"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2014പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 180: | വരി 180: | ||
പ്രമാണം:Run 14 35052 (3).JPG | പ്രമാണം:Run 14 35052 (3).JPG | ||
പ്രമാണം:Run 14 35052 (4).JPG | പ്രമാണം:Run 14 35052 (4).JPG | ||
</gallery></div> | |||
==എയ്ഡ്സ് ബോധവത്ക്കരണ റാലി == | |||
<div align="justify"> | |||
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ എയ്ഡ്സ് രോഗ ബോധവത്ക്കരണത്തിനായി പ്രത്യേക അസംബ്ലിയും, റാലിയും നടത്തപ്പെട്ടു. | |||
<gallery mode="packed-hover"> | |||
</gallery></div> | </gallery></div> |
21:17, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2014
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രതിനിധി കുട്ടികൾക്കായി ഒരു ബോധവതാക്കരണ ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് സി. ലിസി ഇഗ്നേഷ്യസ് പ്രതിജ്ഞാ വാചകങ്ങൾ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സ്കൂൾ വളപ്പിലും തെരുവോരങ്ങളിലും വൃക്ഷത്തൈകൾ വച്ചു പിടിപ്പിച്ചു.സമൂഹം വികസനത്തിലേയ്ക്ക് കുതിക്കുമ്പോൾ ചവിട്ടി നില്ക്കുന്ന മണ്ണ് ഒലിച്ചു പോകാതെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഈ തലമുറയ്ക്ക് ഉണ്ട് എന്ന പരിസ്ഥിതിദിന പാഠം ഇതിലൂടെ സമൂഹത്തിന് കുട്ടികൾ പകർന്നു നല്കി.പ്രകൃതി സംരക്ഷണ മുദ്രാവാക്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളുമായി കുട്ടികൾ പരിസ്ഥിതി സംരക്ഷണ റാലി നടത്തി.
പ്രേവേശനോത്സവം
പുതുതായി പ്രവേശനം നേടിയ കുട്ടികളെ ബാങ്ക് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. വിവിധ കലാ പരിപാടികളും സ്നേഹവിരുന്നും നടത്തുകയും ചെയ്തു.
പാസ്ക്കൽ ദിനാചരണം
മാത്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പാസ്ക്കൽ ദിനാചരണം നടത്തി. കുട്ടികൾക്കായി സെമിനാർ , ക്വിസ് എന്നിവ നടത്തപ്പെട്ടു.
സ്കൂൾ പാർലമെന്റ്
സ്കൂൾ ലീഡർ, ചെയർപേഴ്സൺ , വിവിധ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഉള്ള ലീഡേഴ്സ് എന്നിവർ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. ഓരോ ഗ്രൂപ്പിലേയും കുട്ടികൾ അവരുടെ ഗ്രൂപ്പിന്റെ അതെ നിറത്തിലുള്ള ജേഴ്സി ധരിച്ച് എത്തി സത്യാപ്രതിജ്ഞ ചടങ്ങിൽ പങ്കു കൊണ്ടു.
മിഫ കപ്പ്
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് സ്കൂളിൽ കുട്ടികൾക്കായി ഒരു ഫുട്ബോൾ മത്സരം നടത്തപ്പെട്ടു. മേരി ഇമ്മാക്കുലേറ്റ് ഫുട്ബാൾ അസോസിയേഷൻ ആണ് മത്സരങ്ങൾ നടത്തിയത്. നാല് ഗ്രൂപ്പുകളായി ആണ് മത്സരം നടത്തിയത്. വിജയികൾക്ക് മിഫ കപ്പ് മാനേജർ സിസ്റ്റർ .മേഴ്സി ജോസഫ് നൽകുകയും ചെയ്തു.
ജൈവകൃഷി
സ്കൂളിലെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂൾ വളപ്പിൽ തന്നെ കൃഷി ചെയ്തു വരുന്നു. പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ആണ് കൃഷി പരിപാലിച്ചു വരുന്നത്.
പഠനസഹായം
എല്ലാവർഷത്തേയും പോലെ ഈ വർഷവും പഠന സൗകര്യങ്ങൾ ഇല്ലാത്ത കൂട്ടുകാർക്കായി പഠന സൗകര്യങ്ങൾ ഏർപ്പെടുത്താൻ കുട്ടികൾ മുന്നിട്ടിറങ്ങി.
ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ
ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ സോളാർ പാനൽ സ്ഥാപിച്ചു.വേസ്റ്റ് പദാർത്ഥങ്ങളിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കുന്നതിനായി ബയോഗ്യാസ് പ്ലാന്റും പ്രവർത്തിച്ചു വരുന്നു.
വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിത്ത് വിതരണം നടന്നു. വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത് നടപ്പിലാക്കിയത്.
പരിസ്ഥിതി സംരക്ഷണ നാടകം
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ നാടക രൂപത്തിലും സ്കൂൾ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിന്റെ ആവശ്യകത മനസിലാക്കി കൊടുക്കുന്ന നാടകം ആയിരുന്നു അത്. ഇതേ നാടകം തന്നെ സബ്ജില്ലാ മേളയിൽ അവതരിപ്പിച്ച് ഒന്നാം സ്ഥാനം നേടുകയും ചെയ്തു.
വയോജനദിനാചരണം
വയോജനദിനത്തിൽ കുട്ടികൾ ആരോരും ഇല്ലാത്ത പ്രായമായവർക്കൊപ്പം ചിലവഴിച്ചു. അവർക്കുവേണ്ടി ഭക്ഷണം തയ്യാറാക്കി വിളമ്പുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
സ്വതന്ത്ര്യദിനാഘോഷം
സ്വതന്ത്ര്യദിനം വളരെ അർഥവത്തായും മനോഹരമായും കൊണ്ടാടി. കുട്ടികളുടെ ദേശഭക്തിഗാന മത്സരത്തിൽ ഒന്നാമത് എത്തിയ ടീം സമ്മാനർഹമായ ഗാനം ആലപിച്ചു. ബാൻഡ് മേളം, മാസ് ഡ്രിൽ എന്നിവയും ഉണ്ടായിരുന്നു. സ്വതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളുടെ സർട്ടിഫിക്കറ്റ് വിതരണവും നടന്നു.
ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശങ്ങൾ നാട്ടുകരിലേക്ക് എത്തിക്കുവാൻ സൈക്കിൾ റാലി, ലഹരി വിരുദ്ധ ചങ്ങല എന്നിവ നടത്തപ്പെട്ടു.
ക്രിസ്മസ് ആഘോഷങ്ങൾ
ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കുട്ടികളുടെ കരോൾഗാന മത്സരങ്ങൾ, ക്രിബ് മത്സരങ്ങൾ എന്നിവ നടത്തപ്പെട്ടു.
ഭിന്നശേഷികാർക്കൊപ്പം ഒരു ദിനം
ഭിന്നശേഷിക്കാരായ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷങ്ങൾ നടത്തുക വഴി എല്ലാ വിഭാഗത്തിലുള്ളവരും സമൂഹത്തിന്റെ ഭാഗമാണെന്നുള്ള ബോധം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുവാൻ സഹായകമായി.
സബ്ജില്ലാ മേളകൾ
റൺ കേരള റൺ പ്രോഗ്രാം
എയ്ഡ്സ് ബോധവത്ക്കരണ റാലി
ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ എയ്ഡ്സ് രോഗ ബോധവത്ക്കരണത്തിനായി പ്രത്യേക അസംബ്ലിയും, റാലിയും നടത്തപ്പെട്ടു.