"എംടിഡിഎംഎച്ച് തൊണ്ടർനാട്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2022-02-01 at 12.22.52 PM.jpg|ലഘുചിത്രം|Maths Quiz]]
ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിതയാണ് ."ആൽബർട്ട് ഐൻസ്റ്റീൻ
ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിതയാണ് ."ആൽബർട്ട് ഐൻസ്റ്റീൻ



12:25, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

Maths Quiz

ശുദ്ധ ഗണിതം യുക്തിപൂർവ്വമായ ആശയങ്ങളുടെ കവിതയാണ് ."ആൽബർട്ട് ഐൻസ്റ്റീൻ

പ്രകൃതിയുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് ഗണിതശാസ്ത്രം. എന്നാലും നമ്മുടെ കുട്ടികൾക്ക് പൊതുവെ പ്രയാസമേറിയ ഒരു വിഷയമാണ് ഗണിതം. കുട്ടികളിൽ ഗണിത ചിന്തയും താൽപര്യവും വളർത്തുകയും ഗണിതം നമ്മുടെ നിത്യജീവിതവുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും ആണ് ഗണിത ക്ലബ്ബിന്റെ ഉദ്ദേശ്യം. ഗണിത ക്ലബ്ബുകൾ ,ഗണിതം കളിയും ആവേശകരവും അത്ഭുതം നിറഞ്ഞതും ആണ് എന്ന് കുട്ടികളെ മനസിലാക്കിക്കുകയും ചെയ്യുന്നു.

2020-21 അധ്യയനവർഷം കോവിഡിനെ അതിജീവിച്ച ഈ സമയത്ത് ഗണിതം ഒരു വെല്ലുവിളി തന്നെയായിരുന്നു .എന്നാലും ഓൺലൈനായും ഗണിതത്തെ കുട്ടികളിൽ എത്തിക്കുന്നതിന് ഗണിത അധ്യാപകരായ മിനി ടീച്ചർ ,സിനി ടീച്ചർ ,ഫാ. ബേസിൽ ജിനു എന്നിവരുടെ പങ്ക് വളരെ പ്രശംസനീയമാണ് ഗണിത ക്ലബ്ബ് കൺവീനർ ആയി ഫാ. ബേസിൽ റോയ് പ്രവർത്തിച്ചുവരുന്നു. ഹൈ സ്കൂളിലെ 19 ഡിവിഷനുകളിൽ നിന്നായി ഗണിത ക്ലബ്ബിലേക്ക് 60ൽ പരം കുട്ടികളെയും അതിൽനിന്നും ക്ലബ്ബ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 9ബി യിലെ ആര്യാദേവിനെയും തെരഞ്ഞെടുത്തു.

ഗണിതശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സഹദേവൻ മാസ്റ്ററുടെ നേതൃത്വത്തിൽ '3D Geometrical ഓണപ്പൂക്കളമൊരുക്കാൻ!!' എന്ന വിഷയത്തിൽ സെമിനാർ നടത്തപെട്ടു. അത്തപൂ ഡിസൈൻ മത്സരം, മത് ക്വിസ്, രാമാനുജൻ ദിനവുമായി അനുബന്ധിച്ചു 'ഭാരതത്തിലെ ഗണിത ശാസ്ത്രജ്ഞരും സംഭവനകളും' എന്ന വിഷയത്തിൽ പ്രസംഗം മത്സരവും ഓൺലൈനിയായി നടത്തപെട്ടു. ഉപജില്ലാ തലത്തിൽ നടത്തപ്പെട്ട ഗണിതശാസ്ത്ര ക്വിസ് മത്സരത്തിൽ 9ബി ലെ ആര്യദേവ് രണ്ടാം സ്ഥാനത്തിനു അർഹത നേടി ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.