"ജി.എൽ.പി.എസ് വീട്ടിക്കുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തി െൻറ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അ‍‍ഞ്ചാം ക്ലാസ് എടുത്തു മാറ്റി.
നിലമ്പൂ൪ നഗരസഭയിലെ വീട്ടിക്കുത്ത്, കല്ലേമ്പാടം, ചക്കാലക്കുത്ത് , മണലൊടി, താമരക്കുളം, ഇരുത്താംപൊയിൽ, പട്ടരാക്ക, തുടങ്ങിയ പ്രദേശങ്ങളിലെയും വണ്ടൂർ പഞ്ചായത്തിലെ വടക്കുംപാടം, കരിമ്പൻതൊടി, പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ളഏക ആശ്രയമാണ് ഈ വിദ്യാലയം. 2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
2015 ൽ വിദ്യാലയ സമഗ്രവികസനത്തിനായി 'ഉണർവ്വ് 2015' എന്ന പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 100 ശതമാനം പഠനഗുണനിലവാരം എന്ന ലക്ഷ്യം നേടാൻ സാധിച്ചു.
2017-2018 അധ്യയനവർഷത്തിൽ നിലമ്പൂർ സബ്‌ജില്ലയിലെ മികച്ച പി ടി എ ക്കുള്ള അവാർഡ് നേടിയിട്ടുണ്ട്. 2018 -19 അധ്യയന വർഷം മികച്ച അക്കാദമിക പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 33 സ്കൂളുകളിൽ ഒന്നാവാൻ കഴിഞ്ഞതും എസ് സി ആർ ടി ഡയറക്ടറിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ കഴിഞ്ഞതും  വീട്ടിക്കുത്  സ്കൂളിന് മാറ്റു കൂട്ടുന്നു .
1,212

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2009086" എന്ന താളിൽനിന്ന് ശേഖരിച്ചത്