"പഞ്ചായത്ത് എൽ പി എസ് നീണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}


=== പ്രവേശനോത്സവം ===
=== പ്രവേശനോത്സവം ===

21:20, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാൻ സ്കൂളിലേക്കെത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി പ്രവേശനോത്സവം നടത്തുന്നു . കൊടിതോരണങ്ങൾ, ബലൂണുകൾ എന്നിവയുടെ അകമ്പടിയോടെ നവാഗതരെ സ്വീകരിക്കുകയും മധുരപലഹാരങ്ങൾ നൽകി അവരെ ക്ലാസ്സിലേയ്ക്കാനയിക്കുന്നു.

പഠനോത്സവം

ഒരു വർഷത്തെ പഠനപ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് നേരിട്ട് കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുന്നതിനും കുട്ടികളുടെ സർഗ്ഗാത്മകശേഷികൾ, നൈപുണികൾ തുടങ്ങിയവ മനസ്സിലാക്കുന്നതിനുമായി ഓരോ പ്രവർത്തന വർഷത്തിലും പഠനോത്സവങ്ങൾ നടത്തപ്പെടുന്നു.

ദിനാചരണങ്ങൾ

ഓരോ ദിവത്തിന്റെയും പ്രത്യേകതകൾ കുട്ടികൾ മനസ്സിലാക്കുന്നതിനും മഹത് വ്യക്തിത്വങ്ങൾ, അവരുടെ സംഭാവനകൾ , അവരുടെ മാതൃകകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകത എന്നിവ കുട്ടികൾ മനസ്സിലാക്കി അവരെ സാമൂഹികാവബോധമുള്ളവരാക്കി മാറ്റുന്നതിനും ദിനാചരണങ്ങൾ ഏറെ സഹായിക്കുന്നു.

പച്ചക്കറി കൃഷി

പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹായത്തോടെ പച്ചക്കറി കൃഷി നടത്തി വരുന്നു. പയർ, കോവൽ, വെണ്ട , കപ്പളം, വാഴ, ചേന, ചെമ്പ് എന്നിവ ഇവിടത്തെ പച്ചക്കറിത്തോട്ടത്തിൽ കൃഷിചെയ്യപ്പെടുന്നു. ജൈവ വളങ്ങൾ കൂടുതലായി കൃഷിക്ക് ഉപയോഗിച്ച് വരുന്നു .