"ജി എൽ പി എസ് ചെറുമാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Divya99 (സംവാദം | സംഭാവനകൾ)
ചരിത്റം ചേർത്തു
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''പ്രാദേശിക ചരിത്രം'''
 
'''ജി.എൽ.പി.എസ്.ചെറുമാട്.'''
 
'''സുൽത്താൻ ബത്തേരിയിൽ നിന്ന് ഏറെ ദൂരെയല്ലാതെ ചീരാൽ,നമ്പിക്കൊല്ലി,കോളിയാടി എന്നീ'''
 
'''പ്രദേശങ്ങളാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു ഗ്രാമമാണ് ചെറുമാട്.തികച്ചും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന ഇടം.കൃഷിയും കന്നുകാലിവളർത്തലും ഉപജീവനമാക്കിയവരാണ് ഭൂരിഭാഗം ആളുകളും.ചുറ്റുപാടുമുള്ള പ്രദേശങ്ങളെല്ലാം വളർച്ചയും വികസനവും ലക്ഷ്യമാക്കി കുതിക്കുമ്പോൾ അതിനായി കുറച്ച് മടിച്ചുനിൽക്കുന്ന ഇടം.'''
 
'''പണ്ടുകാലത്ത് ഇവിടം ചേറുനിറഞ്ഞ പ്രദേശമായിരുന്നു.അവിടെ കൃഷിയിറക്കിയും ആടുമാടുകളെ വളർത്തിയും ഉപജീവനമാർഗം നടത്തിയ ആളുകൾ ജീവിച്ചിരുന്ന സ്ഥലമായിരുന്നതുകൊണ്ടാണ് ചെറുമാട് എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചതെന്ന് പറയപ്പെടുന്നു.'''
 
'''ചെറുമാട് ഗ്രാമത്തിലെ ഒരു പ്രധാന സാംസ്ക്കാരിക കേന്ദ്രമാണ് ചെറുമാട് ഗവൺമെൻെറ് എൽ.പി.സ്കൂൾ.1954 ൽ ആണ് സ്കൂൾ സ്ഥാപിതമായത്.അതിനു മുൻമ്പ്  എസ്.എൻ.ഡി.പി.എന്ന സംഘടന നടത്തിയിരുന്ന വിദ്യാലയമായിരുന്നു ഇത്.1954 -ൽ ഗവൺമെൻറ് സ്കൂളായിമാറി.വാലത്ത് ഗൗരി ടീച്ചറായിരുന്നു ആദ്യ അധ്യാപിക.ഒാലമേഞ്ഞ ചെറിയ ഒരു കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.വാഹന സൗകര്യമില്ലാതിരുന്ന കാലത്ത് പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും ആശ്രയിച്ചിരുന്നത് ചെറുമാട് സ്കൂളിനെയായിരുന്നു.സമൂഹത്തിൽ ഉന്നത തലത്തിൽ എത്തിയിരിക്കുന്ന പലരേയും സംഭാവന ചെയ്യാൻ സ്കൂളിനു സാധിച്ചു.എന്നാൽ ഇംഗ്ലീഷ്മീഡിയത്തിൻെറ അധിപ്രസരം കാരണം ഇന്ന് മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള എയ്ഡഡ് സ്കൂളിലേക്കും ഇംഗ്ലീഷ്മീഡിയങ്ങളിലേക്കും ഇവിടുത്തെ കുട്ടികൾ ചേക്കേറാൻ തുടങ്ങി.ഭൂരിഭാഗം ആദിവാസി വിഭാഗത്തിലുള്ള കുട്ടികൾ മാത്രമായി ചെറുമാട് സ്കൂൾ ചുരുങ്ങി.ഈ വിഭാഗത്തോടുളള സമൂഹത്തിൻെറ ഇപ്പോഴും മാറാത്ത മനോഭാവവും സ്കൂളിൻെറ''' 
 
'''പിന്നോക്കാവസ്ഥക്ക് ഒരു കാരണമാണ്.'''
 
'''ആദിവാസി പണിയ വിഭാഗത്തിൽപ്പെട്ടവരാണ് ജനസംഖ്യയിൽ ഭൂരിഭാഗവും.ആദിവാസി സമുദായത്തിൻെറ ആചാരപ്രകാരമാണ് ഇപ്പോഴും ക്ഷേത്രോൽസവങ്ങൾ നടക്കുന്നത്.ചെറുമാട് പ്രദേശത്തെ വികസന മുരടിപ്പിനു പ്രധാനകാരണം വേടൻകോട് എസ്റ്റേറ്റാണെന്ന് ഇവിടുത്തെ പഴമക്കാർ പറയുന്നു.ചീരാൽ-ചെറുമാട് റോഡ് വികസിക്കാത്തത് ഇവിടുത്തെ മൊത്തത്തിലുളള വികസനത്തെ ബാധിച്ചിട്ടുണ്ട്.'''
 
'''പരിമിതികളിലും സാംസ്ക്കാരികവും രാഷ്ട്രീയപരവുമായ പ്രവർത്തനങ്ങളിൽ ഈ പ്രദേശം മുന്നിൽ നിൽക്കുന്നു.ഇവിടുത്തെ വിവിധ ക്ലബ്ബുകൾ സാംസ്ക്കാരികമായ വികസനത്തിൽ പ്രധാനലക്ഷ്യങ്ങൾ.പഴയ പ്രൗ‍‍ഢി ഉടൻ തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ചെറുമാട് ഗവൺമെൻെറ് എൽ.പി.സ്കൂൾ ഇപ്പോഴും ഇവിടുത്തെ പ്രധാന സാംസ്ക്കാരിക കേന്ദ്രമായി തലയുയർത്തി നിൽക്കുന്നു.'''
"https://schoolwiki.in/ജി_എൽ_പി_എസ്_ചെറുമാട്/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്