"ജി.എൽ.പി.എസ്.ചാത്തന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 52: | വരി 52: | ||
=== ശിശുദിനാഘോഷം === | === ശിശുദിനാഘോഷം === | ||
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. | [[പ്രമാണം:20505 SISUDINAM PHOTO1.JPG|ലഘുചിത്രം]] | ||
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും പി ടി എ ,എസ് എം സി അംഗങ്ങളും പങ്കെടുത്തു. |
16:36, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി
വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും 80 വയസു പ്രായം ഉള്ളതുമായ ഈ സ്കൂളിൻറെ നിത്യസന്ദര്ശകയാണ് മുണ്ടി മുത്തശ്ശി. സ്കൂൾ ദിനാചരണ പ്രവർത്തനങ്ങളിലെ സ്ഥിരം അഥിതിയും അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വളരെ പ്രിയപ്പെട്ട വഴികാട്ടിയും ആയ മുണ്ടി മുത്തശ്ശി ഈ സ്കൂളിൻറെ ഒരു അവിഭാജ്യ ഘടകമാണ്. തനിക്കു കിട്ടുന്ന പെൻഷൻ തുകയിൽ നിന്നും സ്കൂൾ വികസന പ്രവർത്തനങ്ങൾക്കു തന്നാലാവുന്ന സഹായം നൽകിയ ആളാണ് ഈ മുത്തശ്ശി. സ്കൂളിൻറെ പൂന്തോട്ടത്തിലെ പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും മുണ്ടി മുത്തശ്ശി എന്നും മുൻകൈയെടുത്തു കുട്ടികളോടൊപ്പം ഉണ്ടാകാറുണ്ട്.
പ്രവേശനോത്സവം
മുൻ വര്ഷങ്ങളിലേതു പോലെ തന്നെ 2018 ലെയും അധ്യയന വർഷം വിപുലമായ രീതിയിൽ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. ഈ വർഷം പഞ്ചായത്ത് തലത്തിലാണ് ചാത്തനൂർ ജി.എൽ.പി. സ്കൂളിൽ പ്രവേശനോത്സവം നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ടി.എ. പ്രസാദ് പ്രവേശനോത്സവം ഉത്ഘാടനം ചെയ്തു. എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു. നവാഗതർക്ക് പഞ്ചായത്തിൻറെ വക ടിഫിൻ ബോക്സ് വിതരണം ചെയ്തു. ഇത് കൂടാതെ സന്നദ്ധ സംഘടനയായ സഞ്ചാരി വക 19 സ്കൂൾ കിറ്റുകളുടെ വിതരണവും നടന്നു. പൊതുആരോഗ്യ വകുപ്പിൻറെ വക കുട്ടികൾക്കായി ആരോഗ്യ സന്ദേശങ്ങൾ അടങ്ങുന്ന ആരോഗ്യ പൊതി വിതരണം ചെയ്യുകയുണ്ടായി. അതോടൊപ്പം മുഖ്യമന്ത്രിയുടെ കൈപ്പുസ്തകം നവാഗതർക്കായി നൽകി. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകങ്ങളും യൂണിഫോമും നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു. പ്രവേശനോത്സവത്തോടു അനുബന്ധിച്ചു ഉച്ചയ്ക്ക് വിഭവസമൃദമായ ഉച്ചഭക്ഷണം നൽകി.
സൂമിംങ് ടു ദി ഹോംസ്
ചാത്തനൂർ ജി.എൽ.പി. സ്കൂളിൻറെ 2011-12 അധ്യയനവർഷത്തിൽ ഏറ്റെടുത്ത തനതു പരിപാടിയാണ് സൂമിംങ് ടു ദി ഹോംസ് (ഗൃഹ സന്ദർശനം). സ്കൂളിലെ എല്ലാ കുട്ടികളുടെയും വീടുകളിൽ പഠന സമയങ്ങളിൽ അല്ലാതെ അദ്ധ്യാപകരും രക്ഷിതാക്കളും ചേർന്നു ആണ് ഗൃഹ സാന്ദർശനം നടത്തുന്നത്. വിദ്യാഭ്യാസ അവകാശ നിയമത്തിൻറെ ഭാഗമായി കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യം വച്ച് കൊണ്ടുള്ള പഠനത്തിന് പ്രാധാന്യം നൽകുവാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ആണ് ഈ സംരംഭം ഏറ്റെടുത്ത്. ഈ പ്രൊജക്റ്റ് വാൻ വിജയമായി.അതേത്തുടർന്ന് എല്ലാ വർഷവും ഇത് നടത്തി വരുന്നു. നാഗലശ്ശേരിയിൽ 14 വയസിനോടടുത്ത രാജേഷ് എന്ന ബാലൻ വിദ്യാലയ അന്തരീക്ഷത്തിലേക്ക് കൊണ്ട് വരാൻ കഴിഞ്ഞത് ഈ പ്രോജെക്ടിൻറെ സുവർണ നേട്ടമായി കാണുന്നു.
ലക്ഷ്യങ്ങൾ
- കുട്ടികളുടെ പഠനത്തിൻറെ പിന്നോക്കാവസ്ഥ പരിഹരിക്കുക
- കുട്ടികളിൽ വായനാ ശീലം ഉറപ്പുവരുത്തുക
- കുട്ടികളുടെ ഗാർഹിക അന്തരീക്ഷം മനസിലാക്കുക
- കുട്ടികളുടെ യാത്രാസൗകര്യം മനസിലാക്കുക
- കുട്ടികളുടെ പ്രത്യേക അഭിരുചികൾ തിരിച്ചറിയുക
- അദ്ധ്യാപകൻ - വിദ്യാർത്ഥി - രക്ഷിതാവ് ബന്ധം സുദൃഢമാകുക
ദിനാചരണങ്ങൾ
- അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനത്തിൻറെ (സെപ്റ്റംബർ 5) ഭാഗമായി ചാത്തന്നൂർ ജി.എൽ.പി. സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. രാവിലെ അസംബ്ലിയിൽ മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും അദ്ധ്യാപക ദിന സന്ദേശം അവതരിപ്പിച്ചു. തുടന്നു നടന്ന യോഗത്തിൽ പി.ടി.എ. അംഗമായ ശ്രീ. ഫിറോസ്ഖാൻ സ്കൂളിലെ എല്ലാ ജീവനക്കാർക്കും ട്രോഫി നൽകി ആദരിക്കുകയുണ്ടായി. പ്രസ്തുത ചടങ്ങിൽ തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.എ. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. ബി.ആർ.സി. ട്രെയ്നർ രാജൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കുകയും പൂർവ അദ്ധ്യാപകൻ ആയ അദ്ദേഹത്തെ പഞ്ചായത്ത് പ്രസിഡണ്ട് ആദരിക്കുകയും ചെയ്തു.
- സ്വാതന്ത്ര്യദിനാഘോഷം
ഈ പ്രാവശ്യം കേരളം നേരിട്ട കടുത്ത പ്രളയ സമാനമായ അവസ്ഥയെ തുടർന്ന് ഈ വർഷത്തെ സ്വാതന്ത്ര്യദിനം വളരെ ലളിതമായി ആണ് ആഘോഷിച്ചത്. രാവിലെ എച്.എം. പതാക ഉയർത്തുകയും കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു പിരിയുകയും ചെയ്ത
രാമാനുജൻദിനാഘോഷം
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു .
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി.
രാമാനുജൻദിനാഘോഷം
ശാസ്ത്രങ്ങളുടെ റാണിയാണ് ഗണിതശാസ്ത്രം .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്രദിനമായി ആചരിക്കുന്നു .
പ്രശസ്ത ഭാരതീയ ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജന്മദിനമാണ് ഗണിത ശാസ്ത്രദിനമായി ആചരിക്കുന്നത്.
ഡിസംബർ 22 രാമാനുജൻ ദിനമായി ആചരിക്കുന്നു .2021 വർഷത്തെ രാമാനുജൻ ദിനം കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് ആചരിച്ചു. 2021 ഡിസംബർ 22 ബുധനാഴ്ച രാവിലെ 11 :30 ന് പി പി .ജയൻ മാഷ് ,ചാഴിയാട്ടിരി ഉദ്ഘാടനം ചെയ്തു .തുടർന്ന് ഗണിതം -ലളിതം എന്ന വിഷയത്തിൽ ക്ലാസ് എടുത്തു .കുട്ടികൾക്ക് ചില ഗണിത കൗതുകങ്ങൾ പരിചയപ്പെടുത്തി.
ശിശുദിനാഘോഷം
ഈ വർഷത്തെ ശിശുദിനാഘോഷം 2021 നവംബർ 15 ന് രാവിലെ 10 മണിക്ക് പ്രശസ്ത കാർട്ടൂണിസ്റ്റ് സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ചാച്ചാജിയും -കുട്ട്യോളും എന്ന വിഷയത്തിൽ കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളും പി ടി എ ,എസ് എം സി അംഗങ്ങളും പങ്കെടുത്തു.