"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 41: വരി 41:
* ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.
* ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.


*'''കൂടാതെ ബ്രൗസിന്റെ അഡ്രസ്സ് ബാറിൽ schoolwiki.in/schoolcode <code>ഉദാ - schoolwiki.in/15001</code> എന്ന് നൽകിയാൽ നേരിട്ട് സ്കൂൾ താളിൽ എത്താവുന്നതാണ്'''.
 
*'''കൂടാതെ വെബ് ബ്രൗസിന്റെ അഡ്രസ്സ് ബാറിൽ "schoolwiki.in/schoolcode" <code>ഉദാ - schoolwiki.in/15001</code> എന്ന് നൽകിയാൽ നേരിട്ട് സ്കൂൾ താളിൽ എത്താവുന്നതാണ്'''.


[[വർഗ്ഗം:സഹായക താളുകൾ]]
[[വർഗ്ഗം:സഹായക താളുകൾ]]

15:30, 21 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സഹായി (Help)
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
എഴുത്തു പുര
കീഴ്‌വഴക്കങ്ങൾ
ലേഖനം തുടങ്ങുക
എഡിറ്റിംഗ് സൂചകങ്ങൾ
ക്രമപ്പെടുത്തൽ
റഫറൻസുകൾ
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
വർഗ്ഗീകരണം
പട്ടികകൾ
മീഡിയ സഹായി
താൾ മാതൃക
വിഷ്വൽ എഡിറ്റർ സഹായി
എന്റെ സ്കൂൾ
പരിശീലനം


സ്കൂൾ വിക്കി

സംസ്ഥാനത്തെ മുഴുവൻ ഹൈസ്കൂളുകൾക്കും സ്കൾ വിക്കിയിൽ അവരുടെ സ്കൂൾ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് അതാത് ജില്ലകളുടെ കീഴിൽ അവർക്കനുവദിച്ച സ്ഥലത്ത് അവരുടെ വിഭവങ്ങൾ ചേർക്കാൻ കഴിയുന്ന രീതിയിലാണ് ഇപ്പോൾ സ്കൂൾവിക്കി രൂപകല്പന ചെയ്തിട്ടുള്ളത്. www.schoolwiki.in എന്ന വെബ് വിലാസം ഉപയോഗിച്ച് സ്കൂൾവിക്കി സന്ദർശിക്കാം. ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നടത്തുന്ന കലാമേള, ശാസ്ത്രമേളകൾ തുടങ്ങിയവയിൽ കുട്ടികൾ സൃഷ്ടിക്കുന്ന സർഗ്ഗാത്മകരചനകൾ (വിവിധ ഭാഷകളിലുള്ള കഥയും കവിതയും, ജലച്ചായ, എണ്ണച്ചായച്ചിത്രങ്ങൾ, ഡിജിറ്റൽ പെയിന്റിംഗുകൾ തുടങ്ങിയവ) ഒരിക്കലും വെളിച്ചം കാണാതെ അവഗണിക്കപ്പെടുകയാണ് പതിവ്. സ്കൂൾവിക്കി ഇത്തരം സൃഷ്ടികൾ പ്രസിദ്ധീകരിക്കാനുള്ള ഒരിടമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നു. കുട്ടികളുടെ രചനകൾ പൊതുവിടങ്ങളിൽ ചർച്ചചെയ്യപ്പെടാനും അതുവഴി കൂടുതൽ അംഗീകാരവും അവസരവും കുട്ടികളെത്തേടിയെത്താനും ഇത് കാരണമാവുന്നു.

സഹായം

സ്കൂൾവിക്കിയിൽ തിരയാൻ

ജില്ലകളിലൂടെ എന്ന ടാബിൽ നിന്നും ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപ ജില്ല, എന്ന ക്രമത്തിൽ പ്രൈമറി സ്കൂളുകളുടെ താളുകളും കണ്ടെത്താം. പൊതു വിവരങ്ങൾക്കായി, സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേര്, മറ്റ് വിവരങ്ങൾ ഇവ ടൈപ്പ് ചെയ്തും അന്വേഷിക്കാം. സെർച്ച് ബോക്സിൽ സ്കൂൾകോഡ് നൽകി സെർച്ച് ചെയ്താലും സ്കൂൾപേജ് ലഭിക്കുന്നതാണ്. prettyurl ഉൾപ്പെടുത്തിയ സ്കൂൾപേജുകളുടെ ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം. ഇതിനു പുറമേ അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

ജില്ലകളിലൂടെ

ജില്ല, വിദ്യാഭ്യാസ ജില്ല, ഹൈസ്കൂൾ / ജില്ല, ഉപ ജില്ല, പ്രൈമറിസ്കൂൾ എന്ന ക്രമത്തിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയതാൾ കണ്ടെത്താം.

സെർച്ച് ബോക്സ്

സെർച്ച് ബോക്സിൽ നിങ്ങൾക്കാവശ്യമായ വിദ്യാലയത്തിന്റെ പേരോ സ്കൂൾകോഡോ ടൈപ്പ് ചെയ്ത് അന്വേഷിക്കാം. ഇംഗ്ലീഷ് പേര് ടൈപ്പ് ചെയ്തും അന്വേഷണമാകാം.

അക്ഷരസൂചികയിലൂടെ

അക്ഷരസൂചികയിലൂടെയും നിങ്ങൾക്കാവശ്യമായ നിങ്ങൾക്കാവശ്യമായ താളുകൾ കണ്ടെത്താം.

അം അഃ
അക്ഷരമാലാസൂചിക (സമഗ്രം)

അംഗത്വം

സ്കൂൾ അധികാരികൾക്കും അധ്യാപകർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തുടങ്ങി ആർക്കും അംഗത്വം എടുക്കുകയോ തിരുത്തുകയോ ചെയ്യാം. എന്നാൽ വിദ്യാലയങ്ങൾ, പൊതുവിദ്യഭ്യാസ വകുപ്പ് നൽകിയ സ്കൂൾകോഡ് ഉപയോക്തൃനാമമായി അംഗത്വം ഉണ്ടാക്കേണ്ടതും പ്രസ്തുത ഉപയോക്തൃനാമം ഉപയോഗിച്ച് യഥാസമയം നിരീക്ഷണം നടത്തേണ്ടതും തിരുത്തലുകൾ വരുത്തേണ്ടതുമാണ്. വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് അംഗത്വമുണ്ടാക്കുമ്പോൾ നൽകേണ്ടത്. ലേഖനങ്ങളുടെ ആധികാരികത പരിഗണനിക്കുന്നതും ഈ അംഗത്വനാമമാണ് നോക്കിയാണ്.

  • സ്കൂൾവിക്കിജാലകത്തിലെ "പ്രവേശിക്കുക" എന്ന് ലിങ്കിൽ ക്ലിക്ക് ചെയ്തുക
  • അംഗത്വ വിവരം നൽകുക
  • ഇമെയിൽ വിലാസം സ്ഥിരീകരിക്കുക

സ്ക്കൂളുമായി ബന്ധപ്പെട്ട താളുകൾ സ്ക്കൂളിന്റെ പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുക. മറ്റുള്ള പേരിലുള്ള ഉപയോക്തൃനാമം ഉപയോഗിച്ച് തിരുത്തുന്നത് അനുവദിച്ചിട്ടുണ്ടെങ്കിലും പരമാവധി ഔദ്യോഗിക നാമം ഉപയോഗിക്കുക. മറ്റ് ഉപയോക്തൃനാമം ഉപയോഗിക്കുമ്പോൾ ഉപയോക്തൃതാളിൽ ഏതുസ്ക്കൂളുമായി ബന്ധപ്പെടുന്ന ഉപയോക്താവാണ് എന്ന് രേഖപ്പെടുത്തേണ്ടതാണ്. അത്തരം വിവരം ലഭ്യമല്ലെങ്കിൽ ഇത്തരം തിരുത്തലുകൾ മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്. ഇത് സ്ക്കൂൾ വിക്കിയുടെ വിശ്വാസ്യത നിലനിറുത്തുന്നതിനും സുഗമമായ പ്രവർത്തനത്തിനുള്ള മുൻകരുതലുമാണ്.

പ്രവേശനം

പ്രവേശിക്കുക എന്ന മെനുവിലൂടെ അംഗത്വമെടുത്തവർക്ക് ഉപയോക്തൃനാമവും (username) രഹസ്യവാക്കും നൽകി സ്കൂൾവിക്കിയിൽ പ്രവേശിക്കാം. പ്രവേശിക്കാത്ത ഒരാൾക്കും സ്കൂൾവിക്കിയിലെ വിവരങ്ങൾ സന്ദർശിക്കാമെങ്കിലും പ്രവേശിക്കാത്ത ഒരാൾക്ക് യാതൊരു തിരുത്തലുകളും അനുവദനീയമല്ല. പ്രവേശനശേഷം പ്രവേശിച്ച വ്യക്തിയുടെ ഉപയോക്തൃനാമവും ആ വ്യക്തിയോട് സംവദി ക്കാനുള്ള സംവാദതാളും ദ്യശ്യമാകും.

സ്കൂൾ പേജുകൾ

പ്രധാനതാളിലെ

എന്ന വിഭാഗത്തിൽനിന്നും ജില്ലാ താളുകളിലേക്കെത്താം. ഒരു ജില്ലയിലെ വിദ്യാഭ്യാസജില്ല, ഉപജില്ല എന്നിവയിലേക്കുള ലിങ്കുകൾ ജില്ല താളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂളുകൾ വിദ്യാഭ്യാസജില്ല താളുകളിലും പ്രൈമറി സ്കൂളുകൾ ഉപജില്ല താളുകളിലും പട്ടികപ്പെടുത്തിയിരിക്കുന്നു.

ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂളുകൾ എന്ന ക്രമത്തിൽ നിങ്ങളുടെ ഹൈസ്കൂൾ താൾ കണ്ടെത്താം. ജില്ല, ഉപജില്ല എന്ന ക്രമത്തിലോ ജില്ല, വിദ്യാഭ്യാസജില്ല, ഉപജില്ല എന്നക്രമത്തിലോ പ്രൈമറി സ്കൂളുകളുടെ പട്ടിക കണ്ടെത്താവുന്നതാണ്.

  • പ്രധാന താളിലെ ജില്ല ബാറിൽ നിന്നും ജില്ല തിര‍ഞ്ഞെടുക്കുക. തുടർന്ന് വിദ്യാഭ്യാസ ജില്ലയുടെ ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഹൈസ്കൂളുകളുകളുടെ പട്ടിക കണ്ടെത്താം.
  • ജില്ല താളിൽ ആ ജില്ലയിലെ മുഴുവൻ ഉപജില്ലകളും ഒരു പട്ടികയായി നൽകിയിട്ടുണ്ട്. ഏതെങ്കിലും ഉപജില്ലയുടെ പേരിൽ ക്ലിക്ക് ചെയ്താൽ ആ ഉപജില്ലയിലെ പ്രൈമറി സ്കൂളുകളുടെ പട്ടിക കാണാവുന്നതാണ്.
  • ഉപജില്ലയിലേക്കുള്ള ലിങ്കുകൾ വിദ്യാഭ്യാസജില്ല താളുകളിലും നൽകിയിട്ടുണ്ട്. ഓരോ വിദ്യാഭ്യാസ ജില്ലയുടെ താളിലും ആ വിദ്യാഭ്യാസജില്ലയുടെ കീഴിലുള്ള ഉപജില്ലകളുടെ പേരുകൾ ടാബുകളായി നൽകിയിട്ടുണ്ട്. ഇതിൽ ക്ലിക്ക് ചെയ്താലും പ്രൈമറി സ്കൂളുകളുടെ പട്ടിക ലഭിക്കും.


  • കൂടാതെ വെബ് ബ്രൗസിന്റെ അഡ്രസ്സ് ബാറിൽ "schoolwiki.in/schoolcode" ഉദാ - schoolwiki.in/15001 എന്ന് നൽകിയാൽ നേരിട്ട് സ്കൂൾ താളിൽ എത്താവുന്നതാണ്.
"https://schoolwiki.in/index.php?title=സഹായം&oldid=1097929" എന്ന താളിൽനിന്ന് ശേഖരിച്ചത്