"ജി.എച്ച്. എസ്.എസ്. കക്കാട്ട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 96: വരി 96:
Ujwal1.png  
Ujwal1.png  
</gallery>
</gallery>
== മെഡി ക്വിസ്സ് വിജയികൾ==
 
കെജി എംഒഎ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അമൃതകിരണം മെഡി ഐ ക്യു 2020 ജില്ലാ തല ക്വിസ്സ് മത്സരത്തിൽ  കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥികളായ അഭിലാഷ് കെ, അമൽ പി വി എന്നിവർ അടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി. 5000രൂപയും ട്രോഫിയുമാണ് സമ്മാനം.
<gallery>
Amruthakiranammediquiz.jpg|
:Amruthakiranamquiz.jpg|
<gallery>
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം==
==എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം==
  എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.
  എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ
<gallery>
സുപ്രിയ കെ വി 01.jpeg|സുപ്രിയ കെ വി
സുപ്രിയ കെ വി 01.jpeg|സുപ്രിയ കെ വി
സുപ്രിയ കെ വി 02.jpeg|രജ്ഞിത കെ
സുപ്രിയ കെ വി 02.jpeg|രജ്ഞിത കെ

11:13, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി ബൂട്ടണിയും

ഭൂട്ടാനിൽ വച്ച് നടക്കുന്ന സബ് ജൂനിയർ വനിതാ ഫുട്ബോളിൽ കക്കാട്ട് സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനി ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കും. നാളെ ശ്രിലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. കട്ടക്കിൽ വച്ച് നടന്ന നാഷണൽ ക്യാമ്പിലേക്ക് കക്കാട്ട് സ്കൂളിലെ മാളവിക, ആര്യശ്രീ എന്നി കുട്ടികൾ തിരഞ്ഞെടുക്കപെട്ടിരുന്നു . അതിൽ നിന്നും ആര്യശ്രീക്ക് ദേശീയ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു. സാഫ് ഗെയിംസ് ഫുട്ബോളിൽ ആര്യശ്രീ ഇന്ത്യൻ ടീമിന് വേണ്ടി കളിക്കുന്ന ഏക മലയാളി പെൺകുട്ടിയാകും.

ആര്യശ്രീ
ആര്യശ്രീയും മാളവികയും

ശാസ്ത്രായനം- കക്കാട്ട് സ്കൂൾ സംസ്ഥാനതലത്തിലേക്ക്

ശാസ്ത്രായനം പദ്ധതിയുടെ ഭാഗമായുള്ള പ്രൊജക്ട് അവതരണത്തിൽ കക്കാട്ട് സ്കൂളിന്റെ "സ്കൂൾ വാട്ടർ ഓഡിറ്റ്" എന്ന പ്രൊജക്ട് സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. എട്ടാം തരം വിദ്യാർത്ഥികളായ ധനശ്യാം കെ, യദുനന്ദൻ എന്നീ വിദ്യാർത്ഥികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുന്നത്. സ്കൂളിൽ ഏതൊക്കെ ആവിശ്യങ്ങൾക്കാണ് ജലം ഉപയോഗിക്കുന്നത്, ഏതൊക്കെ രീതിയിലാണ് ജലം പാഴായിപോകുന്നത് , അത് എങ്ങിനെ കുറക്കാം എന്നിവയെകുറിച്ചാണ് കുട്ടികൾ പഠനം നടത്തിയത്. അഭിനന്ദ് കെ , ആദിത്യൻ എസ് വിജയൻ, കാർത്തികേയൻ എന്നീ വിദ്യാർത്ഥികളും പ്രൊജക്ട് പ്രവർത്തനത്തിൽ പങ്കാളികളായി.

യു എസ് എസ് പരീക്ഷ- കക്കാട്ട് സ്കൂളിന് മികച്ച വിജയം

അന്താരാ‍ഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയിൽ  സ്കൂളിൽ നിന്ന് 19 കുട്ടികൾ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികൾക്കായി സ്കൂളിൽ പ്രത്യേകം കോച്ചിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാർത്ഥികളെയും അതിന് പിന്നില്‌ പ്രവർത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സിന്റെയും സ്റ്റാഫിന്റെയും  അനുമോദനം അറിയിച്ചു.
നമ്പർ പേര് മാർക്ക് നമ്പർ പേര് മാർക്ക്
1 മനു കൃഷ്ണൻ 73 2 സ‍ഞ്ജന ടി 65
3 ആമ്പൽകൃഷ്ണ പി എസ് 66 4 നന്ദന എ വി 66
5 നന്ദന എൻ എസ് 7 36 നന്ദിത എൻ എസ് 68
7 അഭിനന്ദ ടി കെ 80 8 ദേവനന്ദ സി കെ 71
9 ദേവദത്ത് ആർ 66 10 യാഷ് പ്രസാദ് 66
11 ഐശ്വര്യ കെ 63 12 അദിത്ത് കെ വി 64
13 സ്നേഹ എം 71 14 അമർനാഥ് ജെ 68
15 ആദിത്യ കെ 77 16 ദേവദർശ് പി 63
17 അതുൽ ആർ കുമാർ 76 18 ദേവപ്രിയ പി ഡി 67
19 ആകാശ് ചന്ദ്രൻ 69
യു എസ് എസ് നേടിയ വിദ്യാർത്ഥികൾ

എൽ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം

യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്.

1 ശ്രീപ്രിയ എ 2 ശ്രേയ എ വി 3 പാർവ്വതി സുനിൽ
4 നിരഞ്ജന വിനോദ് 5 ഗൗരി എസ് ദിനേഷ് 6 ഗംഗ എസ് ദിനേഷ്
7 നൈതിക വി ടി 8 അസിം 9 കാർത്തിക് പി
10 ഫാത്തിമ വി 11 അനന്യ എ 12 സൂര്യജിത്ത് ആർ എസ്
13 പ്രാർത്ഥന സി വി 14 വർഷമോൾ 15 ശ്രീലക്ഷ്മി പി
16 അഭിമന്യു വിനീഷ് 17 അർജുൻ
എൽ എസ് എസ് നേടിയ വിദ്യാർത്ഥികൾ

കേരള ടീമിനെ ആര്യശ്രീ നയിക്കും

മഹാരാഷ്ട്രയിലെ കോൽഹാപൂരിൽ ആരംഭിക്കുന്ന ദേശീയ ജുനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പെൺകുട്ടികളെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിനവേണു , മാളവിക, ആരതി വി എന്നിവരും ടീമിൽ‌ ഇടംപിടിച്ചു.

മീനാക്ഷിക്ക് സ്വർണ്ണമെഡൽ

കോഴിക്കോട് വച്ച് നടന്ന 21-ാമത് തൈക്കോൺഡോ ചാമ്പ്യൻഷിപ്പിൽ (under 51 kg) കക്കാട്ട് സ്കൂളിലെ എട്ടാംതരം വിദ്യാർത്ഥിനിയായ മീനാക്ഷി സ്വർണ്ണമെഡൽ നേടി.

എസ് എസ് എൽ സി- കക്കാട്ട് സ്കൂളിന് ചരിത്രനേട്ടം

എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു.

ലിറ്റിൽ സയന്റിസ്റ്റ് - ഉജ്ജ്വൽ ഹിരണിന് ഒന്നാം സ്ഥാനം

കെ എസ് ടി എ നടത്തിയ സംസ്ഥാനതല ലിറ്റിൽ സയന്റിസ്റ്റ് മത്സരത്തിൽ യു പി വിഭാഗത്തിൽ കക്കാട്ട് സ്കൂളിലെ ഉജ്ജ്വൽ ഹിരൺ ഒന്നാം സ്ഥാനം നേടി

എസ് എസ് എൽ സിക്ക് തുടർച്ചയായി പതിനേഴാം വർഷവും നൂറ് ശതമാന വിജയം

എസ് എസ് എൽ സി പരീക്ഷക്ക് തുടർച്ചയായി പതിനേഴ് വർഷം നൂറ് ശതമാനംവിജയം നേടി കക്കാട്ട് സ്കൂൾ സമാനതകളില്ലാത  നേട്ടം കൈവരിച്ചിരിക്കുന്നു. 2004 മുതൽ തുടർച്ചയായി പരീക്ഷ എഴുതിയ എല്ലാ വിദ്യാർത്ഥികളെയും ഉപരിപഠനത്തിന് അർഹമാക്കുന്നു. ഈ വർഷം പരീക്ഷ എഴുതിയ 186 കുട്ടികളും വിജയിച്ചു. അതിൽ 21 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ലഭിച്ചു. 19 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിച്ചു.

എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് ലഭിച്ചവർ

എൻ എം എം എസ് വിജയി

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് നേടിയ അഭിനന്ദ ടി കെ

ലിറ്റിൽ കൈറ്റ്സ് അവാർഡ്- കക്കാട്ടിന് ജില്ലയിൽ മൂന്നാം സ്ഥാനം

2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർഡുകൾ പ്രഖ്യാപിച്ചതിൽ കക്കാട്ട് സ്കൂൾ യൂണിറ്റിനെ കാസർഗോഡ് ജില്ലയിലെ മികച്ച മൂന്നാമത്തെ ക്ലബ്ബായി തിരഞ്ഞെടുത്തു. അവാർഡ് വിതരണം തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവിന്ദ്രനാഥ് വിതരണം ചെയ്തു. തിരുവനന്തപുരം ടാഗോർ തീയ്യറ്ററിൽ വച്ച് നടന്ന ചടങ്ങ് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ശ്രീ വി ശിവകുമാർ എം എൽ എ, നവകേരളമിഷൻ ചെയർമാൻ ചെറിയാൻ ഫിലിപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ശ്രീ ജീവൻ ബാബു ഐ എ എസ്, കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ അൻവർ സാദത്ത് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

സംസ്ഥാനതല U13 വടംവലി മത്സരം

U13സംസ്ഥാന തല വംടവലി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയ കക്കാട്ട് സ്കൂളിലെ ശ്രീനന്ദ ( 7B) , തേജ കെ പി (7C)

തുടർച്ചയായി പതിനെട്ടാം വർഷവും എസ്എസ് എൽ സി ക്ക് നൂറ് ശതമാനം

തുടർച്ചയായി പതിനെട്ടാം വർഷവും എസ് എസ് എൽ സിക്ക് നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 207 കുട്ടികളിൽ 87 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 31 കുട്ടികൾക്ക് 9 വിഷയത്തിലും 25 കുട്ടികൾക്ക് 8 വിഷയത്തിലും എ പ്ലസ്സ് ലഭിച്ചു.

എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ മികച്ച വിജയം

ഇക്കഴിഞ്ഞ എൽ എസ് എസ് /യു എസ് എസ് പരീക്ഷകളിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാൻ പറ്റി. എൽ എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി.

എൽ എസ് എസ് വിജയികൾ

യു എസ് എസ് വിജയികൾ

ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ജില്ലാതലത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയ ശിവഗംഗ. ആർ. എം.


ജില്ലാ അത് ലറ്റിക് മത്സരവിജയികൾ

12,13 തിയ്യതികളിൽ കാസറഗോഡ് പെരിയടുക്ക ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്ന ജില്ലാ അത്‌ലറ്റിക് മീറ്റിൽ കക്കാട്ട് സ്കൂളിന് മികച്ച വിജയം നേടാനായി. വിജയികളായ HSS,HS, UP കായിക താരങ്ങൾ

രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം

രാഷ്ട്രീയ ആവിഷ്ക അഭിയാൻ യുപി തല ജില്ലാതല ക്വിസ് മത്സരം ഏഴാം ക്ലാസിലെ ആദിദേവ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.