"ജി.എൽ.പി.എസ് കരുവാരകുണ്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48513 (സംവാദം | സംഭാവനകൾ)
48513 (സംവാദം | സംഭാവനകൾ)
No edit summary
വരി 68: വരി 68:
[[പ്രമാണം:48513 115.jpeg|ലഘുചിത്രം|175x175ബിന്ദു]]
[[പ്രമാണം:48513 115.jpeg|ലഘുചിത്രം|175x175ബിന്ദു]]
'''ഓൺലൈൻ പഠനകാലത്ത് വീടിനെ വിദ്യാലയമാക്കിയ അമ്മമാർക്ക് ആദരം'''  നൽകി കരുവാരക്കുണ്ട് ഗവൺമെൻറ് മോഡൽ എൽപി സ്കൂൾ. മഹാമാരി കാലത്ത് കുട്ടികളെ വീടിനുള്ളിൽ തളച്ചപ്പോൾ  കൈ പിടിക്കാൻ എത്തിയത് ഓൺലൈൻ വിദ്യാഭ്യാസമാണ് അതിന് കുട്ടികളെ പ്രാപ്തരാക്കുന്നതോ അമ്മമാരും. സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കഴിഞ്ഞവർഷം എല്ലാ അമ്മമാരെയും  ആദരിക്കാനും സ്നേഹിക്കാനും വിദ്യാലയം നടപ്പിലാക്കിയ പദ്ധതിയാണ് അമ്മയ്ക്കൊരുമ്മ.

== ഒപ്പമുണ്ട് ഞങ്ങൾ ==
ഗവൺമെൻറ് മോഡൽ എൽപി സ്കൂളിലെ വിദ്യാർത്ഥികൾ  സാമൂഹിക  പ്രതിബദ്ധതയുള്ളവരായി വളരാൻ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നുണ്ട്.  പാർശ്വവൽക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പി. ടി. എ യുടെ നേതൃത്വത്തിൽ നടത്തി  വരുന്ന പരിപാടിയാണിത്.  വീട്ടിക്കുന്ന് നെല്ലിക്കലടി കോളനി നിവാസികളെ  ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനായി സ്കൂളിലേക്ക് ക്ഷണിക്കുകയും  അവരോടൊപ്പം ഓണസദ്യ കഴിക്കുകയും  വരുന്ന എല്ലാ അതിഥികൾക്കും    ഓണക്കോടി കൊടുക്കുകയും ചെയ്യുന്നു. തുടർന്ന്  അവരോടൊപ്പം കലാപരിപാടികൾ  അവതരിപ്പിക്കുകയും ഓണക്കളികളിൽ പങ്കെടുക്കുകയും ചെയ്യുന്നു. അവരുടെ വീടുകളിൽ  ഓണം ആഘോഷിക്കുന്നതിനായി  അരിയും പച്ചക്കറികളും  മറ്റും അടങ്ങിയ ഓണക്കിറ്റ് സമ്മാനമായി നൽകുന്നു.  ഇത്തരം പരിപാടികൾ സ്കൂളിൻറെ  പ്രതിച്ഛായ വർധിപ്പിക്കുന്നുണ്ട്.