"എം.ഡി.എൽ.പി.സ്കൂൾ പാവുക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ 1900ന് മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു കുടിപ്പള്ളിക്കുടമാണ് 1901 മുതൽ ഒരു ലോവർ പ്രൈമറി സ്കൂളായി തുടങ്ങിയത്. നാട്ടുകാർ ആരംഭിച്ച ഈ സ്കൂളിൻ്റെ ഭരണാധികാരം എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന് സ്ഥലവാസികൾ വിട്ടുകൊടുത്തു. പ്രസ്തുത സ്കൂൾ ഈ പ്രദേശത്തെ പമ്പയാറിന്റെ തീരത്തുള്ള മണലിൽ കുടുംബക്കാരുടെ സ്ഥലത്തായിരുന്നു. | ||
അതിനു ശേഷം 1947 ൽ മാന്നാർ വീയപുരം റോഡ് ദേശീയ പാതയായതോടുകൂടി ആറ്റുതീരത്തുകൂടിയുള്ള വഴിയുടെ പ്രചാരം കുറയുകയും ചെയ്തതോടുകൂടി കുട്ടികൾക്ക് സ്കൂളിൽ വരാൻ സൗകര്യമില്ലാതാവുകയും കുട്ടികളുടെ കുറവുമൂലം സ്കൂൾ നിന്ന് പോകും എന്ന അവസ്ഥ വന്നപ്പോൾ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി എം ഉമ്മൻ്റെ പരിശ്രമഫലമായി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കാരുടെ സഹായസഹകരണത്തോടെ മാന്നാർ വീയപുരം റോഡിന്റെ വടക്കുവശത്ത് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായി സ്ഥലം വാങ്ങി മാനേജ്മെന്റിന്റെ സഹായത്തോടുകൂടി കെ. ഇ.ആർ ലെ വ്യവസ്ഥകൾക്കനുസരിച്ചുള്ള ഒരു ലോവർ പ്രൈമറി സ്കൂൾ 1968 ജൂൺ മാസത്തിൽ മാറ്റിസ്ഥാപിച്ച് പഠനം ആരംഭിച്ചു. ആദ്യം 3 അധ്യാപകരായിരുന്നു പഴയ സ്കൂളിൽ ഉണ്ടായിരുന്നത്. പുതിയ സ്കൂൾ വന്നപ്പോൾ അത് 5 ആയി വർധിച്ചു. കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നതോടുകൂടി ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് അധ്യാപികമാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സുകളിലായി 34 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . വിവരസാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തിവരുന്നു. ശക്തമായ ഒരു പി.റ്റി.എ എം.പി.റ്റി.എ യും , ന്യുൺ ഫീഡിഗ് കമ്മിറ്റിയും സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു. വരുംതലമുറയെ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കുന്നതിലേക്കായി സ്കൂൾ ലൈബ്രറിയും വിവരസാങ്കേതികവിദ്യയും വളരെയധികം സഹായിക്കുന്നു. | |||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, എൻജിനീയർമാർ , എക്സൈസ് കമ്മീഷണർമാർ, അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. 116 വർഷത്തോളം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ പാവുക്കര ദേശത്തിന് ഇന്നും അഭിമാനമായി നിലകൊള്ളുന്നു.{{PSchoolFrame/Pages}} |
11:55, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര മുറിയിൽ 1900ന് മുമ്പുതന്നെ ഉണ്ടായിരുന്ന ഒരു കുടിപ്പള്ളിക്കുടമാണ് 1901 മുതൽ ഒരു ലോവർ പ്രൈമറി സ്കൂളായി തുടങ്ങിയത്. നാട്ടുകാർ ആരംഭിച്ച ഈ സ്കൂളിൻ്റെ ഭരണാധികാരം എം. ഡി കോർപ്പറേറ്റ് മാനേജ്മെന്റിന് സ്ഥലവാസികൾ വിട്ടുകൊടുത്തു. പ്രസ്തുത സ്കൂൾ ഈ പ്രദേശത്തെ പമ്പയാറിന്റെ തീരത്തുള്ള മണലിൽ കുടുംബക്കാരുടെ സ്ഥലത്തായിരുന്നു.
അതിനു ശേഷം 1947 ൽ മാന്നാർ വീയപുരം റോഡ് ദേശീയ പാതയായതോടുകൂടി ആറ്റുതീരത്തുകൂടിയുള്ള വഴിയുടെ പ്രചാരം കുറയുകയും ചെയ്തതോടുകൂടി കുട്ടികൾക്ക് സ്കൂളിൽ വരാൻ സൗകര്യമില്ലാതാവുകയും കുട്ടികളുടെ കുറവുമൂലം സ്കൂൾ നിന്ന് പോകും എന്ന അവസ്ഥ വന്നപ്പോൾ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ. പി എം ഉമ്മൻ്റെ പരിശ്രമഫലമായി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്കാരുടെ സഹായസഹകരണത്തോടെ മാന്നാർ വീയപുരം റോഡിന്റെ വടക്കുവശത്ത് തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ പടിഞ്ഞാറുഭാഗത്തായി സ്ഥലം വാങ്ങി മാനേജ്മെന്റിന്റെ സഹായത്തോടുകൂടി കെ. ഇ.ആർ ലെ വ്യവസ്ഥകൾക്കനുസരിച്ചുള്ള ഒരു ലോവർ പ്രൈമറി സ്കൂൾ 1968 ജൂൺ മാസത്തിൽ മാറ്റിസ്ഥാപിച്ച് പഠനം ആരംഭിച്ചു. ആദ്യം 3 അധ്യാപകരായിരുന്നു പഴയ സ്കൂളിൽ ഉണ്ടായിരുന്നത്. പുതിയ സ്കൂൾ വന്നപ്പോൾ അത് 5 ആയി വർധിച്ചു. കുട്ടികളുടെ എണ്ണം കുറഞ്ഞു വന്നതോടുകൂടി ഹെഡ്മിസ്ട്രസ് ഉൾപ്പെടെ നാല് അധ്യാപികമാർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു. പ്രീ പ്രൈമറി മുതൽ 4 ക്ലാസ്സുകളിലായി 34 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . വിവരസാങ്കേതികവിദ്യയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തിവരുന്നു. ശക്തമായ ഒരു പി.റ്റി.എ എം.പി.റ്റി.എ യും , ന്യുൺ ഫീഡിഗ് കമ്മിറ്റിയും സ്കൂളിന്റെ പുരോഗതിക്കുവേണ്ടി പ്രവർത്തിച്ചുവരുന്നു. വരുംതലമുറയെ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റിയെടുക്കുന്നതിലേക്കായി സ്കൂൾ ലൈബ്രറിയും വിവരസാങ്കേതികവിദ്യയും വളരെയധികം സഹായിക്കുന്നു.
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ശാസ്ത്രജ്ഞന്മാർ, ഡോക്ടർമാർ, എൻജിനീയർമാർ , എക്സൈസ് കമ്മീഷണർമാർ, അധ്യാപകർ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലയിൽ ഉന്നതമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. 116 വർഷത്തോളം പഴക്കമുള്ള ഞങ്ങളുടെ സ്കൂൾ പാവുക്കര ദേശത്തിന് ഇന്നും അഭിമാനമായി നിലകൊള്ളുന്നു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |