ജി.യു.പി.എസ് പൈങ്കുളം/ചരിത്രം (മൂലരൂപം കാണുക)
13:27, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ ടാഗ് ഉൾപ്പെടുത്തി) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
തൃശൂർ ജില്ലയിൽ പഴയന്നൂർ ബ്ലോക്കിൽ പാഞ്ഞാൾ പഞ്ചായത്തിൽ പൈങ്കുളം ഗ്രാമത്തിന്റെ പടിഞ്ഞാറെ അതിർത്തിയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.1909-10(കൊല്ലവർഷം 1085-ൽ) ഇവിടെ ആദ്യത്തെ വിദ്യാലയം നിലവിൽ വന്നു. കൊച്ചി സർക്കാരിന്റെ | |||
കീഴിൽ ആരംഭിച്ച ഈസ്കൂൾ ഒരു വാടക ക്കെട്ടിടത്തിലാണ് പ്രവർത്തനമാരംഭിച്ചത്.1922-ഇല്ലാതായ ഈ സ്കൂൾ1924-ൽ കോന്നനാത്ത് കുഞ്ഞികൃഷ്ണമേനോന്റെ മാനേജ്മെന്റിൽ ഇതേ സ്ഥലത്തുതന്നെ മറ്റൊരു വിദ്യാലയം ആരംഭിച്ചു.എയ്ഡഡ് മലയാളം സ്കൂൾ പൈങ്കുളം. | |||
സമൂഹത്തിലെ അധഃസ്ഥിത വിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലമായിരുന്നു അത് അവരെ മറ്റു കുട്ടികളോടൊപ്പം ഇരുത്തി പഠിപ്പിക്കുന്നതിന് വിലക്കുകൾ ഉണ്ടായിരുന്നു.അവർക്കായി 1925-ൽ ഒരു നിശാപാഠശാല തുടങ്ങി. | |||
പൈങ്കുളത്ത് വന്ന് പഠിക്കാനുള്ള യാത്രാ സൗകര്യമില്ലാതിരുന്നതിനാൽ വാഴാലിപ്പാടത്ത് 1929-ൽ ഒരു ബ്രാഞ്ച് സ്കൂൾ സ്ഥാപിച്ചു. 1935-ൽ ഈസ്കൂൾ ബാലകൃഷ്ണ വിദ്യാലയം എന്ന പേരിൽ അറിയപ്പെട്ടു.1910-ൽ സ്കൂൾ തുടങ്ങിയപ്പോൾ ആദ്യ വിദ്യാർത്ഥി മാനേജറുടെ മകനായ ബാലകൃഷ്ണനായിരുന്നു. | |||
ഓലമേഞ്ഞ മേൽക്കൂരയും മൺചുമരുമുള്ള സ്കൂൾ കെട്ടിടം 1938-ൽകാറ്റിലും മഴയിലും തകർന്നു വീണു. തുടർന്ന് സ്കൂൾ പൂട്ടി. സ്കൂൾ ഭരണം അധ്യാപകർ ഏറ്റെടുത്തതോടെ സ്റ്റാഫ് മാനേജ്മെന്റായി. തുടർന്ന് ആദ്യ മാനേജരുടെ വകയായുള്ള | |||
ഒരു വാടക കെട്ടിടത്തിലും മറ്റൊരു വീടിന്റെ പത്തായപ്പുരയാലും താത്കാലിക ഷെഡിലും സ്കൂൾ പ്രവർത്തനം നടത്തേണ്ടി വന്നു. | |||
സ്ഥിരവും സുരക്ഷിതവുമായ കെട്ടിടം ഇല്ലെങ്കിലും കുട്ടികളുടെ എണ്ണം ക്രമത്തിൽ വർദ്ധിച്ചു. 1939-ൽ തൊഴുപ്പാടത്ത് മറ്റൊരു ബ്രാഞ്ച് സ്കൂൾ സ്ഥാപിച്ചു. അത് തൊഴുപ്പാടം ഗവൺമെന്റ് സ്കൂളായി ഇന്നും പ്രവർത്തിക്കുന്നു. 1944-ൽഅന്നത്തെ | |||
എം. എൽ. സികോന്നനാത്ത് കുഞ്ഞിരാമൻ മേനോന്റെയും സ്കൂൾ മാനേജ് മെന്റിന്റെയും നാട്ടുകാരുടേയും ശ്രമഫലമായി സ്കൂൾ സർക്കാർ എറ്റെടുത്തു. 1957-ൽ സ്കൂൾ ആദ്യം ആരംഭിച്ച സ്ഥലത്തു തന്നെ അതായത് സ്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തു തന്നെ പുതിയ കെട്ടിടം സ്ഥാപിച്ചു 1960 ആയപ്പോഴേക്കും യു.പി സ്കൂളായി ഉയർന്നു. 1980 കളിൽ വടക്കാഞ്ചേരി ഉപജില്ലയിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായി ഇതുമാറി. |