"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/''' പാഠ്യപ്രവർത്തനങ്ങൾ '''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→ഒരു കുട്ടി ഒരു പുസ്തകം) |
(ചെ.) (→മികവുത്സവം) |
||
വരി 29: | വരി 29: | ||
കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക | കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക | ||
== സുരീലി ഹിന്ദി == | |||
* സുരീലി ഹിന്ദിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നത് ഈ സ്കൂളിൽ വച്ചാണ്. | |||
* 18/12/2021 ശനിയാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു ഉദ്ഘാടനം | |||
* ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സ്വാഗതത്തോടെ ആരംഭിച്ച കാര്യപരിപാടികളിൽ അധ്യക്ഷസ്ഥാനം വഹിച്ചത് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാറും ഉദ്ഘാടനം നടത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറുമാണ്. | |||
* രാധികടീച്ചർ ലളിതവും മനോഹരവും രസകരവുമായി ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചത് കൗതുകകരമായി. | |||
* വിഷയാവതരണം നടത്തി പ്രസാദ് സാർ കാര്യപരിപാടികളിലേയ്ക്ക് കടന്നു.ഹൈസ്കൂൾ ഹിന്ദി അധ്യാപിക രേഖടീച്ചർ പരിപാടി നയിച്ചു. | |||
* പ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി. | |||
== ഹലോ ഇംഗ്ലീഷ് == | |||
* 06/01/2022 ന് 10 മണിയ്ക്കാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ആരംഭിച്ചത്. | |||
* ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി അനുഷ പി വൈ യുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ.ശിവകുമാർ അധ്യക്ഷനും ശ്രീ.ജിജിത്ത.ആർ.നായർ ഉദ്ഘാടകനുമായിരുന്നു. | |||
* സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയ ശ്രീ.ഗോപിനാഥൻ പ്രധാന അതിഥിയായിരുന്നു. | |||
* സന്ധ്യടീച്ചർ,സൂസൻ വിൽഫ്രഡ് ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. | |||
* ക്ലബ് പ്രസിഡന്റ് ദയാനന്ദ് നന്ദി പറഞ്ഞു. | |||
* എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി. | |||
= സർഗവേദി = | = സർഗവേദി = |
23:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മികവുത്സവം
കുട്ടികളിലെ മികവുകൾ കണ്ടെത്തി അത് പ്രകടിപ്പിക്കാനും ആത്മവിശ്വാസമുള്ളവരാക്കി അവരെ മാറ്റിയെടുക്കാനും ഗ്രാമീണമേഖലയിലെ സാധാരണക്കാരന്റെ മക്കളായ തങ്ങൾക്ക് സർക്കാർ വളരുവാനുള്ള അവസരം തന്നിരിക്കുന്നത് പ്രയോജനപ്പെടുത്താനും സാധിക്കുന്ന തരത്തിൽ മികവുത്സവം ബി.ആർ.സിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കി.
സ്ഥലം -പട്ടകുളം ജംഗ്ഷൻ
തീയതി -
പരിപാടികൾ
പ്രീപ്രൈമറി,എൽ.പി,യു.പി,ഹൈസ്കൂൾ,വി.എച്ച്.എസ്.ഇ വിഭാഗം കുട്ടികളെ ഉൾപ്പെടുത്തിയാണ് പ്രോഗ്രാം തയ്യാറാക്കിയത്.കൺവീനർ സുരേഷ് സാറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകരും ചേർന്നാണ് പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.പ്രീപ്രൈമറി,എൽ.പി വിഭാഗത്തിലെ പങ്കാളിത്തം എടുത്തുപറയത്തക്കതാണ്.അന്നത്തെ പി.ടി.എ പ്രസിഡന്റ് ശ്രീ.ബാലകൃഷ്ണൻ പിരപാടികൾക്ക് നേതൃത്വം വഹിച്ചു.നൃത്തം,പാട്ട്,നാടകം,പ്രസംഗം മുതലായവ അവതരിപ്പിക്കപ്പെടുകയുണ്ടായി.
ഗുണങ്ങൾ
മികവുത്സവം നാട്ടുകാരിൽ സ്കൂളിനെ കുറിച്ച് മതിപ്പുളവാക്കാൻ സഹായിച്ചു.
അഡ്‍മിഷൻ വർധിക്കാൻ ഇത് ഉപകരിച്ചു.
കുട്ടികളിൽ ആത്മവിശ്വാസം വളർന്നു.
വീടൊരു വിദ്യാലയം
കൊവിഡ് പ്രതിസന്ധിക്കിടയിലും കുഞ്ഞുങ്ങളുടെ ഓൺലൈൻപഠനമികവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും അവരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ അഭ്യസിപ്പിക്കാനും നഷ്ടപ്പെട്ടുപ്പോയ സ്കൂളന്തരീക്ഷം വീടുകളിൽ പുനഃസ്ഥാപിക്കാനും വീടുകളെ രക്ഷകർത്താക്കളുടെ സഹായത്തോടെ സൗഹൃദപൂർണമായ ഒരു സ്കൂളന്തരീക്ഷമാക്കി മാറ്റാനും വിദ്യാഭ്യാസവകുപ്പ് നടപ്പിലാക്കിയ വീടൊരു വിദ്യാലയം പ്രോജക്ട് വീരണകാവ് സ്കൂളിലും നടപ്പിലാക്കി.
സ്കൂൾതല ഉദ്ഘാടനം -
എൽ പി വിഭാഗം - പ്രണയ പ്രദീപ്,ചെരിഞ്ഞാംകോണം,മൈലക്കര,മൈലക്കര.പി.ഒ.കൂടുതലറിയാനായും ചിത്രങ്ങൾക്കായും ക്ലിക്ക് ചെയ്യുക
യു.പി വിഭാഗം - സ്നേഹ,ആനാകോട്,വീരണകാവ്.പി.ഒ. കൂടുതലറിയാനായും ചിത്രങ്ങൾക്കായും ക്ലിക്ക് ചെയ്യുക ലൈബ്രറി വീടുകളിലേയ്ക്ക്
കൊവിഡ് കാലത്ത് കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും അധ്യാപകർ കൂടെയുണ്ട് എന്ന സ്നേഹസന്ദേശം പകരുവാനുമായി വിദ്യാരംഗം കൺവീനർ ശ്രീ.സുരേഷ് സാറിന്റെ നേതൃത്വത്തിൽആരംഭിച്ച പദ്ധതി.കൂടുതലറിയാനായി ക്ലിക്ക് ചെയ്യുക
സുരീലി ഹിന്ദി
- സുരീലി ഹിന്ദിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നത് ഈ സ്കൂളിൽ വച്ചാണ്.
- 18/12/2021 ശനിയാഴ്ച രാവിലെ 11 മണിയ്ക്കായിരുന്നു ഉദ്ഘാടനം
- ബഹുമാനപ്പെട്ട ഹെഡ്‍മിസ്ട്രസ് സന്ധ്യ ടീച്ചറിന്റെ സ്വാഗതത്തോടെ ആരംഭിച്ച കാര്യപരിപാടികളിൽ അധ്യക്ഷസ്ഥാനം വഹിച്ചത് ബഹു.പി.ടി.എ പ്രസിഡന്റ് അഡ്വ.ശിവകുമാറും ഉദ്ഘാടനം നടത്തിയത് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.രാധിക ടീച്ചറുമാണ്.
- രാധികടീച്ചർ ലളിതവും മനോഹരവും രസകരവുമായി ഹിന്ദിയിൽ കുട്ടികളുമായി സംവദിച്ചത് കൗതുകകരമായി.
- വിഷയാവതരണം നടത്തി പ്രസാദ് സാർ കാര്യപരിപാടികളിലേയ്ക്ക് കടന്നു.ഹൈസ്കൂൾ ഹിന്ദി അധ്യാപിക രേഖടീച്ചർ പരിപാടി നയിച്ചു.
- പ്രൈമറി മുതൽ വി.എച്ച്.എസ്.സി വരെയുള്ള കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ഹലോ ഇംഗ്ലീഷ്
- 06/01/2022 ന് 10 മണിയ്ക്കാണ് ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ആരംഭിച്ചത്.
- ഇംഗ്ലീഷ് ക്ലബ് സെക്രട്ടറി അനുഷ പി വൈ യുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയിൽ അഡ്വ.ശിവകുമാർ അധ്യക്ഷനും ശ്രീ.ജിജിത്ത.ആർ.നായർ ഉദ്ഘാടകനുമായിരുന്നു.
- സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനർ ആയ ശ്രീ.ഗോപിനാഥൻ പ്രധാന അതിഥിയായിരുന്നു.
- സന്ധ്യടീച്ചർ,സൂസൻ വിൽഫ്രഡ് ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
- ക്ലബ് പ്രസിഡന്റ് ദയാനന്ദ് നന്ദി പറഞ്ഞു.
- എല്ലാ വിഭാഗം കുട്ടികളുടെയും പങ്കാളിത്തം ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന് പൊൻതൂവലായി.
സർഗവേദി
- കുഞ്ഞുങ്ങളിൽ അന്തർലീനമായ സർഗവാസനകൾ പരിപോഷിപ്പിക്കാനായി തുടങ്ങിയ പ്രവർത്തനമാണിത്.
- ഇപ്പോൾ ഈ പ്രവർത്തനം കൊവിഡ്കാല അതിജീവനത്തിന്റെ ഉത്തമോദാഹരണമായി നിലനിൽക്കുന്നു.
- കുട്ടികളിലും കുടുംബങ്ങളിലുമുണ്ടായ മാനസികപിരിമുറുക്കം ഇല്ലാതാക്കാൻ ഒരു പരിധിവരെ സാധിച്ചു.
ഒരു കുട്ടി ഒരു പുസ്തകം
- റഫറൻസിനായും പഠനത്തിനായും മാനസികോല്ലാസത്തിനായും കുട്ടികൾ ലൈബ്രറിയെ ആശ്രയിക്കുന്നതിനാൽ ലൈബ്രറിയിലേയ്ക്ക് കൂടുതൽ പുസ്തകം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കൺവീനർ സുരേഷ് സാർ ലക്ഷ്യം വയ്ക്കുന്നത് ഒരു കുട്ടി ഒരു പുസ്തകം ലൈബ്രറിയ്ക്ക് നൽകുകയെന്നതാണ്.
നവപ്രഭ
- ഒൻപതാം ക്ലാസിലെ കുട്ടികളിൽ പാഠ്യപദ്ധതിയിലെ പഠനനേട്ടങ്ങൾ പൂർണ്ണമായും എത്തിക്കുന്നതിനും പഠനനിലവാരത്തിൽ പിന്നാക്കം നില്ക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും വേണ്ടിയും ജില്ലാപഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതിയാണിത്.
- ഇതിന്റെ ഭാഗമായി സ്ക്കൂളിൽ ഗണിതം, ശാസ്ത്രം, സോഷ്യൽ സയൻസ് മുതലായ വിഷയങ്ങളിൽ വൈകുന്നേരം അധികസമയം കണ്ടെത്തി ക്ളാസ്സുകൾ നൽകി വരുന്നു.
വിദ്യാജ്യോതി
- ജില്ലാപഞ്ചായത്ത് കുഞ്ഞുങ്ങളെ കൂടുതൽ മികവിലേയ്ക് കൂടുതൽ വിജയത്തിലേയ്ക് എത്തിക്കാനായി നടപ്പിലാക്കിയ ഈ പദ്ധതി നടപ്പിലായ വർഷം മുതൽ ഈ സ്കൂളിൽ സമയബന്ധിതമായും ഊർജ്ജസ്വലമായും നടന്നുവരുന്നു.
- ക്യു.ഐ.പി എന്ന പേരിലറിയപ്പെട്ടിരുന്ന പദ്ധതി എസ്.എസ്.എൽ.സിയിലെ മികച്ച വിജയം ലക്ഷ്യം വച്ചുള്ളതായിരുന്നു.ഇതാണ് പിന്നീട് വിദ്യാജ്യോതിയായി മാറിയത്.
- ക്യു.ഐ.പിയുടെ കൺവീനർ വിജയകുമാരി ടീച്ചറാ[1]യിരുന്നു.
- തുടർന്ന് ലിസിടീച്ചർ വിദ്യാജ്യോതി കൺവീനർ സ്ഥാനം ഏറ്റെടുത്തു.
- ഇപ്പോൾ സന്ധ്യ ടീച്ചറിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിസന്ധിക്കിടയിലും ക്ലാസുകൾ ആസൂത്രണം ചെയ്ത് നടത്തി വരുന്നു.
വിദ്യാജ്യോതി 2019-2020
വിദ്യാജ്യോതി വിഷയാധ്യാപക പരിശീലനം-സെപ്റ്റംബർ 2019 പങ്കാളിത്ത റിപ്പോർട്ട്
വിദ്യാജ്യോതി അധ്യാപകർക്കുള്ള പരിശീലന ക്ലാസിനെ കുറിച്ച് അറിയിക്കാനായി വിളിച്ച യോഗത്തിൽ HM വസന്തകുമാരി ടീച്ചർ ക്ലാസിൽ പങ്കെടുത്ത് വിശദാംശങ്ങൾ മറ്റുള്ളവരുമായി പങ്കു വയ്ക്കണമെന്നും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധ്യാപകരെ ഓർമിപ്പിക്കുകയും ക്ലാസുകളുടെ വിശദാംശങ്ങൾ നൽകാൻ കൺവീനർ ലിസി ടീച്ചറെ ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ്,സയൻസ്,സാമൂഹ്യശാസ്ത്രം,കണക്ക് അധ്യാപകർ സെപ്റ്റംബർ 26,27,28 തീയതികളിൽ നടന്ന പരിശീലന ക്ലാസിൽ പങ്കെടുക്കുകയും ചെയ്തു
എല്ലാ വിദ്യാജ്യോതി അധ്യാപകരും ക്ലാസ് 9.30-ന് ആരംഭിച്ച് 4.30 ഓടെ അവസാനിപ്പിച്ചുവെന്നും ക്ലാസുകൾ വളരെ ഉപകാരപ്രദമായിരുന്നുവെന്നും അഭിപ്രായപ്പെട്ടു. മാത്രമല്ല പൊതുവായി എല്ലാ ക്ലാസിലും HM മീറ്റിംഗിലെ വിഷയങ്ങളും കൺവീനർ മീറ്റിഗിലെ വിവരങ്ങളും ചോദിച്ചുവെന്നും അവ സ്കൂളിൽ പറഞ്ഞതു പോലെ വിശദമാക്കിയെന്നും പറഞ്ഞു. അതിനുശേഷം 2018-ലെ മാർക്ക് അനാലിസിസ് നടത്തിയെന്നും സ്കൂളിൽ ചെയ്ത അനാലിസിസിൽ നിന്നും ചെറിയ വ്യത്യാസങ്ങൾ തിരിച്ചറിയാനായിയെന്നും കെമിസ്ട്രി ടീച്ചർ അഭിപ്രായപ്പെട്ടു. ലഭിച്ച അനാലിസിസിൽ നിന്നും സ്കൂളിൽ എല്ലാ വിഭാഗം കുട്ടികൾക്കും അവർക്ക് കൂടുതൽ ഗ്രേഡ് ലഭിക്കത്തക്ക വിധത്തിൽ ക്ലാസ് ക്രമീകരിക്കണമെന്ന തിരിച്ചറിവു ലഭിച്ചുവെന്നും അധ്യാപകർ പറഞ്ഞു.കൂടുതൽ മെച്ചപ്പെട്ട ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നും 100% വിജയം കൈവരിക്കണമെന്നും പരമാവധി ഗ്രേഡിലേക്ക് കുട്ടികളെ എത്തിക്കണമെന്നുമുള്ള ആശയം എല്ലാ അധ്യാപകരും തിരിച്ചറിഞ്ഞു.
തുടർന്ന് ഓണപരീക്ഷാമാർക്ക് അനാലിസിസ് നടത്തിയത് ചർച്ച ചെയ്തു.സ്കൂളിലെ ആകെ കുട്ടികളുടെ എണ്ണം,മീഡിയം തിരിച്ചുള്ളത്,ആൺ,പെൺ എണ്ണം ഇവയും രേഖപ്പെടുത്തി.
26/09/2019ന് GBHS ,Neyyantinkaraയിൽ ആണ് ബയോളജി ടീച്ചർ പങ്കെടുത്തത്. പൊതുകാര്യങ്ങൾക്ക് പുറമെ വിദ്യാജ്യോതിപുസ്തകത്തിൽ നിന്ന് ഒഴിവാക്കേണ്ടവ,കൂട്ടിചേർക്കേണ്ടവ,പരിഷ്കരിക്കേണ്ടവ എന്നിവയെകുറിച്ച് വിശദമായ ചർച്ച നടന്നുവെന്നും ചർച്ചയും RP-മാരുടെ ക്രോഡീകരണവും ക്ലാസും ഡയറ്റ്ഫാക്കൾട്ടി അംഗം ഡോ.സുലഭയുടെ നിർദ്ദേശങ്ങളും ഫലപ്രദമായിരുന്നുവെന്നും ബയോളജിയെ പ്രതിനിധീകരിച്ച ശ്രീജടീച്ചർ അഭിപ്രായപ്പെട്ടു.
26/09/2019ന് സോഷ്യൽ സയൻസിന്റെ പരിശീലനത്തിനായി Neyyattinkara BRCയിൽ പങ്കെടുത്തത് ഡോ.പ്രിയങ്കയാണ്.ഡയറ്റ്ഫാക്കൾട്ടി അംഗത്തിന്റെയും RP-മാരുടെയും നിർദേശങ്ങളും ഇടപെടലുകളും ഫലപ്രദമായിരുന്നുവെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.സോഷ്യൽസയൻസിൽ കൂട്ടിചേർത്തതും എന്നാൽ വിദ്യാജ്യോതി പുസ്തകത്തിൽ ഇല്ലാത്തതുമായ ഭാഗങ്ങളും ഹോട്ട് സ്പോട്ടുകളും കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും സമയമേഖല,ഗ്രിഡ് എന്നിവ സജുസാർ പ്രത്യേകമായി വിശദമാക്കിയെന്നും അത് ഫലപ്രദമായിരുന്നുവെന്നും ടീച്ചർ പങ്കുവച്ചു.പിന്നാക്കം ഇല്ല എന്ന തിരിച്ചറിവ് ആശയകുഴപ്പം സൃഷ്ടിച്ചുവെന്നും എല്ലാ കുട്ടികളും A+ഗ്രേഡു വാങ്ങണമെന്ന നിർദേശം വിവിധ IQ level ഉള്ള കുട്ടികൾ എന്ന സങ്കല്പം മാറ്റിമറിച്ചുവെന്നും അധ്യാപകർക്ക് ഇത് തങ്ങൾ കഴിവില്ലാത്തവരാണെന്ന വേദനയുളവാക്കിയെന്നും ടീച്ചർ പറഞ്ഞു.
കെമിസ്ട്രി,ഫിസിക്സ്,കണക്ക്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളെ പ്രതിനിധീകരിച്ച് യഥാക്രമം സിമി,ടെസ്സി,ബേബിപ്രിയ,ബിജു തുടങ്ങിയ അധ്യാപകർ 27/09/2019 -ൽ വിദ്യാജ്യോതി അധ്യാപകർക്കുള്ള പരിശീലന ക്ലാസിൽ പങ്കെടുത്തു.
കെമിസ്ട്രി GBHSS,Neyyattinkara-യിൽ വച്ച് നടന്ന ക്ലാസിൽ ഡയറ്റ്ഫാക്കൾട്ടി അംഗം ഡോ.ഗീതാലക്ഷ്മി കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കെമിസ്ട്രിയ്ക്ക് A+നേടിയ ആദ്യ 10 സ്കൂളുകളെ അഭിനന്ദിച്ചുവെന്നും തുടർന്ന് വിവിധ പദ്ധതികൾ ചർച്ച ചെയ്യുകയും ഈ വർഷത്തെ പരിപാടികൾ പങ്കുവയ്ക്കുകയും ചെയ്തു.RP Sheeba Krishnan,Pradeeja ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ കൂട്ടിചേർക്കേണ്ടവ,പരിഷ്കരിക്കേണ്ടവ ,പൂതിയ ഭാഗങ്ങളിലെ പ്രയാസങ്ങൾ എന്നിവ ചർച്ച ചെയ്തു. വളരെ ഫലപ്രദമായ പരിശീലനം കഴിഞ്ഞ SSLC പരീക്ഷക്ക് ഏറ്റവും കൂടുതൽ A+നേടിയ കീഴാറൂർ സ്കൂളിലെ Hema ടീച്ചർ വൃക്ഷത്തൈ നട്ടുകൊണ്ട് അവസാനിപ്പിച്ചു.
കണക്കിന്റെ പരിശീലനക്ലാസ് Neyyattinkara BRCയിൽ നടന്നു.അതിൽ പങ്കെടുത്ത ബേബിപ്രിയ ടീച്ചർ 100% വിജയം വരിക്കാനുള്ള നിർദേശങ്ങൾ നല്ലതായി തോന്നിയെന്നും ചർച്ചകൾ വിദ്യാജ്യോതി പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും പറഞ്ഞു. RP മാർ ചോദ്യങ്ങൾ തയ്യാറാക്കാനായി ഗ്രൂപ്പുകളാക്കുകയും തയ്യാറാക്കിയവ വിദ്യാജ്യോതി പുസ്തകത്തിൽ കൂട്ടിചേർക്കപ്പെട്ട ഭാഗവുമായി താരതമ്യപ്പെടുത്തുകയും ചെയ്തു. ഇത് എല്ലാ നിലവാരത്തിലുമുള്ള കുട്ടികൾക്ക് ഉപയോഗപ്രദമാണെന്നു തിരിച്ചറിയാൻ സഹായകമായിയെന്ന് ടീച്ചർ പറഞ്ഞു.
SMVHSS,TVPM-ൽ നടന്ന ഫിസിക്സ് അധ്യാപകപരിശീലനത്തിൽ പങ്കെടുത്ത ടെസ്സി ടീച്ചർ ക്ലാസ് വളരെ ഉപകാരപ്രദമായിരുന്നുവെന്നും കൂടുതൽ ഗ്രേഡ് വാങ്ങാൻ പ്രചോദനമായിയെന്നും അഭിപ്രായപ്പെട്ടു.ഡയറ്റ്ഫാക്കൾട്ടി അംഗം ഡോ.മുഹമ്മദ് കബീറിന്റെ നേതൃത്വത്തിൽ മാർക്ക് വിശകലനവും തുടർന്ന് RPമാരുടെ സഹായത്തേടെ പാഠങ്ങൾ ആസ്പദമാക്കി ചോദ്യങ്ങൾ തയ്യാറാക്കി അതും വിദ്യാജ്യോതി പുസ്തകത്തിലെ ഭാഗങ്ങളൂമായി താരതമ്യപ്പെടുത്തി വിദ്യാജ്യോതി പുസ്തകം എല്ലാപേരെയും A+ നേടാൻ പ്രാപ്തരാക്കാൻ ഉപയുക്തമാണെന്നും തിരിച്ചറിഞ്ഞു.QR Scannner ഉപയോഗിച്ച് എല്ലാ അധ്യാപകരെയും വിദ്യാജ്യോതി Whatsapp group-ൽ ചേർക്കുകയും പഠനവിഭവങ്ങളുടെ പങ്കുവയ്ക്കൽ ഉറപ്പാക്കുകയും ചെയ്തു. മുൻവർഷത്തിലെ വിജയം ആവർത്തിക്കാൻ ഈ വിദ്യാജ്യോതി പുസ്തകം വളരെ ഫലപ്രദമാണ്.
ഇംഗ്ലീഷിലെ അധ്യാപകപരിശീലനത്തിൽ പങ്കെടുത്ത ബിജുസാർ വിദ്യാജ്യോതി അധ്യാപകപരിശീലനത്തിൽ പങ്കെടുത്തത് Central H S Attakulangara-യിലാണ്.റിസൽട്ട് അനാലിസിസോടെ ആരംഭിച്ച ക്ലാസിൽ RP ഇംഗ്ലീഷിന്റെ നിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടികാണിച്ചു. അധ്യാപകർ ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ discourses തയ്യാറാക്കി.RP വിവിധdiscourses, models തയ്യാറാക്കാനുള്ള നിർദേശങ്ങൾ നല്കി. ഇതു കൂടാതെ ഒരു poem-ത്തിന്റെ appreciation തയ്യാറാക്കുകയും ചെയ്തു. RP എല്ലാവരുടെയും email address വാങ്ങി പുതിയ കൂട്ടിചേർക്കലുകൾ അയച്ചുതരാമെന്ന് പറയുകയും ചെയ്തു.
സെപ്റ്റംബർ 26,27,28 തീയതികളിൽ നടന്ന വിദ്യാജ്യോതി അധ്യാപകപരിശീലനത്തിൽ പങ്കെടുത്ത അധ്യാപകർ എല്ലാവരും result analysis-ന്റെ ശാസ്ത്രീയമായ സമീപനവും തുടർന്ന് analysis ചെയ്യേണ്ട രീതിയും മനസിലാക്കുകയും HM ഉംconvenor ഉം പറഞ്ഞ കാര്യങ്ങൾ മനസിലാക്കി ഡയറ്റ്ഫാക്കൾട്ടി അംഗങ്ങളുടെ മാർഗനിർദേശങ്ങൾ ഉൾകൊണ്ട് RPമാരുടെ പിന്തുണയോടെ വിദ്യാജ്യോതി എന്നത് എല്ലാ കുട്ടികൾക്കും വേണ്ടിയാണെന്ന തിരിച്ചറിവോടെ മികച്ച വിജയത്തിനായി പ്രയത്നിക്കാനുള്ള ആർജ്ജവം നേടിയെന്നതാണ് വിദ്യാജ്യോതി അധ്യാപകപരിശീലനത്തിന്റെ നേട്ടമെന്നത് നിസംശയമാണ്.
വിദ്യാജ്യോതി മീറ്റിംഗ് -1
ജൂൺ തീയതി ഉച്ചയ്ക്ക് 12.45-ന് ലൈബ്രറിയിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ ആവശ്യത്തിലേയ്ക്കായി ഒരു ഔദ്യോഗിക മീറ്റിംഗ് നടന്നു.HM
അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു. ജൂൺ7 മുതൽ 12വരെ ക്ലാസ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ കണ്ടെത്താനും തീരുമാനിച്ചു.
വിദ്യാജ്യോതി മീറ്റിംഗ് -2
ജൂൺ 14-തീയതി ഉച്ചയ്ക്ക് ന് സ്റ്റാഫ് റൂമിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ മീറ്റിംഗ് നടന്നു.HM
അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസ് ടെസ്റ്റിന്റെ റിസൽട്ട് ചർച്ച ചെയ്തു. മാർക്ക് വിശകലനം ചെയ്ത് കുട്ടികളെ അത്യാവശ്യ പരിശീലനം നൽകാൻ തീരുമാനിച്ചു.ക്ലാസ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ കുട്ടികളെ സഹായത്തോടെ വേണ്ട തിരുത്തലുകൾ നൽകി ക്ളാസുകൾ 17 തീയതി തുടങ്ങാൻ തീരുമാനിച്ചു.
വിദ്യാജ്യോതി മീറ്റിംഗ് -3
ജൂൺ 17 തീയതി ഉച്ചയ്ക്ക് ന് സയൻസ് ലാബിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെയും രക്ഷകർത്താക്കളുടെയും മീറ്റിംഗ് നടന്നു.HMഅധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലാസുകളുടെ ആവശ്യകതയും പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയും ബോധ്യപ്പെടുത്തി.ക്ലാസുകൾ രാവിലെ 8.45മുതൽ 9.25വരെയും വൈകിട്ട് 3.30മുതൽ 4.30വരെയും ആയിരിക്കുമെന്നറിയിച്ചു. നൽകി. Time Tableഅതാത് അധ്യാപകരെ നേരിട്ടും Whatsappവഴിയും ചുവരിൽ ഒട്ടിച്ചും അറിയിച്ചു.
വിദ്യാജ്യോതി മീറ്റിംഗ് -4
ജൂലൈ മാസം 3 തീയതി യു പി ക്ലാസിൽ വച്ച് വിദ്യാജ്യോതി ക്ലാസുകളുടെ മീറ്റിംഗ് നടന്നു.ജൂൺ മാസത്തിലെ പ്രവർത്തനം വിലയിരുത്തി.പല കുട്ടികളും ക്ലാസിൽ അലക്ഷ്യമായി പങ്കെടുക്കുന്നുവെന്ന് പറഞ്ഞതിനാൽ അവരെ സഹായത്തോടെ PTAപഠിപ്പിക്കാൻ തീരുമാനിച്ചു. ചില കുട്ടികൾ ലഹരി ഉപയോഗിക്കുന്നുണ്ടോയെന്ന സംശയം കാരണം PTAകാർ നേരിട്ട് വീടു സന്ദർശനം നടത്തി ചുറ്റുപാടുകൾ വിലയിരുത്തി. സ്ഥിരം വരാത്ത കുട്ടികളുടെ ചുറ്റുപാടുകൾ മോശമാണെന്ന് കണ്ടെത്തി, അവർക്ക് വേണ്ട കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചു.പല കുട്ടികളും പല വിഷയങ്ങളിൽ മെച്ചപ്പെട്ടതായി കണ്ടെത്തി.ഓരോ അധ്യാപകരും തങ്ങളുടെ വിഷയത്തിൽ മോശമായി നിൽക്കുന്നവരെ കണ്ടത്തി അവരെ മെച്ചപ്പെട്ട ഗ്രേഡിലേക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു.ക്ലാസ് ടെസ്റ്റിന്റെ തീയതിയും വിഷയവും ചർച്ച ചെയ്തു.
ആഗസ്റ്റ്മാസം 26 നടന്ന കൺവീനർമാരുടെ യോഗത്തിലെ നിർദേശങ്ങൾ കൺവീനർ ലിസി ടീച്ചർ അറിയിച്ചു.
*ഗ്രേഡ് അവലോകനം- മെച്ചപ്പെടുത്തൽ കാരെ മികച്ച ഗ്രേഡിൽ എത്തിക്കണം.PTA വിളിക്കണം.മികവ് ആദ്യം പറയണം
*ഓണപരീക്ഷ വിഷയാധിഷ്ഠിത വിശകലനം വേണം. PTAവിളിക്കണം അതിന്റെ രേഖ വേണം.
*രക്ഷകർത്യപിന്തുണ ഉറപ്പു വരുത്തണം.
*അയൽപക്ക അധ്യാപക സഹായം ആർജിക്കണം.
*വിഷയബന്ധിതപരിശീലനത്തിനായി ശനിയാഴ്ച്ച ക്യാമ്പുകൾ സംഘടിപ്പിക്കണം.
*ഒരു അധ്യാപകൻ അഞ്ചുകുട്ടികളുടെ മെന്റർ ആകണം.
*മനശാസ്ത്ര പരിഗണന നൽകണം.
*ഹാജരാകത്തവരെ ജില്ലാപഞ്ചായത്തിന്റെ ഡിവിഷൻ മെമ്പറെ അറിയിക്കണം.
*പഠനാശയങ്ങൾ ഉൾപ്പെടുത്തി ടൈംടേബിൾ പുനക്രമീകരിക്കുക.
*ഡിജിറ്റൽ ടെസ്റ്റ് ഉറപ്പു വരുത്തുക.
*A+ലേക്ക് എത്തിക്കാനുള്ള ക്ലാസ് ക്രമീകരിക്കണം.
- ↑ സ്കൂളിന്റെ വളർച്ചയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച വീരണകാവിന്റെ പ്രിയ അധ്യാപിക.ട്രാൻസ്ഫറായി പോകുന്നവരെയും എസ്.എസ്.എൽ.സി വിജയത്തിനും അച്ചടക്കപരിപാലനത്തിനും ചുക്കാൻപിടിച്ച മനുഷ്യസ്നേഹിയായ അധ്യാപിക.