"എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്/ SPC" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്/ SPC എന്ന താൾ എൻ. എസ്സ്. വി.എച്ച് എസ്സ് വാളക്കോട്/സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്/ SPC എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
11:05, 18 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
ലോകശ്രദ്ധയാകർഷിച്ച സംസ്ഥാന സർക്കാരിന്റെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് എന്ന പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞത് ഈ വർഷത്തെ NSVVHSS ന്റെ പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്നാണ്. സ്കൂളിലെ എസ് പി സി യുടെ ആദ്യ യൂണിറ്റ് 2021 സെപ്റ്റംബർ 17-ന് മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉദ്ഘാടന ചടങ്ങോടു കൂടി ആരംഭിച്ചു. എസ് പി സി യുടെ ഒരു യൂണിറ്റിൽ ഓൺലൈൻ പരീക്ഷ യിലൂടെയും ഫിസിക്കൽ ടെസ്റ്റ് ലൂടെയും തിരഞ്ഞെടുത്ത 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന എട്ടാം ക്ലാസിലെ 44 കുട്ടികളാണ് ഉള്ളത്. അധ്യാപകരായ രണ്ടു CPO മാരും പുനലൂർ പോലീസ് സ്റ്റേഷനിൽ നിന്നും അനുവദിച്ചിട്ടുള്ള ഒരു ട്രിൽ ഇൻസ്പെക്ടറും ഈ പദ്ധതിയുടെ ഭാഗമായി സജീവമായി പ്രവർത്തിക്കുന്നു. നിരന്തരമുള്ള ഇൻഡോർ ഔട്ട്ഡോർ ക്ലാസുകളിലൂടെ യും ക്യാമ്പുകളിലൂടെയും സമൂഹത്തിൽ "ചെയ്ഞ്ച് ലീഡറി "നെ വാർത്തെടുക്കുക എന്ന് എസ് പി സി യുടെ മഹത്തായ ലക്ഷ്യത്തിലേക്ക് ശക്തമായ ചുവടുവെപ്പുകളുമായി നമ്മുടെ യൂണിറ്റ് മുന്നേറുന്നു.