Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| <big>പെരുമ്പുളിക്കൽ എൻ എസ് എസ് ഹൈസ്ക്കൂൾ ചരിത്രം നൂറ്റാണ്ടുകൾ പഴക്കമുളള വിപുല സഞ്ചയങ്ങളുടെ ആവിഷ്ക്കാരമാണ്. യു പി സ്ക്കൂൾ മാത്രമുണ്ടായിരുന്ന പെരുമ്പുളിക്കൽ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 കി.മീ. അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രാസൗകര്യം തീരെയില്ലായിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രാമത്തിലെ കുട്ടികൾക്ക് ഏഴാം ക്ലാസ്സുകൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു ഇവരിൽ ഏറെയും.പ്രസ്തുത സാഹചര്യം കണക്കിലെടുത്ത് പൊതുജനാഭിപ്രായത്തെ മാനിച്ച് ഹൈസ്ക്കൂൾ സ്വപ്നം 1964-ൽ വാഴപ്പളളിൽ വീട്ടിൽ ആരംഭിച്ചു. എട്ടാം ക്ലാസ്സ് ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത് . താമരയ്യത്ത് ശ്രീ ഗോപിനാഥക്കുറുപ്പ്,ശ്രീ എൻ ആർ ശങ്കരപ്പിളള എന്നീ മഹദ് വ്യക്തികളുടെ സേവനം അതിലുദ്ഭൂതമാണ്.കുറച്ചു വർഷക്കാലം വാഴപ്പളളിൽ വീട്ടിൽ ക്ലാസ്സുകൾ നടന്നുപോന്നു.</big>
| |
|
| |
|
| <big>പെരുമ്പുളിക്കൽദേശത്തെ മുല്ലക്കൽ മുണ്ടപ്ലാവില കോട്ടാനുവിള എന്നീ മൂന്നു കുടുംബക്കാരുടെ വസ്തു എൻ എസ് എസ് വാങ്ങി.അന്നത്തെ സന്നഗ്ധ സംഘടനയായ മോഡേൺ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് , ജനങ്ങൾ , സാമൂഹികപ്രവർത്തകർ, ഇവരുടെയെല്ലാം സഹായസഹകരണത്തോടെ എൻ എസ് എസ് ഹൈസ്ക്കൂളിന് തുടക്കം കുറിച്ചു. ശ്രീ മന്നത്ത് ആചാര്യന്റെ ശ്രമഫലമായി ഒരു പെരുമ്പുളിക്കൽദേശത്തിന് സ്വന്തമായി. ശ്രീ എൻ ഗോപിനാഥൻനായർ, കുഴിവിളയിൽ ശ്രീ കെ പദ്മനാഭക്കറുപ്പ് എന്നീ പൂർവ്വസൂരികളുടെ അഹോരാത്രമുളള പ്രവർത്തനം ആചാര്യന്റെ സ്വപ്നങ്ങൾക്ക് സാക്ഷ്യം വഹിച്ചു.</big>
| |
11:54, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം