"ഹോളിക്രോസ് എൽ പി എസ് പാലപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== '''ഹോളി ക്രോസ്സ് എൽ പി സ്കൂൾ പാലപ്പൂരിന്റെ ചരിത്രം''' ==
പാലപ്പൂവിന്റെ നാടെന്നും പശുക്കളെ വളർത്തി പാൽ ഉൽപാദിക്കുന്നവരുടെ നാടെന്നും അർത്ഥമുള്ള പാലപ്പൂര് എന്നാണ് ഈ പ്രദേശത്തിന് പണ്ടേയുള്ള പേര്. വിശ്വാസപ്രചരണ തിരുസംഘത്തിന്റെ അഥവാ ജുമഴി മിറമാ എലറാമലയുടെ കീഴിൽ പഴയകാല തിരുവിതാംകൂർ, കൊച്ചി എന്ന് നാട്ടുരാജ്യങ്ങളിൽ ഉടനീളം ഉണ്ടായ കർമ്മലീത്ത മിഷന്റെ മഹത്തായ വേദ പ്രചരണത്താൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ സമൂഹമാണ് പാലപ്പൂര് ഉണ്ടായ വിശ്വാസികളുടെ ആദ്യ ക്രൈസ്തവ സമൂഹം.
1920-24 കാലഘട്ടത്തിൽ ഇതുവഴി വന്ന ഫാദർ ജെറാൾഡ് ഒ.സി.ഡിയാണ് സഞ്ചാരയോഗ്യമായ വഴികൾ ഇല്ലാതിരുന്ന ഈ നാടിന്റെ ഉൾപ്രദേശത്ത് കുന്നും മലയും താണ്ടി ഇവിടെ താമസിച്ചിരുന്ന തദ്ദേശവാസികളെ കണ്ടെത്തിയത്. കുതിര സവാരി പ്രിയനായിരുന്ന ഈ സായിപ്പ് പാതിരിയെ നാട്ടുകാർ വളരെ ആദരിച്ചിരുന്നു. ഉമ്മിണി നാടാർ എന്ന വ്യക്തിയുടെ 18 ഏക്കറിൽ നിന്ന് ഇന്നത്തെ പാലപ്പൂര് പള്ളി സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ നൽകുവാൻ അദ്ദേഹത്തിന്റെ മകളായ ഒറ്റക്കൈതമൂട് പോൾ പത്മനാഭൻ നാരായണൻ നാടാരുടെ മകൻ അനന്തപത്മനാഭൻ (സത്യനേഷൻ) നാടാർ സ്ഥലം വാങ്ങാനും പള്ളി നിർമ്മാണ പ്രവർത്തനങ്ങൾക്കും മിഷനറിമാരെ സഹായിക്കുകയും ചെയ്തു. റവ. ഫാ. ജറാൾഡ് ഒ.സി.ഡി ഈ മിഷന്റെ നേതൃത്വം വഹിച്ചിരുന്ന അക്കാലത്ത് ഫാദർ സേവിയർ ഓ സി ഡി യുടെ കർമികത്വത്തിൽ 16.12.1923 ൽ ആലപ്പൂരിൽ ഒരു സമൂഹ സ്നാനം നടത്തിയതായി രേഖയുണ്ട്. ഈ 18 ഏക്കർ സ്ഥലത്ത് ഒരു പള്ളിയും അതിനോട് ചേർന്ന് ഒരു പള്ളിക്കൂടവും നിർമ്മിക്കുവാൻ തീരുമാനിച്ചു. അതിനായി സഞ്ചാരയോഗ്യമല്ലാത്ത ഈ പ്രദേശത്ത് പള്ളിയും സ്കൂളും നിർമ്മിക്കാൻ ആവശ്യമായ കല്ലും മറ്റു സാധനങ്ങളും കൊണ്ടുവരാൻ ഏറെ പ്രയാസം ആയിരുന്നു. കായലിനക്കരെ നിന്നും കല്ലും നിർമ്മാണ സാമഗ്രികളും കൊണ്ടുവന്നത് വള്ളത്തിലാണ്. മിഷനറി പ്രവർത്തകരോടൊപ്പം തദ്ദേശവാസികളും ആത്മാർത്ഥമായി പ്രയത്നിച്ചു. അങ്ങനെ ഹിന്ദുമതം മാത്രം ഉണ്ടായിരുന്ന കല്ലുവിളത്തേരി എന്നറിയപ്പെട്ടിരുന്ന ഈ പാലപ്പൂര് ഗ്രാമത്ത് 1924ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ്, വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. ജാതി മത ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു. ആദ്യകാലങ്ങളിൽ ഈ നാട്ടിലെ കർഷകരുടെ മക്കൾ പ്രൈമറി വിദ്യാഭ്യാസം ഇവിടെ ചെയ്യുകയും ഉന്നത വിദ്യാഭ്യാസത്തിന് വഴിയില്ലാതെ അഞ്ചാം ക്ലാസ് വരെയുള്ള പഠനം ആക്കി നിർത്തുകയും
ചെയ്തു. 10% കുട്ടികൾ അഞ്ചാം ക്ലാസ് പഠനത്തിനുശേഷം തിരുവല്ലം സ്കൂളിൽ പോയി പഠിക്കുകയും ചെയ്തു.
1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 1980 വരെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു. അതിനുശേഷം നാലാം ക്ലാസ് വരെയായി ചുരുങ്ങി. 60, 70 കാലഘട്ടം മുതൽ പ്രൈമറി വിദ്യാഭ്യാസം ഇവിടെ വിജയകരമായി പൂർത്തിയാക്കുകയും ഉന്നത വിദ്യാഭ്യാസത്തിന് ഈ നാട്ടിലെ കുട്ടികൾ മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ  സ്കൂളിന്റെ പ്രഥമ സാരഥിയായി  '''ശ്രീ ജോൺ എൻ കെ 1925 ൽ''' ചുമതലയേറ്റു. ആദ്യകാലങ്ങളിൽ 80- 85 കുട്ടികൾ ആണ് പഠിച്ചിരുന്നത്. 1980 നു ശേഷമാണ് ഓരോ ക്ലാസ്സിനും 2 ഡിവിഷൻ വന്നത് . അന്ന് 300 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു. 2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ പകുതിയോളം കുട്ടികൾ സ്കൂൾ ബസിലാണ് വരുന്നത്. 3 അനധ്യാപകരും (ഡ്രൈവർ -1 , ആയ -1 , കുക്ക് -1 ) 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു. ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.

16:04, 9 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഹോളി ക്രോസ്സ് എൽ പി സ്കൂൾ പാലപ്പൂരിന്റെ ചരിത്രം

പാലപ്പൂവിന്റെ നാടെന്നും പശുക്കളെ വളർത്തി പാൽ ഉൽപാദിക്കുന്നവരുടെ നാടെന്നും അർത്ഥമുള്ള പാലപ്പൂര് എന്നാണ് ഈ പ്രദേശത്തിന് പണ്ടേയുള്ള പേര്. വിശ്വാസപ്രചരണ തിരുസംഘത്തിന്റെ അഥവാ ജുമഴി മിറമാ എലറാമലയുടെ കീഴിൽ പഴയകാല തിരുവിതാംകൂർ, കൊച്ചി എന്ന് നാട്ടുരാജ്യങ്ങളിൽ ഉടനീളം ഉണ്ടായ കർമ്മലീത്ത മിഷന്റെ മഹത്തായ വേദ പ്രചരണത്താൽ സ്ഥാപിക്കപ്പെട്ട ക്രൈസ്തവ സമൂഹമാണ് പാലപ്പൂര് ഉണ്ടായ വിശ്വാസികളുടെ ആദ്യ ക്രൈസ്തവ സമൂഹം.

1920-24 കാലഘട്ടത്തിൽ ഇതുവഴി വന്ന ഫാദർ ജെറാൾഡ് ഒ.സി.ഡിയാണ് സഞ്ചാരയോഗ്യമായ വഴികൾ ഇല്ലാതിരുന്ന ഈ നാടിന്റെ ഉൾപ്രദേശത്ത് കുന്നും മലയും താണ്ടി ഇവിടെ താമസിച്ചിരുന്ന തദ്ദേശവാസികളെ കണ്ടെത്തിയത്. കുതിര സവാരി പ്രിയനായിരുന്ന ഈ സായിപ്പ് പാതിരിയെ നാട്ടുകാർ വളരെ ആദരിച്ചിരുന്നു. ഉമ്മിണി നാടാർ എന്ന വ്യക്തിയുടെ 18 ഏക്കറിൽ നിന്ന് ഇന്നത്തെ പാലപ്പൂര് പള്ളി സ്ഥിതി ചെയ്യുന്ന രണ്ടര ഏക്കർ നൽകുവാൻ അദ്ദേഹത്തിന്റെ മകളായ ഒറ്റക്കൈതമൂട് പോൾ പത്മനാഭൻ നാരായണൻ നാടാരുടെ മകൻ അനന്തപത്മനാഭൻ (സത്യനേഷൻ) നാടാർ സ്ഥലം വാങ്ങാനും പള്ളി നിർമ്മാണ പ്രവർത്തനങ്ങൾക്കും മിഷനറിമാരെ സഹായിക്കുകയും ചെയ്തു. റവ. ഫാ. ജറാൾഡ് ഒ.സി.ഡി ഈ മിഷന്റെ നേതൃത്വം വഹിച്ചിരുന്ന അക്കാലത്ത് ഫാദർ സേവിയർ ഓ സി ഡി യുടെ കർമികത്വത്തിൽ 16.12.1923 ൽ ആലപ്പൂരിൽ ഒരു സമൂഹ സ്നാനം നടത്തിയതായി രേഖയുണ്ട്. ഈ 18 ഏക്കർ സ്ഥലത്ത് ഒരു പള്ളിയും അതിനോട് ചേർന്ന് ഒരു പള്ളിക്കൂടവും നിർമ്മിക്കുവാൻ തീരുമാനിച്ചു. അതിനായി സഞ്ചാരയോഗ്യമല്ലാത്ത ഈ പ്രദേശത്ത് പള്ളിയും സ്കൂളും നിർമ്മിക്കാൻ ആവശ്യമായ കല്ലും മറ്റു സാധനങ്ങളും കൊണ്ടുവരാൻ ഏറെ പ്രയാസം ആയിരുന്നു. കായലിനക്കരെ നിന്നും കല്ലും നിർമ്മാണ സാമഗ്രികളും കൊണ്ടുവന്നത് വള്ളത്തിലാണ്. മിഷനറി പ്രവർത്തകരോടൊപ്പം തദ്ദേശവാസികളും ആത്മാർത്ഥമായി പ്രയത്നിച്ചു. അങ്ങനെ ഹിന്ദുമതം മാത്രം ഉണ്ടായിരുന്ന കല്ലുവിളത്തേരി എന്നറിയപ്പെട്ടിരുന്ന ഈ പാലപ്പൂര് ഗ്രാമത്ത് 1924ല് വിശുദ്ധ കുരിശിന്റെ ദൈവാലയവും 1925ല് പള്ളിക്കൂടവും സ്ഥാപിച്ചു. അക്ഷര വിദ്യാഭ്യാസം ഇല്ലാതിരുന്ന ഈ നാട്ടിൽ അറിവിന്റെ പ്രകാശമായി ഉയർന്നുവന്ന ഈ പള്ളിക്കൂടം ഹോളിക്രോസ് എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. പാലപ്പൂര് പ്രദേശത്തുനിന്ന് അല്ലാതെ പൂങ്കുളം, കാർഷിക കോളേജ്, വണ്ടിത്തടം പാപ്പാചാണി, പാച്ചല്ലൂർ തിരുവല്ലം എന്നീ ഭാഗത്ത് നിന്നും നിരവധി കുട്ടികൾ ഈ സ്കൂളിൽ നിന്നും ലോവർ പ്രൈമറി വിദ്യാഭ്യാസം നേടുവാൻ എത്തുകയുണ്ടായി. ജാതി മത ഭേദമില്ലാതെ എല്ലാ കുട്ടികൾക്കും ഈ സ്കൂളിൽ പ്രവേശനം കൊടുത്തു. ആദ്യകാലങ്ങളിൽ ഈ നാട്ടിലെ കർഷകരുടെ മക്കൾ പ്രൈമറി വിദ്യാഭ്യാസം ഇവിടെ ചെയ്യുകയും ഉന്നത വിദ്യാഭ്യാസത്തിന് വഴിയില്ലാതെ അഞ്ചാം ക്ലാസ് വരെയുള്ള പഠനം ആക്കി നിർത്തുകയും

ചെയ്തു. 10% കുട്ടികൾ അഞ്ചാം ക്ലാസ് പഠനത്തിനുശേഷം തിരുവല്ലം സ്കൂളിൽ പോയി പഠിക്കുകയും ചെയ്തു.

1947 സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതൊരു എയ്ഡഡ് സ്കൂളായി മാറുകയും ചെയ്തു. 1980 വരെ അഞ്ചാം ക്ലാസ് വരെയുണ്ടായിരുന്നു. അതിനുശേഷം നാലാം ക്ലാസ് വരെയായി ചുരുങ്ങി. 60, 70 കാലഘട്ടം മുതൽ പ്രൈമറി വിദ്യാഭ്യാസം ഇവിടെ വിജയകരമായി പൂർത്തിയാക്കുകയും ഉന്നത വിദ്യാഭ്യാസത്തിന് ഈ നാട്ടിലെ കുട്ടികൾ മറ്റ് സ്ഥാപനങ്ങളെ ആശ്രയിക്കുകയും ചെയ്തു. 99 വർഷത്തെ പഴക്കമുള്ള ഈ സ്കൂളിന്റെ പ്രഥമ സാരഥിയായി ശ്രീ ജോൺ എൻ കെ 1925 ൽ ചുമതലയേറ്റു. ആദ്യകാലങ്ങളിൽ 80- 85 കുട്ടികൾ ആണ് പഠിച്ചിരുന്നത്. 1980 നു ശേഷമാണ് ഓരോ ക്ലാസ്സിനും 2 ഡിവിഷൻ വന്നത് . അന്ന് 300 ൽ അധികം കുട്ടികൾ പഠിച്ചിരുന്നു. 2023- 24അധ്യയന വർഷത്തിൽ 180കുട്ടികൾ പഠിക്കുന്നുണ്ട്. അതിൽ പകുതിയോളം കുട്ടികൾ സ്കൂൾ ബസിലാണ് വരുന്നത്. 3 അനധ്യാപകരും (ഡ്രൈവർ -1 , ആയ -1 , കുക്ക് -1 ) 8 അധ്യാപകരും പ്രഥമ അധ്യാപികയായ ശ്രീമതി ഷീജ. കെ എസ്സും സ്കൂൾ മാനേജർആയി Rev Fr. ആൻഡ്രൂസ് എഫ് അവർകളും സേവനമനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ പുതിയ കെട്ടിടം 2023 ഡിസംബർ 20 നു അഭിവന്ദ്യ Dr.തോമസ് ജെ നെറ്റോ പിതാവ് ഉത്ഘാടനം ചെയ്തു. ലക്ചർ, ഡോക്ടർ, എഞ്ചിനീയർ, അധ്യാപകർ എന്നിങ്ങനെ സമൂഹത്തിലെ ഉന്നത മേഖലകളിൽ ജോലിചെയ്യുന്നവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായി മാറി. നൂറുവർഷത്തിന്റെ നിറവിൽ ഈ അറിവിൻ നിറകുടം നിൽക്കുമ്പോഴും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു കൊണ്ട് ജൈത്രയാത്ര തുടരുന്നു. പാലപ്പൂര് എന്ന ഈ നാട്ടിലെ,അറിവിന്റെ കേദാരമായി, അഭിമാന സ്തംഭമായി, പാലപ്പൂര് ഹോളിക്രോസ് എൽപിഎസ് ഇന്നും നിലകൊള്ളുന്നു.