"ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/മാറുന്ന കാലവും മാറുന്ന പരിസ്ഥിതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Alp.balachandran എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.തോട്ടക്കാട്/അക്ഷരവൃക്ഷം/മാറുന്ന കാലവും മാറുന്ന പരിസ്ഥിതിയും എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട്/അക്ഷരവൃക്ഷം/മാറുന്ന കാലവും മാറുന്ന പരിസ്ഥിതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.എസ്സ്.തോട്ടക്കാട്/അക്ഷരവൃക്ഷം/മാറുന്ന കാലവും മാറുന്ന പരിസ്ഥിതിയും എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട്/അക്ഷരവൃക്ഷം/മാറുന്ന കാലവും മാറുന്ന പരിസ്ഥിതിയും എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
16:51, 16 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
മാറുന്ന കാലവും മാറുന്ന പരിസ്ഥിതിയും
പ്രകൃതി സ്വമേധയാ സകല ജീവജാലങ്ങൾക്കും നിലനില്ക്കുവാൻ പറ്റിയ രീതിയിലാണ് കാലാവസ്ഥയെ നിയന്ത്രിച്ചിരുന്നത്.അതുകൊണ്ടാണ് സമയാസമയങ്ങളിൽ ഇവിടെ ഋതുചക്ര ങ്ങളുടെ വരവും വിവിധ കാലഭേദങ്ങളുമൊക്കെ വന്നിരുന്നത്.ഇന്ന് കാലം മാറി.ഋതുക്കളുടെ വരവും പോക്കുമൊക്കെ മാറി. കാലാവസ്ഥയാകെ തകിടം മറിഞ്ഞു.ഇതിന്റെ കാരണക്കാർ ആര്?മനുഷ്യർ തന്നെ.സ്വയം ബുദ്ധിമാൻ എന്നു കരുതുന്ന മനുഷ്യർ തന്നെ.അവനവൻ തന്നെ അവനവന്റെ ജീവന് ഭീഷണിയാകുന്ന കാലം. മനുഷ്യർ പ്രകൃതിയെ പല രീതീകളിൽ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. കുന്നുകളിടിച്ചു നിരപ്പാക്കിയും വയലുകൾ നികത്തിയും കാടുകൾ കയ്യേറിയും അശാസ്ത്രീയമായ രീതിയിൽ കൃഷി നടത്തിയുമൊക്കെ അവന്റെ ലക്ഷ്യം നിറവേറ്റുന്നു.നദികളിൽ മണലൂറ്റിയും ജലാശയങ്ങളിൽ മാലിന്യങ്ങളൊഴുക്കിയും മറ്റും ജലാശയങ്ങളെ മലിനമാക്കുന്നു.വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമൊക്കെയുള്ള അമിതമായ വിഷപ്പുക അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നു . ഇങ്ങനെ പല രീതികളിൽ പരിസ്ഥിതി മലിനപ്പെട്ടുകൊണ്ടേയിരിക്കുന്നു. ഇതിന്റെയൊക്കെ പ്രത്യാഘാതങ്ങൾ നമ്മൾ നേരിട്ട് അനുഭവിച്ച് വരികയാണല്ലോ.പ്രളയമായിട്ടും വരൾച്ചയായിട്ടും ഇപ്പോളിതാ കോവിഡ് 19 എന്ന മാരക പകർച്ചവ്യാധിയായിട്ടുമൊക്കെ.വിവേകശാലിയെന്ന് സ്വയം അഹങ്കരിക്കുന്ന മനുഷ്യൻ അവന് കിട്ടിയ അറിവുകൾ നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാതെ പരിസ്ഥിതിയുടെ നാശത്തിലേക്ക് വിനിയോഗിക്കുകയാണ്. ഈ അവസ്ഥ മാറിയാലേ നമ്മുടെ പരിസ്ഥിതി രക്ഷപെടുകയുള്ളൂ. പരിസ്ഥിതി രക്ഷപെട്ടാലേ നമ്മൾ രക്ഷപെടുകയുള്ളൂ .അതിനായി നമുക്കൊത്തൊരുമിച്ച് പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 16/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 16/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം