"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രവർത്തനങ്ങൾ/2015-16-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 3: | വരി 3: | ||
'''2015-16 വർഷത്തെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ നല്ലപാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി.മോഹൻകുമാർ IAS ൽ നിന്ന് എറ്റുവാങ്ങി.''' | '''2015-16 വർഷത്തെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ നല്ലപാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി.മോഹൻകുമാർ IAS ൽ നിന്ന് എറ്റുവാങ്ങി.''' | ||
42021 111823.jpg | 42021 111823.jpg | ||
[[പ്രമാണം:42021 111823.jpg|thumb|നല്ലപാഠം പുരസ്കാരം]] | |||
==മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം"== | ==മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം"== |
13:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അഭിമാന മുഹൂർത്തം....
2015-16 വർഷത്തെ മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മലയാള മനോരമ നല്ലപാഠം പുരസ്കാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ സാന്നിദ്ധ്യത്തിൽ ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.കെ.വി.മോഹൻകുമാർ IAS ൽ നിന്ന് എറ്റുവാങ്ങി. 42021 111823.jpg
മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം"
2015-16 വർഷത്തെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള മാതൃഭൂമി - സീഡ് "ഹരിതവിദ്യാലയ പുരസ്കാരം" അവനവഞ്ചേരി ഗവ.ഹൈസ്കൂളിനു വേണ്ടി മാതൃഭൂമി ബ്യൂറോ ചീഫ് ശ്രീ.ജി.ശേഖരൻ നായർ, ഫെഡറൽ ബാങ്ക് ജനറൽ മാനേജർ ശ്രീ.പോൾ, കൃഷി വകുപ്പ് അസി.ഡയറക്ടർ ശ്രീമതി. അനിത എന്നിവരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. ഷൈൻ മോൻസാറിൽ നിന്ന് ഏറ്റുവാങ്ങുന്നു. തുടർച്ചയായ അഞ്ചാം വർഷവും ഈ പുരസ്കാരം നേടാനായതിൽ കൺവീനർ എന്ന നിലയിൽ അഭിമാനിക്കുന്നു.
സുകൃതം 2015
തിരുവനന്തപുരം ജില്ലയിൽ ഗാന്ധിദർശൻ പ്രവർത്തനങ്ങൾക്ക് ക്രിയാത്മകമായി നേതൃത്വം നൽകിയതിനുള്ള അംഗീകാരം - കേരള ഗാന്ധി സ്മാരക നിധിയുടെ 'ഗാന്ധിദർശൻ പുരസ്കാരം 2015' കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഗാന്ധിഭവനിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഗാന്ധി സ്മാരക നിധി ചെയർമാൻ ശ്രീ.പി.ഗോപിനാഥൻ നായർ, സെക്രട്ടറി ശ്രീ.കെ.ജി.ജഗദീശൻ, ഗാന്ധിദർശൻ ഡയറക്ടർ ഡോ.ജേക്കബ് പുളിക്കൻ, തിരു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ.ഡി.വിക്രമൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.അബ്ദുറബ്ബിൽ നിന്ന് ഏറ്റുവാങ്ങി.
കൈയെഴുത്ത്മാസിക "സമൃദ്ധി"
അന്താരാഷ്‌ട്ര മണ്ണ് വർഷം - 2015 ന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ഏഴാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക "സമൃദ്ധി" പ്രകാശനം ചെയ്തു.
ജലരക്ഷാ പദ്ധതി 2015
'ജലരക്ഷാ പദ്ധതി 2015 ന്റെ ഭാഗമായി ആറ്റിങ്ങൽ അഗ്നിരക്ഷാ നിലയത്തിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. വെഞ്ഞാറമൂട് ആലിന്തറ ശ്രീ ശാസ്ത ക്ലബിന്റെ നീന്തൽക്കുളത്തിൽ വച്ചാണ് പരിശീലനം. ആറ്റിങ്ങൽ അഗ്നി രക്ഷാ നിലയം ഓഫിസർ ശ്രീ.സുരേഷ്കുമാറിന്റെ അധ്യക്ഷതയിൽ നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത മഹേശൻ നീന്തൽ പരിശീലനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ്മം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. എസ്.പി.സി. കേഡറ്റുകൾക്ക് നീന്തൽ പരിശീലനം ലഭിക്കുന്ന ജില്ലയിലെ ആദ്യത്തെ സ്കൂളാണ് അവനവഞ്ചേരി ഗവ. ഹൈസ്കൂൾ.
കരാട്ടേ പരിശീലനം
ആറ്റിങ്ങൽ കരാട്ടേ ടീമിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് കരാട്ടേ പരിശീലനം...
സ്വയംരക്ഷാ പരിശീലനം
അവനവഞ്ചേരിയിലെ പെൺകുട്ടികളോട് ഇനി കളി വേണ്ട...കേരള പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ 'നിർഭയ'യുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധത്തിന്റെ പ്രായോഗിക പരിശീലനം സംഘടിപ്പിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് പുറമേ എട്ടു മുതൽ പത്ത് വരെ ക്ലാസുകളിലെ മുഴുവൻ പെൺകുട്ടികളും പരിശീലനത്തിൽ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് നടന്ന ബോധവൽക്കരണ ക്ലാസിന് ബഹു. ഡി.വൈ.എസ്.പി. ശ്രീ.അശോകൻ, വനിതാ സെൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ശ്രീമതി സിസിലി കുമാരി എന്നിവർ നേതൃത്വം നൽകി.
മഴവില്ല്- 2015
'മലർവാടി ബാലമാസികയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മഴവില്ല്- 2015 സംസ്ഥാന തല ചിത്രരചനാ മൽസരത്തിൽ ഹൈസ്കൂൾ - യു പി തലങ്ങളിലായി വിജയിച്ച സായ് കൃഷണൻ, വൈഷ്ണവ് എം.ടി., ബിൽ ജോക്‌സിസ്, ജൂബിൻ എന്നിവർ സമ്മാനങ്ങളുമായി .
ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പ്
'തിരുവനന്തപുരം ജില്ലാ കരാട്ടേ അസോസിയേഷൻ(TDKA) 2015 ഡിസംബർ 5, 6 തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ കരാട്ടേ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് യോഗ്യത നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അമീഷ വിനോദും വിമൽരാജും. സെൻസായ് ശ്രീ.സമ്പത്ത് (സ്വസ്ത്യ ഫിറ്റ്നസ് സ്പേസ്, ആറ്റിങ്ങൽ) തികച്ചും സൗജന്യമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് സ്കൂളിൽ വച്ച് നൽകി വരുന്ന കരാട്ടേ പരിശീലനമാണ് ഇവരെ ഇതിന് പ്രാപ്തരാക്കിയത്. ശ്രീ.സമ്പത്ത് മാഷിനും കേഡറ്റുകൾക്കും അഭിനന്ദനങ്ങൾ...
വായനാവാരം 2015
'വായനാവാരം 2015 നോടനുബന്ധിച്ച് അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ 1 മുതൽ 10 വരെ ക്ലാസുകളിലെ 1335 കുട്ടികളും ഓരോ കൈയെഴുത്തു മാസികകൾ തയ്യാറാക്കിയിരുന്നു. ഈ മാസികകളുടെ കൂട്ട പ്രകാശനം കഴിഞ്ഞ ദിവസം സ്കൂളിൽ സംഘടിപ്പിച്ചു. പ്രശസ്ത കവി ശ്രീ. എഴാച്ചേരി രാമചന്ദ്രൻ പ്രകാശന കർമം നിർവഹിച്ചു.ആറ്റിങ്ങൽ നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.അവനവഞ്ചേരി രാജു, സ്കൂൾ ഹെഡ്മിസ്‌ട്രസ് ശ്രീമതി.എം.എസ്.ഗീതാപദ്മം, പി.ടി.എ. പ്രസിഡന്റ് ഡി.ശിവരാജൻ, ശ്രീ.മോഹനകുമാരൻ നായർ എന്നിവർ പങ്കെടുത്തു.
Student Police Cadet Project organised different activities including a Talk on the Trends Affecting the World due to Population Hike by Sri. A.Jahfarudeen and A Video Presentation.
FINISHING TOUCH 2015
SSLC Orientation Programme