"എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 115: വരി 115:
* പത്തനംതിട്ട ജില്ലയില്‍ ചെങ്ങന്നൂര്‍ -  തിരുവല്ല റോഡില്‍ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
* പത്തനംതിട്ട ജില്ലയില്‍ ചെങ്ങന്നൂര്‍ -  തിരുവല്ല റോഡില്‍ തിരുമൂലപുരം ജംഗ്ഷന് അടുത്ത്
|----
|----
* തിരുവല്ല നഗരത്തില്‍ നിന്ന് 2.7 കി. മി നിന്ന് അകലം
* തിരുവല്ല നഗരത്തില്‍ നിന്ന് 2.7 കി. മി അകലം


|}
|}

22:36, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്. എൻ. വി.സംസ്കൃത ഹൈസ്കൂൾ തിരുവല്ല
വിലാസം
തിരുവല്ല

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-201637041



{ തിരുവല്ല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. എന്‍. വി.എസ് ഹൈസ്കൂള്‍.1934- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1934-ല്‍ വാലയില്‍ ശ്രീ കൊച്ചുകുഞ്ഞുവൈദ്യര്‍ സ്ഥാപിച്ച സംസ്കൃത സ്കൂളാണ് ഇന്നത്തെ ശ്രീ നാരായണ വിലാസം സംസ്കൃത ഹൈസ്കൂള്‍ എന്ന എസ്.എന്‍.വി.എസ്.ഹൈസ്കൂള്‍ ആയി പ്രവര്‍ത്തിക്കുന്നത്. 1949-ല്‍ എയ്ഡഡ് യു. പി. ആയും, 1957-ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ ജോസഫ് മുണ്ടശ്ശേരി ഇതൊരു ഹൈസ്ക്കൂള്‍ ആക്കിയും ഉയര്‍ത്തി.

ഭൗതികസൗകര്യങ്ങള്‍

കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ ഭൗതികസൗകര്യങ്ങളും ഈ സ്കൂളിനുണ്ട്. മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ സ്കൂളിന് 3 പ്രധാന കെട്ടിടങ്ങളിലായി 22 ക്ലാസ്സു മുറികളും, ഓഫീസ്, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, സ്മാര്‍ട്ട് ക്സാസ്സ് റൂം, 2 സ്റ്റാഫ് റൂം എന്നിവയും ഉണ്ട്. കുട്ടികളില്‍ വായനാ ശീലം വളര്‍ത്തുന്നതിനും വിവിധ വിഷയങ്ങളില്‍ റഫറന്‍സ് നടത്തുന്നതിനും 6000- ല്‍ പരം പുസ്തകങ്ങളുടെ വിപുലമായ ശേഖരം ലൈബ്രറിയിലുണ്ട്. ഇന്റര്‍നെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടര്‍ ലാബ് എപ്പോഴും പ്രവര്‍ത്തന ക്ഷമമാണ്. കുട്ടീകളുടെ യാത്രാ സൗകര്യത്തീനായി 9 സ്കൂള്‍ ബസ്സുകള്‍, വിശാലമായ കളിസ്ഥലം ഇവ എസ്. എന്‍. വി. സ്കൂളിന്റെ മാറ്റു കൂട്ടുന്നു. സ്കൂളിനോടു ചേര്‍ന്നുള്ള ക്ഷേത്രം കുട്ടികളില്‍ ആത്മീയ ചിന്തകള്‍ക്ക് ചിട്ട നല്‍കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ് ക്രോസ്.
  • കരാട്ടെ.
  • യോഗാ
  • സംഗീതം
  • നൃത്തം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം എന്നീ ഭാഷകളില്‍ അസംബ്ലി
  • കേരള കൗമുദി, മലയാള മനോരമ, മാതൃഭുമി, ദേശാഭിമാനി, ദീപിക, ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് എന്നീ ദിനപ്പത്രങ്ങള്‍
  • ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ ക്ലാസുകള്‍

മാനേജ്മെന്റ്

എസ്. എന്‍. ഡി. പി. 93-ാം നമ്പര്‍ ടൗണ്‍ ശാഖയ്ക്കാണ് സ്കൂളീന്റെ ഉടമസ്ഥാവകാശം . പൊതുയോഗം തിര‍ഞ്ഞെടുക്കുന്ന മാനേജരും കമ്മറ്റി അംഗങ്ങളും വിദ്യാലയത്തിന്റെ ക്ഷേമ പ്രവര്‍ത്തന‍ങ്ങള്‍ നടത്തുന്നു. വിവിധ മേഖലകളില്‍ പ്രശസ്തരായ വ്യക്തീകള്‍ സ്കൂള്‍ മാനേജരായി സേവനം അനുഷ്ഠീച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജര്‍ ശ്രീ. എസ്. മനു ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1949 - 1952 ഏ. ആര്‍. കൃഷ്ണക്കുറുപ്പ്
1952 - 1979

റ്റി. കെ. ശ്രീനിവാസന്‍

1979 - 1980 വെണ്‍പാല രാമചന്ദ്രന്‍
1980 - 1987 കെ. ജി. കൃഷ്ണന്‍
1987 - 1992 ചെറിയാന്‍ തോമസ്
1992 - 1995 കെ. ഏ. മറിയാമ്മ
1995 - 1996 കെ. പി. രാജഗോപാലപ്പണിക്കര്‍
1996- 1999 പി. ആര്‍. സുജാത
1999 - 2001 കെ. എം. അച്ചാമ്മ
2001 - 2002 ബി. വസന്തമ്മ
2002 - 2015 കെ. എം. ഗീത

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • രാഷ്ടീയ, സാമൂഹിക, സാമുദായിക, മേഖലകളിലും, ആതുര സേവന രംഗത്തും, കലാ കായിക രംഗത്തും, അധ്യാപന രംഗത്തും സേവനം അനുഷ്ഠിക്കുന്ന അനേകം പ്രഗത്ഭരെ സംഭാവന ചെയ്യുവാന്‍ ഈ സ്കൂളിനു സാധിച്ചിട്ടുണ്ട്.

വഴികാട്ടി

<googlemap version="0.9" lat="9.367804" lon="76.582800" type="satellite" zoom="18" width="400" selector="no" controls="none"> 9.368366, 76.583934, s.n.v.s.h.s thirumoolapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:]]