"ആർ.എൻ.എം.എച്ച്.എസ്സ്.നരിപ്പറ്റ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 18: | വരി 18: | ||
==== ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നടത്തിയ പരിപാടി. ==== | ==== ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട് ഓൺലൈനിൽ നടത്തിയ പരിപാടി. ==== | ||
<gallery mode=" | <gallery mode="slideshow"> | ||
പ്രമാണം:16064 BS1.jpeg | പ്രമാണം:16064 BS1.jpeg | ||
പ്രമാണം:16064 BS2.jpeg | പ്രമാണം:16064 BS2.jpeg | ||
പ്രമാണം:16064 BS3.jpeg|സമ്മാനം നേടിയവർ | പ്രമാണം:16064 BS3.jpeg|സമ്മാനം നേടിയവർ | ||
</gallery> | </gallery> |
22:36, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മികവുകൾ
തുടി
മഹാമാരിക്കെതിരെയുള്ള മനുഷ്യവർഗ്ഗത്തിന്റെ അതിജീവന സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് നരിപ്പറ്റ ആർ.എൻ,എം സ്കൂൾ വിദ്യാർത്ഥികൾ നടത്തിയ തുടി എന്ന പരിപാടിക്ക് കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട,പിന്നണി ഗായകൻ കാവാലം ശ്രീകുമാർ ,സംഗീതാധ്യാപകനായ രാമചന്ദ്രൻ മാസ്റ്റർ,ഹെഡാമാസ്റ്റർ കെ.സുധീഷ്, എന്നിവർ ആശംസകൾ അർപ്പിച്ചു.കോവിഡ് പ്രതിസന്ധിയുടെ പാശ്ചാത്തലത്തിൽ ഓൺലൈൻ ആയി നടന്ന പ്രകാശന പരിപാടിയിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും സാന്നിധ്യം അറിയിച്ചു.
കഥാകാരനെ തേടി.......
നരിപ്പറ്റ ആർ.എൻ.എം.ഹൈസ്കൂളിലെ വിദ്യാർത്ഥികൾ മലയാളത്തിന്റെ പ്രിയ കഥാകാരൻ സുഭാഷ് ചന്ദ്രനുമായി ഇരിങ്ങൽ സർഗാലയിൽ വെച്ച് നടത്തിയ സായാഹ്ന സംവാദം പുതുമയേറിയ അനുഭവമായി.കോവിഡ് കാലത്തെ സർഗ്ഗ ജീവിതത്തെയും അതിന്റെ ഭാവിയെ കുറിച്ചുമുള്ള ചോദ്യത്തോടെ ആരംഭിച്ച സംവാദം എഴുത്തുകാരന്റെ ജീവിതത്തിലൂടെയും അനുദിനം മാറുന്ന ലോകക്രമത്തിന്റെ കൗതുകങ്ങളിലൂടെയും പുരോഗമിച്ചു.പാഠഭാഗത്തിലെ ഉരുളക്കിഴങ്ങ് തിന്നുന്നവൻ എന്ന കഥയിലൂടെ കുട്ടികൾ അറിഞ്ഞ കഥാകാരനെ നേരിട്ടു കാണാൻ കഴിഞ്ഞത്അവരുടെ വിദ്യാർത്ഥി ജീവിതത്തിലെ വലിയ സന്തോഷങ്ങളിലൊന്നായി.
അധ്യാപകരായ ജയശ്രി.ദീപ്തി.അനൂപ് വിദ്യാർത്ഥികളായ ശിവസനിൽ,ശ്രഭദ്ര,ദ്യുതി പാർവണ,ദിയ പ്രവീൺ എന്നിവർ പങ്കെടുത്തു.
കവിയോടൊത്ത്.....
വിദ്യാർത്ഥികൾക്കുള്ള മറ്റൊരു അനുഭവമായിരുന്നു റഫീഖ് അഹമ്മദുമായുള്ള അഭിമുഖം.വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മറക്കാനാവാത്ത ഒരു അനുഭവമായി അത് മാറി.