"ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കാലോചിതമായ മാറ്റങ്ങള്‍) |
(ചെ.) (Farook എന്ന ഉപയോക്താവ് ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫറോക്ക് എന്ന താൾ [[ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറ...) |
(വ്യത്യാസം ഇല്ല)
|
10:27, 3 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്. | |
---|---|
വിലാസം | |
ഫാറൂഖ് കോളേജ് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-12-2016 | Farook |
കോഴിക്കോട് ജില്ലയിലെ ഫാറൂഖ് കോളേജില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാറൂഖ് ഹയര്‍ സെക്കന്ററി സ്കൂള്‍. ഫാറൂഖ് കോളേജ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1954 ല്‍ അറബി ഭാഷക്ക് പ്രാധാന്യം നല്‍കി ആരംഭിച്ച oriental HS ,1957ല്‍ ഒരു സാധാരണ സ്കൂള്‍ ആയി നിലവില്‍ വന്നു.ഫറൂഖ് കോളേജ് കാമ്പസില്‍ 10 ഓളം സ്ഥാപനങ്ങളില്‍ ഫാറൂഖ് കോളേജ് ആരംഭിച്ച കാലഘട്ടത്തില്‍ തന്നെ തുടങ്ങിയ സ്ഥപനമാണിത്.ദാര്‍ശനികനും ചിന്തകകനമായിരുന്ന മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബാണ് കാമ്പസിലെ മറ്റു സ്ഥാപനങ്ങള്‍ക്കൊപ്പം ഈ സ്കൂളിനും തുടക്കം കുറിച്ചത് .ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമല്ലതിരുന്ന കാലഘട്ടത്തില്‍ തുടങ്ങിയ ഈ സ്ഥാപനം ആ വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്ക് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
ഇന്ന് സ്കൂളിന് മെച്ചപ്പെട്ട ഭൗതിക സൗകര്യം ലഭ്യമാണ്.പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ഒന്നേകാല്‍ കോടി രൂപയുടെ കെട്ടിടം പൂര്‍ത്തിയായി. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ശക്തമായ മാനേജിങ് കമ്മറ്റിയാണ് സ്കൂളിന് നിലവിലുള്ളത്.പ്രഗല്‍ഭരായ സമൂഹ്യ പ്രവര്‍ത്തകരും വിദ്യാഭ്യാസ വിചക്ഷണന്മാരുമാണ് ഈ കമ്മറ്റിയിലെ മെംബര്‍മാര്‍.1972 വരെ മൗലാന അബുസ്സബാഹ് അഹമ്മദലി സാഹിബ് ആയിരുന്നു മാനേജര്‍.1972 മുതല്‍ 1998 വരെ കെ.സി ഹസ്സന്‍ കുട്ടി സാഹിബും അതിന് ശേഷം കെ.എ ഹസ്സന്‍ കുട്ടി സാഹിബും മാനേജര്‍ പദവി അലങ്കരിച്ചു വരുന്നു.
മുന്‍ സാരഥികള്‍
1957 മുതല്‍ 1986 വരെ നീണ 29 വര്‍ഷം ഹെഡമാസ്റ്റര്‍ ആയിരുന്ന പി.എ ലത്തീഫ് സാഹിബ് ആയിരുന്നു സാരഥികളില്‍ പ്രമുഖന്‍.1972 പി.എം അബ്ദുല്‍ അസീസ് ,കെ.എം സുഹറ,പി.ആലിക്കോയ തുടങ്ങിയവരും ഈ സ്കൂളിന്റെ മുന്‍ സാരഥികള്‍ ആണ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
കെ കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ അടക്കം നിരവധി രാഷ്ട്റീയ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഈ സ്ഥാപനത്തിലെ പൂര്‍ വ്വ വിദ്യാര്‍ത്ഥികളാണ്.സി.പി കുഞ്ഞുമുഹമ്മദ് ,കള്ളിയത്ത് അബ്ദുല്‍ ഗഫൂര്‍,എന്‍.കെ മുഹമ്മദലി,വി.പി ശ്രീമതി തുടങ്ങിയ പ്രമുഖ വ്യവസായികളും ഈ സ്കൂളില്‍ നിന്നും വിദ്യഭ്യാസം പൂര്‍ത്തിയക്കിയവരാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.197973" lon="75.854276" zoom="18" width="350" height="350" selector="no"> 11.071469, 76.077017, MMET HS Melmuri 11.198126, 75.854212 </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.