"ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 180: വരി 180:
[[ചിത്രം:Hosdurg ghss.jpeg|ലഘുചിത്രം]]
[[ചിത്രം:Hosdurg ghss.jpeg|ലഘുചിത്രം]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
== അവലംബം ==

16:04, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്
പ്രമാണം:Hosdurg 1.jpg
അവസാനം തിരുത്തിയത്
13-01-2022Wikibekal




കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്‍.

ബോർഡ് സ്കൂൾ

ബോർഡ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ 1902- ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1902 മെയിൽ ഒരു കന്നഡ ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ൽ മിഡിൽ സ്കൂളായും 1951 മുതൽ ഗവ. സ്കൂൾ ഹൊസ്ദുർഗ് എന്നും അറിയപ്പെട്ടു .1982-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. കാ‍‍ഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2004-ൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2007 ൽ ഹയർ സെക്കന്ററി എൻ എസ് എസ് യൂണിറ്റ് ആരംഭിച്ചു.2010 ൽ ജില്ലയിൽ തന്നെ ആദ്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റ് ആരംഭിച്ചു . 2018 ഓടെ സ്കൂളിൽ 5 ആം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഏകദേശം അര കിലോമീറ്റർ അകലെയായി മുനിസിപ്പൽ കോടതിക്ക് സമീപമായുള്ള ഒരു ഏക്കർ കളിസ്ഥലമുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂൾ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിൽ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോൾ നിലവിലുണ്ട്. മേൽ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും എല്ലാ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയർസെക്കണ്ടറി ലാബിൽ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയിൽ ടെൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്. സ്കൂൾ ബസ് സർവീസ് നടത്തുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • എ൯.എസ്.എസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • എൈ.ടി .
  • ഹെൽത്ത്‌ ക്ലിനിക് & കൗൺസിലിംഗ്
  • കായികവേദി
  • വായനശാല & മൂവിങ് ലൈബ്രറി
  • ബോർഡ് എഫ് എം റേഡിയോ
  • ബോട്ടണി അസോസിയേഷൻ
  • റെഡ് ക്രോസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1994-1996 ശ്രീമതി.‍ഡി.വാസന്തി
1996-98 പ്രഭാകര൯
1998-2000 കെ.എ.ജോസഫ്.
2000-2001 കമലാക്ഷി.കെ
2001-2003 കെ.സുധ
2003-2004 സുഗന്ധി.കെ
2004-2005 തങ്കം പോള്
2005-2006 പുഷ്പജ
2006-2007 ശശി
2007- ശ്രീകൃഷ്ണ അഗ്ഗിത്തായ
2011-12-13 പു‍ഷ്‍പ.കെ.വി
2013-14 രാജേന്ദ്രൻ
2014-15 പ്രേമരാജൻ
20015-16-17 ജയരാജ്.പി.വി
2017-2019 രാധാകൃഷ്ണൻ
2019 ജോയ്‌
നിലവിൽ ബീന പി


പ്രശസ്‌തരായ പ‌ൂർവവിദ്യാർത്ഥികൾ

  • ഡോ. കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരൻ
  • ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളിൽ അധ്യാപകൻ,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസർ, കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടർ
  • ശ്രീ എച്ച് ദിനേശൻ ഐ എ എസ്‌ - ഇടുക്കി ജില്ലാ കളക്ടർ

വഴികാട്ടി

{{#multimaps:12.3125245,75.090393 |zoom=13}}

ചിത്രങ്ങൾ








അവലംബം