗമായി നിറവ് - 2019എന്നപേരിൽ ഏപ്രിൽ മാസം മൂന്നു ദിവസങ്ങളിലായി വിവിധ മേഖലകളെ കൂട്ടിയിണക്കി കൊണ്ടുള്ള 5-8വരെ ക്ലാസിലെ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. • അക്കാദമികേതര മികവുകൾ പൊതു സമൂഹത്തിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടെ വേങ്ങോട്, ചെമ്പകമംഗലം, മഞ്ഞമല, മങ്കാട്ടുമൂല, കോരാണി എന്നീ ജംഗ്ഷനുകളിൽ വിജയ വിളംബര കലാജാഥ വെക്കേഷൻ കാലത്ത് സംഘടിപ്പിച്ചു. • കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ എല്ലാ കുട്ടികളും വിജയിക്കുകയും 60 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ലഭിക്കുകയും ചെയ്തു. • പ്രവേശനോത്സവം PTA സപ്പോർട്ടോടുകൂടി വളരെ ഭംഗിയായി സംഘടിപ്പിച്ചു. മികവാർന്ന അവതരങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു. 'എന്റെ വിദ്യാലയം എന്റെ കൈയൊപ്പ്' എന്ന വേറിട്ട പ്രവർത്തനം നടന്നു. • വായന ദിനത്തിന്റെ ഭാഗമായി 2019വായന വർഷമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഓരോ മാസവും ഓരോ വിഷയാധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നു വരുന്നു. ജൂൺ-മലയാളം (എന്റെ സ്കൂളിന് എന്റെ പുസ്തകം - ക്ലാസ് ലൈബ്രറി വിപുലീകരണം) ജൂലൈ-സയൻസ് ആഗസ്റ്റ്- സാമൂഹ്യശാസ്ത്രം സെപ്തംബർ- ഹിന്ദി #. വായന ദിനത്തോനുബന്ധിച്ച് ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനമത്സരം സംഘടിപ്പിച്ചിരുന്നു. #. സോഷ്യൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ആനുകാലിക വിജ്ഞാനം ലഭ്യമാക്കുന്നതിനായി പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ എല്ലാ ആഴ്ചകളിലും ആനുാകാലിക വാർത്തകൾ പ്രദർശിപ്പിച്ചുവരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാസാവസാനം ക്വിസ് മത്സരവും നടത്തുന്നു. • ഓണാഘോഷ പരിപാടിയോടൊപ്പം പ്രളയ ബാധിതർക്ക് ഒരു കൈത്താങ്ങായി ഓണപ്പീടിക സംഘടിപ്പിച്ചു. ഇതിലൂടെ ലഭിച്ച മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. • ഓണാവധിക്കാലത്ത് മൂന്നു ദിവസത്തെ എസ്.പി.സി ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. • മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസത്തെ പഠനവിനോദ യാത്ര സംഘടിപ്പിച്ചിരുന്നു. • സീഡ് പ്രവർത്തനത്തിന്റെ ഭാഗമായി .പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണവും ബോധവത്കരണക്ലാസ്സും സംഘടിപ്പിച്ചു. #. എന്റെ മരം പദ്ധതി. #. ഡോക്ടേഴ്സ് ദിനത്തിന്റെ ഭാഗമായി വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെ ആദരിച്ചു. ഇതോടൊപ്പം കൗമാര കാലഘട്ടത്തിലെ പ്രശ്നങ്ങൾ, വ്യക്തിശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു. #.. പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ കണ്ടെത്തി പരിഹാര നിർദ്ദേശത്തിനായി പ്രാദേശിക പരിസ്ഥിതി സഭ ചേർന്നു. ഇതിനെ തുടർന്ന് മുറിഞ്ഞപാലം തോടിനെ ആസ്പദമാക്കി ഒരു ഫീൽഡ് സന്ദർശനവും നടത്തി. #..ഓണത്തിന് ഒരു മുറം പച്ചക്കറിക്കായി കൃഷിഭവന്റെ സഹായത്തോടെ വിത്തുവിതരണം നടത്തി. പ്രളയബാധിതർക്ക് ഒരു കൈത്താങ്ങായി പ്രളയ ബാധിത പ്രദേശങ്ങളിലേക്ക് ആവശ്യമായ സാധനങ്ങൾ സമാഹരിച്ച് തിരുവനന്തപുരം മേയർക്ക് കൈമാറി. #..പാഠം ഒന്ന് പാടത്തേക്ക് കേരള സർക്കാർ വിഭാവനം ചെയ്ത പുതിയ പദ്ധതിയുടെ ഭാഗമായി മംഗലപുരം കൃഷിഭവൻ, പുന്നൈക്കുന്നം പാടശേഖരസമിതി, തോന്നയ്ക്കൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നിവർ ചേർന്നുള്ള സംയുക്ത സംരഭത്തോടനുബന്ധിച്ച് പുന്നൈക്കുന്നം പാഠശേഖരത്ത് നിലമൊരുക്കി നെൽകൃഷി ആരംഭിച്ചു. #.. ജൈവവൈവിധ്യ ഉദ്യാനത്തിലെ എല്ലാ സസ്യങ്ങൾക്കും ശാസ്ത്ര നാമം ഉൾപ്പെടുന്ന ബോർഡ് സ്ഥാപിച്ചു. #.. ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാർലമെന്റ് സംഘടിപ്പിച്ചു. • ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ റാലി നടത്തി. #.. അധ്യാപകദിനത്തിൽ അധ്യാപകരെ ആദരിച്ചു. • ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിക്കുകയും ജി.എസ്.എൽ.വി MK-III മോഡൽ നിർമിക്കുകയും ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോ പ്രസന്റേഷനും നടന്നു. • നല്ലപാഠം പദ്ധതിയുടെ ഭാഗമായി.. #.. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും സ്കൂൾ ബസ് ഡ്രൈവറുമായ രഞ്ജിത്തിന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ച 5000 രൂപ സാമ്പത്തിക സഹായം നൽകി. #.. സോപ്പ്,ലോഷൻ നിർമ്മാണം നടന്നു വരുന്നു. കുട്ടികൾക്ക് നിർമ്മാണ പരിശീലനം നൽകി. സോപ്പ്,ലോഷൻ എന്നിവ വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. #.. സ്കൂളിലെ ഒരു അധ്യാപികയും അമ്മയുടെ സ്മരണാർത്ഥം 100 നോട്ടുബുക്കുകളും പേനകളും വാങ്ങിനൽകുകയും അത് ഓരോ ക്ലാസിലെയും അർഹരായ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുകയും ചെയ്തു. #.. 8Dയിലെ ഗൗരി.എസ്.അനിൽ തന്റെ ക്ലാസിലെ ആദിത്യൻ എന്ന കുട്ടിക്ക് രണ്ട് കസേരകൾ വാങ്ങി നൽകി. #.. 8Bയിലെ കുട്ടികൾ ചേർന്ന് ആ ക്ലാസിലെ സാന്ദ്ര എന്ന കുട്ടിക്ക് ഒരു കസേര വാങ്ങി നൽകി. പ്രളയത്തിനു ശേഷം ചങ്ങാതിക്ക് ഒരു സ്നേഹ പുസ്തകം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ കുട്ടികൾ കൊണ്ടുവന്ന പഠനോപകരണങ്ങൾ ശേഖരിച്ച് മലയാള മനോരമ യൂണിറ്റ് ഓഫീസിൽ എത്തിച്ചു. #.. സെപ്തംബർ 20മുതൽ 27 വരെ ലോകമെമ്പാടും കാലാവസ്ഥ സമരം നടക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ കാർബൺ ന്യൂട്രൽ നയം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകുന്നതിനുള്ള കൈയൊപ്പ് ശേഖരണം നടന്നു വരുന്നു. #.. സ്കൂളിലെ തയ്യൽ മെഷീനുപയോഗിച്ച് തുണിസഞ്ചി നിർമ്മാണം ആരംഭിച്ചു. #.. പ്ലാസ്റ്റിക് പേനകൾക്ക് പകരം പേപ്പർ പേനയും സീഡ് പേനയും ഉപയോഗിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. #. അധ്യാപകരിൽ നിന്നും കിട്ടിയ സംഭാവനകൾ ഉപോയഗിച്ച് സ്കൂളിലെ 15 കുട്ടികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.18 ഇനം വിഭവങ്ങളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. • സ്വതന്ത്ര സോഫ്റ്റ് വെയർ ദിനാചരണത്തിന്റെ ഭാഗമായി സോഫ്റ്റ് വെയർ ഇൻസ്റ്റലേഷൻ നടന്നു. • ഓണത്തോടനുബന്ധിച്ച് കുട്ടികൾ അവരവരുടെ ക്ലാസുകളിൽ അത്തപ്പൂക്കളം ഒരുക്കുകയും ഓണക്കളികളും ഡിജിറ്റൽ പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു. • സബ്-ജൂനിയർ ഡിസ്ട്രിക്ട് അണ്ടർ 14- ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് - പെൺകുട്ടികൾ -ഒന്നാംസ്ഥാനവും ആൺകുട്ടികൾ - മൂന്നാംസ്ഥാനവും കരസ്ഥമാക്കി #.. തിരുവനന്തുപുരം ഡിസ്ട്രിക്ട് ഇന്റർ സ്കൂൾ ഹാൻഡ് ബാൾ ടൂർണമെന്റ് അണ്ടർ 19 - ആൺകുട്ടികൾ - മൂന്നാംസ്ഥാനവും പെൺകുട്ടികൾ -രണ്ടാം സ്ഥാനനും കരസ്തമാക്കി • മാസ്റ്റർ പ്ലാനിൽ അധിഷ്ഠിതമായി സ്കൂൾ കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് പീഡിയാട്രീക്സ്(ശിശുരോഗം), ഡയബറ്റോളജി(പ്രമേഹം), ഓഫ്താൽമോളജി(നേത്രരോഗം), ദന്തരോഗവിഭാഗം, General Medicine, Cardiology, Urology, Dermatology,ENT, വിഭാഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടു 28/09/2019 – ന് നടത്താനൊരുങ്ങുന്നു. #.. ഇതിനോടൊപ്പം ആർ.സി.സിയുടെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരിക്കുന്നു. • ദീർഘകാല മാസ്റ്റർ പ്ലാൻ ആധിഷ്ഠിത പ്രവർത്തനങ്ങളായ #.. ഞാനും എന്റെ കുട്ടിയും(ഭവനസന്ദർശനവും വിവരശേഖരണവും) #..5മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്ക് സിവിൽസർവ്വീസ് പരിശീലനം #.. ക്ലീൻ ക്യാമ്പസ് ഗ്രീൻ ക്യാമ്പസ് #.. സ്കൂൾ റേഡിയോ #.. അമ്മമാർക്കുള്ള ഇ-സാക്ഷരത പരിശീലനം തുടങ്ങിയവ നടന്നു വരുന്നു • എക്കോക്ലബ്ബ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ഗവൺമെന്റ് പ്രതിനിധികൾ.
ശ്രീ. സ്വരൂപൺ ദാസ്, കേരള ശാസ്ത്ര ഭവൻ പ്രതിനിധി ശ്രീ അജിത്ത് കുമാർ എന്നിവർ എക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ സ്കൂളിലെത്തി.
• കുട്ടികളുടെ ജൈവൈവൈവിധ്യ കോൺഗ്രസ്
പ്രോജക്ടിൽ രണ്ടാം സ്ഥാനം അവതരണത്തിന് (ജൂനിയർ വിഭാഗത്തിൽ) ഈ സ്കൂളിലെ നിരഞ്ജൻ, നിയ എന്നീ കുട്ടികൾ യോഗ്യത നേടി.
• മലയാള മനോരമ നല്ല പാഠത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. പൂവണത്തും മൂട് പൊന്നൂസ് വൃദ്ധസദനം സന്ദർശിച്ച് പ്രഭാത ഭക്ഷണം വിതരണം നടത്തിയത് ശ്രദ്ധേയമായ കാര്യമയിരുന്നു.കുട്ടികളുടെ ലോഷൻ, സോപ്പ് നിർമാണം, വിജയകരമായി നടന്നു വരുന്നു. • കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ ശാസ്ത്രവും പരീക്ഷണവും എന്ന പരിപാടിയിൽ നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് പത്താം ക്ലാസിലെ രേണുക, നന്ദന, ശ്രീലക്ഷമി, ദിന ഗോപൻ എന്നിവർ പങ്കെടുത്തു. • അന്താരാഷ്ട്ര നിലവാരമുള്ള പഠനോപകരണങ്ങൾ 27 ഹൈടെക് ക്ലാസ് മുറികൾ ഇതിൽ മുഴുവൻ ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യം, എല്ലാ ക്ലാസ് മുറികളിലും ക്ലാസ് ലൈബ്രറി, ശാസ്ത്ര ലാബ്, ഐടി ലാബ്, സമഗ്ര പോർട്ടൽ, റഫറൻസ് ലൈബ്രറി ഗണിത ലാബ്,തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനോപകരണങ്ങൾ നംഉപയോഗിച്ചു വരുന്നു. • അധ്യാപക പരിശീലനം, ശാക്തീകരണ പ്രവർത്തനം, ശക്തമായ മോണിറ്ററിംഗ് എന്നിവയിലൂടെ ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി. ഒപ്പം 200, സാധ്യായ ദിവസങ്ങളും.
വിവിധ തരം സ്കോളർഷിപ്പുകൾ അർഹതയുള്ള മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കാൻ ശ്രദ്ധിക്കുന്നു. അംഗീകാരങ്ങൾ ബഹുമതികൾ
• നമ്മുെടെ സ്കൂളിന് 2019-ലെ മികച്ച PTAക്കുള്ള അവാർഡിൽ ജില്ലാതത്തിൽ ഒന്നാം സ്ഥാനവും, സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കി • പി.എം ഫൗണ്ടേഷന്റെ ഹരിത വിദ്യാലയ പുരസ്കാരം മൂന്നാം സ്ഥാനം (ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ) നമ്മുടെ സ്കൂൾ കരസ്ഥമാക്കി. • സംസ്ഥാന സർക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയിൽ മികച്ച പൊതു സ്ഥാപനത്തിനുള്ള രണ്ടാം സ്ഥാനം നമ്മുടെസ്കൂളിനുംലഭിച്ചു. • മികച്ച പിടിഎ കകുള്ള അവാർഡ് നേടിയ നമ്മുടെ സ്കൂളിനെ തോന്നയ്ക്കൽ സാംസ്കരിക സമിതി ആദരിച്ചു. • കലോത്സവത്തിൽ നാടകത്തിൽ എച്ച്. എസ് വിഭാഗം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. നല്ല നടനായി ഈ നാടകത്തിലെ അശ്വിൻ തെരഞ്ഞെടുക്കപ്പെട്ടു. നടകത്തിന്റെ പേര് ഇൻസ്റ്റാൾ മെന്റ് സതീശൻ. • കുടവൂർ ശ്രീമഹാദേവർ ക്ഷേത്ര ട്രസ്റ്റ് നാകത്തിലെ കുട്ടികളെയും സംവിധായകനെയും ആദരിച്ചു. • കഴിഞ്ഞ വർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം ജനുവരി 13ന് സ്കൂൾ കരസ്ഥമാക്കി
ജൈവവൈവിധ്യ ഉദ്യാനത്തോട് ചേർന്ന്, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നിർമിച്ചു നൽകിയ പ്രകൃതി സൗഹൃദ ഓപ്പൺക്ലാസ് റൂംപ്രകൃതിയുടെ മടിത്തട്ടിലിരുന്നു പഠിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകി. ഇത് പഠന പുരോഗതി ഉണ്ടാക്കാൻ ഉപകരിച്ചു.
എന്റെ മരം പദ്ധതി
• എന്റെ മരം പദ്ധതി
പരിസ്ഥി ക്ലബ്ബ്, ഹരിതസേന, മാതൃഭൂമി സീഡ്, എന്നിവയുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. അതിലൊന്നാണ് എന്റെ മരം പദ്ധതി . ഓരോ വീട്ടുവളപ്പിലും ഒരു മരമെങ്കിലും നട്ടു പരിപാലിച്ച് സംരക്ഷിക്കുന്ന ഈ പദ്ധതി സ്കൂളിലും പൊതു നിരത്തുകൾക്ക് സമീപവും വ്യാപിച്ചിട്ടുണ്ട്.
• പ്രാദേശിക പരിസ്ഥിതി സഭ
സ്കൂളിൽ ഒരു പ്രത്യേക പരിസ്ഥിതി സഭ നിലവിലുണ്ട്. ഇത് പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾ കണ്ടറിഞ്ഞ് ഇടപെടുന്നു. മുറിഞ്ഞ പാലം തോട് നേരിടുന്ന പരിസ്ഥിതി പ്രശ്നം പഠിക്കുന്നതിനായി സർവ്വേ നടത്തുന്ന ഉർപ്പടെ പ്രവർത്തനങ്ങൾ ഈ സഭയുടെ നേതൃത്വത്തിൽ നടത്തി. ഇത് കുട്ടികളിലും രക്ഷിതാക്കളിലും പരിസ്ഥിതി അവബോധം വളർത്താനിടയാക്കി.
• ഫീൽഡ് ട്രിപ്പുകൾ
പഠന വിനോദയത്രകൾ പാഠ്യാനുബന്ധ യാത്രകൾ എന്നിവ നടത്തി. ശ്രദ്ധേയമായ വിജ്ഞാനം കുട്ടികളിൽ വളർത്താൻ ഫീൽഡ് ട്രിപ്പുകളിലൂടെ സാധിച്ചു.
• അവധിക്കാല ക്യാമ്പുകൾ
ഉണർവ്വ് വേനൽക്കാല ക്യാമ്പ് രസകരവും വിജ്ഞാന പ്രദവുമായിരുന്നു. നാല്പതിലധികം കുട്ടികൾ പങ്കെടുത്ത രണ്ട് ദിവസത്തെ ക്യാമ്പിൽ വിവിധ തലങ്ങളിൽ നിന്നുള്ള അധ്യാപകരും കലാപ്രതിഭകളും സാഹിത്യകാരന്മരും ക്ലാസുകൾ നയിച്ചു.
• പ്രതിഭകളെ ആദരിക്കൽ
സർക്കാരിന്റെ നിർദ്ദേശങ്ങൾക്കനുപൂരകമായി സാഹിത്യ രംഗത്തും കലാകായിക രംഗത്തും ശ്രദ്ധേയരായ പ്രാദേശിക പ്രതിഭകളെ അവരുടെ ഭവനത്തിൽ പോയി ആദരിച്ചു. ശ്രീ.പകൽക്കുറി വിശ്വൻ സാർ, കായികാധ്യാപകൻ രാധാകൃഷ്ണൻ സാർ എന്നിവർ ആദരിക്കപ്പെട്ടു. ഇത് കൂടാതെ പ്രതിഭകളെ സ്കൂളിൽ ക്ഷണിക്കുകയും ആദരിക്കുകയും ചെയ്തു. ജനാർദ്ദനൻ കരിവള്ളൂർ(ഗാന്ധിപ്രതിമ നിർമാണത്തിൽ വേൾഡ് റെക്കോർഡ്), ലൗലി ജനാർദ്ദനൻ(പിന്നണി ഗായിക), പ്രിൻസ് തോന്നയ്ക്കൽ (മ്യൂറൽ ചിത്രകാരൻ)
• മോട്ടിവേഷൻ ക്ലാസുകൾ
SSLC പരീക്ഷക്കു തയ്യാറെടുക്കുന്ന കുട്ടികൾക്കു പ്രത്യേക കൗൺസിലിംഗ് ക്ലാസും, മോട്ടിവേഷൻ ക്ലാസുകളും നിരന്തരം നടത്തി വരുന്നു. ക്ലാസ് പിടിഎയും രക്ഷകർതൃ പ്രതിനിധി സഭയും ഓരോ യൂണിറ്റിന്റെയും പൂർത്തീകരണത്തിനനുസരിച്ച് മാസാന്ത്യം യൂണിറ്റ് ടെസ്റ്റുകളും തുടർന്ന് ക്ലാസ് പിടിഎ കളും വിളിച്ചു മൂല്യനിർണയ അടിസ്ഥാനത്തിലെ പഠന പുരോഗതി വിലയിരുത്തുന്നു. കുട്ടികളുടെ സർവോന്മുഖമാായ പുരോഗതി ലക്ഷ്യമാക്കിയുള്ള പഠിനപ്രവർത്തനങ്ങൾക്ക് ക്ലാസ് പിടിഎയുടെ നിർദ്ദേശങ്ങൾ മുതൽ കൂട്ടാകുന്നു. അധ്യാപകൻ മാത്രമല്ല രക്ഷകർതൃ പ്രതിനിധിയും ക്ലാസ് പിടിഎയുടെ നേതൃസ്ഥാനം വഹിക്കുന്നു. പ്രത്യേക മൊഡ്യൂൾ പ്രകാരം കര്യക്ഷമമായി ക്ലാസ് പിടിഎകൾ നടത്തപ്പെടുന്നു. ഇത് കുട്ടികളുടെ പഠന മികവിന് കാരണമാകുന്നു.
• നേച്ചർ ക്യാമ്പ്
ഇക്കോ ക്ലബ്ബിന് വനംവകുപ്പ് അനുവദിച്ച നേച്ചർക്യാമ്പ് കോട്ടൂർ വന്യജീവി സങ്കേതത്തിൽ വെച്ച് ഡിസംബർ 21,22 തീയതികളിൽ നടന്നു. വിജ്ഞാന പ്രദമായിരുന്നു. സീഡ് ക്ലബ്ബ് തുണിസഞ്ചി നിർമാണം പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസിന്റെ ഭാഗമായി തുണിസഞ്ചികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ തുണിസഞ്ചികൾ, കുട്ടികൾ രക്ഷിതാക്കൾ എന്നിവർ നിർമിച്ച് വിതരണം ചെയ്തു.
• വെക്കേഷൻ ക്യാമ്പുകൾ
എസ്.പി.സി കുട്ടികൾക്ക് മൂന്നു ദിവസത്തേയും ലിറ്റിൽ കൈറ്റ്സിന്റെ കുട്ടികൾക്ക് ഒരു ദിവസത്തേയും ക്യാമ്പ് സ്കൂളിൽ സംഘടിപ്പിച്ച
• അവധിക്കാല ആസൂത്രണം ഓരോ വേനലവധിക്കാലവും ആരംഭിക്കുന്ന ആദ്യ ആഴ്ചയിൽ ഒരു കൂട്ടായ്മഅടുത്ത വർഷത്തെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ കൂടാറുണ്ട്. കോമൺ SRG കൂടി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും മുൻ വർഷത്തെ പ്രവർത്തനങ്ങളെ നേട്ടങ്ങൾ, കോട്ടങ്ങൾ, എന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുകയും, ചെയ്യുന്നുണ്ട്. രക്ഷകർതൃ സമിതി കൂടി കൂടുതൽ തലങ്ങളിൽ പ്രവർത്തന ആസൂത്രണ മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കും വിവിധ തലങ്ങളിലെ ചർച്ചയിൽ കൊള്ളേണ്ടവ കൊണ്ടും തള്ളേണ്ടവ തള്ളിയും വാർഷികാസൂത്രണം അന്തിമമായി അംഗീകരിക്കുകയും നടപ്പിലാക്കേണ്ട് സമയ പരിധി ചുമതല ഇവ തീരുമാനിക്കുകയും ചെയ്തു .ഈ ആസൂത്രണം അക്കാദമിക മാസ്റ്റർ പ്ലാനിലേയും . വാർഷികാസൂത്രുണത്തിലേക്കും കൂടി വ്യാപിക്കുന്നു. അങ്ങനെ മികച്ച ഒരു പഠന പ്രവർത്തന രേഖരൂപം കൊള്ളുന്നു. ഈ രേഖ തന്നെ യണ് മികവിന്റെ ഒരു നിർണായക സ്ഥാനം വഹിക്കുന്നത്.