"ഇ വി യു പി എസ് തോന്നക്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മേൽ തോന്നയ്ക്കൽ വില്ലേജിൽ കൊയ്ത്തൂർക്കോണത്ത് 'ശ്രീവിലാസിൽ ' ദിവംഗതനായ ശ്രീ. പി.കെ. ഗോപാലപിള്ള അവർകൾ ക്രിസ്തു വർഷം 1937 മേയ് മാസം 22 -ആം  തീയതി  (കൊല്ലവർഷം 1112 ഇടവമാസം 7 -ആം  തീയതി  ) ഈശ്വരവിലാസം വെർണാക്കുലർ മിഡിൽ സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിക്കുകയുണ്ടായി. വിദ്യാലയം നിർമ്മിക്കുന്നതിന് വളരെയധികം പ്രോത്സാഹനം നൽകുകയും അതിനു വേണ്ട സ്ഥലം സ്വന്തം പൗത്രിയായ സരസ്വതിയമ്മയുടെ ( ഗോപാലപിള്ളയുടെ പത്നി) പേർക്ക് നൽകുകയും ചെയ്ത മാന്യ ദേഹമാണ് ദിവംഗതനായ കൊയ്ത്തൂർക്കോണത്തു വീട്ടിൽ ശ്രീമാൻ ഈശ്വരപിള്ള അവർകൾ. അദ്ദേഹത്തിൻ്റെ നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്. 1937 മേയ് 22-ആം തീയതി 5-ആം ക്ലാസി ൽ 41 വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചു കൊണ്ട് സമീപത്തുള്ള വിളയിൽ പുത്തൻവീട്ടിൻ്റെ വരാന്തയിൽ ആരംഭിച്ച വിദ്യാലയം ആ വർഷം തന്നെ 60 അടി നീളം 20 അടി വീതിയിൽ തീർത്ത പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി. തുടർന്ന് 1950, 1960,1970. 1975, 1998 ഈവർഷങ്ങളിൽ ഓരോ പുതിയ കെട്ടിടങ്ങളും പണി ചെയ്തു തീർക്കുകയുണ്ടായി. ആരംഭത്തിൽ ഈശ്വരവിലാസം വെർണാക്കുലർ എന്നായിരുന്നു പേര് എങ്കിലും 1940-ൽ ഈശ്വരവിലാസം മലയാളം മിഡിൽ സ്ക്കൂൾ ആയും 1947ൽ ഈശ്വരവിലാസം ഇംഗ്ലീഷ് മിഡിൽ സ്ക്കൂൾ ആയും 1952ൽ ഈശ്വരവിലാസം മിഡിൽ സ്ക്കൂൾ ആയും 1959ൽ ഈശ്വരവിലാസം അപ്പർ പ്രൈമറി സ്ക്കൂൾ ആയും ഈ സ്ഥാപനത്തിൻ്റെ പേരിന് മാറ്റം സംഭവിച്ചിട്ടുണ്ട്. ഇതു വരെ മലയാളം മീഡിയത്തിൽ അധ്യയനം നടത്തിയിരുന്ന ഈ സ്ക്കൂളിൽ 2002 ജൂൺ മാസം മുതൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളും ആരംഭിച്ചിട്ടുണ്ട്.
 
സ്ഥാപകമാനേജരായിരുന ശ്രീമാൻ പി.കെ. ഗോപാലപിള്ള 22-05-1937 മുതൽ 16 - 10-1991 വരെയും ശ്രീമതി.ബി.സരസ്വതിയമ്മ 17-10 - 1991 മുതൽ 07-11-1998 വരെയും ശ്രീ.ജി.രാധാകൃഷ്ണൻ നായർ 08-11- 1998 മുതൽ 19-11-2001 വരെയും ഈ സ്കൂളിൻ്റെ മാനേജർമാരായി പ്രവർത്തിച്ചിട്ടുണ്ട്.ശ്രീ.ജി.രാമഭദ്രൻ 20-11-2001 മുതൽ മാനേജരായി തുടരുകയാണ്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2243686" എന്ന താളിൽനിന്ന് ശേഖരിച്ചത്