"കാടാങ്കുനി യു പി എസ്‍‍/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പെരിങ്ങളം ഗ്രാമത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടതോടെ 1916 ൽ ആണ്കാടാങ്കുനി യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടത്.അക്കാലത്ത് സമൂഹത്തിലെ അധ:സ്ഥിത വിഭാഗങ്ങൾക്ക് എഴുത്തും വായനയും പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. സമൂഹം പ്രത്യേകിച്ചും അധ:സ്ഥിത വിഭാഗം വിദ്യാഭ്യാസത്തെ വിഗണിച്ചു കൊണ്ട് നിത്യജീവിതം പട്ടിണിയിൽ തള്ളിനീക്കുകയായിരുന്നു. വിരലിലെണ്ണാവുന്ന കുടുംബങ്ങൾക്കേ അക്ഷരജ്ഞാനം പോലും ലഭിച്ചിരുന്നുള്ളൂ. തികഞ്ഞ ഫ്യൂഡൽ വ്യവസ്ഥയിൽ വീർപ്പ് മുട്ടുകയായിരുന്നു സമൂഹം. ജാതി വ്യത്യാസവും ദാരിദ്രവും സമൂഹത്തിന്റെ മുന്നോട്ടുള്ള ഗതിയെ തടഞ്ഞ് നിർത്തിയിരുന്നു. ജനങ്ങളിൽ അക്ഷര പരിജ്ഞാനം വളരെ കുറവായിരുന്നു.ഈ പശ്ചാതലത്തിലാണ് 1916ൽ സർക്കാറിൽ നിന്ന് സഹായധനം ലഭിക്കുന്ന ഒരു എലിമെന്ററി സ്ക്കൂൾ ആയി കാടാങ്കുനി യുപി സ്ക്കൂൾ ആരംഭിക്കുന്നത്.ഈ സ്ഥാപനത്തിന്റെ ഉൽഭവത്തിന് കാരണക്കാരായത് കളത്തിൽ വണ്ടായി കുറുമ്പൻ എന്നവരും അദ്ധേഹത്തിന്റെ അനുജൻ രാമോട്ടി മാസ്റ്ററുമാണ്. എലിമെന്ററി സ്കൂൾ പ0നത്തിന് ശേഷം പിന്നീട് വിദ്യാർത്ഥികൾക്ക് അപ്പർ പ്രൈമറി വിദ്യഭ്യാസം ലഭിക്കാൻ അനേകം കിലോമീറ്റർ താണ്ടിയിട്ട് പോകേണ്ടതുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് 6, 7, 8 ക്ലാസുകൾ ഉൾകൊള്ളുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഹയർ എലിമെന്റററി സ്കൂളായി ഇത് ഉയരത്തപ്പെട്ടത്.. എന്നാൽ പെൺകുട്ടികൾക്കൊപ്പം ആൺകുട്ടികൾക്കും ഇവിടെ പ്രവേശനം അനുവദിച്ചിരുന്നു.KERനടപ്പിലായതോട് കൂടി 1 മുതൽ 4 വരെയുള്ള LP വിഭാഗവും 5,6,7 ക്ലാസുകൾ ഉൾക്കൊള്ളുന്ന up വിഭാഗവുമായി .പെരിങ്ങളം ഗ്രാമപഞ്ചായത്തിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് കാടാങ്കുനി യു.പി സ്ക്കൂൾ . ഒരു ദേശത്തിന് മുഴുവൻ അക്ഷരത്തിന്റ വെളിച്ചം തുറന്നുകൊടുത്ത ഒരു വിദ്യാലയത്തിന്റെ ചരിത്രമാണിത്.ഈ വിദ്യാലയത്തിന്റെ ഓരോ പരിപാടിയും നാടിന്റെ ഉത്സവമാകാറുണ്ട്. സമസ്ത മേവലകളിലും കൈമുദ്ര പതിപ്പിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇന്ന് സമൂഹത്തിന്റെ വിവിധ തുറകളിൽ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ഔന്നത്യത്തിന്റെ പടവുകൾ ചവിട്ടി നിൽക്കുന്നു.
2,502

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303115" എന്ന താളിൽനിന്ന് ശേഖരിച്ചത്