"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എറണാകുളം
| സ്ഥലപ്പേര്= എറണാകുളം
| വിദ്യാഭ്യാസ ജില്ല= റണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
| റവന്യൂ ജില്ല= റണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 26056
| സ്കൂള്‍ കോഡ്= 26056
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  

14:40, 11 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
11-11-2016Deepasulekha



ആമുഖം

എറണാകുളം ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് പള്ളുതുത്തിയിലെ എസ്.ഡി.പി.വൈ സ്ക്കൂളുകള്‍. വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ടതാണ് എസ്.ഡി.പി.വൈ സ്ക്കൂളുകള്‍

വിശ്വ മാനവികതയുടെയും, മാനവിക ഐക്യത്തിന്റെയും പ്രകാശം പരത്തി കൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ ദേവാലയ പ്രതിഷ്ടകള്‍ വിശ്വപ്രസിദ്ധങ്ങളാണ്.

പള്ളുരുത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈഴവരുടെ സംഘടനയായ ശ്രീധര്‍മ്മപരിപാലന യോഗത്തിന്റെ ആശയാഭിലാഷങ്ങള്‍ നിറവേറ്റികൊണ്ട് ശ്രീനാരായണ ഗുരുദേവന്‍ ശ്രീഭവാലീശ്വര ക്ഷേത്രപ്രതിഷ്ഠ നടത്തി. വിദ്യ കൊണ്ട് പ്രബുദ്ധരാവുക എന്ന സന്ദേശം നല്‍കി കൊണ്ട് ഗുരുദേവന്‍ വിദ്യാലയത്തിന്റെ തറക്കല്ലിടലും അതോടൊപ്പം നടത്തി.

1919 ലാണ് എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒന്നും രണ്ടും സ്റ്റാന്‍ഡേരേ‍ഡുകളില്‍ ഓരോ ഡിവിഷന്‍ വീതമാണ് അന്നുണ്ടായിരുന്നത്. ശ്രീ.സാരായണപിള്ളയായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 18.5.1925 ല്‍ ലോവര്‍ പ്രൈമറി സ്ക്കൂള്‍ പൂര്‍ണ്ണ രീതിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.

എസ്.ഡി.പി.വൈ ഹൈസ്ക്കൂള്‍

ഹൈസ്ക്കൂളായി ഉയരുന്നത് 04.06.1950 ലാണ്. ശ്രീ.ജി. ഗോവിന്ദകൈമളായിരുന്നു ഹൈസ്ക്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചത്തോടെ ആണ്‍ പെണ്‍ പള്ളിക്കടങ്ങളായി വിഭജിക്കപ്പെട്ടു.

01.10.1970 ലാണ് എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂളുകളും എസ്.ഡി.പി.വൈ ഗേള്‍സ് ഹൈസ്ക്കൂളുകളും ഉടലെടുക്കുന്നത്. ശ്രീ.ടി.പി. പീതാംബരന്‍ മാസ്റ്ററായിരുന്നു ബോയ്സ് ഹൈസ്ക്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍. 1970 ല്‍ സ്ഥാനമേറ്ര അദ്ദേഹം 1983 വരെ ആ പദവിയില്‍ തുടര്‍ന്നു. വിദ്യാഭ്യാസരംഗത്ത് എസ്.ഡി.പി.വൈ സ്ക്കൂളിന്റെ ഒരു കുതിച്ചു കയറ്റമായിരുന്നു പിന്നീട്. 02.09.1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചു.ഹയര്‍ സെക്കണ്ടറിക്ക് പ്രിന്‍സിപ്പാളും,ഹൈസ്ക്കൂള്‍ വിഭാഗത്തിന് ഹെഡ്മാസ്റ്ററും ചുമതല വഹിക്കുന്നു. 01.04.2009 മുതല്‍ ശ്രീ.കെ.എന്‍. സതീശനാണ് ഹെഡ്മാസ്റ്റര്‍

എസ്.ഡി.പി.വൈ യ്ക്ക് കീഴിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ 1. എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്ക്കൂള്‍ 2. എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 3. എസ്.ഡി.പി.വൈ ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 4 എസ്.ഡി.പി.വൈ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍(അണ്‍ എയ്ഡഡ്) 5. എസ്.ഡി.പി.വൈ ലോവര്‍ പ്രൈമറി സ്ക്കൂള്‍ 6. എസ്.ഡി.പി.വൈ സെന്‍ര്ടല്‍ സ്ക്കൂള്‍ (സി.ബി.എസ്.ഇ) 7. എസ്.ഡി.പി.വൈ ടി.ടി.ഐ 8. എസ്.ഡി.പി.വൈ കെ.പി.എം. ഹൈസ്ക്കൂള്‍, എടവനക്കാട്.

ശ്രീ ധര്‍മ്മപരിപാലനയോഗത്തിന്റെ പ്രസിഡന്റ് പദവി വഹിക്കുന്നതു ശ്രീ എ.കെ സന്തോഷ് അവര്‍കളാണ്. ശ്രീ വി.കെ.പ്രദീപ് അവര്‍കളാണ് സ്കൂളുകളുടെ മാനേജര്‍.

എസ്.ഡി.പി.വൈ ബോയ്സ് ഹൈസ്കൂളില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 23-ഉം അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 21-ഉം ഡിവിഷന്‍ വീതം ആകെ 44 ഡിവിഷനുകള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 1997

ഹൈസ്ക്കൂളില്‍ 33 അദ്ധ്യാപകരും അപ്പര്‍പ്രൈമറിയില്‍ 23 അദ്ധ്യാപകരും ഉണ്ട്

ഹെഡ്മാസ്റ്ററെ കൂടാതെ 59 അദ്ധ്യാപകര്‍.അനദ്ധ്യാപകര്‍ 7

ഐ ടി @സ്ക്കൂള്‍ ഹൈസ്ക്കൂളിലെ ഐടി ലാബില്‍ 28 കമ്പ്യൂട്ടറുകള്‍ ഒരു മള്‍ട്ടിമീഡിയ റൂം

ലൈബ്രറി മികച്ച നിലവാരം പുലര്‍ത്തുന്ന ലൈബ്രറി 5800 ലേറെ പുസ്തകങ്ങള്‍, വായനമുറിയും ലൈബ്രറിയിലുണ്ട്


നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • പരിസ്തിതി ക്ലുബ്ബ്
  • വിദ്യാരംഗം

*റെഡ് ക്രൊസ്

  • ട്രാഫിക്ക് ക്ലുബ്
  • സയന്‍സ് ക്ലുബ്
  • ഗണിത ശാസ്ട്ര ക്ലുബ്
  • സമൂഹ്യ ശാസ്ട്ര ക്ലുബ്
  • നിയമ പാഠ ക്ലുബ്

കൂടാതെ കല, കായികം,പഠനം എന്നീ രംഗങ്ങളില്‍ മികവു നേടുന്നതിനു കുട്ടികളും, അധ്യാപകരും ഉള്‍പ്പെടുന്ന നാലു ടീമുകള്‍. 1. ആകാശ് 2. പ്ര്വിഥ്വി 3.അഗ്നി 4.ത്രിശ്ശൂല്‍

യാത്രയയപ്പ് സാമൂഹ്യശാസ്ത്ര അധ്യാപികയായി 28 വര്‍ഷം സേവനമനുഷ്ടിച്ച ശേഷം ശ്രീമതി ടി ജി.പന്മജ ടീച്ചര്‍ 2010 മാര്‍ച്ച് 31 ന് വിരമിക്കുന്നു. സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ ടീച്ചറിന് ഹ്രുദ്യമായ യാത്രയയപ്പ് നല്‍കി.ഹെഡ്മാസ്റ്റര്‍ ശ്രീ കെ എന്‍.സതീശന്‍മാസ്റ്റരുടെ അധ്യക്ഷതയില്‍ യാത്രയയപ്പ് സമ്മേളനം നടന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബി.ഇന്ദിരടീച്ചര്‍ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ശ്രീ ബിബിന്‍ മാസ്റ്റെര്‍ പ്രാര്‍തനാഗാനം ആലപിച്ചു.അധ്യാപകരായ ബിബിന്‍, സന്തൊഷ്, ഭാസി, കലാഭാനു,രമാദേവി,ധന്യ,അംബിളി,ലീന,അനധ്യാപകരായ പൊന്നപ്പന്‍,തമ്പി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. സ്റ്റാഫിന്റെ വക ഉപഹാരം പന്മജടീച്ചറിനു നല്‍കി. ഉപഹാരതിനും,ആശംസകള്‍ക്കും പന്മജ ടീച്ചര്‍ നന്ദി പറഞു.സ്കൂളില്‍ ചേര്‍ന്നതു മുതലുള്ള അനുഭവങ്ങള്‍ ടീച്ചര്‍ പങ്കുവെച്ചു. ഈ സമ്മേളനതില്‍ ഇരുന്നപ്പൊഴാണ് വിരമിക്കുകയാണ് എന്ന തൊന്നലുണ്ടായതെന്ന് ടീച്ചര്‍ പറഞു.

യാത്രാസൗകര്യം

പശ്ചിമകൊച്ചിയില്‍,എന്‍.എച്ച്.47 എ.യില്‍. എറണാകുളത്തുനിന്നും വില്ലീംഗ് റ്റണ്‍ ഐലണ്ട് ബി.ഒ. ടി. പാലം വഴി പള്ളൂരുത്തിയിലേക്ക് 8 കി.മീ. ഫൊര്‍ട്ട്കൊച്ചിയില്‍ നിന്നും തൊപ്പുമ്പടി വഴി 9 കി.മീ. സഞ്ചരിച്ചാലും പള്ളുരുത്തിയിലെത്താം.

    സ്കൂളിനു മുന്നില്‍ വിശാലമായ, വെളി മൈതാനം എന്നറിയപ്പെടുന്ന ശ്രീ നാരായണ നഗര്‍.ശ്രീനാരയണഗുരുദേവന്‍ പ്രതിഷ്ടിച്ച ശ്രീ ഭവാനീശ്വര ക്ഷേത്രത്തിനു ചുറ്റുമായി എസ് .ഡി .പി . വൈ. വിദ്യാലയങള്‍. ബൊയ്സ് ഹൈസ്കൂള്‍, ഗേള്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടരി സ്കൂള്‍, എല്‍. പി. സ്കൂള്‍, അണ്‍ എയ്ഡ് ഡ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ടി.ടി.ഐ. എന്നീ വിദ്യാലയങ്ങളിലായി ഏകദേശം ഏഴായിരത്തൊളം വിദ്യാര്‍തികള്‍.


വര്‍ഗ്ഗം: സ്കൂള്‍

മേല്‍വിലാസം

web address : http://sdpybhs.blogspot.com

സന്നദ്ധസംഘടനകള്‍ എന്‍ സി സി,സ്കൗട്ട്,ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധസംഘടനകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.