"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
==== ലോക പരിസ്ഥിതി ദിനം ==== | ==== ലോക പരിസ്ഥിതി ദിനം ==== | ||
ഇന്നത്തെ അറിവു വെച്ച് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി .ഇതിൽ വസിക്കുന്ന അനേക ലക്ഷം ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യന്റെ ഒടുങ്ങാത്ത ഉപഭോഗതൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാവുകയും തന്മൂലം ആഗോള താപനം ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥ കാലാവസ്ഥ സുരക്ഷിതവും ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം" വായു മലിനീകരണത്തെ പ്രതിരോധിയ്ക്കുക " എന്നതാണ്. | |||
പ്രളയം കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും | പ്രളയം കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും | ||
| വരി 56: | വരി 54: | ||
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ ഹെർബൽ ഗാർഡൻ സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. | പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ ഹെർബൽ ഗാർഡൻ സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു. | ||
വിവിധ തരം സസ്യങ്ങളും മ്യൂസിയവും കുട്ടികൾ കണ്ട് മനസ്സിലാക്കി. കുട്ടികൾ യാത്രയ്ക്കിടയിൽ നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി | വിവിധ തരം സസ്യങ്ങളും മ്യൂസിയവും. കുട്ടികൾ കണ്ട് മനസ്സിലാക്കി. കുട്ടികൾ യാത്രയ്ക്കിടയിൽ നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുളവും പാടവും സന്ദർശിച്ചു. | ||
[[പ്രമാണം:18431 2019 -20 academic year 2.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ചുറ്റുപാടിനെ അറിയാം പരിപാടിയിൽ നിന്ന്]] | [[പ്രമാണം:18431 2019 -20 academic year 2.jpg|നടുവിൽ|ലഘുചിത്രം|പരിസ്ഥിതി ദിനത്തിൻ്റെ ഭാഗമായി ചുറ്റുപാടിനെ അറിയാം പരിപാടിയിൽ നിന്ന്]] | ||
07:54, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2016-17 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2019-20 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
2019-20 അദ്ധ്യയന വർഷത്തെ പ്രവർത്തന റിപ്പോർട്ട് ആമുഖം
വർത്തമാനകാലത്തിലൂടെ മുന്നോട്ട് നീങ്ങുന്ന ജനതയ്ക്ക് കടന്നുപോയ വഴികളും വരാനിരിക്കുന്ന പ്രതീക്ഷകളും മുന്നോട്ടുള്ള പ്രവർത്തനത്തിന് ആക്കം കൂട്ടുന്നവയാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും ഐടി മേഖലകളിലും അങ്ങനെയങ്ങനെ വേറിട്ട മാതൃക സൃഷ്ടിച്ചു കൊണ്ടുള്ള മുന്നേറ്റം കേരള മോഡൽ ആയി മാറിയിരിക്കുന്നു.
ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ...
ലോകത്തിലെ വിവിധ കോണുകളിൽ സന്ദർശിച്ച കേരളത്തിലെത്തിയ ശ്രീ സ്വാമി വിവേകാനന്ദൻ നമ്മുടെ നാടിനെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു. അതിനർത്ഥം അദ്ദേഹം സഞ്ചരിച്ച മറ്റ് സ്ഥലങ്ങളെല്ലാം ഇതിനേക്കാൾ വികസനം ആയിരുന്നു എന്നല്ല. അയിത്തവും അനാചാരങ്ങളും അസമത്വവും ഉറഞ്ഞുതുള്ളിയ നാടിന്റെ പരിതാപകരമായ അവസ്ഥ കണ്ടു കൊണ്ടാണ് അദ്ദേഹം കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്.
ഭ്രാന്താലയത്തിൽ നിന്നും കേരള മോഡലിലെ ക്കുള്ള വളർച്ചക്ക് സഹായകമായ നവോത്ഥാനനായകർ ഉഴുതുമറിച്ചിട്ട കേരള മണ്ണിന്റെ ഗ്രാമങ്ങളായ ഗ്രാമങ്ങളിൽ പൊതുവിദ്യാലയം എന്ന വിത്ത് എറിഞ്ഞതിന്റെ വിളവാണ് കേരള മോഡൽ .
എന്റെ ആവശ്യത്തിനുവേണ്ടി അല്ല സാമൂഹിക വളർച്ചയ്ക്ക് എന്നാൽ കഴിയുന്നത് എന്ന ബോധ്യത്തോടെ കൂടി പിൻതലമുറക്കാർ കെട്ടിപ്പൊക്കിയതാണ് നമ്മുടെ പൊതു വിദ്യാലയങ്ങൾ. സാമ്പത്തിക ലാഭം നോക്കാതെ അറിവ് എന്ന ശക്തി തലമുറകൾക്ക് കൈമാറണമെന്ന ചിന്തയാണ് പൊതുവിദ്യാലയ ത്തിന്റെ വളർച്ചയുടെ അടിസ്ഥാന ഘടകങ്ങളിലൊന്ന് .
ഇന്ന് എവിടെ എത്തി നിൽക്കുന്നു നമ്മുടെ വിദ്യാഭ്യാസം. ഓരോരുത്തർക്കും നടന്നെത്താവുന്ന സ്ഥലങ്ങളിൽ അംഗനവാടികൾ, പ്രൈമറി അപ്പർ പ്രൈമറി വിദ്യാലയങ്ങൾ, ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാലയങ്ങൾ, ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു കോളേജ്, താൽപര്യത്തിനനുസരിച്ച് പഠിക്കാനുള്ള തൊഴിലധിഷ്ഠിത കോഴ്സുകൾ, മെഡിക്കൽ കോളേജുകൾ, എൻജിനീയറിങ് കോളേജുകൾ... വിദ്യാഭ്യാസ വികസനം പൂർത്തിയായി എന്നല്ല ഇതിനർത്ഥം ഇനിയും കടമ്പകൾ ഏറെയുണ്ട്.
ഇതിനിടയിൽ നവലിബറൽ നയങ്ങളുടെ വരവിനെ തുടർന്ന് മേൽപ്പറഞ്ഞ വിദ്യാഭ്യാസ രീതിയിൽ നിന്നും വിദ്യാഭ്യാസ മേഖലയിലേക്ക് സ്വകാര്യസ്ഥാപനങ്ങൾ കയറി വരികയും കച്ചവട വൽക്കരണവും വർഗീയ വൽക്കരണവും കടന്നുകയറുകയും അതിന്റെ ഫലമായി പൊതു വിദ്യാഭ്യാസത്തിന് മങ്ങലേൽക്കുന്നു കയും ചെയ്തു.
ഈ ഒരു ഘട്ടത്തിലാണ് കേരളത്തെ കേരള മോഡൽ ആക്കാൻ സഹായിച്ച പൊതുവിദ്യാലയങ്ങളുടെ ഗതകാല പ്രതാപം തിരിച്ചു പിടിക്കുന്നതിനും മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം നമ്മുടെ സർക്കാർ പ്രഖ്യാപിച്ചത്. വിദ്യാഭ്യാസരംഗത്തെ ഭൗതിക, അക്കാദമിക, സാംസ്കാരിക ഭാവങ്ങളെ കാലത്തിനനുസരിച്ചു ചരിത്രത്തോട് നീതി പുലർത്തിയും മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വലിയ മാറ്റങ്ങൾ ആണ് ഇതിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിൽ ഉണ്ടായത്. ഭൗതിക സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ, അക്കാദമികമായ മുന്നേറ്റങ്ങളെയെല്ലാം പരിഗണിച്ച് ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് കഴിഞ്ഞ വർഷങ്ങളിൽ പൊതുവിദ്യാലയങ്ങളിൽ തിരിച്ചെത്തിയത്.
ജൈവവൈവിധ്യ പാർക്ക്, ഹരിതോത്സവം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം, ഗണിതവിജയം, ശാസ്ത്രരംഗം, ടാലന്റ് ലാബ്, തുടങ്ങി വേറിട്ട നിരവധി അക്കാദമിക പ്രവർത്തനങ്ങളുടെ കൂടെ എല്ലാ ക്ലാസ്സുകളും ഹൈടെക് ആക്കുവാനും കഴിഞ്ഞത് യജ്ഞത്തിന്റെ നേട്ടങ്ങളാണ്.
നമ്മുടെ വിദ്യാലയവും ഈ നേട്ടങ്ങൾക്കെല്ലാം നേർ സാക്ഷിയാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിലൂടെയും വേറിട്ട പ്രവർത്തനങ്ങളാണ് പാഠ്യപാഠ്യേതര രംഗങ്ങളിൽ എന്നും നമ്മുടെ വിദ്യാലയം നടത്തുന്നത്. പ്രവേശനോത്സവം മുതൽ പഠനോത്സവം വരെയുള്ള വിവിധ പരിപാടികളിൽ ഈ വൈവിധ്യത്തെ കാണാൻ നമുക്ക് കഴിയും. രക്ഷിതാക്കൾക്കും കുട്ടികൾക്കും വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് ഉള്ള ക്ലാസുകൾ, കലാമേളയിലെ യും ശാസ്ത്രമേളയിലെ യും പങ്കാളിത്തവും വിജയവും മികച്ച എൽഎസ്എസ് പരിശീലനം തുടങ്ങി പ്രവർത്തനങ്ങൾ ഏറെയാണ്. എന്തിനും ഏതിനും മുന്നിൽ നിന്ന് നയിക്കുന്ന പിടിഎ പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂൾ വികസനത്തിനായി തോളോട് തോൾ ചേർന്നാണ് പിടിഎ പ്രവർത്തനം നടത്തുന്നത്. സ്കൂൾ വികസന കിറ്റ് മറ്റ് വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയാണ്. ഓണാഘോഷവും, കുട്ടിയോടൊപ്പം ഞാനും, ഹരിതവിദ്യാലയ പ്രവർത്തനങ്ങളെല്ലാം ഇതിൽ ചിലതുമാത്രം. നമ്മൾ ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ വിദ്യാലയത്തെ മാതൃക വിദ്യാലയങ്ങളിൽ ഒന്നാക്കി മാറ്റാൻ കഴിയും എന്നതിൽ ഒരു സംശയവുമില്ല.
പ്രിയരേ ലോകജനതയെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയെ അതിജീവിച്ചു കൊണ്ടിരുന്ന ഒരു ഘട്ടം കൂടിയാണ് കടന്നു പോയത്. അവിടെയും കേരള മോഡൽ മാതൃകയായി എന്നത് ഈ സന്ദർഭത്തിൽ എടുത്തുപറയേണ്ടതുണ്ട്. അപ്രതീക്ഷിതമായി വന്ന അവധിയും തുടർന്നുണ്ടായ സംഭവവികാസങ്ങളും കഴിഞ്ഞ അക്കാദമിക വർഷത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. തുടർന്നുവരുന്ന അക്കാദമിക വർഷം ഇവ തരണം ചെയ്യാനുള്ളത് ആവട്ടെ എന്ന് ആശംസിച്ചുകൊണ്ട് പ്രവർത്തന റിപ്പോർട്ടിലേക്ക് കടക്കട്ടെ
എസ് ആർ ജി വാർഷികം
1/6/ 2019 ന് സ്കൂളിൽ
SRG,PTA എക്സിക്യൂട്ടീവ് സംയുക്ത യോഗം നടത്തി. ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് ഫസീല പി അവതരിപ്പിച്ചു. ഉദ്ഘാടന ക്ലാസെടുത്തത് ഡോക്ടർ രജനി സുബോധ് ( ഡയറ്റ് മലപ്പുറം ) ആയിരുന്നു. ഏതൊരു സ്ഥാപനത്തിന്റെ യും ഉയർച്ചയ്ക്ക് എല്ലാവരുടെയും സഹകരണം അത്യാവശ്യമാണെന്ന് ഉദ്ബോധിപ്പിച്ചു. നമ്മുടെ മാസ്റ്റർപ്ലാനിൽ ഉള്ള കാര്യങ്ങൾ ആണ് ഈ വർഷത്തെ അധ്യാപക പരിശീലനത്തിൽ കൊടുത്തത് എന്നറിയിച്ചു. അതായത് ഓരോ കുട്ടിയേയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തിക്കുക എന്നതാണ്. കൂടാതെ പഠന വിടവ് വരുത്താതെ ഓരോരുത്തരെയും ശ്രദ്ധിക്കുന്ന കാര്യവും ഓർമ്മപ്പെടുത്തി. ലണ്ടനിലെ നെയിംസ് നദി വിഷയമായ കഥ പറഞ്ഞ് അതിനെ ഏറ്റവും ശുദ്ധജല നദിയായി മാറ്റിയ എൻജിനീയറുടെ കഥ പോലെ പുതിയ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും ഒപ്പം നിന്നാൽ വിദ്യാലയത്തെ വലിയ നിലയിൽ ആക്കാം എന്ന് ബോധ്യപ്പെടുത്തി. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീ ടി പി സുബൈർ ഇന്നത്തെ കുട്ടികളിൽ വായന മാത്രമല്ല സംസാരം പോലുമില്ലാത്ത അവസ്ഥയാണ് മൊബൈൽഫോണുകൾ പോലെയുള്ള ഉപകരണങ്ങൾ കൊണ്ട് ഉണ്ടാകുന്നത് എന്നും അത് മാറ്റി കുട്ടികളെ നേർവഴിക്കു നയിക്കാൻ അധ്യാപക സമൂഹത്തിനെ കഴിയൂ അതിനായി നല്ല മാതൃകകൾ കൊടുക്കണം. കുട്ടികളെ നേരായി നയിക്കാൻ രക്ഷിതാക്കൾക്കും നല്ല ക്ലാസ്സുകൾ നൽകണമെന്നും അഭിപ്രായപ്പെട്ടു.
മുനിസിപ്പൽ തല പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണെന്നും വിവിധ പരിപാടികളോടെ ഭംഗിയാക്കണമെന്നും തീരുമാനമെടുത്തു. ഉച്ചയ്ക്കുശേഷം വാർഷിക കലണ്ടർ ചർച്ച നടത്തി. ഈ വർഷത്തെ പ്രവർത്തന ചുമതലകൾ ഹെഡ്മാസ്റ്റർ ഓരോരുത്തർക്കായി വിഭജിച്ചു നൽകി.
പ്രവേശനോത്സവം
-
പ്രവേശനോത്സവത്തിൽ നിന്നും
-
പ്രവേശനോത്സവത്തിൽ ബി.ആർ.സി ട്രയിനർ ശ്രീ ബിനു മാസ്റ്റർ സംസാരിക്കുന്നു
-
പ്രവേശനോത്സവത്തിൽ കുട്ടികളുടെ കലാപരിപാടികൾ
-
പ്രവേശനോത്സവത്തിൽ ഹെഡ്മാസ്റ്റർ സംസാരിക്കുന്നു
നവാഗതരെ വരവേൽക്കുന്നതിന് മുന്നോടിയായി 4/6/19,5/6/19 ദിവസങ്ങളിൽ അധ്യാപകർ എത്തി സ്കൂൾ അങ്കണവും ഹാളും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. തികച്ചും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് അലങ്കാരം നടന്നത്.നവാഗതർക്കായി കൂമ്പൻ തൊപ്പിയും നിർമ്മിച്ച ലങ്കരിച്ചു.6/6/19 വ്യാഴം വിദ്യാലയങ്ങൾ തുറക്കുന്നതിനാൽ അധ്യാപകർ നേരത്തെ എത്തി എല്ലാവർക്കുമുള്ള ബലൂണുകൾ വീർപ്പിച്ചു കെട്ടി. രാവിലെ എത്തിയ രക്ഷിതാക്കളും ഞങ്ങളോടൊപ്പം കൂടി .വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ബലൂണുകൾ ഒരുക്കി. കോട്ടക്കൽ മുനിസിപ്പാലിറ്റിയുടെ പ്രവേശനോത്സവ ഉദ്ഘാടനമാണ് നമ്മുടെ വിദ്യാലയത്തിൽ നടന്നത്. വാർഡ് കൗൺസിലർ മാത്രമേ പരിപാടിയിൽ മുനിസിപ്പാലിറ്റിയിൽ നിന്നും പങ്കെടുത്തുള്ളൂ. നവാഗതരെ വരവേൽക്കുന്നതിനായി മുതിർന്ന കുട്ടികളും അധ്യാപകരും വർണാഭമായ ബലൂണുകളും കിരീടങ്ങും പഠന കിറ്റുകളുമായി വിദ്യാലയത്തിൽ കാത്തു നിന്നു. കൃത്യം 10.30 ന് മുതിർന്ന കുട്ടികൾ കുരുന്നുകളെ കിരീടമണിയിച്ച് നിറബലൂണുകളുമായി നാസിക് ഡോളിന്റെ സ്കൂൾ വഴിയിലൂടെ ഹാളിലേക്കാനയിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ഉദ്ഘാടന യോഗം ആരംഭിച്ചു.ടി.പി സുബൈർ (വാർഡ് കൗൺസിലർ) മുനിസിപ്പൽതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബിനു മാസ്റ്റർ (BRC trainer) മുഖ്യാഥിതിയായി. പ്രവേശനോത്സവ ഗാനത്തോടൊപ്പം കുരുന്നുകൾ ബലൂണുകളുമായി അടിപ്പാടി നവാഗതരിൽ നിന്നും വേദിയിലെത്തി. ആദ്യം പാടിയ കുട്ടിക്ക് പഠനക്കിറ്റ് വിതരണം ചെയ്തത് അസീസ് മാസ്റ്റർ (BRC trainer) ഉം PTM വില്ലൂർ (പ്രവാസി വികസന സമിതി ചെയർമാൻ) ഉം ചേർന്നാണ്. കബീർ പട്ടാമ്പി ( സ്കൂൾ വികസന സമിതി ചെയർമാൻ) ആശംസകളർപ്പിച്ച് സംസാരിച്ചു.മുൻവർഷങ്ങളിലേക്കാൾ കുട്ടികൾ എത്തിയതിൽ സന്തോഷമ റി യിച്ചു. മനേജറുടെ വക കുട്ടികൾക്ക് മധുരം നൽകി. കുട്ടികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സദസ്സിന് ഹരമേകാൻ രക്ഷിതാക്കൾക്കായി തൽസമയ മത്സരം Gents നും Ladies നും വേറെ വേറെയായി നടത്തി. വിജയികൾക്ക് സമ്മാനവും നൽകി. വിജയികളായത് ദമ്പതികളായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായി. സി ദിൻ ടി സി (ഹെഡ്മാസ്റ്റർ) സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഹമ്മദ് അഷ്റഫ് മാസ്റ്റർ അധ്യക്ഷം വഹിച്ചു.എലിയാമ്മ കെ.വി (SRG കൺവീനർ) നന്ദിയർപ്പിച്ചു.
ലോക പരിസ്ഥിതി ദിനം
ഇന്നത്തെ അറിവു വെച്ച് ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹമാണ് ഭൂമി .ഇതിൽ വസിക്കുന്ന അനേക ലക്ഷം ജീവികളിൽ ഒന്നു മാത്രമാണ് മനുഷ്യൻ. മനുഷ്യന്റെ ഒടുങ്ങാത്ത ഉപഭോഗതൃഷ്ണയുടെ ഫലമായി ഭൂമി പാരിസ്ഥിതിക നാശത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈ ഓക്സൈഡ്, മീഥേൻ, നൈട്രസ്, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂ റോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടി ക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാവുകയും തന്മൂലം ആഗോള താപനം ഉണ്ടാവുകയും ചെയ്യുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക അതുവഴി ആഗോള പാർസ്ഥിതിക സന്തുലനവും കാലാവസ്ഥ കാലാവസ്ഥ സുരക്ഷിതവും ഉറപ്പാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ഈ വർഷത്തെ പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യം" വായു മലിനീകരണത്തെ പ്രതിരോധിയ്ക്കുക " എന്നതാണ്.
പ്രളയം കണ്ട നാട്ടിൽ ഇപ്പോഴും മലകൾ ഇടിക്കുമ്പോൾ കേവലം മരം നട്ട് കൈ കഴുകുക എന്നതല്ല പരിഹാരം .എങ്കിലും ഇല്ലാതാകുന്ന പച്ചപ്പിനെയും ആവാസ വ്യവസ്ഥയെയും തിരികെ പിടിക്കാനുള്ള ശ്രമമാകണം ഓരോ പരിസ്ഥിതി ദിനവും
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ വൃക്ഷതൈ വിതരണം നടന്നു.ഓരോ കുട്ടിയും വീടുകളിൽ ആ വൃക്ഷതൈ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ ശുദ്ധവായു ശ്വസിക്കൽ എന്ന പ്രവർത്തനത്തിന്റെ ഭാഗമായി കോട്ടക്കൽ ഹെർബൽ ഗാർഡൻ സന്ദർശിച്ചു.നാലാം ക്ലാസിലെ 39 കുട്ടികളും നാല് അധ്യാപകരും പങ്കെടുത്ത പരിപാടിക്ക് ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.
വിവിധ തരം സസ്യങ്ങളും മ്യൂസിയവും. കുട്ടികൾ കണ്ട് മനസ്സിലാക്കി. കുട്ടികൾ യാത്രയ്ക്കിടയിൽ നാലാം ക്ലാസിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുളവും പാടവും സന്ദർശിച്ചു.

വായനാവാരാഘോഷം
മലയാളിയെ അക്ഷരത്തിന്റെയും വായനയുടെയും ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പി.എൻ പണിക്കരുടെ ചരമ ദിനമായ ജൂൺ 19 വായനാ ദിനമായി ആചരിക്കുകയാണ്. പി. എൻ പണിക്കർ എന്നാൽ പുതു വായിൽ നാരായണ പണിക്കർ. കൂട്ടുകാരോടൊപ്പം വീടുകൾ കയറി പുസ്തകം ശേഖരിച്ച് ജന്മനാട്ടിൽ സനാ ദന ധർമ്മം വായനശാല ആരംഭിച്ചു. ഇത് വിജയിച്ചതോടെ മറ്റ് പ്രദേശങ്ങളിലും ഇത്തരം വായനശാലകൾ രൂപപ്പെടുത്താൻ അദ്ദേഹം നേതൃത്വം കൊടുത്തു.കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും ഗ്രന്ഥശാലകൾ രൂപീകരിക്കാനും അവ വായനാശാലയായി മാത്രം ഒതുങ്ങാതെ അതൊരു ദേശത്തെ സാംസ്ക്കാരിക കേന്ദ്രങ്ങളായി ഉയർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. എഴുത്ത് പഠിച്ച് കരുത്തനാവുക, വായിച്ച് വളരുക ,ചിന്തിച്ച് പ്രബുദ്ധ രാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കേരളത്തിന് നൽകിയതും അദ്ദേഹമാണ്.
വായനാവാരം വൈവിധ്യങ്ങളായ പ്രവർത്തനങ്ങളോടെ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി.19/6/19 ന് രാവിലെ അസംബ്ലിയിൽ സിദിൻ മാസ്റ്റർ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പണിക്കരെ കുറിച്ചും സംസാരിച്ചു.നാലാം ക്ലാസിലെ വിദ്യാർത്ഥിയായ ഇഷ എൻ .കെ ഇന്നത്തെ ചിന്താ വിഷയമായി വായനയുടെ പ്രാധാന്യത്തെ കുറിച്ചും പറഞ്ഞു. ശേഷം ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുട്ടികൾ ഏറ്റ് ചൊല്ലുകയുണ്ടായി.
പുസ്തക വീട്
വായനാ വാരത്തിന്റെ ഭാഗമായി ഒന്നു മുതൽ നാല് വരെയുള്ള എല്ലാ ക്ലാസിലും പുസ്തക വീടൊരുക്കി.ഇതിലേക്കുള്ള പുസ്തകങ്ങൾ ഓരോ ക്ലാസിലെയും കുട്ടികൾ തന്നെയാണ് കൊണ്ടുവന്നത്. ഓരോ ക്ലാസിലെയും ടീച്ചറും കുട്ടികളും ചേർന്നാണ് പുസ്തക വീടൊരുക്കിയത് എല്ലാ പുസ്തകവീടുകളുടെയും പ്രദർശനവും ഉണ്ടായിരുന്നു.മലയാള പത്രങ്ങളുടെ പ്രദർശനവും നടത്തി. ഓരോ ക്ലാസിലെയും കുട്ടികൾ പത്രങ്ങൾ കണ്ട് മനസ്സിലാക്കി.മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾ ശേഖരിച്ച സാഹിത്യകാരൻമാരുടെ ഫോട്ടോയും കുറിപ്പും ചേർത്ത് പതിപ്പ് തയ്യാറാക്കി.1 മുതൽ 4 വരെയുള്ള ക്ലാസുകളിൽ CPTA യിൽ അമ്മ വായന നടന്നു.

വായനാവാര സമാപ്തി ദിവസത്തിൽ എം.എസ് മോഹനൻ മാസ്റ്റർ വിദ്യാരംഗം പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.അദ്ദേഹം കുട്ടികളുടെ മുന്നിൽ ആടിയും പാടിയും പ്രായത്തെ മറന്ന് മാസ്റ്റർ ഞങ്ങൾക്ക് ഏറെ കൗതുകമായി രണ്ട് മണിക്കൂർ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും കളികളിലൂടെയും പാട്ടുകളിലൂടെയും പിടിച്ചിരുത്തി. ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ ഏലിയാമ്മ ടീച്ചർ സ്വാഗതവും മുഹമ്മദ് ഷരീഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കളരി
കോട്ടക്കൽ ജെ.സി ഐ യും നമ്മുടെ വിദ്യാലയവും സംയുക്തമായി സ്കൂൾ വിദ്യാർത്ഥികൾക്കായി 5 മലയാള മനോരമ പത്രം ഒരു വർഷത്തേക്ക് സ്കൂളിൽ ലഭ്യമാക്കും.പരിപാടിയുടെ ഉദ്ഘാടനം സ്ക്കൂൾ അസംബ്ലിയിൽ JCI കോട്ടക്കൽ പ്രസിഡണ്ട് രജീഷ് സ്കൂൾ ലീഡർക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.JCI ഭാരവാഹി ഷിജി നായർ, മനോരമ ലേഖകൻ ഊരാളി ജയപ്രകാശ്, വികസന സമിതി ചെയർമാൻ കബീർ പട്ടാമ്പി എന്നിവർ പങ്കെടുത്തു.

സർഗവേദി
കുട്ടികളുടെ സർഗവാസനയെ പ്രോത്സാഹിപ്പിക്കാൻ വിദ്യാലയത്തിൽ എല്ലാ ആഴ്ചയും SRG നടക്കുന്ന സമയത്ത് ഒരു മണിക്കൂർ ക്ലാസിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ സർഗവേദി നടക്കുന്നു. കുട്ടിയുടെ മുന്നോട്ട് വന്നുള്ള ഭയം ഇല്ലാതാക്കി നിർഭയമായി പ്രതികരിക്കുന്നതിന് പ്രാപ്തി നേടാൻ വേണ്ടിയാണ് ഇത് ക്ലാസിൽ നടത്തുന്നത്. ഒരാഴ്ചയിൽ നാലോ അഞ്ചോ കുട്ടികളെ കൊണ്ട് പാട്ട് പാടിപ്പിക്കുകയും കഥ പറയിപ്പിക്കുകയോ നൃത്തം ചെയ്യിപ്പിക്കുകയോ ചെയ്യുന്നു. അടുത്ത ആഴ്ചയിൽ അവസരം ലഭിക്കാത്തവർക്ക് അവസരം നൽകുന്നു.21/6/19 ന് സംഗീത ദിനത്തിലാണ് എല്ലാ ക്ലാസുകളിലും സർഗവേദിയുടെ ഉദ്ഘാടനം നടന്നത്.ആ എല്ലാ കുട്ടികളെ കൊണ്ടും ഓരോ പാട്ട് പാടിപിച്ചു.ഓരോ ക്ലാസിലേയും വിദ്യാരംഗം കൺവീനർമാരെ തെരഞ്ഞെടുക്കുകയും അവരിൽ നിന്ന് സ്കൂൾ കൺവീനറെ തെരെഞ്ഞെടുത്തു. നാലാം ക്ലാസിലെ അഭിരാമിനെയാണ് സ്കൂൾ വിദ്യാരംഗം കൺവീനറായി തെരെഞ്ഞെടുത്തത്.സ്കൂൾ കൺവീനർ ഓരോ ക്ലാസിലേയും സർഗവേദി ഉദ്ഘാടനം ചെയ്തു.മിമിക്രിയും പാട്ട് പാടിയും കുട്ടികളെ രസിപ്പിച്ച് അഭിരാം താരമായി.

ബഷീർ ദിനം

വിശ്വസാഹിത്യകാരനും ബേപ്പൂർ എന്ന അപരനാമത്തിൽ അറിയപ്പെടുകയും ചെയ്യുന്ന മലയാള സാഹിത്യ ലോകത്ത് സമാനതകളില്ലാതെ ജീവിത യാഥാർഥ്യങ്ങളെ ചെറുകഥകളും നോവലുകളുമാക്കി ഇതിഹ സം രചിച്ച ബഷീറിന്റെ ചരമ ദിനമായ ജൂലൈ 5 വിവിധ പരിപാടികളുമായി സ്കൂളിൽ നടന്നു. ക്ലാസ് തലത്തിൽ ബഷീറിനെ പരിചയപ്പെടുത്തി. ബഷീറിന്റെ ഓരോ പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. LKG ,UKG ക്ലാസിലെ കുട്ടികൾ "പാത്തുമ്മയുടെ ആട് " എന്ന നോവലിലെ കഥാപാത്രങ്ങളായ പാത്തുമ്മയുടെയും ബഷീറിന്റെയും വേഷമണിഞ്ഞ കുട്ടികൾ ഓരോ ക്ലാസും സന്ദർശിച്ചു.വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഹെഡ്മാസ്റ്റർ സിദിൻ മാസ്റ്റർ അസംബ്ലിയിൽ സംസാരിച്ചു.
നാലാം ക്ലാസിലെ കുട്ടികൾ പാത്തുമ്മയുടെ ആട് നാടകമായി അവതരിപ്പിച്ചു .ഇഷ, സന, മാജിത, ഷാൻ, സൻഹ, അൻഫിസ് എന്നിവർ കഥാപാത്രങ്ങളായി.
മഞ്ചാടി - 19 ഗണിത ശിൽപശാല

ഗണിതപഠനം ലളിതവും രസകരവും മധുകരവുമാക്കുന്നതിനായി കുട്ടികൾക്ക് ഗണിത പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിനായി ഞങ്ങളുടെ സ്കൂളിലെ അമ്മമാർ ഒത്തുകൂടി. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഗണിതത്തെ അടുത്തറിയാനുള്ള മഞ്ചാടി 19 ഗണിത ശിൽപ ശാല ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ 1/8/19 വ്യാഴം രാവിലെ 10 മണിക്ക് വാർഡ് കൗൺസിലർ ടി പി സുബൈർ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ സിദിൻ മാസ്റ്റർ സ്വാഗതം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ചു. സ്കൂൾ അധ്യാപിക അനുഷ ടീച്ചർ നന്ദിയും പറഞ്ഞു.
ഒതുക്കുങ്ങൽ ഹൈസ്കൂളിലെ ഫിറോസ് മാസ്റ്ററാണ് മഞ്ചാടി 19 എന്ന ഗണിത ശിൽപശാലയ്ക്ക് നേതൃത്വം നൽകിയത്. ഇരുപത്തിയഞ്ചോളം രക്ഷിതാക്കൾ കർമനിരതരായി. ഗണിത കബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഏകദിന ഗണിത ശിൽപശാലയിൽ ഗണിത പസിലുകൾ, അബാക്കസ്, സംഖ്യാ കാർഡുകൾ, പാമ്പും കോണിയും മാജിക് ബോക്സ്, എന്നിവയുൾപ്പെടെ വിവിധ ഗ ണിതോപകരണങ്ങൾ നിർമ്മിച്ചു.ഇതിന്റെ തുടർ പ്രവർത്തനം ഓരോ കാസിലെയും CPTA യിൽ ചെയ്യുകയും ചെയ്തു.

ചാന്ദ്രദിനം
ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമയ്ക്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു.ഇത് മനുഷ്യന്റെ ഒരു ചെറിയ കാൽവെയ്പ്പ് മാനവരാശിക്ക് വലിയ കുതിച്ച് ചാട്ടവും' എന്ന ആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി വിശേഷിക്കപ്പെടുന്നു.
21/7/19 ന് അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സി ദിൻ മാസ്റ്റർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ഇപ്പോൾ ഇന്ത്യ നടത്തുന്ന ചന്ദ്രയാൻ യാത്രയെ കുറിച്ചും സംസാരിച്ചു. അസംബ്ലിയിൽ നീലാംസ്ട്രോങ്, കൽപ്പനചൗള, രാകേഷ് ശർമ്മ , യൂറി ഗഗാറിൻ എന്നിവരുടെ വേഷമണിഞ്ഞെത്തിയ കുട്ടികൾ ഏവർക്കും കൗതുകമായി. ഓരോ ക്ലാസ്സിലും ചാന്ദ്രദിന പതിപ്പ് തയ്യാറാക്കുകയും ചെയ്തു

ഹിരോഷിമ നാഗസാക്കിദിനം
1945 ഓഗസ്റ്റ് 6 ഹിരോഷിമയിൽ ബോംബ് പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനിൽ വിതയ്ക്കപ്പെട്ട നാശത്തിന്റെ വിത്തുകൾ ഇന്നും അവിടെ പൊട്ടി മുളച്ച് കൊണ്ടിരിക്കുന്നു. അന്നൊരു തിങ്കളാഴ്ചയായിരുന്നു. വടക്കൻ പസഫിക് ദ്വീപിൽ നിന്നും 12 സൈനികരുമായി എനോളഗെ എന്നൊരു B29 വിമാനം പറന്നുയർന്നു.1500 മയിലുകൾക്കപ്പുറമുള്ള ജപ്പാനായിരുന്നു അതിന്റെ ലക്ഷ്യം ലിറ്റിൽ ബോയ് എന്ന് പേരിട്ട അണു ബോംബ് കൊണ്ട് ലക്ഷ്യത്തിലേക്ക് പറന്നു. ഒരു നിമിഷം കൊണ്ട് സംഭവിച്ചത് സ്വപ്നങ്ങളെല്ലാം തകർന്നടിയുന്ന ഹൃദയഭേതകമായ നിലവിളി മനുഷ്യന്റെയും മൃഗങ്ങളുടെയും കത്തിക്കരിഞ്ഞ അസ്ഥികൂടങ്ങൾ ,തുടർന്ന് മരിച്ച ആയിരക്കണക്കിന് ആളുകൾ രണ്ടാം ലോക മഹായുദ്ധം ലോകത്തിന് സമ്മാനിച്ചത്.
ഹിരോഷിമ നാഗസാക്കി ദിനങ്ങളുടെ ഭാഗമായി സ്കൂൾ അസംബ്ലിയിൽ ഒന്നാം ക്ലാസിലെ ഇൻഷ പ്രഭാഷണം നടത്തി. യുദ്ധമെന്താണെന്നും അതുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികൾക്ക് പറഞ്ഞ് മനസ്സിലാക്കി ഏലിയാമ്മ ടീച്ചർ സംസാരിച്ചു. ജപ്പാനിലെ സഡാക്കോ സസാക്കിയുടെ ജീവിത കഥ പറഞ്ഞ് സഡാക്കോയെ ഉണ്ടാക്കുന്ന വിധം ക്ലാസ് ടീച്ചേഴ്‌സ് പരിചയപ്പെടുത്തി. കുട്ടികൾ അതുണ്ടാക്കുകയും ചെയ്തു. ഇനിയൊരു യുദ്ധം വേണ്ട എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സ്കൂൾ മൈതാനത്ത് നോ വാർ എന്ന് എഴുതി കുട്ടികളെ അണിനിരത്തി ആൻഫ്രാങ്കിന്റെ കഥ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. അവൾക്ക് ഒരു കത്ത് തയ്യാറാക്കി വരാൻ മൂന്ന്, നാല് ക്ലാസിലെ കുട്ടികൾക്ക് കൊടുത്തു. അവർ തയ്യാറാക്കിയ കത്ത് പോർട്ട് ഫോളിയോയിൽ വെക്കുകയും ചെയ്തു
നാലാം ഉത്സവം - കിളിക്കുളം
വരാനിരിക്കുന്ന വേനലിനെ അതിജീവിക്കാൻ മനുഷ്യൻ മാർഗങ്ങൾ തേടുമ്പോൾ ഒരു തുള്ളി ദാഹജലത്തിനായി നെട്ടോട്ടം പറക്കുന്ന നാട്ടു കിളികൾക്ക് ഒരു കുടം ജലം കരുതുകയാണിവിടെ..
നാലാം ഉത്സവത്തിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊടിയ വേനലിനെ അതിജീവിക്കാൻ കിളികൾക്ക് കുടിക്കാനും കുളിക്കാനും ഒരു കുടം വെള്ളം നൽകി അവയെ സംരക്ഷിക്കുന്നതിനുള്ള കിളിക്കുളം സ്കൂൾ അങ്കണത്തിൽ ഒരുക്കി.
സ്കൂളിൽ വീട്ടിൽ കറിവേപ്പില്ലാത്ത സുഹൃത്തിന് ഉള്ളവരുടെ വീട്ടിൽ നിന്ന് ഒരു തൈ കൊടുത്തു.
സ്കൂൾ പാർലമെന്റ്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതികൾ മനസ്സിലാക്കുന്നതിന് വേണ്ടി ഈ വർഷത്തെ സ്കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 16 ന് ഒരു തെരെഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടത്തി. മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഒഫീസർ ആയി പ്രവർത്തിച്ചത് ഷരീഫ് മാസ്റ്ററായിരുന്നു. സ്കൂൾ പാർലമെന്റ് ഇലക്ഷനിൽ മംഗൾയാൻ, ചന്ദ്രയാൻ എന്നിങ്ങനെ ഇരു മുന്നണികളിൽ നിന്നും സ്കൂൾ ലീഡർ, ഡപ്യൂട്ടി ലീഡർ, ആരോഗ്യ വകുപ്പ്, കൃഷി വകുപ്പ് , ആഭ്യാന്തര വകുപ്പ് എന്നീ സ്ഥാനങ്ങളിലേക്ക് പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചു. ഓരോ വിദ്യാർത്ഥിക്കും 5 വോട്ടുകൾ വീതം ഉണ്ടായിരുന്ന. രണ്ട് ഗ്രൂപ്പിൽ നിന്നും പത്ത് സ്ഥാനാർത്ഥികൾ മാറ്റുരച്ചപ്പോൾ ചന്ദ്രയാൻ ഗ്രൂപ്പിൽ നിന്നും ,ഫാത്തിമ സന, ഫാത്തിമ മാജിദ, ഹാദിയ, അനുഫ്, മുഹമ്മദ് ഷാൻ ,എന്നിവർ വിജയിക്കുകയും ചന്ദ്രയാൻ മുന്നണി ഭരണം പിടിച്ചെടുക്കുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ സ്കൂൾ ലീഡറും സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

ആറാം ഉത്സവം - കായിക ദിനം
ഇന്ത്യൻ ഹോക്കിയില്ല ഇതിഹാസമായിരുന്ന ധ്യാൻചന്ദിന്റെ ജന്മ ദിനമായ ആഗസ്റ്റ് 29 ദേശീയ കായിക ദിനമായി ആചരിച്ചു വരുന്നു. അദ്ദേഹത്തെ ഹോക്കി യുടെ മാന്ത്രികനായിട്ടാണ് ലോകം കണ്ടിരുന്നത്. അദ്ദേഹത്തിന്റെ ഹോക്കി സ്റ്റിക്ക് മാന്ത്രിക വടിയാണോ എന്ന് സംശയിച്ച് പരിശോധിച്ച രാജ്യക്കാർ ഉണ്ടായിരുന്നു. 1956 ൽ പത്മഭൂഷൻ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു. കളികളിൽ ഇറങ്ങിയ സമയത്ത് മാന്ത്രിക വടിയാണെന്ന് വിചാരിച്ച് സ്റ്റിക്ക് മാറ്റിക്കൊടുത്തിട്ട് പോലും ഹോക്കിയിൽ അത് ഭുതം കാട്ടാൻ അദ്ദേഹത്തിന് സാധിച്ചത് കൊണ്ടാണ് ഹോക്കിയുടെ മാന്ത്രികനായി അദ്ധേഹം അറിയപ്പെട്ടത്.
ആറാം ഉത്സവത്തിന്റെ ഭാഗമായി ഹോക്കി മാന്ത്രികൻ ധ്യാൻചന്ദിനെ കുട്ടികൾക്ക് പരിയയപ്പെടുത്തി . ആറാം ഉത്സവത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുത്തു.കുട്ടികളിൽ കായിക ക്ഷമത ഉണ്ടാക്കുന്നതിനുള്ള കളികളും എയ്റോബിക്സ് പരിശീലനവും മാസ്ഡ്രില്ലും ആഴ്ചയിൽ രണ്ട് ദിവസം നടത്തി വരുന്നു.
ലോക നാട്ടറിവ്ദിനം
ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായിട്ടാണ് ആചരിക്കുന്നത്. ഗ്രാമീണ ജനതയുടെ അറിവാണ് നാട്ടറിവ് .പാരമ്പര്യമായി കിട്ടിയ അറിവാണത്. തലമുറകളിലൂടെ കൈമാറി വരുന്ന ഇത്തരം അറിവ് പ്രയോഗത്തിലൂടെ വികസിച്ച് കൊണ്ടിരിക്കും .പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന നാട്ടറിവ് അനുഭവങ്ങളിലൂടെയാണ് പഴമക്കാർ സ്വായത്തമാക്കിയത്. ഗ്രാമീണ ജനതയുടെ ജീവിത രീതി, വാങ്മയ രൂപങ്ങൾ തുടങ്ങി നമ്മുടെ സാംസ്ക്കാരിക സമ്പത്ത് മുഴുവൻ നാട്ടറിവിൽ പെടുന്നു.ഐതിഹത്യങ്ങളും ,നാടോടി കഥകളും ,ഭക്ഷണ രീതികളും, നാട്ടു ചികിത്സയും കൃഷിയറിവുകളുമെല്ലാം നാട്ടറിവാണ്. നമ്മുടെ ഈ അമൂല്യമായ സാംസ്കാരിക സമ്പത്തിനെ വരും തലമുറക്കായി കാത്തു സൂക്ഷിക്കേണ്ട ഉത്തരവാദിത്തവും കടമയും ഒരിക്കൽക്കൂടി ഓർമിപ്പിക്കുകയാണ് ലോക നാട്ടറിവ് ദിനം.
നാട്ടറിവ് ദിനത്തിന്റെ ഭാഗമായി നാലാം ക്ലാസിലെ കുട്ടികൾ പഴമയുടെ പൈത്യകം വിളിച്ചോതുന്ന വസ്തുക്കൾ ശേഖരിച്ചു. ഇപ്പോൾ ഉപയോഗിക്കുന്നതും പഴയ കാലത്ത് ഉപയോഗിക്കുന്നതുമായ വസ്തുക്കളുടെ പ്രതർശനം നടത്തി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും അത് കാണാൻ സാഹചര്യം ഒരുക്കി.പഴയ കാലത്തെ ആഭരണപ്പെട്ടി ,കിണ്ടി, ഉപ്പു കുറ്റി എന്നിവ ശ്രദ്ധേയമായി. അസംബ്ലിയിൽ ഫസീല ടീച്ചർ ലോക നാട്ടറിവിനെ കുറിച്ച് സംസാരിച്ചു
കുട്ടിയോടൊപ്പം ഞാനും
രുചിയറിയാം എഴുതാം

കുട്ടിയോടൊപ്പം ഞാനും പദ്ധതിക്ക് തുടക്കമായി. അമ്മ മാരെത്തും രുചിയറിയാൻ . സ്കൂളിൽ ഉച്ച ഭക്ഷണത്തിന്റെ രുചിയറിയാനും പാചകത്തൊഴിലാളിയായ ഹഫ്സത്തിനൊരു കൈതാങ്ങുമായിട്ടാണ് പദ്ധതി ആരംഭിച്ചത്. ഓരോ ദിവസവും ഓരോ രക്ഷിതാക്കൾ എത്തുകയും വിഭവങ്ങൾ ഒരുക്കുന്നതിന് സഹായിക്കുകയും ചെയ്തതിന് ശേഷം രുചിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ അമ്മമാർ രേഖപ്പെടുത്തുകയും ചെയ്യുന്നു . പരിപാടിയുടെ അഭൗചാരികമായ ഉദ്ഘാടനം 27/8/19 ന് വാർഡ് കൗൺ സിലർ സുബൈർ ടി.പി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അനീഷ് ബാബു അധ്യക്ഷം വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിദിൻ ടി.സി സ്വാഗതവും സുമയ്യാബി നന്ദിയും രേഖപ്പെടുത്തി. കബീർ പട്ടാമ്പി, ഗീത.സി, സാജിത തുടങ്ങിയവർ സംസാരിച്ചു.

ക്രിയേറ്റിവിറ്റി പരീക്ഷ
ഉന്നത പഠന നിലവാരം പുലർത്തുന്ന കുട്ടികളെ കണ്ടെത്തുന്നതിനും എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ തെരെഞ്ഞെടുക്കുന്നതിനും വേണ്ടി നടത്തിയതാണ് ക്രിയേറ്റിവിറ്റി പരീക്ഷ. മികച്ച ചോദ്യങ്ങൾ തെരെ ഞ്ഞെടുത്ത് കൊണ്ട് ടീച്ചേഴ്സ് തയ്യാറാക്കിയ ചോദ്യപേപ്പറാണ് പരീക്ഷയ്ക്ക് നൽകിയത്. മൂന്ന് നാല് കുട്ടികളാണ് പരീക്ഷ എഴുതിയത്.എൻട്രൻസ് പരീക്ഷയ്ക്ക് തുല്യമായ പരീക്ഷയാണ് സ്കൂൾ ഹാളിൽ അരങ്ങേറിയത്. ഓരോ കുട്ടിക്കും റജിസ്റ്റർ നമ്പറും പരീക്ഷാ കോഡും ഉണ്ടായിരുന്നു. OMR ചോദ്യവും ഉത്തരക്കടലാസിൽ ബബിൾ ചെയ്യുന്ന രീതിയുമായിരുന്നു. ഓൺ ലൈനിൽ ഒരു നിശ്ചിത സമയം നൽകി റിസൾട്ട പ്രഖ്യാപിക്കുകയും ഓൺലൈൻ ആയി റിസൾട്ട് കുട്ടികൾ അറിയുകയും ചെയ്തു.

ഓണാഘോഷം ( ഓണത്തുമ്പി )
ഓണം കേരളീയരുടെ ഗതകാല സ്മരണ വെളിപ്പെടു ത്തുൽസവം. മാലോക്കരെല്ലാം ഒന്നുപോലെ ജീവിച്ചിരുന്ന ഭൂതകാല ത്തിന്റെ ഓർമ്മപ്പെടുത്തൽ. സമൃദ്ധിയുടെയും ഐശ്വര്യ ത്തിന്റെ യും ഒരു പുതു വർഷത്തിലേക്കുള്ള പ്രതീക്ഷകൾ. മലയാളികൾ ഒരുങ്ങുകയാണ് ഒരു മനസ്സായി ഒരുമയോടെ ഓണത്തെ വരവേൽക്കാൻ പ്രണയം ഏൽപ്പിച്ച മുറിവ് ഒരു വേദനയായി തുടരുമ്പോഴും പ്രളയബാധിതരെ ഒറ്റക്കെട്ടായി ഉയർത്തി എഴുന്നേൽപ്പിച്ച മലയാളക്കരയ്ക്ക് ഓണാഘോഷവും മാതൃകയാണ്. ഓണം കേരളത്തിന്റെ ദേശീയോത്സവം ആണെങ്കിലും രാജ്യത്തിന്റെ അതിർവരമ്പുകളും കടന്ന് മലയാളി എവിടെയുണ്ടോ അവിടങ്ങളിലെല്ലാം ഓണം മത ജാതി ഭേദമന്യേ ആഘോഷിക്കുന്നു. നമ്മുടെ വിദ്യാലയത്തിലും ഓണാഘോഷം വിവിധ പരിപാടികളോടെ നടത്തി.

ഓണാഘോഷത്തിന് ഭാഗമായി 2/9/19 നമ്മുടെ വിദ്യാലയത്തെ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. അതിനു മുന്നോടിയായി നമ്മുടെ പ്രദേശത്തെ യു എഫ് എ ക്ലബ്ബംഗങ്ങൾ മുപ്പതോളം പേർ ചേർന്ന് തലേദിവസത്തെ കോരിച്ചൊരിയുന്ന മഴയത്തും വിദ്യാലയത്തെ മനോഹരമാക്കാൻ പരിസരം വൃത്തിയാക്കിയതിൽ നമുക്ക് അഭിമാനിക്കാം ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡണ്ട് അനീഷ് ബാബുവും അവരോടൊപ്പം ചേർന്നു .
പൂക്കളമത്സരം
നമ്മുടെ വിദ്യാലയവും 2/9/ 19ന് രാവിലെ തന്നെ ഓൺ ആഘോഷത്തിനായി ഒരുങ്ങി. പൂക്കള മത്സരത്തോടെ പരിപാടി ആരംഭിച്ചു. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ ക്ലാസും പൂക്കള മത്സരത്തിന് ഒരുങ്ങി. ഓരോ ക്ലാസിലെയും കുട്ടികളും രക്ഷിതാക്കളും ടീച്ചറും ചേർന്നാണ് പൂക്കളം ഒരുക്കിയത്.

സെപ്ത ബാബു ഇർഷാദ് എന്നിവരുടെ വിധിനിർണയത്തിന് ഒടുവിൽ എൽ.കെ.ജി ഷീജ ടീച്ചറുടെ ക്ലാസ് ഒന്നാം, 2 A മുംതാസ് ടീച്ചറുടെ ക്ലാസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിധികർത്താക്കൾ വളരെ പ്രയാസപ്പെട്ടു വിധിനിർണയം നടത്താൻ എന്ന് അഭിപ്രായപ്പെട്ടു. കാരണം ഓരോ ക്ലാസിലെയും ഒന്നിനൊന്നു മെച്ചമായിരുന്നു. കളർ കോമ്പിനേഷൻ, ഷേപ്പ്,അട്ട്രാക്ഷൻ , ഫ്ലവർ യൂസ്ഡ് എന്നീ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് വിധി നിർണയിച്ചത്.

മലയാളി മങ്ക
10. 45 ഓടെ പൂക്കള മത്സരം കഴിഞ്ഞപ്പോൾ കേരളീയ വേഷത്തിലെത്തിയ അമ്മമാർ അണിനിരന്നു. ശ്രീധരൻ മാഷിന്റെയും ബാബുവിന്റെയും വിധി നിർണ്ണയത്തിൽ 13 അമ്മമാരെ പിന്തള്ളി നാലാം ക്ലാസിലെ അർജുൽ രാമിന്റെ അമ്മ ഒന്നാമതെത്തി. രണ്ടാം സമ്മാനം രണ്ടു പേരായിരുന്നു.
മൈലാഞ്ചി മൊഞ്ച്
ഓണത്തിനിടയിൽ വേറിട്ട മത്സരമായി മൈലാഞ്ചി മൊഞ്ച് മത്സരം നടത്തിയപ്പോൾ മൂന്നാം ക്ലാസിലെ ഷഹ്മയും രക്ഷിതാവും ഒന്നാം സ്ഥാനം നേടി. നാലാം ക്ലാസിലെ ഇഷയും രക്ഷിതാവും രണ്ടാം സ്ഥാനത്തിന് അർഹയായി.
ഹരിത വിദ്യാലയ പ്രഖ്യാപനം
ഓണാഘോഷത്തിന് ഭാഗമായി നമ്മുടെ സ്കൂൾ ഹരിതവിദ്യാലയം ആയി പ്രഖ്യാപിച്ചു. ഇതിനായി രക്ഷിതാക്കൾ സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. രക്ഷിതാക്കൾക്ക് ഹരിത വിദ്യാലയം എന്ന വിഷയത്തിൽ ശ്രീധരൻ മാസ്റ്റർ നല്ലൊരു ക്ലാസ് നൽകി.

ശ്രീ ഇബ്രാഹിം വില്ലൂരിന് സ്നേഹാദരം

ഓണത്തുമ്പി വേദിയിൽ പ്രളയത്തിൽ പെട്ട് വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ജനങ്ങൾക്ക് രണ്ട് ഏക്കർ സ്ഥലം നൽകി സഹായിച്ച ഇബ്രാഹിം വില്ലൂരിനെ ആദരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ സാജിത് മങ്ങാട്ടിൽ ചടങ്ങ് ഉദ്ഘാടനവും ആദരവും നിർവഹിച്ചു. വാർഡ് കൗൺസിലർ ടി പി സുബൈർ അധ്യക്ഷം വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് അനീഷ് ബാബു,മാനേജർ മുഹമ്മദ് അഷ്റഫ് മാസ്റ്റർ, വാർഡ് മെമ്പർ ആയിഷാബി, കബീർ പട്ടാമ്പി, പി ടി എം വില്ലൂർ, മുഹമ്മദാലി കോഴിക്കോടൻ, ഹാരിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2020 -21 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
ആമുഖം
മനുഷ്യരാശിയെ വീടിന്റെ അകത്തളത്തിലേക്ക് തള്ളിയിട്ട കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കുതിന് വ്യത്യസ്ഥ പരിപാടികൾ അവതരിപ്പിക്കാൻ സ്‌കൂൾ ശ്രമിച്ചിട്ടുണ്ട്.
സ്‌കൂളിലെ യൂട്യൂബ് ചാനലായ റിഥം വിഷനിൽ കേരളത്തിലെ അറിയപ്പെടു സാഹിത്യ-സിനിമാ-അക്കാദമിക മേഖലകളിലെ പ്രശസ്തർ വേറിട്ട പരിപാടികൾ അവതരിപ്പിച്ചത് എടുത്ത് പറയേണ്ടതാണ്.
ഓലൈനിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു, വിവിധ റിയാലിറ്റി ഷോകൾ നടത്തിയും ബോധവൽക്കരണ ക്ലാസുകളും, ക്ലാസ് റൂമുകൾ സർഗ്ഗാത്മകമാക്കാനായി പാട്ടുകളും, കഥകളും, ശാസ്ത്ര ബോധമുള്ള തലമുറയെ വളർത്താനായുള്ള പ്രവർത്തനങ്ങളും ആണ് നടന്നത്
വേനൽമഴ
'കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം'
ലോകം ഒരു കുടക്കീഴിൽ തുറന്നിട്ട അവസ്ഥയിൽ നിന്നും നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റാത്ത സൂക്ഷമ ജീവി മനുഷ്യരാശിയോട് യുദ്ധം പ്രഖ്യാപിച്ചപ്പോൾ തുറന്നിട്ട ലോകത്തുനിന്നും അവനവന്റെ വീടുകളിലേക്ക് ഒതുങ്ങി കൂടേണ്ട അവസ്ഥയാണ് കോവിഡ് മഹാമാരി ഉണ്ടാക്കി വെച്ചത്
കോവിഡ് കാലം മാനവരാശിയെ ഒടങ്കം ബാധിച്ചപ്പോൾ വിദ്യാർഥി സമൂഹവും മാനസികമായും ശാരീരികമായും ഏറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നിട്ടുണ്ട് ഈ ഒരവസ്ഥയെ തരണം ചെയ്യാൻ വേണ്ടി ഞങ്ങളുടെ വിദ്യാലയം വേറിട്ട നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുണ്ട്
മാർച്ച് 10 ന് സ്‌കൂൾ അടച്ചതിനെ തുടർന്ന് തീരാത്ത പാഠഭാഗങ്ങൾ ഓലൈൻ വഴി നൽകിയാണ് തുടക്കം കുറിച്ചത് തുടർന്ന് കോവിഡിന്റെ ആശങ്ക വർധിച്ച് വന്നതിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും മാനസിക ഉല്ലാസത്തിനായി കോവിഡിനെ നേരിടാം ജാഗ്രതയോടെ അവധിക്കാലം ആസ്വദിക്കാം എന്ന പേരിൽ നടത്തിയ പരിപാടികൾ പൊതുജന ശ്രദ്ധ ആകർഷിക്കു രീതിയിലുള്ളതായിരുന്നു.
ഓൺലൈൻ സി പി ടി എ

പെട്ടന്നുണ്ടായ സ്കൂൾ പൂട്ടലിൽ ഇനിയെന്ത് എന്ന ചോദ്യവുമായി ഞങ്ങൾ പകച്ച് നിന്നില്ല. ഓൺലൈനിൽ പി.ടി.എ യോഗം വിളിച്ചു ചേർത്തി കാര്യങ്ങൾ അവതരിപ്പിച്ചു .ഒരു പക്ഷേ കേരളത്തിൽ ആദ്യമായി രക്ഷിതാക്കളുടെ യോഗം ഓൺലൈൻ വഴി വിളിച്ച് ചേർത്ത വിദ്യാലയവും ഞങ്ങളുടെത് ആയിരികും. ഏപ്രിൽ 24, 25 തിയതികളിലായി എൽ.കെ ജി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാക്ലാസുകളുടേയും ക്ലാസ് പി ടി എ യോഗം ഓൺലൈനായി നടു പരിപാടി മലപ്പുറം ബി പി ഒ ടോമി മാത്യു സർ ഉദ്ഘാടനം ചെയ്തു ക്ലാസ് ലീഡർ മാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ് മാസ്റ്റർ സിദിൻ സർ അധ്യക്ഷം വഹിച്ചു വേനൽ മഴ 20 എ പരിപാടിയെ കുറിച്ച് ക്ലാസ് ടീച്ചേഴ്‌സ് വിശദീകരിച്ചു .ക്ലാസ് പിടിഎ പ്രസിഡണ്ടുമാർ നന്ദി പറഞ്ഞു
വേനൽ മഴ ഉദ്ഘാടനം
വേനൽ മഴ 20 ന്റെ ഔപചാരിക ഉദ്ഘാടനം 26/ 4/ 2020 ന് മുനിസിപ്പിൽ ചെയർമാൻ ശ്രീ കെ.കെ നാസർ ഓൺലൈനായി നിർവഹിച്ചു. പരിപാടിക്ക് കവി മുരുകൻ കാട്ടാകട പ്രശസ്ത എഴുത്തുകാരൻ ശ്രീ ആലങ്കോട് ലീലാകൃഷ്ണൻ , എഴുത്തുകാരനും സിനിമാ അഭിനേതാവുമായ ശ്രീ മധുപാൽ, പ്രൊഫ.കെ പാപ്പൂട്ടി ,സിനിമാ നടൻ ശ്രീ വിനോദ് കോവൂർ തുടങ്ങിയവർ ഓൺലൈനായി ആശംസകളർപ്പിച്ചു
കുട്ടികളെ അടുത്തറിയാം ആരോഗ്യ ക്ലാസ്
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക അവസ്ഥ മനസിലാക്കാനും അവരുടെ കൂടെ ചേർന്ന് നിൽക്കാനും ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കുട്ടികളെ അടുത്തറിയാം എന്ന വിഷയത്തിൽ 30/4/2020 ന് രാത്രി 8 മണിക്ക് ഓൺലൈനായി പി.എൻ രജനി (റേഡിയോ ഗ്രാഫർ ജില്ലാ ഹോസ്പിറ്റൽ തിരൂർ ) ക്ലാസെടുത്തു ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നുവെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.

വാക്സിനേഷനും കുട്ടികളും
കോവിഡ് കാലത്തും അല്ലാത്ത ഘട്ടത്തിലും കുട്ടികളുടെ പ്രതിരോധ വാക്സിനുകൾ[1] നിർബന്ധമായും എടുക്കേണ്ടതുണ്ട്. എന്നാൽ ഇപ്പോഴും പല രക്ഷിതാക്കളും അതിന് തയ്യാറാവാത്ത പ്രശ്നമുണ്ട്. അത് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വാക്‌സിനേഷനും കുട്ടികളും എന്ന പേരിൽ എഫ് ബി ലൈവ് ക്ലാസ് നടത്തി. 1/5/20 ന് രാത്രി 8 മണിക്ക് ഡോ. സിൽന സോമൻ (മെഡിക്കൽ കോളജ് കോഴിക്കോട്) ക്ലാസെടുത്തു വളരെ നല്ല അവതരണമായിരുന്നു.

ലോക്ഡൗൺ കാലത്തെ ആരോഗ്യം
Po

കോവിഡ് കാലത്ത് നമ്മുടെ ഭക്ഷണ രീതിയും ആരോഗ്യ രീതിയിലും എല്ലാം വലിയ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വീട്ടിനകത്ത് തന്നെ ഇരിക്കേണ്ടി വരുന്നത് കൊണ്ട് ഉണ്ടാക്കുന്ന മാനസിക പ്രശ്നങ്ങൾ വേറെയും. ഇവബോധ്യപ്പെടുത്തുന്നതിനു വേണ്ടി 2/5 /20 ന് രാത്രി 8 മണിക്ക് ഫെയ്സ് ബുക്കിൽ ലൈലൈവായി രക്ഷിതാക്കൾക്കായുള്ള ക്ലാസ് ലോക്ക് ൺ ൗ കാലത്തെ ആരോഗ്യം എന്ന വിഷയത്തിൽ ഡോ.കെ.എം മനോജ് (പി.എച്ച് സി പെരുവയൽ കോഴിക്കോട്, )ക്ലാസെടുത്
തു
ജൈവ കൃഷി

വിഷ രഹിതമായ ഭക്ഷണവും പോഷക ആഹാരവും കുട്ടികളുടെ അവകാശമാണ്. അത് ഒരുക്കാൻ നമ്മുടെ സ്കൂൾ എന്നും ശ്രദ്ധിക്കാറുണ്ട് . കുട്ടികൾക്ക് ലോക്ഡൗൺ കഴിഞ്ഞ് ക്ലാസ് തുടങ്ങുമ്പോൾ വിഷരഹിത ഭക്ഷണം കഴിക്കുതിനായി പി ടി എ യുടെ നേതൃത്വത്തിൽ സ്‌കൂൾ കോമ്പൗണ്ടിൽ ജൈവ കൃഷി ഒരുക്കി.മത്തൻ, വെണ്ട, പാവൽ, പടവലം വാഴ, കപ്പ, ചേന , മഞ്ഞൾ തുടങ്ങിയവ കൃഷി ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ശ്രീ അനീഷ് ബാബു നിർവ്വഹിച്ചു.
മുഴുവൻ വിദ്യാർഥികൾക്കും പഠനോപകരണ കിറ്റ്
ഈ വർഷം ലോക് ഡൗൺ കാലമായതോടെ പലരുടേയും വീടുകളിൽ ജീവിത പ്രയാസം നേരിടുത് മനസിലാക്കി ഈ വർഷത്തേക്കാവശ്യമായ പഠനോപകരണ കിറ്റ് പി ടി എ യുടെ നേതൃത്വത്തിൽ വിതരണം ചെയ്തു

ആയിരം വൃക്ഷത്തൈ ഉത്പാദനം
കോവിഡ് കാലത്ത് കുട്ടികൾ വീട്ടിൽ ചടഞ്ഞുകൂടിയിരിക്കുമ്പോൾ അവരുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയും പരിസ്ഥിതി ബോധം വളർത്തിയെടുക്കാനുമായി ഹരിത കേരള മിഷനുമായി സഹകരിച്ച് വിദ്യാർഥികൾക്കായി വൃക്ഷത്തൈ മത്സരം നടത്തി. വിദ്യാലയത്തിലെ ഓരോ ക്ലാസിൽ നിന്നും 5 കുട്ടികൾ വീതം ആകെ 50 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ എൽ കെ ജി യിലെ ജ്യൂതി മെഹറിൻ ഒന്നാം സ്ഥാനവും ഒന്ന് എ യിലെ ഫാത്തിമ റിയ പി രണ്ടാം സ്ഥാനവും നേടി തൈകൾ ഹരിതമിഷന്റെ ഒരു കോടി വൃക്ഷതൈ പദ്ധതിയിലേക്ക്‌കൈമാറി. തുടർന്ന് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മൂന്ന് തൈകൾ വിതരണം ചെയ്തു
-
വിദ്യാർത്ഥികൾ തയ്യാറാക്കിയ ആയിരം വൃക്ഷ തൈകൾ സ്കൂൾ അധികൃതർക്ക് കൈമാറുന്നു
-
വിദ്യാർത്ഥികൾ ഒരുക്കിയ ആയിരം വൃക്ഷ തൈകൾ വിതരണോദ്ഘാടനം വാർഡ് കൗൺസിലർ ടി.പി സുബൈർ നിർവ്വഹിക്കുന്നു
-
വിദ്യാർത്ഥികൾ നട്ടു വളർത്തിയ സസ്യങ്ങളിൽ ചിലത്
എസ്.ആർ.ജി വാർഷികം
സ്കൂളിലെ ഏത് പ്രവർത്തനങ്ങളുടെയും വിജയത്തിന് പിന്നിൽ ഒറ്റകെട്ടായുള്ള ഇടപെടലുകൾ ആണ് . ഇങ്ങനെ കൃത്യമായി പരിപാടികൾ ആസൂത്രണം ചെയ്യാൻ ഞങ്ങളെ സഹായിക്കുന്നത് എല്ലാ വർഷവും സ്കൂളിൽ നടക്കുന്ന എസ്.ആർ.ജി വാർഷിക സമ്മേളനവും ആഴ്ചകളിൽ കൃത്യമായി നടക്കുന്ന എസ്.ആർ.ജി യോഗങ്ങളുമാണ് .

വാർഷിക യോഗത്തിൽ കഴിഞ്ഞ അക്കാദമിക വർഷം നടന്ന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വിശദമായി എസ്.ആർ.ജി കൺവീനർ എഴുതി അവതരിപ്പിക്കുകയും തുടർന്ന് അതിൻ്റെ മുകളിൽ നടക്കുന്ന ക്രിയാത്മക ചർച്ചകളും സ്കൂളിന് കൂടുതൽ കരുത്ത് പകരുന്നു.യോഗത്തിൽ പുതിയ എസ്.ആർ.ജി കൺവീനറെ തെരെഞ്ഞെടുക്കുകയും സഹായത്തിന് ഒരു ജോയിൻ്റ് കൺവീനറെയും തെരെഞ്ഞെടുക്കുകയും ചെയ്യുന്നു. സ്കൂളിലെ മറ്റ് ചുമതലകൾ എല്ലാം യോഗത്തിൽ നൽകിയ ശേഷം അധ്യാപകർ മൂന്ന് ഗ്രൂപ്പുകളായി തിരിഞ്ഞ് വാർഷിക കലണ്ടറിൻ്റെ കരട് രൂപം തയ്യാറാക്കുകയും തിരിച്ച് വന്ന് ഗ്രൂപ്പ് അവതരണം നടത്തി കോഡികരിച്ച് വാർഷിക കലണ്ടർ രൂപപ്പെടുത്തുകയും ചെയ്യുന്നു.
ഓൺലൈനിൽ പ്രവേശനോത്സവം
മാർച്ച് പത്തിന് സ്കൂൾ അടച്ച് കോവിഡ് കാലമായത് കൊണ്ട് കുട്ടികൾക്ക് നേരിട്ട് സ്കൂളിൽ എത്താൻ പറ്റാത്ത അവസ്ഥ സ്‌കൂൾ ഇന്ന് തുറക്കും നാളെ തുറക്കും എന്ന പ്രതീക്ഷയോടെ ഏറെ കാത്തിരുന്നു വിദ്യാർത്ഥികൾ. ജൂണിലും സ്‌കൂൾ തുറക്കില്ല എന്ന് മനസിലാക്കിയതോടു കൂടി പുത്തൻ പ്രതീക്ഷകളും, നിറമാർന്ന സ്വപ്നങ്ങളുമായി സ്‌കൂളിലേക്ക് കടന്നു വരാൻ കാത്തിരിക്കു കുരുന്നുകളെ ഓലൈൻ വഴി സ്വീകരിക്കാൻ പ്രവേശനോത്സവം ഓലൈനിൽ നടത്താൻ ഞങ്ങൾ തീരുമാനിച്ചു. കേരളത്തിൽ ആദ്യമായിട്ടായിരിക്കും ഒരു ഓൺലൈൻ പ്രവേശനോത്സവം നടക്കാൻ പോവുന്നത്. അതിൻ്റെ ആശങ്കയോടു കൂടിയാണ് ഞങ്ങൾ തീരുമാനം എടുത്തത്.എന്നാൽ ഞങ്ങളെ ഞെട്ടിക്കുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ നടന്നത്. രക്ഷിതാക്കൾ വീടുകൾ അലങ്കരിച്ചും വീട്ടിൽ പ്രവേശനോത്സവഘോഷയാത്ര ഒരുക്കിയും, വിദ്യാർത്ഥിക്ക് ബലൂണും, വർണ്ണ തൊപ്പിയും സമ്മാനിച്ചു ഞങ്ങൾക്ക് വേണ്ട പിന്തുണ തന്നു
കോട്ടക്കൽ നഗരസഭ ചെയർമാൻ ശ്രീ കെ കെ നാസർ ഓൺലൈൻ പ്രവേശനോത്സവം ഉദ്ഘടനം ചെയ്തു ഹെഡ്മാസ്റ്റർ ടി.സി സിദിൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് കൗസിലർമാരായ ടി.പി സുബൈർ, അബ്ദുറഹിം, എ ഇ ഒ മാരായ പ്രദീപ് കുമാർ സർ, ജലീൽ സർ, പി ടി എ പ്രസിഡന്റ് അനീഷ്ബാബു ,എം .എസ് മോഹനൻ മാസ്റ്റർ, ശ്രീമതി കൃഷ്ണ ടീച്ചർ എിവർ ആശംസകൾ അർപ്പിച്ചു .മോഹനൻ മാഷ് കുട്ടികൾ ക്ക് അക്ഷരപാട്ടുകളും കൃഷ്ണ ടീച്ചർ കുട്ടികൾക്ക് കൊച്ചു കഥകളും പറഞ്ഞു നൽകി.തുടർന്ന് വൈകീട്ടു വരെ കുട്ടികളുടെ കലാ പ്രകടനങ്ങൾ സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ നടന്നു
-
വീട്ടിൽ നടന്ന പ്രവേശനോത്സവ റാലി
-
കുട്ടികളുടെ വീട് അലങ്കരിച്ചപ്പോൾ
-
പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ ടി പി സുബൈർ
-
പ്രവേശനോസവത്തിന് ആശംസകൾ വാർഡ് കൗൺസിലർ - അബ്ദു റഹിം ( നാണി)
-
പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ പ്രദീപ് കുമാർ സാർ
-
പ്രവേശനോസവത്തിന് ആശംസകൾ - എ.ഇ.ഒ ജലീൽ സാർ
-
പ്രവേശനോസവത്തിന് ആശംസകൾ - കൃഷ്ണ ടീച്ചർ
-
പ്രവേശനോസവത്തിന് ആശംസകൾ - എം.എസ് മോഹനൻ മാഷ്
വായനാവാര പ്രവർത്തനങ്ങൾ
വായിച്ചാലും വളരും വായിച്ചില്ലെങ്കിലും വളരും വായിച്ചാൽ വിളയും വയിച്ചില്ലെങ്കിൽ വളയും എന്ന ആപ്തവാക്യം ഉൾക്കൊള്ളുന്നതിനായി വായനാ പ്രവർത്തനങ്ങൾ ഒരാഴ്ച വാട്‌സാപ്ഗ്രൂപ്പിലൂടെ നടത്തുകയുണ്ടായി പരിപാടി പ്രശസ്ത കവി ശ്രീ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു
കോവിഡ് കാലത്തെ സ്‌കൂൾ അസംബ്ലി
കോവിഡ് മൂലം വിദ്യാലയം തുറക്കാൻ വൈകുന്നതുമൂലം കുട്ടികൾക്ക് പഠന പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട് എന്നു മനസിലാക്കുകയും കൂട്ടുകാരെ കാണാതിരിക്കുന്ന സാഹചര്യത്തിൽ സ്‌കൂൾ മെയിൽ ഗ്രൂപ്പിലൂടെ നാലാം ക്ലാസ് എ ഡിവിഷനിലെ കുട്ടികളുടെ നേതൃത്വത്തിൽ വായാനാ ദിനമായ ജൂൺ 19 ന് അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ സിദിൻ സർ സന്ദേശം നൽകി സ്‌കൂളിൽ വച്ച് നടക്കുതു പോലെ ഈശ്വര പ്രാർഥന, പ്രതിജ്ഞ വായനാ ദിനപ്രതിജ്ഞ , വായനാ ദിന ക്വിസ്, പ്രസംഗം, ഗാനങ്ങൾ എന്നിവ നടത്തി. ഏലിയാമ്മ ടീച്ചർ പി എൻ പണിക്കർ അനുസ്മരണവും പുസ്തക പരിചയവും നടത്തി അനുഷ ടീച്ചർ ഒരു കുടയും കുഞ്ഞു പെങ്ങളും എന്ന പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരിപ്പിച്ചു.
അക്ഷരദീപം ഗൃഹ ലൈബ്രറി
കുട്ടികളുടെ വായന മികച്ചതാവാൻ എല്ലാ കുട്ടികളും അവരവരുടെ വീടുകളിൽ വായനാപുസ്തകങ്ങൾ ശേഖരിച്ച് അക്ഷരദീപം ഗൃഹ ലൈബ്രറി എന്ന പേരിൽ ഷെൽഫിൽ ലൈബ്രറി ഒരുക്കി.
അടിക്കുറിപ്പ് മത്സരം
ഓരോ ദിവസവും ഒരു ചിത്രം സ്‌കൂൾ ഗ്രൂപ്പിൽ നൽകി കുട്ടിയും അമ്മയും ചേർന്ന് അടിക്കുറിപ്പെഴുതി നിശ്ചിത സമയത്തി നുളളിൽ അയക്കുകയും ഇങ്ങനെ 5 ദിവസങ്ങൾ തുടർച്ചയായി നടത്തി . വിധികർത്താക്കൾ പുറമെനിന്നുള്ളവരായിരുന്നു. അടിക്കുറിപ്പുകൾ മികച്ചതായിരുന്നുവെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു
വായാനാ ദിന ഓലൈൻ ക്വിസ്
ഗൂഗിൾ മീറ്റിലൂടെ അമ്മയും കുട്ടിയും ചേർന്ന് വായനാദിന ക്വിസിൽ പങ്കെടുത്തു 15 പേർ പങ്കെടുത്ത പരിപാടിയിൽ നാല് എ യിലെ മുഹമ്മദ്ആഗിൽ കെ ഒന്നും മൂന്ന് ബി യിലെ മുഹമ്മദ് നിഹാൽ കെയും നാല് എ യിലെ ഫാത്തിമ ഹംദ യും രണ്ടാം സ്ഥാനത്തിനും അർഹരായി
മികച്ച വായനക്കാർ
വായനയെ പ്രോത്സാഹിപ്പിക്കാൻ നാലാം ക്ലാസിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തുന്നതിനായി മലയാളം ഇംഗ്ലീഷ് പത്രവായനാമത്സരം നടത്തുകയുണ്ടായി ക്ലാസിലെ എല്ലാ കുട്ടികളും പങ്കെടുത്ത പരിപാടി ആഴ്ചയിൽ ഒരു ദിവസം മികച്ച മലയാള പത്രവായനാക്കാർക്കും ഇംഗ്ലീഷ് പത്രവായനക്കാർക്കും കിരീടമണിയിച്ച് സ്‌കൂൾ ഗ്രൂപ്പിൽ ഫോട്ടോ പ്രസിദ്ധപ്പെടുത്തി ഇത് നല്ല വായനക്കാരാവാനുള്ള ആവേശമുണർത്തിയെന്ന് കണ്ടെത്തി.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ
വായനാവാരത്തിൽ ഓരോ ദിവസങ്ങളിലായി കുട്ടികൾക്ക് അയച്ചു കൊടുത്ത കഥ, കവിത എന്നിവ വായിച്ച് ആസ്വാദനക്കുറിപ്പ് വായിച്ചവതരിപ്പിക്കുന്ന വീഡിയോ തയ്യാറാക്കി കുട്ടികൾ അയച്ചു തന്നു
ചലച്ചിത്രോത്സവം
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ ചലച്ചിത്രോത്സവം സംഘടിപ്പിച്ചു.ജൂൺ 29 ന് സംഘടിപ്പിച്ച പരിപാടിയിൽ ഗ്ലാസ് എന്ന വളരെ പ്രസിദ്ധമായ ഡോക്യുമെന്ററി,ലുമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യചലനചിത്രങ്ങൾ,ഓർമ്മകൾ
Robert Enrico 1963 ൽ നിർമ്മിച്ച occurrence at owl Creek bridge എക്കാലവും പുതിയതായിത്തന്നെ നിൽക്കുന്ന ചലച്ചിത്രം എിവയാണ് പ്രദർശിപ്പിച്ചത്
കഥ കവിത ശിൽപശാല
വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി ഓൺലൈനിൽ കഥ കവിത ശിൽപശാല നടത്തി. വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ ജോയിന്റ് കവീനർ ശ്രീമതി: പി. ഇന്ദിര ദേവി ടീച്ചർ കുട്ടികൾക്കായി യൂട്യൂബിൽ ആണ് ക്ലാസ് എടുത്തത്
കഥയോ കഥ
കുട്ടികൾക്ക് വായനയിൽ താൽപര്യം ഉണ്ടാക്കുതിനായി രസകരവും കൗതുകം ഉണർത്തുതുമായ കഥകളുടെ അവതരണം വായനവാര പ്രവർത്തനങ്ങളുടെ ഭാഗമായി സ്‌കൂളിൽ നടന്നു. സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷനിൽ ആണ് പരിപാടി നടന്നത്.സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് ശ്രീമതി ഇ.എൻ ഷീജ പരിപാടിക്ക് നേതൃത്വം നൽകി
ഡോക്ടേഴ്‌സ് ദിനം
ജൂലൈ ഒന്നിന് ഡോക്ടേർസ് ദിനത്തിൻ്റെ ഭാഗമായി നടന്ന പരിപാടി കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായ ശ്രീമതി കെ സലീല ഉദ്ഘാടനം ചെയ്തു. ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചു.
കോവിഡും കുട്ടികളും
കോ വിഡ്കാലത്തെ കുട്ടികളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മുൻകരുതലുകളും നിർദ്ദേശങ്ങളും ഉൾപ്പെട്ട ക്ലാസ് സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ഡോക്ടർ കെ സലീല നൽകി.
മഴക്കാല രോഗങ്ങൾ
കോവിഡിന്റെ കൂടതെ മഴക്കാലത്തുണ്ടാകുന്ന രോഗങ്ങളെയും കുറിച്ച് അവബോധമുണ്ടാക്കുതിന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ഡോ ശ്രീമതി സലീല കെ സ്‌കൂൾ യുട്യൂബ് ചാനലിൽ ക്ലാസ് നൽകി.
ബഷീർ ദിനം
കോവിഡ് കാലത്ത് വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനവും സ്‌കൂളിൽ വിപുലമായി ആചരിച്ചു.പ്രശസ്ത കവി ശ്രീ : മണമ്പൂർ രാജൻ ബാബു സ്‌കൂൾ യൂട്യൂബിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ഇന്ത്യനൂർ ബാലകൃഷ്ണൻ മാസ്റ്റർ ആശംസ അർപ്പിച്ചു കൊണ്ട് സംസാരിച്ചു.സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥികളും വീട്ടിൽ ബഷീറിന്റെ കഥാപാത്രങ്ങളുടെ വേഷം ധരിച്ചും കഥാപാത്രങ്ങളുടെ വീഡിയോ തയ്യാറാക്കിയും സ്‌കൂൾ വാട്‌സപ്പ് ഗ്രൂപ്പിൽ അവതരിപ്പിച്ചു.
ചാന്ദ്രദിനം
ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും' എന്ന് ആംസ്‌ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ദിനം. ജൂലൈ 21 ഈ വർഷം ഞങ്ങളുടെ വിദ്യാലയത്തിൽ ഓൺലൈൻ ആയി പരിപാടികൾ സംഘടിപ്പിച്ചു. എ ശ്രീധരൻ മലപ്പുറം കുട്ടികൾക്കായി സ്‌കൂൾ യൂട്യൂബ് ചാനൽ വഴി ക്ലാസ് എടുത്തു. കുട്ടികൾ ചാന്ദ്രദിന പതിപ്പുകൾ തയ്യാറാക്കി.
സ്വാതന്ത്ര്യ ദിനം
ഭാരതം എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു.നൂറ്റാണ്ടുകളായി വിദേശാധിപത്യത്തിൽ ആയിരന്നു. നമ്മുടെ നിരവധി സംഘടിതവും അസംഘടിതവുമായ സമരരീതികളിലൂടെയും ലോകത്ത് ഇുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത സഹനസമര മാർഗ്ഗങ്ങളിലൂടെയുമാണ് സ്വാതന്ത്ര്യം നേടിയെടുത്തത്.അഹിംസയും നിരാഹാരവും സത്യാഗ്രഹവും തുടങ്ങി രക്തച്ചൊരിച്ചിലുകൾഒഴിവാക്കിയുള്ള സമര മാർഗ്ഗത്തിലൂടെയാണ്.തോക്കിനും ഭൂട്ടിനും വിവിധ മർദ്ദനമുറകൾ ക്ക് മുന്നിൽ അടിപതറാതെ അർദ്ധനഗ്‌നനായ ഫക്കീറിന്റെ നേതൃത്വത്തിൽ അനേകായിരങ്ങൾ ചോരയും നീരും ഒഴുക്കി അവരുടെ ജീവനും ജീവിതവും നഷ്ടപ്പെടുത്തി നേടിയെടുത്തതാണ് നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.അതുകൊണ്ട് തന്നെ നമുക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യം വളരെ മൂല്യമുള്ളതാണ്.ആ സ്വാതന്ത്ര്യം അർത്ഥവത്താകുത് അത് വിവേകപൂർവം വിനിയോഗിക്കുമ്പോഴാണ്
ഈ കഴിഞ്ഞ മൂന്നു വർഷങ്ങൾ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷം വിവിധ കാരണത്താൽ സ്‌കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചില്ല.പ്രളയവും കോവിഡ് മഹാമാരിയും നമ്മളെ ഒത്തുചേരാൻ അനുവദിച്ചില്ല. ഈ സന്ദർഭത്തിൽ തരണം ചെയ്യാനായി ഓൺ ലൈൻ സ്വാതന്ത്ര്യദിനാഘോഷം നടത്തി. സ്‌കൂളിൽ നമ്മൾ നടത്തുന്നതിനുമപ്പുറം കെങ്കേമമായെന്ന് സാരം.ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ ഓൺലൈൻ സ്‌കൂൾ അസംബ്ലി ടീച്ചറുടെ നേതൃത്വത്തിൽ ചേർന്നു. ആയിഷ ഷെറിൻ പ്രാർത്ഥന ചൊല്ലി കൊണ്ട് സ്വാതന്ത്ര്യ ദിന ചടങ്ങിലേക്ക് കടന്നു പ്രധാന അധ്യാപകൻ പതാക ഉയർത്തുന്ന വീഡിയോ അസംബ്ലി ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ശേഷം പ്രധാനാധ്യാപകൻ സിദിൻ മാഷ് സന്ദേശം നൽകി.
തുടർന്ന് കുട്ടികളുടെ പ്രസംഗം, സ്വാതന്ത്ര്യദിന സന്ദേശം, സ്വാതന്ത്രദിനസേനാനികളെ പരിചയപ്പെടുത്തൽ തുടങ്ങിയ ഒട്ടനവധി പരിപാടികൾ എല്ലാ ക്ലാസുകളിലും കുട്ടികൾ പങ്കെടുത്തു കൊണ്ട് നടന്നു,
വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ പതാകയും ബലൂണുകളും തോരണങ്ങളും കൊണ്ട് അലങ്കാരങ്ങൾ തീർത്തിരുന്നു . വർണ്ണപ്പകിട്ടാർന്ന തോരണങ്ങളും കുട്ടികളുടെ വേഷവിധാനവും അവരുടെ സൃഷ്ടികളും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മോടികൂട്ടി ഷഹ്നാ ഫാത്തിമയുടെ ദേശീയ ഗാനത്തോടുകൂടി അസംബ്ലി അവസാനിച്ചു.
തുടർന്ന് രാത്രി എട്ടു മണിക്ക് രക്ഷിതാക്കൾക്കുള്ള സ്വാതന്ത്രദിന ക്വിസ് മത്സരം ഗൂഗിൾ മീറ്റ് വഴി നടത്തി.വാശിയേറിയ മത്സരത്തിൽ 3 എ ക്ലാസിലെ ആകാശും അമ്മയും ഒന്നാം സ്ഥാനത്തിന് അർഹയായി. 2 എ ക്ലാസിലെ ഫാത്തിമ സ്വാലിഹ രണ്ടാം സ്ഥാനവും 1 എ ക്ലാസിലെ ഇൻഷ മൂന്നം സ്ഥാനത്തിനുമർഹരായി.
ലോക നാട്ടറിവ് ദിനം
പഴയ കാല ജീവിത രീതികൾ മാറിയ ഈ സാഹചര്യത്തിൽ കുട്ടികളെ പഴമയിലേക്കൊരു എത്തി നോട്ടം എന്ന രീതിയിൽ അവരവരുടെ വീടുകളിൽ ഉണ്ടായിരു പഴയ കാലങ്ങളിൽ ഉപയോഗിച്ചിരു ഉരൽ, റാന്തൽ വിളക്ക്, ഭരണി , പത്തായം, തുടങ്ങിയവയുടെ പ്രദർശനം ഓരോ ക്ലാസിൽ നിന്നും സ്‌കൂൾ മെയിൻ ഗ്രൂപ്പിൽ പ്രദർശനം നടത്തി. നാടൻകളികൾ കൂടി കുട്ടികൾ ഓരോ ക്ലാസിൽ നിന്നും അവതരിപ്പിച്ച വീഡിയോ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു. ആഗസ്റ്റ് 22 ലോക നാട്ടറിവ് ദിനമായി നമ്മുടെ വിദ്യാലയവും ആചരിച്ചു
ദേശീയ കയിക ദിനം
ആഗസ്റ്റ് 29 ദേശിയ കായിക ദിനമായി ആചരിക്കുന്നു.ഇന്ത്യൻ ഹോക്കി ഇതിഹാസതാരം ദ്യാൻ ചന്തിൻ്റെ ഓർമ്മ ദിനമാണ് ദേശിയ കായിക ദിനമായി ആചരിക്കുത് . ഒരു വീഡിയോ പ്രഭാഷണം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കി അവതരിപ്പിച്ചു.കൂടെ കൈറ്റ് വിക്ടേഴ്സിന്റെ സ്‌പോർട്‌സ് ആക്ടിവിറ്റി വീഡിയോ എല്ലാ ക്ലാസിലും കുട്ടികളെ ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ മൊയ്ദീൻ കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ പ്രാക്ടിസ് ചെയ്യിപ്പിച്ചു
ഓണാഘോഷം
മലയാളിയുടെ ദേശീയോത്സവമാണ് ഓണം ലോകത്തിലെ നനാ ഭാഗത്തുള്ള മലയാളികൾ ജാതിമത ഭേതമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു ഓണം അത്തംനാളിൽ തുടങ്ങി പത്ത് ദിവസവും തിരുവോണമായി ഈ പത്ത് ദിവസവും വീട്ട് മുറ്റത്ത് പൂക്കളം തീർക്കുന്ന പതിവുണ്ട് ഓണക്കോടി എന്ന പുതു വസ്ത്രമണിഞാണ് മലയാളി ഓണത്തെ വരവേൽക്കുന്നത്
ഓണത്തുമ്പി 20
ഓണത്തുമ്പി എന്ന പേരിൽ സ്‌കൂൾ തല ഓണാഘോഷ പരിപാടികൾ നടന്നു ഇതിന്റെ ഭാഗമായി കുട്ടികൾക്ക് ഒരു ഓണസന്ദേശം ഏലിയാമ്മ ടീച്ചർ നടത്തി തുടർന്ന് സ്‌കൂളിലെ എല്ലാ ക്ലാസ്സിലെയും കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് വളരെ മനോഹരമായി ഓണാ ഘോഷം നടന്നു ഇതിൽ വീടുകളിൽ പൂക്കളം ഒരുക്കിയും വ്യത്യസ്ഥ കളികൾ അവതരിപ്പിച്ചും എൽ.കെ.ജി മുതൽ 4-ാം ക്ലാസ്സ് വരെ യുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു
ഓണ സദ്യ
കുട്ടികളുടെ വീടുകളിൽ അതി വിപുലമായി ഓണ സദ്യ ഒരുക്കി കുട്ടികൾ ഭക്ഷണം കഴിക്കുന്ന ഫോട്ടോസ് വീഡിയോസ് സ്‌കൂൾ ഗ്രൂപ്പിൽ പ്രദർശിപ്പിച്ചു.
വ്യത്യസ്ഥ മത്സരങ്ങൾനടത്തി
1 നാടൻ പൂവ് ഫോട്ടോഷൂട്ട് മത്സരം
വളരെ ആവേശത്തോട് കൂടി നടത്തിയ ഒരു മത്സരമായിരുു നാടൻ പൂവ് ഫോട്ടോ ഷൂട്ട്മ ത്സരം സ്‌കൂളിലെ ഏകദേശം എല്ലാ രക്ഷിതാക്കളും വ്യത്യസ്ഥ പൂവുകൾ . ഫോട്ടോ എടുത്ത് അയച്ച് തന്നു അതിൽ നിന്ന് മൂന്ന് വിജയികളെ കണ്ടത്തി ഒന്ന് രണ്ട് , മൂന്ന് സ്ഥാന വിജയികൾ
| ക്രമനം | വിജയിയുടെ പേര് | ക്ലാസ് | സ്ഥാനം |
|---|---|---|---|
| 1 | മെഹറിൻ പി.കെ | 4 | 1 |
| 2 | അബ്ദു റഹിം | 2 | 2 |
| 3 | ജഫ് സ | 1 | 3 |
പെൺകുട്ടികൾക്ക് മലയാളി മങ്ക എന്ന പേരിൽ മത്സരം നടന്നു സ്‌കൂളിലെ എൽ.കെ.ജി മുതൽ 4 ക്ലാസ്സ് വരെയുള്ള കുട്ടികൾ ഇതിൽ പങ്കെടുത്തു കുട്ടികളുടെ ഇടയിൽ വളരെ ആവേശം നിറഞ്ഞ ഒരു പരിപാടി ആയിരുന്നു ഇത് ഒരോ പെൺകുട്ടികളും അതി മനോഹരമായി അണിഞ്ഞൊരുങ്ങി. സ്‌കൂൾ ഗൂപ്പിൽ പ്രദർശിപ്പിച്ചു ഇതിൽ നിന്ന് വിജയികളെ കണ്ടത്തി
അഹാന യു.കെ.ജി
2 അലൈന 4. എ
ദിയ 1. എ
3 ജസ സാലിൻ 2 . എ
മലയാളി വേഷം ആൺകുട്ടികൾ മത്സരം
മലയാളി വേഷത്തിൽ ആൺകുട്ടികൾ ഈ പരിപാടിക്ക് മാറ്റ് കൂട്ടി. അതി മനോഹരമായി മുണ്ടും ഷർട്ടും ധരിച്ച് സ്‌കൂളിലെ ആൺകുട്ടികൾ ഭംഗിയായി വേഷം ധരിച്ച് കൊണ്ട് ഫോട്ടോ പ്രദർശിപ്പിച്ചു വളരെ ആ വേഷം നിറഞ്ഞ ഒരു പരിപാടി ആയിരുു ഒരോ കുട്ടിയും ഒന്നിനൊന്ന് മികച്ച രീതിയിൽ ആയിരുന്നു മത്സരം
വിജയികൾ
1 ഹെൻബൽ 4. എ
ഐസ് 4 .എ
അയാൻ നിഷാദ് യു.കെ.ജി
2 മുഹമ്മദ് റഷാദ് 2 .എ
3 മുഹമ്മദ് ഷാമിൽ 3 എ
ചിത്രരചനാ പരിശീലനം
സ്‌കൂൾ യൂട്യൂബ് ചാനലായ റിഥം വിഷൻ ചാനലിൽ കുട്ടികൾക്കായി ചിത്രകാരൻ ശ്രീ ഇന്ത്യനൂർ ബാലകൃഷ്ണൻ മാഷിന്റെ നേതൃത്വത്തിൽ ചിത്രരചനയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചു വരുന്നു.ആദ്യ ഭാഗങ്ങളിൽ അക്ഷര, അക്ക ചിത്രങ്ങൾ വരക്കുതാണ് ക്ലാസ്
ഇതുവരെ പത്ത് ക്ലാസുകൾ നൽകി കഴിഞ്ഞു.
കിളിമൊഴികൾ
കോവിഡ് - 19 മഹാമാരി മൂലം കുട്ടികളുടെ പഠനം പോലും ഓൺലൈനിലേക്ക് വഴിമാറിയപ്പോൾ അവരുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുതിനായി കിളിമൊഴികൾ സീസൺ വൺ കഥ പറയൽ റിയാലിറ്റി ഷോ നമ്മുടെ വിദ്യാലയത്തിലെ യുട്യൂബ് ചാനലായ റിഥം വിഷനിലൂടെ നടക്കുന്നു. ആദ്യ ഘട്ടത്തിൽ മത്സരിച്ച 9 വിദ്യാർഥികളിൽ നിന്നു 3 പേർ ഔട്ടായി 6 പേരുമായിരണ്ടാം ഘട്ടം മുന്നേറുന്നു.കഥയ്ക്ക് അക്ഷരസ്ഫുടത,ഭാവം, കാഴ്ചക്കാരുടെ എണ്ണം ഇവയെല്ലാം പരിഗണിച്ചാണ് വിധിനിർണയം നടക്കുന്നത്.
തപാൽ ദിനം
ഒക്ടോബർ 9 ലോകമെങ്ങും തപാൽ ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 -ലാണ് ഇതിനു തുടക്കം കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10-ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ വിതരണ ശൃംഖലയാണ് തപാൽ സംവിധാനം. ഇന്റർനെറ്റ് വളരെ വ്യാപകമായി ഇക്കാലത്ത് പോലും തപാൽ വകുപ്പ് എല്ലാ രാജ്യങ്ങളിലും ജനങ്ങൾക്കും സംഘടനകൾക്കും കച്ചവടസ്ഥാപനങ്ങൾക്കുമുള്ള ഏറ്റവും പ്രാഥമികമായ ആശയവിനിമയ മാർഗ്ഗമാണ്.
കോവിഡ് മഹാമാരിയുടെ കൈപ്പിടിയിൽ ആയതിനാൽ കഴിഞ്ഞ വർഷത്തെ പോലെ തപാൽ ഓഫീസ് സന്ദർശിക്കാൻ ആയില്ലല്ലോ.അതുകൊണ്ടുതന്നെ തപാലിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുതിനായി ഓൺലൈനായി ദേശീയ തപാൽ ദിനവും ലോകതപാൽ ദിനവും ആഘോഷിച്ചു.ദേശീയ തപാൽ ദിനത്തെ കുറിച്ച് 4 എ ക്ലാസിലെ ഇഷ ഫാത്തിമ സ്‌കൂൾ ഗ്രൂപ്പിൽ പ്രസംഗം നടത്തി.ലോക തപാൽ ദിനത്തെക്കുറിച്ച് 4 എ ക്ലാസിലെ മുഹമ്മദ് അൻസിൽ പ്രഭാഷണം നടത്തി.
യൂട്യൂബ് ചാനലിൽ ഷഹ്നാ ഫാത്തിമയും അമ്‌ന ഫാത്തിമയും മൊബൈലും തപാലും തമ്മിലുള്ള സംഭാഷണം വീഡിയോ ചിത്രീകരണത്തിലൂടെ അവതരിപ്പിച്ചു. ഇന്നത്തെ മൊബൈൽ യുഗത്തിൽ തപാലിന്റെ സ്ഥാനം അസ്തമിക്കുകയാണോ ? എന്ന വിഷയത്തിലാണ് സംഭാഷണം നടത്തിയത്.
ആരോഗ്യക്ലബ്ബ് പ്രവർത്തനങ്ങൾ
കോവിഡ് കാലമാണെങ്കിലും വിദ്യാലയം തുറന്നില്ലെങ്കിലും ആരോഗ്യക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കുകയും ഒന്ന് രണ്ട് ക്ലാസിൽ നിന്നും 2 കുട്ടികൾ വീതവും മൂന്ന് നാല്ക്ലാസുകളിൽ നിന്നും 5 കുട്ടികൾ വീതവും ചേർത്ത് ക്ലബ്ബ് രൂപീകരിച്ചു.
കോവിഡ് കാലമാണെന്നുള്ളത് കൊണ്ട് തന്നെ സ്കൂളിലെ ആരോഗ്യ ക്ലബ്ബ് ഏറെ ജാഗ്രതയോടു കൂടിയാണ് ഈ വർഷം ഇടപെട്ടത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും സഹായകരമായ ആരോഗ്യ ക്ലാസുകളും പരിപാടികളും ക്ലബ്ബ് നടത്തി. ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ഡോ: ഫെമിന യൂസഫ് യൂട്യൂബ് വഴി നിർവ്വഹിച്ചു. കുട്ടികളുടെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട ക്ലാസാണ് എടുത്തത്.
ലഹരി വിരുദ്ധ ദിനം
ഇത്തെ സമൂഹം ലഹരിക്കടിമപ്പെട്ടുകൊണ്ട് കാട്ടി കൂട്ടുന്ന കൊള്ളരുതായ്മയ്‌ക്കെതിരെ പോരാടാൻ നമ്മുടെ വിദ്യാർഥികളെ ഉദ്‌ബോധിപ്പിക്കുതിനായി ക്ലാസ് തലത്തിൽ ക്ലാസ് ടീച്ചേഴ്‌സ് ബോധവത്കരണ ക്ലാസ് നൽകുകയുണ്ടായി. ഇന്നത്തെ കുട്ടികൾ പോലും ചെറുപ്രായത്തിൽ തന്നെ ലഹരിക്കടിമപ്പെടു കാര്യം ഓർമിപ്പിക്കുകയും ഒരിക്കലും അത് ഉണ്ടാവരുതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തി.
കൊതുക് നശീകരണ പ്രവർത്തനം
നമ്മുടെ പ്രദേശങ്ങളിൽ മിക്കവീടുകളിലും കൊതുകുശല്യം രൂക്ഷമാണ് ഹരിതോ ത്സവത്തിന്റെ ഭാഗമായി കൊതുക് നശീകരണ പ്രവർത്തനം നടത്തുകയുണ്ടായി പരന്ന പാത്രത്തിൽ വെള്ളം വെച്ച് കൊതുകിന് മുട്ടയിടുവാൻ അവസരം കൊടുക്കുന്നു. മു' ട്ടവിരിഞ്ഞ് ലാർവകൾ ഉണ്ടാകുമ്പോൾ ഉണങ്ങിയ സ്ഥലത്ത് വെള്ളം ചെരിച്ചു കളഞ്ഞ് ലാർവകളെ നശിപ്പിക്കുന്നു.ഈ പ്രവർത്തനം തുടർന്ന് കൊണ്ടെയിരിക്കുന്നു.
നാലാം ഉത്സവം
ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി ജൂലൈ 28 എല്ലാ വീടുകളിലും കിളികൾക്ക് കുളിക്കാനും കൂടിക്കാനും മൺചട്ടിയിൽ വെള്ളം വച്ചു കൊടുത്തു.
അഞ്ചാം ഉത്സവം
പുനരുപയോഗദിനം
ക്ലാസ് തലത്തിൽ കുട്ടിയും അമ്മയും ചേർന്ന് പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് തുണിസഞ്ചി, ചവിട്ടി തുടങ്ങിയവ നിർമിച്ച് ഫോട്ടോ സ്‌കൂൾ വാട്‌സാ ഗ്രൂപ്പിൽ ഇടുകയും മികച്ചവ കണ്ടെത്തുകയും ചെയ്തു.
വന്യജീവി വാരം
ഒക്ടോബർ 2 മുതൽ 9 വരെ നീണ്ടു നിൽക്കു വന്യ ജീവി വാരത്തെ കുറിച്ച് മനസ്സിലാക്കാനും -വന്യജീവികളെ കുറിച്ച് അറിയാനുമായി നടത്തിയ പരിപാടി ഒരേ സമയം ആകാംശ നിറഞ്ഞതും കൗതുകമുണർത്തുതും ആയിരുന്നു. മനുഷ്യരുടെ തലയിലുള്ള പേനുകൾ പോലും വന്യജീവി വിഭാഗത്തിൽ പെട്ടതാണെന്ന് മനസിലാക്കാൻ കഴിയുതായിരുന്നു പരിപാടി.കോഴിക്കോട് മാത്തോട്ടം ഫോറസ്റ്റ് ഓഫീസിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആയ ടി.സുരേഷ് പേരാമ്പ്ര യൂട്യൂബ് ചാനലിൽ ക്ലാസ് എടുത്തു.
പിന്നീട് പറമ്പിക്കുളം വന്യ ജീവി സങ്കേതത്തിലെ കടുവകളെക്കുറിച്ച് അവിടുത്തെ ഗൈഡ് കാളിയപ്പൻ തയ്യാറാക്കിയ വീഡിയോയും കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി
അന്ധ ദിനം
ഒക്ടോബർ 15 അന്ധ ദിനമായി ആചരിക്കുന്നു ലോകത്തിലെ കാഴ്ച ഇല്ലാത്തവർക്കായി ഒരു ദിവസം ഈ ദിവസത്തിൽ നമുക്ക് ഹെലൻ കെല്ലറെ ഓർക്കാം .ജനിച്ച് മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് അന്ധയും ബധിരയും മൂകയുമായി തീർന്ന ഹെലൻ സ്വപ്രയത്‌നം കൊണ്ട് കാഴ്ച ശക്തിയും കേൾവി ശക്തിയേയും അതിജീവിച്ചു. ആൻ സെലീവൻ എന്ന അധ്യാപിക ഹെലന്റെ വിദ്യാഭ്യാസത്തിന് പൂർണ്ണതയേകി അന്ധരിലും ബധിരരിലും ബിരുദം നേടിയ ആദ്യ വ്യക്തിയായിരുു ഹെലൻ
ഹെലൻ കെല്ലർ ഓർമ ദിനമായി ആചരിച്ചു
കഠിനാധ്വാനവും ആത്മ വിശ്വാസവും കൊണ്ട് സ്വന്തം വൈകല്യങ്ങളെ തോൽപിച്ച വനിത ലോകത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങൾ ചെയ്യാൻ കയ്യോ കാലോ വേണ്ട ഹൃദയം മതി എന്ന് ലോകത്തിന് കാണിച്ച് കൊടുത്ത ഹെലൻ കല്ലറെ ഓർമിച്ച് കൊണ്ട് സ്‌കൂൾ ചാനലിൽ ഹെലൻ കെല്ലർ ജീവചരിത്രം വീഡിയോ അവതരിപ്പിച്ചു. പരിപാടി ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു
കേരളപ്പിറവി ദിനം
മലയാളമെന്ന കസവു കൊടിക്കു കീഴിൽ നമ്മൾ കേരളീയരായി മാറിയതിന്റെ ഓർമ്മക്കാണ് നവംബർ 1 കേരളപ്പിറവി ദിനമായി ആചരിക്കുന്നത്. മല നാടും ഇടനാടും തീരപ്രദേശവും ചേർന്നൊരുക്കിയ വിദേശികളുടെ പറുദീസയാണ് നമ്മുടെ കേരളം . കാടും മേടും പുഴയും കുന്നുകളും കൊണ്ട് സുന്ദരമാണവ. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ വിഭജിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു. കേരളം രൂപീകൃത സമയത്ത് 5 ജില്ലകളായിരുന്നു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം ആരോഗ്യം ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങി പല കാര്യങ്ങളിലും കേരളം വളരെ മുന്നിലാണ്. ഓരോ മലയാളിക്കും അഭിമാനിക്കത്തക്ക രീതിയിലുള്ള സംസ്‌ക്കാരവും സവിശേഷതകളും കേരളത്തിനുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ കേരളപ്പിറവി ദിനാഘോഷം ഓൺലൈൻ ആയാണ് നടത്തിയത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി കൊണ്ട് ദിനാഘോഷം നടത്തി
1/11/20 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്‌കൂൾ യൂട്യൂബ് ചാനലിൽ വിവിധ വീഡിയോ തയ്യാറാക്കി കുട്ടികൾക്ക് പ്രയോജനപ്പെടുത്തി.കുട്ടികളുടെ വൈവിധ്യമാർ പരിപാടികൾ സ്‌കൂൾ ഗ്രൂപ്പുകളിൽ നടത്തുകയും കേരളപ്പിറവിദിനാഘോഷം കെങ്കേമമാക്കുകയും ചെയ്തു.
സി.വി.രാമൻ ദിനം
ഇരുപതാം നൂറ്റാണ്ടിലെ ലോകപ്രശസ്തരായ ഭാരതീയ ശാസ്ത്രജ്ഞരിൽ പ്രമുഖനാണ് ചന്ദ്രശേഖര വെങ്കിട്ട് രാമൻ അഥവാ സി.വി.രാമൻ. രാമൻ പ്രഭാവം എന്ന കണ്ടെത്തലിന് 1930-ൽ ഭൗതികശാസ്ത്രത്തിലെ നോബൽ സമ്മാനത്തിന് അർഹനായ അദ്ദേഹം ഇന്ത്യക്ക് അഭിമാനമാണ് . ഫിസിക്‌സിൻ. ആദ്യമായി നോബൽ സമ്മാനം നേടിയ ഏഷ്യക്കാരനുമാണ് അദ്ദേഹം.
സി.വി രാമനെ പോലുള്ള പ്രതിഭകളെ കുട്ടികൾ പരിചയപ്പെടുകയും അടുത്ത് അറിയേണ്ടതുമുണ്ട്. അദ്ദേഹത്തിന്റെ
ജന്മദിനമായ നവംബർ 7 ന് കുട്ടികൾക്ക് അദ്ദേഹത്തെ കുറിച്ച് മനസ്സിലാക്കാൻ വേണ്ടി സ്‌കൂൾ യൂട്യൂബ് ചാനലിൽ ഒരു വീഡിയോ തയ്യാറാക്കി.സ്‌കൂൾ അധ്യാപികയായ മുംതാസ് ടീച്ചർ ആണ് പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ദേശീയ വിദ്യാഭ്യാസ ദിനം
നവംബർ 11 ദേശിയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു. ഇന്ത്യൻ സ്വതന്ത്ര സമര നേതാവും,ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവചരിത്രത്തിന്റെ ലഘു വീഡിയോ പ്രഭാഷണം തയാറാക്കി കുട്ടികൾക്കു വേണ്ടി എല്ല ക്ലാസ് ഗ്രൂപ്പുകളിലും പ്രദർശിപ്പിച്ചു
ദേശീയ പക്ഷി നിരീക്ഷണ ദിനം
പക്ഷിമനുഷ്യൻ എറിയപ്പെടുന്ന ലോകപ്രശസ്തനായ പക്ഷിനിരീക്ഷകൻ ഡോ. സാലിം അലിയുടെ ജന്മദിനമായ നവംബർ 12 ഇന്ത്യയിൽ ദേശീയ പക്ഷി നിരീക്ഷണദിനമായി ആഘോഷിക്കുന്നു. കുട്ടികളിൽ മറ്റു ജീവികളെ സ്‌നേഹിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുതിനായി സാലിം അലിയെ കുറിച്ചും പക്ഷി നിരീക്ഷണത്തെ കുറിച്ചും വീഡിയോ തയ്യാറാക്കി സ്‌കൂൾ വാട്‌സ് അപ്പ് ഗ്രൂപ്പിലും റിഥം വിഷൻ ചാനലിലും പ്രദർശിപ്പിച്ചു
പൂത്തുമ്പി 2020 ഓലൈൻ കലാമേള
വിദ്യാർഥികളുടെ സർഗ്ഗശേഷി വിളിച്ചോതിക്കൊണ്ട് പൂത്തുമ്പി 2020 .കോവിഡ് മഹാമാരിയുടെ മുന്നിൽ തങ്ങളുടെ സർഗവാസനകൾ അടിയറ വെക്കുകയില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വില്ലൂർ എ .എം .എൽ പി സ്‌കൂളിലെ വിദ്യാർത്ഥികൾ.
അടച്ചിട്ട കാലത്ത് സ്‌കൂളിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന കുട്ടികൾക്ക് മാനസികോല്ലാസത്തിനായി അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂത്തുമ്പി 2020 എന്നപേരിൽ ഓലൈൻ കലാമേള നടത്തിയത്. വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി മാറി.
സോപ്പ് ,മാസ്‌ക് ,സാനിറ്റൈസർ എന്നീ മൂന്ന് ഗ്രൂപ്പുകൾ രൂപീകരിച്ച് എല്ലാ കുട്ടികൾക്കും മത്സരിക്കാൻ അവസരം നൽകിയാണ് കലാമേള ഒരുക്കിയത്
.തുടർന്ന് ഓരോ ഇനത്തിലും ഓരോ ഗ്രൂപ്പിൽ നിന്നും ഏറ്റവും മികച്ച രണ്ടുപേർ സ്‌കൂൾതലത്തിൽ മത്സരിച്ചു .ജഡ്ജസ് സ്‌കൂളിൽ പ്രത്യേകം ഒരുക്കിയ സ്‌ക്രീനിൽ പരിപാടി വീക്ഷിക്കുന്നു. അതേസമയംതനെ കുട്ടികൾക്കും രക്ഷിതാക്കൾക്കും കാണാനായി വാട്‌സ്ആപ്പ് ഗ്രൂപ്പ് സൗകര്യമൊരുക്കി.ജനറൽ അറബി ഭാഗങ്ങളിലായി 17 ഇനങ്ങളിലാണ് മത്സരം നടന്നത് .പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം എംഎൽഎ ശ്രീ :ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ സിദിൻമാസ്റ്റർ അധ്യക്ഷൻ വഹിച്ച പരിപാടിയിൽ കെ പി ഏലിയാമ്മ ടീച്ചർ സുമയ്യ ടീച്ചർ ശരീഫ് മാസ്റ്റർ എന്നിവർ വിധികർത്താക്കളായി.കെ ഫസീലടീച്ചർ മൊയ്തീൻകുട്ടി മാസ്റ്റർ ഹാജറടീച്ചർ ഷീജടീച്ചർ എിവർ പരിപാടിക്ക് നേതൃത്വം നൽകി. സോപ്പ്, മാസ്‌ക് ,സാനിറ്റൈസർ എന്നീ ഗ്രൂപ്പുകൾ യഥാക്രമം ഒുന്നും, രണ്ടും ,മൂന്നും സ്ഥാനങ്ങൾ പങ്കിട്ടു
ശിശുദിനം
സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആയിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്‌റുവിന്റെ ജൻമദിനമാണ് ശിശുദിനമായി ആചരിക്കുത് കുട്ടികളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും അടുപ്പവും പ്രസിദ്ധമാണ് ചാച്ചാജി എന്ന ഓമന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത് . തൊപ്പിയും ജുബ്ബയും ചുവന്ന റോസാപ്പൂവും ധരിച്ച് പുഞ്ചിരിക്കു മുഖം കുട്ടികൾക്ക് വളരെ ഇഷ്ടമാണ്
ശിശുദിന ആഘോഷം 20
റിഥം വിഷൻ സ്‌കൂൾ ചാനലിൽ ലൈവ് ഉദ്ഘാടന പരിപാടി ബോബി മാഷും കുട്ട്യോളും എന്ന പരിപാടി നടന്നു. കഥ, കവിത.ലഘു പരിക്ഷണങ്ങൾ എന്നീ വ്യത്യസ്ഥമായ ഒരു പരിപാടി ആയിരുന്നു. ചാനലിൽ നടന്നത്. സ്‌കൂളിലെ അധ്യാപികയായ സെൽവ ടീച്ചർ നെഹറുവിനെ കുറിച്ചുള്ള വിവരണം തയ്യാറാക്കി റിഥം വിഷൻ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിച്ചു.
സ്റ്റാർ ഫെസ്റ്റ് 2
സ്റ്റാർ ഫെസ്റ്റ് 20 എന്ന പേരിൽ എൽ.കെ.ജി , യു.കെ.ജി കുട്ടികളുടെ വ്യത്യസ്ഥമായ കലാപരിപാടികൾ സ്‌കൂൾ ഗ്രൂപ്പിൽ അവതരിപ്പിച്ചു.
കുട്ടികളെ അറിയാം…. അവരോടൊപ്പംവളരാം...
അസാധാരണമായ ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം ഓരോരുത്തരും കടന്ന് പോവുന്നത്.കോവിഡ് മാനവരാശിയെ ഏൽപ്പിച്ച അടച്ചു പൂട്ടലിൽ വിദ്യാഭ്യസ മേഖലക്ക് ഉണ്ടായ പ്രശ്‌നങ്ങൾ ഗുരുതരമാണ്. കഴിഞ്ഞ കുറേ നാളുകളായി സ്‌കൂൾ കാണാൻ പോലും കഴിയാതെ ഓൺലൈനൽ പഠനം തുടരേണ്ട അവസ്ഥ .
രക്ഷിതാക്കൾക്കും ഇത് പുതിയ അനുഭവമാണ്. അത് കൊണ്ട് തന്നെ അടച്ചിട്ടിരിക്കു കാലത്ത് കുട്ടികളോട് എങ്ങനെ പെരുമാറണം എന്ന് അവരെ ബോധ്യപ്പെടുത്താനായി കുട്ടികളെ അറിയാം അവരോടൊപ്പം വളരാം എന്ന പേരിൽ ഒരു യൂട്യൂബ് ലൈവ് ക്ലാസ് സംഘടിപ്പിച്ചു. ലൈവിൽ വിവിധ സ്‌കൂളുകളിൽ നിന്നായി 3000 രക്ഷിതാക്കൾ കാണാൻ എത്തി.കൊയിലാണ്ടി ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ.ടി ജോർജ് മാഷ് ക്ലാസെടുത്തു.മികച്ച അവതരണമായിരുന്നു.
റിപ്പബ്ലിക്ക് ദിനം
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ ബ്രീട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടി. അതിന് ശേഷം ഡോ. ബാബാ സാഹേബ് അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണ ഘടന തയ്യാറാക്കി. ബ്രീട്ടിഷുകാരുടെ ഗവമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ (1935) പിൻവലിച്ച് 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വന്നു. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്നതിന്റെ ഓർമ്മക്കായാണ് ജനുവരി 26 രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്.
സ്‌കൂളിൽ വിപുലമായി പരിപാടി ആഘോഷിച്ചു.രാവിലെ പതാക ഉയർത്തലിന് ശേഷം സ്‌കൂൾ പ്രധാന അധ്യാപകൻ ടി.സി സിദിൻ ഭരണഘടനയുടെ പ്രാധാന്യത്തെ കുറിച്ച് യൂട്യൂബ് ചാനൽ വഴി സന്ദേശം നൽകി.തുടർന്ന് സ്‌കൂളിലെ എല്ലാ കുട്ടികളും വെള്ള വസ്ത്രം ധരിച്ച് റിപ്പബ്ലിക് പരിപാടികൾ അവതരിപ്പിച്ചു.റിപ്പബ്ലിക് ദിന ഡാൻസ്, പ്രസംഗം, ദേശഭക്തിഗാനാലാപനം എന്നീ വ്യത്യസ്ഥ പരിപാടികൾ കുട്ടികൾ സ്‌കൂൾ വാട്‌സസപ്പ് ഗ്രൂപ്പിൽ അവതരിപ്പിച്ചു.
രക്തസാക്ഷി ദിനം
സ്വന്തം ജീവിതം സന്ദേശ മാക്കുകയും, ആ സന്ദേശം സ്വന്തം ജീവിതമാക്കുകയും ചെയ്ത മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന്റ ഓർമദിനമാണ് ജനുവരി 30.ആ ദിവസം ഇന്ത്യ രക്തസാക്ഷിദിനമായി ആചരിക്കുന്നു. ഗാന്ധി വധത്തെ കുറിച്ചു ഒരു ചെറിയ വീഡിയോ പ്രഭാഷണം സ്‌കൂൾ അധ്യാപികയായ ശ്രീമതി : ഷീജ ടീച്ചർ തയ്യാറാക്കി റിഥം വിഷൻ ചാനലിലൂടെ വിദ്യാർത്ഥികളിൽ എത്തിച്ചു.
ദേശീയ ശാസ്ത്ര ദിനം
1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്‌കാരം നേടിയത് രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്) കണ്ടെത്തിയത്. ആ ദിനത്തിന്റെ ഓർമ്മക്കായി ഫെബ്രുവരി 28, ഇന്ത്യയിൽ ദേശീയ ശാസ്ത്ര ദിനം ആയി ആഘോഷിക്കപ്പെടുു.
ദിനത്തിന്റെ പ്രാധാന്യം മനസിലാക്കുതിനു വേണ്ടിയും വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വളർത്തുതിനുമായി ഡോക്യുമെന്ററി തയ്യാറാക്കി സ്‌കൂൾ ചാനൽ വഴി കുട്ടികൾക്ക് കാണാൻ അവസരം ഒരുക്കി
മണിച്ചെപ്പ്
ലോക്ക്ഡൗൺ കാലത്ത് കുട്ടികളുടെ മാനസിക ഉല്ലാസത്തിനും അവരിൽ ശാസ്ത്രബോധം വളർത്തുതിനുമായി സ്‌കൂൾ യൂട്യൂബ് ചാനലിൽ മണിച്ചെപ്പ് എന്ന പേരിൽ വീട്ടിലെ വിരുന്നുകാരെ പരിചയപ്പെടുത്തുന്ന പരിപാടി ആരംഭിച്ചു.
യുറീക്ക എഡിറ്റോറിയൽ ബോഡ് അംഗം ശ്രീ. ഇ. രാജൻ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എല്ലാ ഞാറാഴ്ചകളിലും ഓരോ ജീവിയെ കുറിച്ചും അവയുടെ കൗതുകകരമായ കാര്യങ്ങളും വളരെ ലളിതമായും രസകരമായും അവതരിപ്പിക്കുത് നല്ല സ്വീകാര്യതയാണ് കുട്ടികളിൽ നിന്ന് ലഭിച്ചത്
ക്ലാസ് റൂം പാട്ടുകൾ
കോവിഡ് കാലത്ത് വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങൾ സർഗാത്മകമാക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ആരംഭിച്ച പരിപാടിയാണ് ക്ലാസ് റൂം പാട്ടുകൾ.
നാടൻ പാട്ടുകൾ, വായ്ത്താരികൾ, കവിതകൾ, ലളിതഗാനം ആംഗ്യ പാട്ടുകൾ തുടങ്ങി വ്യത്യസ്ഥ ഗാനങ്ങൾ ചാനലിൽ അവതരിപ്പിക്കുന്നു ഇതു വരെയായി 83 പാട്ടുകൾ അപ് ലോഡ് ചെയ്തു കഴിഞ്ഞു. അക്കാദമിക രംഗത്തെ മികച്ച അധ്യാപകർ ആണ് പരിപാടിക്ക് നേതൃത്വം നൽകുത്.നല്ല സ്വീകാര്യതയാണ് പരിപാടിക്ക് ലഭിക്കുത് .
ക്ലാസ് റൂം കഥകൾ
കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുതിനായി സ്‌കൂൾ യൂട്യൂബ് ചാനലിൽ ക്ലാസ് റൂം കഥകൾ എന്ന പേരിൽ കഥകൾ പരിചയപ്പെടുത്തുന്ന പരിപാടി നടന്നു വരുന്നു. മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുത് ഇതുവരെ 30 കഥകൾ അപ് ലോഡ് ചെയ്ത് കഴിഞ്ഞു
2021-22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
അവലംബം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |