ഉള്ളടക്കത്തിലേക്ക് പോവുക

"കടമേരി എം. യു. പി. സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Maheshan (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16754-hm (സംവാദം | സംഭാവനകൾ)
ചരിത്രം
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
പൊതു വിദ്യാഭ്യാസത്തിലൂടെ ഒരു ഗ്രാമത്തെയാകെ പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കും കൈപിടിച്ചു നടത്തിയ ചരിത്രവും വർത്തമാനവുമാണ് കടമേരി മാപ്പിള യു.പിയുടേത്. കോഴിക്കോട് ജില്ലയിലെ ആയ‍ഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കടമേരി -കീരിയങ്ങാടി- എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
1909 ലാണ് ഈ വിദ്യാലയം രൂപം കൊണ്ടത്.മഠത്തിൽ കൃ‍ഷ്ണൻ ഗുരുക്കൾ നടത്തിയിരുന്ന കുടിപള്ളിക്കൂടവും ചെറുകുന്നുമ്മൽ പര്യയി മുസല്യാർ നടത്തിയിരുന്ന ഓത്തു പള്ളിക്കൂടവും അക്കാലത്ത് കടമേരിയിൽ പ്രവർത്തിച്ചിരുന്നു.  പുതുശ്ശേരിക്കണ്ടി കൃഷ്ണക്കുറുപ്പിന്റെയും പര്യയി മുസല്യാരുടെയും താല്പര്യപ്രകാരം ഈ രണ്ട് സ്ഥാപനങ്ങളും ചെറുവത്ത് താഴ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. 12 മണി വരെ മത പഠനവും ബാക്കി സമയത്ത് മലയാളവും കണക്കുമായിരുന്നു പഠിപ്പിച്ചിരുന്നത്.പിന്നീട് ഇവരുടെ നേതൃത്വത്തിൽ 1909 ൽ ഇതൊരു എലിമെന്ററി സ്ക്കൂളായി രൂപം കൊണ്ടു. ആദ്യ പ്രധാന അധ്യാപകൻ പി.കെ കൃഷ്ണക്കുറുപ്പ് ആയിരുന്നു. 1941 മുതൽ പി.എൻ രാമക്കുറുപ്പ് പ്രധാനധ്യാപകനായി.
ആദ്യ കാലത്ത് മുസ്ലിം വിദ്യാർത്ഥികളായിരുന്നു സ്ഥാപനത്തിൽ കൂടുതലും. 1952 ആയതോടെ ജാതി മത ഭേദമന്യേ ഇതൊരു പൊതു വിദ്യാലയമായിട്ടുയർന്നു.1964 മുതൽ യു.പി സ്ക്കൂളായി ഉയർത്തപ്പെട്ടു. പ്രധാനധ്യാപകൻ വി.കെ ബാലൻ നമ്പ്യാർ ഉൾപ്പെടെ 12 അധ്യാപകരാണ് അന്നുണ്ടായിരുന്നത്. 1972 വരെ പി.കെ കൃഷ്ണക്കുറുപ്പായിരുന്നു മാനേജർ. അദ്ദേഹത്തിന്റെ വിയോഗത്തെ തുടർന്നു ഒ.പി കുഞ്ഞിക്കാവയമ്മ മാനേജറായി മാറി. 1988 ആഗസ്റ്റ് 3ന് സ്ക്കൂൾ മാനേജ് മെന്റ് ടി.കെ ഇബ്രാഹിം ഹാജി പ്രസിഡണ്ടായ കടമേരി മിഫ്താഹുൽ ഉലൂം സെക്കണ്ടറി മദ്റസ കമ്മറ്റിയുടെ കീഴിൽ വന്നു. ഇബ്രാഹിം ഹാജി നിലവിലും മാനേജരായി തുടരുന്നു. 2-5-1997 മുതൽ സ്ക്കൂളിന് ന്യൂനപക്ഷ പദവിയുള്ള വിദ്യാലയമായി അംഗീകാരം കിട്ടിയിട്ടുണ്ട്.
യു.പി സ്കൂളായത് മുതൽ 1988 വരെ വി.കെ ബാലൻ നമ്പ്യാരായിരുന്നു പ്രധാന അധ്യാപകൻ. ശേഷം പി.കെ അമ്പുജാക്ഷിയമ്മയും പി.കെ അച്യുതൻ മാസ്റ്റരും കെ.എം വിജയൻ മാസ്റ്റരും ഹെ‍ഡ് മാസ്റ്റർമാരായി. 2003 മെയ് 1 മുതൽ എൻ.പി ഇബ്രാഹിം മാസ്റ്റരാണ് ഹെ‍ഡ് മാസ്റ്റർ.

12:14, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം