ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42011 ghsselampa (സംവാദം | സംഭാവനകൾ)
42011 ghsselampa (സംവാദം | സംഭാവനകൾ)
No edit summary
വരി 48: വരി 48:
പ്രമാണം:42011 hs liju.jpg|ലിജു എം.എൽ
പ്രമാണം:42011 hs liju.jpg|ലിജു എം.എൽ
പ്രമാണം:42011 hss JineeshaR.jpg|ജിനീഷ ആർ
പ്രമാണം:42011 hss JineeshaR.jpg|ജിനീഷ ആർ
പ്രമാണം:42011 hs SheejaGS.jpg|ഷീജ ജി.എസ്
പ്രമാണം:42011 hs rekha.jpg|രേഖ ആർ
പ്രമാണം:42011 hs rekha.jpg|രേഖ ആർ
പ്രമാണം:42011 hs sumesh.jpg|സുമേഷ് എസ്
പ്രമാണം:42011 hs sumesh.jpg|സുമേഷ് എസ്
വരി 61: വരി 62:
പ്രമാണം:42011 hs subhash.jpg|സുഭാഷ് എസ്
പ്രമാണം:42011 hs subhash.jpg|സുഭാഷ് എസ്
പ്രമാണം:42011 hs sinimol.jpg|സിനിമോൾ വി
പ്രമാണം:42011 hs sinimol.jpg|സിനിമോൾ വി
പ്രമാണം:42011 hs praveen.jpg|പ്രവീൺ പി.എൽ
പ്രമാണം:42011 hs minimol.jpg|മിനിമോൾ എൽ
പ്രമാണം:42011 hs minimol.jpg|മിനിമോൾ എൽ
പ്രമാണം:42011 hs SheejaGS.jpg|ഷീജ ജി.എസ്
</gallery>
</gallery>

15:03, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ആമുഖം

പഴയ സ്കൂൾ കെട്ടിടം
പഴയ സ്കൂൾ കെട്ടിടം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് ബ്ലോക്കിലുൾപ്പെടുന്ന മുദാക്കൽ ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന അതിവിപുലവും വിശാലവും ഗ്രാമീണ സൗഭഗങ്ങൾ ഒത്തിണങ്ങിയതും മനോഹരവുമായ ഭൂപ്രദേശമാണ് ഇളമ്പ. ഈ സ്ഥലം ഇളമ്പ , താഴെഇളമ്പ എന്നീ പ്രദേശങ്ങളായി അറിയപ്പെടുന്നു. താ‍ഴെ ഇളമ്പ ശിവക്ഷത്രത്തിനു സമീപം ഇളമ്പയിൽ പണ്ടാരം എന്ന ധനിക ബ്രാഹ്മണ കുടുംബം എല്ലാ പ്രതാപൈശ്വര്യത്താലും കഴിഞ്ഞിരുന്നത്രേ. അന്ന് നാടിന്റെ ക്ഷേമൈശ്വര്യങ്ങളിലും സാമൂഹിക സാംസ്ക്കാരിക മേഖലകളിലും ഇവർ ശ്രദ്ധിച്ചിരുന്നതായി പറയപ്പെടുന്നു. സാമ്പത്തികമായി തകർന്ന് നാമാവശേഷമായിപ്പോയ ഇളമ്പയിൽപണ്ടാരം എന്ന ഇല്ലത്തിന്റെ പേരിലാണ് പിന്നീട് ഈ പ്രദേശം അറിയപ്പെടുന്നതെന്ന് പഴമക്കാർ പറയുന്നു. അതല്ല ഇളന്നപ്രദേശം അതായത് കുന്നും മലകളുമൊന്നുമില്ലാത്ത നിരന്നപ്രദേശം എന്ന അർത്ഥത്തിലാവാം ഇളമ്പയ്ക്ക് ആ പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു പണ്ഡിതവാദം. ശ്രീപത്മനാഭദാസർ കൈവശം വച്ചിരുന്ന ഈ പ്രദേശത്ത് ശ്രീപാദം, ശ്രീഭണ്ഡാരം, ദേവസ്വം, ബ്രഹ്മസ്വം വക ഭൂമികളാണുണ്ടായിരുന്നത്. ബ്രിട്ടീഷുകാരുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ വേലുത്തമ്പി ദളവ കിളിമാനൂരിലേക്കും മണ്ണടിയിലേക്കും യാത്ര നടത്തിയത് ഇവിടത്തെ രാജപാതയിലൂടെയാണ്. മാർത്താണ്ഡവർമയുടെ അധീനതയിൽ പിന്നീട് ഈ പ്രദേശം എത്തപ്പെട്ടു. അയിലം, ഊരുപൊയ്ക, ചെമ്പൂര് മുസ്ലിം പള്ളികൾ, ക്രിസ്ത്യൻ പള്ളികൾ എന്നിവ സാംസ്കാരികമായ പുരോഗതിയിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഈ നാട് മതസൗഹാർദത്തിന് ഉത്തമ മാതൃകയാണ്. സാംസ്കാരികപ്രവർത്തനവും വിദ്യാഭ്യാസ പ്രവർത്തനവും ആ കാലം മുതൽക്കേ ആരംഭിച്ചു. ഇളമ്പയിൽ ആരംഭിച്ച പ്രൈമറി വിദ്യാലയം

1952-ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. സ്കൂളിനുവേണ്ടി ഒന്നര ഏക്കർ ഭൂമി സ്ഥലവാസിയായ ശ്രീ. ശേഖരക്കുറുപ്പ് സംഭാവനയായി നൽകി. അദ്ദേഹത്തിന്റേയും നാട്ടുകാരുടേയും പ്രവർത്തനഫലമായി ആവശ്യത്തിനുവേണ്ട കെട്ടിടം നിർമ്മിക്കുകയുംചെയ്തു. 1966-ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഒന്നര ഏക്കർ സ്ഥലവും അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടുന്ന കെട്ടിടവും നാട്ടുകാരുടെ പരിശ്രമങ്ങളുടേയും സ്വപ്നങ്ങളുടെയും ഫലപ്രാപ്തിയായി. ഹൈസ്കൂളിൽ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി. ലക്ഷ്മിക്കുട്ടി അമ്മ ആയിരുന്നു.

സ്കൂൾ വികസന രൂപരേഖ

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വികസന രൂപരേഖ

കാലങ്ങൾ കടന്നു പോയപ്പോൾ പഴമയിൽ നിന്ന് മാറി പുതുമയുടെ നക്ഷത്ര ഗോപുരങ്ങൾ ഇളമ്പ സ്കൂളിനെയും കൈയ്യടക്കി പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളുകൾ ഇന്റർനാഷണൽ തലത്തിലേക്ക് ഉയർത്തുവാനുള്ള ചർച്ചകൾ കേരള സ‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. കേരളത്തിലെ 140 മണ്ഡലങ്ങളിൽ ഓരോ സ്കൂൾ ഇന്റർനാഷണൽ തനത്തിലേക്ക് ഉയർത്തണമെന്ന സർക്കാരിന്റെ തീരുമാനപ്രകാരം ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത് നമ്മുടെ സ്കൂളാണ്. സ്കൂളിന്റെ പുതിയ വികസന രൂപരേഖ ഇവിടെ ചേർക്കുന്നു. രൂപരേഖ പ്രകാരമുള്ള പ്രധാന കെട്ടിടം, മിനി ഓഡിറ്റോറിയം, അടുക്കള, ഭക്ഷണശാല, കളിസ്ഥലങ്ങൾ എന്നിവയുടെ പണി പൂർത്തീകരിച്ചുകഴിഞ്ഞു. ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

പുതിയ ബഹുനില കെട്ടിടം

പുതിയ ബഹുനില മന്ദിരം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭഗമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണം എന്ന ലക്ഷ്യത്തോടെ  നിർമ്മിക്കപ്പെട്ട 32 ക്ലാസ് മുറികളോടുകൂടിയ ബഹുനില മന്ദിരം സ്കൂളിലെ ക്ലാസ്‍മുറികളുടെ അപര്യാപ്തതയ്ക്ക് ഒരു ശാശ്വത പരിഹാരമായി. 5 മുതൽ 10 വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് യഥേഷ്ടം ക്ലാസുകൾ ക്രമീകരിക്കാൻ കഴിയുന്ന തരത്തിലാണ് മന്ദിരത്തിന്റെ നിർമ്മിതി സാധ്യാമാക്കിയിരിക്കുന്നത്.

സ്കൂൾ ക്ലാസുകൾ

ഐ.സി.റ്റി. അധിഷ്ടിത ക്ലാസുകൾ

ആരോഗ്യ കായിക വിദ്യാഭ്യാസം

കളിസ്ഥലങ്ങൾ

ഗ്രീൻ പ്രോട്ടോക്കോൾ

ക്ലാസ് ലൈബ്രറികൾ

ശുചിമുറികൾ

പഴയ സ്കൂൾ മന്ദിരങ്ങൾ

അധ്യാപകർ എച്ച്.എസ്. വിഭാഗം

ചിത്രശാല